Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പീഡനം പെരുകിയാൽ ഇനി അറബിയുടെ കരുണക്ക് കാത്തു നിൽക്കാതെ നാടുവിടാം; തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്‌പോർട്ട് പിടിച്ചു വെക്കാൻ തൊഴിൽ ഉടമക്കുള്ള അധികാരം റദ്ദാക്കി സൗദി സർക്കാർ

പീഡനം പെരുകിയാൽ ഇനി അറബിയുടെ കരുണക്ക് കാത്തു നിൽക്കാതെ നാടുവിടാം; തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്‌പോർട്ട് പിടിച്ചു വെക്കാൻ തൊഴിൽ ഉടമക്കുള്ള അധികാരം റദ്ദാക്കി സൗദി സർക്കാർ

റിയാദ്: സൗദി അറേബ്യയിൽ ആട് ജീവിതം നയിക്കുന്ന നിരവധി മലയാളികളുണ്ട്. ഇഷ്ടമില്ലാത്ത ജോലിയാണ് ചെയ്യുന്നതെങ്കിലും അറബിയെ ഭയന്ന് ജീവിക്കേണ്ടി വരുന്നവരാണ് ഇക്കൂട്ടർ. നാട്ടിൽ പോകേണ്ട അവസരം വന്നാലും അറബി കനിയണമെന്നതിനാൽ ഒന്നുനും സാധിക്കാതെ നിസ്സഹായരായി കഴിയേണ്ടവരാണ് ഇക്കൂട്ടർ. എന്നാൽ, ഇനി മുതൽ ഇങ്ങനെ ഇഷ്ടമില്ലാത്ത ജോലി ചെയ്ത് അറബിയുടെ കീഴിൽ അടിമയായി നിൽക്കേണ്ട അവസ്ഥ മലയാളികൾക്ക് ഉണ്ടാകില്ല. തൊഴിലാളിയുടെ പാസ്‌പോർട്ട് പിടിച്ചുവച്ച് അവരെ പീഡിപ്പിക്കുന്ന സമ്പ്രദായം പതിവായതായി പരാതി ഉയർന്നതോടെ സൗദി സർക്കാർ പ്രത്യേകം നിയമം കൊണ്ടുവന്നു.

തൊഴിലാളിയുടെ പാസ്‌പോർട്ട് പിടിച്ചുവച്ച് അവരെ പീഡിപ്പിക്കുന്ന സമ്പ്രദായത്തിനാണ് സൗദി തൊഴിൽ മന്ത്രാലയം നിയന്ത്രണം കൊണ്ടുവരുന്നത്. ഇനിമുതൽ തൊഴിലാളിയുടെ അനുമതിയില്ലാതെ അവരുടെ പാസ്‌പോർട്ട് ഉടമയ്ക്ക് കൈവശം വെക്കാനാവില്ല. സുപ്രധാനമായ ഈ തീരുമാനം മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികൾക്ക് അനുഗ്രഹമകാുമെന്ന കാര്യം ഉറപ്പാണ്.

ഉടമയ്ക്ക് പാസ്‌പോർട്ട് വാങ്ങിവെക്കണമെങ്കിലും തൊഴിലാളിക്ക് തന്റെ പാസ്‌പോർട്ട് ഉടമയുടെ കൈയിൽ സൂക്ഷിക്കാൻ കൊടുക്കണമെങ്കിലും എഴുതിത്ത്ത്തയ്യാറാക്കിയ സമ്മതപത്രം വേണം. അറബിയിലും തൊഴിലാളിയുടെ പ്രാദേശിക ഭാഷയിലും തയ്യാറാക്കിയ സമ്മതപത്രത്തിൽ ഇരുകൂട്ടരും തീയതി വച്ച് ഒപ്പുവെക്കുകയും വേണം. അല്ലാത്തപക്ഷം തൊഴിലുടമ 2,000 സൗദി റിയാൽ പിഴയടയ്‌ക്കേണ്ടിവരുമെന്ന് തൊഴിൽ മന്ത്രാലയ വക്താവ് ഖാലിദ് അബാ അൽഖൈൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കൂടുതൽ തൊഴിലാളികളുടെ പാസ്‌പോർട്ട് കൈവശം വച്ചാൽ അതിനനുസരിച്ച് പിഴ ഇരട്ടിക്കും.

ചെറുകിട തൊഴിൽമേഖലയിൽ തദ്ദേശവാസികളായ തൊഴിലുടമകൾ തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവച്ച് അവരെ പീഡിപ്പിക്കുന്ന കേസുകൾ പെരുകിവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വാഗ്ദാനം ചെയ്ത വേതനം നൽകാതെ തുച്ഛവേതനത്തിൽ പണിയെടുപ്പിച്ച് പീഡിപ്പിക്കുന്ന തൊഴിലുടമയുടെ ധൈര്യം അവരുടെ കൈവശമുള്ള തൊഴിലാളിയുടെ പാസ്‌പോർട്ടാണ്.

എത്ര കഷ്ടപ്പെട്ടാലും ജോലിയിൽ തുടരേണ്ട അവസ്ഥ ഇതുമൂലം തൊഴിലാളികൾക്കുണ്ടാകുന്നു. പാസ്‌പോർട്ടില്ലാതെ മറ്റൊരു ജോലിക്ക് ശ്രമിക്കാനും കഴിയില്ല. ഈ പ്രശ്‌നം തൊഴിൽമേഖലയിൽ നിരന്തര സംഘർഷവും പരാതിയുമുണ്ടാക്കിയിരുന്നു. 'വിഷൻ 20' പദ്ധതിയുടെ ഭാഗമായി രാജ്യത്തെ തൊഴിൽ മേഖല സംഘർഷരഹിതവും സൗഹൃദപൂർണവുമാക്കുന്നതിന്റെ ഭാഗമായാണ് ലക്ഷക്കണക്കിന് അവിദഗ്ധതൊഴിലാളികൾക്ക് ഗുണകരമാകുന്ന ഈ തീരുമാനം സൗദി തൊഴിൽ മന്ത്രാലയം സ്വീകരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP