Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി സൗദിയിലും യുഎ.ഇയിലേക്കും പറക്കാൻ ഒറ്റവിസ; ഒറ്റവിസ സംവിധാനം ഇരുരാജ്യങ്ങളും കൊണ്ടുവരാൻ ഒരുങ്ങുമ്പോൾ നേട്ടമാകുന്നത് മലയാളകൾക്ക്; തൊഴിലന്വേഷകർക്കും ഉംറ തീർത്ഥാടകർക്കും കുറഞ്ഞ ചെലവിൽ ഇനി ഇരുരാജ്യങ്ങളും സന്ദർശിക്കാം

ഇനി സൗദിയിലും യുഎ.ഇയിലേക്കും പറക്കാൻ ഒറ്റവിസ; ഒറ്റവിസ സംവിധാനം ഇരുരാജ്യങ്ങളും കൊണ്ടുവരാൻ ഒരുങ്ങുമ്പോൾ നേട്ടമാകുന്നത് മലയാളകൾക്ക്; തൊഴിലന്വേഷകർക്കും ഉംറ തീർത്ഥാടകർക്കും കുറഞ്ഞ ചെലവിൽ ഇനി ഇരുരാജ്യങ്ങളും സന്ദർശിക്കാം

മറുനാടൻ മലയാളി ബ്യൂറോ

സൗദി: ഏകീകൃത വിസ സംവിധാനം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ- യു.എ.ഇ ഭരണകൂടം. സൗദി അറേബ്യയിലും യു.എ.ഇ.യിലും സഞ്ചരിക്കാൻ ഒറ്റവിസ സംവിധാനം കൊണ്ടുവരാൻ ഒരുങ്ങുന്നതോടെ കേരളത്തിന് വഴിതുറക്കുന്നത് വലിയ സാധ്യതകളാണ്. അടുത്തവർഷം പദ്ധതി തുടങ്ങുമെന്നാണ് ഇരുരാജ്യങ്ങളുടേയപം വിദേശമന്ത്രാലയങ്ങൾ വ്യക്തനമാക്കുന്നത്.

ഇതോടെ തൊഴിൽ അന്വേഷകർക്കും ഉംറ കർമ്മങ്ങൾക്ക് പോകുന്നവർക്ക് അടക്കം ഒറ്റ വിസയിൽ ഇരുരാജ്യത്തും സഞ്ചരിക്കാൻ കഴിയും. ഇതോടെ സൗദിഅറേബ്യയിൽ എത്തുന്നവർക്ക് യു.എ.ഇ.യിലേക്കും തിരിച്ചും ഒരേവിസയിൽ സഞ്ചരിക്കാനാവും. ഉംറ അടക്കമുള്ള മതപരമായ കർമങ്ങൾക്കും വിനോദയാത്രകൾക്കും ഒരുപോലെ ഗുണകരമാകും.

യാത്രാചെലവിൽ വരുന്ന കുറവാണ് പുതിയ സംവിധാനത്തിലെ പ്രധാന ആകർഷണം. തൊഴിലന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങളും കൂടുതൽ എളുപ്പമാകും. സൗദിയിലേക്കുള്ള യാത്രയിൽ വരുന്ന ഇളവുകളാണ് കൂടുതൽ പ്രതീക്ഷ നൽകുന്നത്. സൗദിയാത്രാ നിബന്ധനകളിൽ വലിയ ഇളവുകളുണ്ടാകുമെന്നും സൂചനകളുണ്ട്.
സൗദിയിൽ അടുത്തയിടെ നടപ്പാക്കിയ ടൂറിസ്റ്റ് വിസ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതുവന്നശേഷം ഒരുമാസത്തിനിടെ ഇരുപത്തിനാലായിരത്തോളം പേർ സൗദി സന്ദർശിച്ചതായാണ് കണക്ക്.

സൗദിയിൽ ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ഉംറയ്ക്ക് അവസരംനൽകുന്ന പുതിയ നിയമവും മലയാളികൾക്ക് ഗുണകരമാണ്. നേരത്തെ ഹജ്ജ്, ഉംറ വിസയിൽ എത്തുന്നവർക്കു മാത്രമേ ഉംറ നിർവഹിക്കാൻ സാധിച്ചിരുന്നുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP