Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ ജീവനക്കാർക്ക് ശരാശരി പത്ത് ശതമാനം ശമ്പളവർദ്ധനവ്: പ്രൊഫഷണൽ ജീവനക്കാർക്ക് ഒൻപത് മുതൽ പതിനാറ് ശതമാനം വരെ: ജോലി സമയത്തിലെ ഇളവുകൾ, ടെലി വർക്ക്, പാർട്ട്‌ടൈം ജോലിക്കുള്ള സൗകര്യം തുടങ്ങിയവയും; പുതിയ നയത്തിൽ ജീവനക്കാരുടെ സന്തോഷത്തിനും സ്ഥിരതയ്ക്കും പ്രഥമ പരിഗണന; പുതിയ തൊഴിൽ നയങ്ങളുമായി ദുബായ് കിരീടാവകാശി

സർക്കാർ ജീവനക്കാർക്ക് ശരാശരി പത്ത് ശതമാനം ശമ്പളവർദ്ധനവ്: പ്രൊഫഷണൽ ജീവനക്കാർക്ക് ഒൻപത് മുതൽ പതിനാറ് ശതമാനം വരെ: ജോലി സമയത്തിലെ ഇളവുകൾ, ടെലി വർക്ക്, പാർട്ട്‌ടൈം ജോലിക്കുള്ള സൗകര്യം തുടങ്ങിയവയും; പുതിയ നയത്തിൽ ജീവനക്കാരുടെ സന്തോഷത്തിനും സ്ഥിരതയ്ക്കും പ്രഥമ പരിഗണന; പുതിയ തൊഴിൽ നയങ്ങളുമായി ദുബായ് കിരീടാവകാശി

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിലെ സർക്കാർ ജീവനക്കാർക്കുള്ള പുതിയ ശമ്പള, ഇൻക്രിമെന്റ് നയത്തിന് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2020 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്. ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനായി മാനവവിഭവശേഷി സമഗ്രമായി ഉപയോഗപ്പെടുത്തുന്നതിൽ ദുബായിയെ ഒരു മാതൃകയാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നയങ്ങൾ രൂപീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിൽ നയങ്ങൾ നവീകരിക്കുന്നതിലൂടെ ദുബായിലെ ഉത്പാദനക്ഷമത വർധിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നയങ്ങൾക്കനുസരിച്ചാണ് പുതിയ പരിഷ്‌കരണമെന്ന് ദുബായ് കിരീടാവകാശി വ്യക്തമാക്കി.

മാനവവിഭവ ശേഷി വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ സന്തോഷത്തിനും സ്ഥിരതയ്ക്കും പ്രഥമ പരിഗണന നൽകാനും ലക്ഷ്യമിട്ടാണ് തീരുമാനമെന്നും ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പുതിയ പാക്കേജ് പ്രകാരം സർക്കാർ ജോലിക്കാർക്ക് നിലവിലെ ശമ്പളത്തിൽ നിന്നും 10 ശതമാനം വർധനവാണ് ഉണ്ടാവുക. പ്രൊഫഷണൽ ജീവനക്കാർക്ക് 16 ശതമാനം വരെ ശമ്പളം വർധിക്കും. ഇതോടൊപ്പം ജോലി സമയത്തെ ഇളവുകൾ, പാർട്ട് ടൈം ജോലിക്കുള്ള സൗകര്യം തുടങ്ങിയവയും പുതിയ നയത്തിലുണ്ട്.

യു.എ.ഇയിലെ പുതിയ ബിരുദധാരികൾക്ക് അടിസ്ഥാന വേതനം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനൊപ്പം ഇവർക്ക് റിസ്‌ക് അലവൻസ്, എയർ ടിക്കറ്റ് അലവൻസ്, മെഡിക്കൽ ഇൻഷുറൻസ് എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഉദ്യോഗസ്ഥർക്കുള്ള സ്ഥാനക്കയറ്റം നിശ്ചയിക്കുന്നതിനുള്ള പ്രത്യക കമ്മിറ്റിക്കും ദുബായ് കിരീടാവകാശി അനുമതി നൽകി. നേരത്തെ ഉദ്യോഗസ്ഥർ ഓവർ ടൈം ജോലി ചെയ്താൽ അധിക ശമ്പളവും ബോണസും പ്രഖ്യാപിച്ച് ദുബായ് മന്ത്രാലയം രം?ഗത്തെത്തിയിരുന്നു. സർക്കാർ ജോലിക്കാർക്ക് ലീവിന്റെ എണ്ണം വർദ്ധിപ്പിച്ചും വർക്കിങ് ടൈം വെട്ടി കുറച്ചും കൊണ്ടുള്ള പുതിയ നിയമം നിലവിൽ വന്നിരുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP