Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റംസാന് ശേഷം മൂന്ന് പുരോഗമന സുന്നി പണ്ഡിതരെ സൗദി തൂക്കിക്കൊല്ലുമെന്ന് റിപ്പോർട്ട്; ഒദാഹും അവാദും അറസ്റ്റിലാകുന്നത് ഖത്തറിന് മേൽ സൗദി ഉപരോധം ഏർപ്പെടുത്തിപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ യോജിപ്പിലെത്തണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തതിന്; ഷെയ്ക് സൽമാൻ ശരീഅത്ത് നിയമങ്ങളിലും സ്വവർഗ ലൈംഗികതയിലും പുരോഗമന നിലപാടുകളെടുത്ത സുന്നി പണ്ഡിതൻ

റംസാന് ശേഷം മൂന്ന് പുരോഗമന സുന്നി പണ്ഡിതരെ സൗദി തൂക്കിക്കൊല്ലുമെന്ന് റിപ്പോർട്ട്; ഒദാഹും അവാദും അറസ്റ്റിലാകുന്നത് ഖത്തറിന് മേൽ സൗദി ഉപരോധം ഏർപ്പെടുത്തിപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ യോജിപ്പിലെത്തണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തതിന്; ഷെയ്ക് സൽമാൻ ശരീഅത്ത് നിയമങ്ങളിലും സ്വവർഗ ലൈംഗികതയിലും പുരോഗമന നിലപാടുകളെടുത്ത സുന്നി പണ്ഡിതൻ

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ: സൗദി അറേബ്യയിലെ മൂന്ന് പുരോഗമന സുന്നി പണ്ഡിതരെ ഭരണകൂടം തൂക്കിക്കൊല്ലാനൊരുങ്ങുന്നതായി റിപ്പോർട്ട്. തീവ്രവാദം മുതലായ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷെയ്ക് സൽമാൻ അൽ ഒദാഹ്, അവാദ് അൽ ഖർനി, അലി അൽ ഒമരി എന്നിവർക്ക് വധശിക്ഷ വിധിക്കാനൊരുങ്ങുകയാണ് സൗദിയെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു.

ശരീഅത്ത് നിയമങ്ങളിലും, സ്വവർഗ ലൈംഗികതയിലും പുരോഗമനപരമായ നിലപാടുകളെടുത്ത സുന്നി പണ്ഡിതനാണ് ഷെയ്ക് സൽമാൻ അൽ ഒദാഹ്.2017ൽ, ഖത്തറിന് മേൽ സൗദി ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ യോജിപ്പിലെത്തണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ഒദാഹ് അറസ്റ്റിലാവുന്നത്.അവാദ് അൽ ഖുറാനി സുന്നി പ്രാസംഗികനും, എഴുത്തുകാരനും, ഗവേഷകനുമാണ്. അലി അൽ ഒമരി സൗദിയിലെ പ്രശസ്തനായ വാർത്താ അവതാരകനായിരുന്നു. ഇരുവരും 2017 സെപ്റ്റംബറിലാണ് അറസ്റ്റിലായത്.സൗദി ഭരണകൂടത്തിലേയും, അറസ്റ്റിൽ കഴിയുന്നവരുടെ ബന്ധുക്കളേയും ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

നേരത്തെ ഏപ്രിലിൽ രാജ്യത്തെ 37 ഷിയാ മുസ്ലിംങ്ങളെ സൗദി തൂക്കിക്കൊന്നിരുന്നു. സൗദിയുടെ നടപടി അന്താരാഷ്ട്ര സമൂഹം എത്രത്തോളം വിമർശന വിധേയമാക്കും എന്ന് പഠിക്കാനുള്ള പരീക്ഷണമായിരുന്നു ഇതെന്ന് സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട ശ്രോതസ്സ് വെളിപ്പെടുത്തുന്നു.അന്താരാഷ്ട്ര തലത്തിൽ പ്രത്യേകിച്ച്, രാഷ്ട്ര തലവന്മാരുടെ ഇടയിൽ നിന്ന് വളരെ ചെറിയ വിമർശനങ്ങൾ മാത്രം ഉയർന്ന സാഹചര്യത്തിൽ, കൂടുതൽ ശക്തരായ നേതാക്കളേയും വധശിക്ഷയ്ക്ക് വിധേയരാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

'ഉത്തരവ് പുറപ്പെടുവിച്ചാൽ മൂന്ന് പേരുടേയും വധശിക്ഷ നടപ്പിലാക്കാൻ താമസമുണ്ടാവില്ല'- സൗദി ഭരണകൂടത്തിലെ പേരു വെളിപ്പെടുത്താത്ത ശ്രോതസ്സിനെ ഉദ്ധരിച്ച് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു.തടവിൽ കഴിയുന്ന മൂന്ന് പേരും സാമൂഹ്യ മാധ്യമങ്ങളിൽ വൻ ജനപിന്തുണ ആസ്വദിക്കുന്നവരാണ്. സൽമാനെ 13.4 മില്യൺ ആളുകളാണ് ട്വിറ്റിൽ മാത്രമായി പിന്തുടരുന്നത്. ഇവരെ വെറുതെ വിടണമെന്നാവശ്യപ്പട്ടെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായ ക്യാമ്പയ്നുകളും നടന്നിരുന്നു.

അറസ്റ്റിലായ ഒദാഹിനെ പിന്തുണച്ച് സൗദി അറേബ്യ വധിച്ച മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ജി രംഗത്തെത്തിയിരുന്നു. 'ഒദാഹിനെ വധിക്കും, അത് അദ്ദേഹം തീവ്രവാദി ആയതിനാലല്ല. മറിച്ച് അദ്ദേഹം പുരോഗമനവാദിയായതിനാലാണ്. അതു കൊണ്ടാണ് അദ്ദേഹത്തെ അവർ ഒരു ഭീഷണിയായി കാണുന്നത്'- എന്നായിരുന്നു ഖഷോഗ്ജി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP