Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുപി സ്വദേശിയുടെ വയറ്റിൽ കുത്തേറ്റ മുറിവും; പിടിയിലായവരിൽ സഹതാമസക്കാരായ മൂന്ന് മലയാളികളും

സൗദിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുപി സ്വദേശിയുടെ വയറ്റിൽ കുത്തേറ്റ മുറിവും; പിടിയിലായവരിൽ സഹതാമസക്കാരായ മൂന്ന് മലയാളികളും

സകാക്ക (സൗദി അറേബ്യ) : സൗദിയിലെ സകാക്കയിൽ ഉത്തർപ്രദേശ് സ്വദേശി മരിച്ച സംഭവത്തിൽ മൂന്ന് മലയാളികളും സംശയ നിഴലിൽ. മലയാളികൾ ഉൾപ്പെടെ അഞ്ച് ഇന്ത്യാക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മരിച്ച ഉത്തർപ്രദേശ് സ്വദേശിയോടൊപ്പം കഴിഞ്ഞവരെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.

കരുനാഗപ്പള്ളി, പത്തനംതിട്ട, കണ്ണൂർ സ്വദേശികളാണ് കസ്റ്റഡിയിലുള്ള മലയാളികൾ. സകാക്ക സെൻട്രൽ ആശുപത്രിയിലെ മെയിന്റനൻസ് വിഭാഗം കരാർ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായി. കഴുത്തിൽ തുണി കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. വയറ്റിൽ കത്തി കൊണ്ടുള്ള മുറിവും ഉണ്ടായിരുന്നു. ഇതാണ് സഹതാമസക്കാരെ സംശയിക്കാൻ കാരണം. ഇതേ തുടർന്ന് സഹതാമസക്കാരായ അഞ്ചുപേരെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവർ സകാക്ക ഖാലിദിയ പൊലീസ് സ്‌റ്റേഷനിലാണുള്ളത്. മരിച്ചയാൾക്ക് രണ്ട് മാസത്തിലേറെയായി ശമ്പളം കിട്ടിയിരുന്നില്ല. ഇതിനെത്തുടർന്ന് ജോലിക്ക് പോകാതെ മുറിയിൽ കഴിയുകയായിരുന്നു. കൂടെയുള്ളവർ രാവിലെ ഏഴിന് ജോലിക്ക് പോകുമ്പോൾ ഇയാൾ ഉറക്കത്തിലായിരുന്നു. ജോലികഴിഞ്ഞെത്തിയ സുഹൃത്തുക്കൾ മുറിയിൽ മൃതദേഹം കിടക്കുന്നതാണ് കണ്ടത്. മുറി പൂട്ടിയ നിലയിലായിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തും. അതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP