Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ വിദേശികൾക്ക് സർക്കാർ വക തിരിച്ചടി; സർക്കാർ ജോലികളിൽ സ്വദേശികളെ നിയമിക്കാൻ സൗദി രാജവിന്റെ ഉത്തരവ്; വിദേശികളുമായുള്ള തൊഴിൽ കരാർ പുതുക്കരുതെന്നും സർക്കുലർ; സ്വദേശികളെ കിട്ടാത്ത അപൂർവ്വമായ ജോലികളിൽ വിദേശികളെ നിയമിക്കുമെന്നും സൗദി ഭരണാധികാരി

സൗദിയിൽ വിദേശികൾക്ക് സർക്കാർ വക തിരിച്ചടി; സർക്കാർ ജോലികളിൽ സ്വദേശികളെ നിയമിക്കാൻ സൗദി രാജവിന്റെ ഉത്തരവ്; വിദേശികളുമായുള്ള തൊഴിൽ കരാർ പുതുക്കരുതെന്നും സർക്കുലർ; സ്വദേശികളെ കിട്ടാത്ത അപൂർവ്വമായ ജോലികളിൽ വിദേശികളെ നിയമിക്കുമെന്നും സൗദി ഭരണാധികാരി

മറുനാടൻ ഡെസ്‌ക്‌

സൗദി അറേബ്യ: വിദേശികളെ ആശങ്കയിലാഴ്‌ത്തുന്ന വാർത്തയാണ് ഇപ്പോൾ സൗദി ഭരണകൂടത്തിൽ നിന്നും പുറത്ത് വരുന്നത്. വിദേശികളെ സർക്കാർ ജോലിയിൽ നിന്നും നീക്കി പകരം സ്വദേശികൾക്ക് നിയമനം നൽകാൻ സൗദി രാജാവ് ഉത്തരവിറക്കി. സർക്കാർ സ്ഥാപനങ്ങൾ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലും സർക്കാരിന് കീഴിലുള്ള കമ്പനികളിലും വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ തീരുമാനിച്ചു.

സൗദി ഭരണാധികാരി സൽമാൻ രാജകുമാരനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. തീരുമാനം അതാത് വകുപ്പുകൾക്ക് സർക്കുലർ മുഖേന അറിയിച്ചു കഴിഞ്ഞു.സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഓഫീസുകളിലെ സെക്രട്ടറി, ക്ലാർക്ക്, ഓഫീസ് അഡ്മനിസ്റ്ററേഷൻ എന്നീ ജോലികളിൽ വിദേശികൾക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിച്ചിരിക്കണം.

ഇത്തരത്തിലുള്ള ജോലികളുമായി ബന്ധപ്പെട്ട് വിദേശികളുമായി തൊഴിൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് പുതുക്കി നൽകരുമെന്നും സർക്കുലറിൽ പ്രത്യേകം പറയുന്നുണ്ട്.എന്നാൽ സ്വദേശികളെ കിട്ടാത്ത വളരെ അപൂർവ്വമായ ജോലികളിൽ മാത്രം വിദേശികളെ നിയമിക്കാൻ അനുവദിക്കും.

അതേസമയം സർക്കാർ മേഖലയിലുള്ള നഴ്സിങ് തസ്തികകൾ സംബന്ധിച്ച് ഉത്തരവിൽ പരാമർശിച്ചിട്ടില്ല. സർക്കാർ ഓഫീസുകളിൽ പ്രധാന ജോലികളിൽ വിദേശികൾ ജോലി ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് പരിശോധന നടത്താൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP