Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷാർജ സുൽത്താൻ വാക്കു പാലിച്ചു, 149 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചു; 48 പേരെ നാട്ടിലേയ്ക്കയച്ചു; പൊതുമാപ്പ് കിട്ടിയവരിൽ ഭൂരിഭാഗവും മലയാളികളാണെന്ന് സൂചന

ഷാർജ സുൽത്താൻ വാക്കു പാലിച്ചു, 149 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചു; 48 പേരെ നാട്ടിലേയ്ക്കയച്ചു; പൊതുമാപ്പ് കിട്ടിയവരിൽ ഭൂരിഭാഗവും മലയാളികളാണെന്ന് സൂചന

തിരുവനന്തപുരം: ഷാർയിൽ തടവിലായിരുന്ന 149 ഇന്ത്യാക്കാർ മോചിതരായി. ഇതിൽ ഉൾപ്പെട്ടിട്ടുള്ള മലയാളികൾ എത്ര പേരെന്ന് അറിവായിട്ടില്ല. 80 ശതമാനം പേരും മലയാളികളാണെന്നാണ് വിവരം. ഇവരിൽ 58 പേരെ നാട്ടിലേയ്ക്ക് തിരിച്ചയച്ചു. ഇന്ത്യൻ സമയം രണ്ടു മണിയോടെയായിരുന്നു ഇവരുടെ മോചനം. ബാക്കിയുള്ളവരെ രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചയയ്ക്കും

ഗുരതരമായ ക്രിമിനൽ കുറ്റങ്ങളൊഴികെയുള്ള കേസുകളിൽപെട്ടവരെ മോചിപ്പിക്കാനാണ് ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടത്. പൊതുമാപ്പ് നല്കി മോചിപ്പിക്കേണ്ട 149 പേരുടെ പട്ടികയാണ് അന്തിമമായി തയ്യാറാക്കിയിരുന്നത്. ഇതനുസരിച്ചുള്ള നടപടിക്രമങ്ങൾ പാലിച്ചാണ് ഇവരെ സ്വതന്ത്രരാക്കിയത്.

അന്തിമലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ മലയാളികൾ ആരൊക്കെ എന്ന് തീർച്ചയില്ല. ഈ തടവുകാരുടെ പേരിലുള്ള രണ്ടു കോടി ദിർഹം സാമ്പത്തിക ബാധ്യതയും എഴുതിത്ത്തള്ളിയിട്ടുണ്ട്. ഇവർക്ക് നല്ല ജോലി കിട്ടിയാൽ ഷാർജയിൽ തന്നെ തിരിച്ചെത്താം

മൂന്നു വർഷം തടവ് പൂർത്തിയാക്കിയ ചെറിയ കുറ്റകൃത്യങ്ങളിൽപെട്ടവർക്കാണ് പൊതുമാപ്പ് നൽകിയിരിക്കുന്നത്. കേരള സന്ദർശനത്തിനെത്തിയ ഷാർജ സുൽത്താൻ പൊതുമാപ്പിന്റെ വിവരം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥനയെ തുടർന്നായിരുന്നു ഷെയ്ഖ് സുൽത്താന്റെ അറിയിപുപണ്ടായത്. ഷാർജ ഭരണാധികാരികളുടെ കാരുണ്യത്തിൽ പുറത്തിറങ്ങാനായത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും സഹായകരമായി. ഇങ്ങനെ മോചിപ്പിക്കുന്നവർക്ക് ഷാർജയിൽ നല്ല ജോലി ലഭിച്ചാൽ തിരിച്ചു വരാമെന്ന പ്രഖ്യാപനവും പ്രവാസി മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇരട്ടിമധുരമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP