Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷെറിൻ മാത്യൂസിനെ ജീവനോടെ കാണാനുള്ള പ്രാർത്ഥനകളെല്ലാം വിഫലമായി; മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്ത് പൊലീസ്; വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലെ കലുങ്കിൽ മൂന്ന് വയസ്സുകാരിയെ കൊന്ന് തള്ളിയത് ആര്? ചെന്നായ പിടിച്ചെന്ന വാദം തള്ളി അന്വേഷണ സംഘം; വളർച്ഛനും വളർത്തമ്മയും നിരീക്ഷണത്തിൽ; അമേരിക്കയിലെ ഇന്ത്യൻ ബാലികയുടെ കൊലയിൽ അന്വേഷണം ശക്തമാക്കി എഫ്ബിഐ

ഷെറിൻ മാത്യൂസിനെ ജീവനോടെ കാണാനുള്ള പ്രാർത്ഥനകളെല്ലാം വിഫലമായി; മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്ത് പൊലീസ്; വീടിന് ഒരു കിലോമീറ്റർ ചുറ്റളവിലെ കലുങ്കിൽ മൂന്ന് വയസ്സുകാരിയെ കൊന്ന് തള്ളിയത് ആര്? ചെന്നായ പിടിച്ചെന്ന വാദം തള്ളി അന്വേഷണ സംഘം; വളർച്ഛനും വളർത്തമ്മയും നിരീക്ഷണത്തിൽ; അമേരിക്കയിലെ ഇന്ത്യൻ ബാലികയുടെ കൊലയിൽ അന്വേഷണം ശക്തമാക്കി എഫ്ബിഐ

മറുനാടൻ മലയാളി ബ്യൂറോ

ഡാലസ്: വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ കാണാതായ മലയാളി ദമ്പതികളുടെ വളർത്തുമകളുടെ മൃതദേഹം കണ്ടെത്തി. മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ ഇപ്പോഴും ദൂരുഹത തുടരുകയാണ്. പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. വളർത്തച്ഛൻ വെസ്ലി മാത്യു പൊലീസ് നിരീക്ഷണത്തിലാണ്. വെസ്ലിയുടെ കാറിൽനിന്നു ചില നിർണായക തെളിവുകൾ കഴിഞ്ഞദിവസം പൊലീസിനു ലഭിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയത് വീടിൽ നിന്നും ഒരു കിലോമീറ്റർ മാറിയുള്ള കലുങ്കിനടിയിലാണ്. ഇതോടെ ഷെറിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി.

പ്രാദേശികസമയം ഞായറാഴ്ച രാവിലെ 11 മണിയോടെ സ്പ്രിങ് വാലിയിലും ബോസർ റോഡ് പ്രദേശത്തും നടത്തിയ തെരച്ചിലിനിടയിൽ ഒരു കലിങ്കിന്റെ അടിയിൽ നിന്നും മൂന്ന് വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി എന്നാണ് പൊലീസ് നൽകുന്ന വിവരം. മൃതദേഹം തിരിച്ചറിഞ്ഞതായാണ് സൂചന. രണ്ടു വർഷം മുമ്പാണ് എറണാകുളം സ്വദേശികള്ൾ ബീഹാറിലെ ഒരു അനാഥാലയത്തിൽ നിന്നും സരസ്വതി എന്ന കുട്ടിയെ ദത്തെടുത്തത്. ഒരു കണ്ണിനു കാഴ്ചക്കുറവും തൂക്കക്കുറവും ഉള്ള കുഞ്ഞിന് വേണ്ടുന്ന പോഷകാഹാരം നൽകുന്നതിന്റെ ഭാഗമായിട്ടാണ് പാൽ കുടിക്കാൻ നിർബ്ബന്ധിച്ചതെന്നാണ് വളർത്തച്ഛന്റെ വാദം. ഇത് പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്.

ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയിലും ഷെറിനെ കണ്ടത്താനായിരുന്നില്ല. ഇതിന് ശേഷം വീടിന്റെ പരിസരമെല്ലാം പൊലീസ് അരിച്ചു പെറുക്കി. ഇതിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വെസ്ലിയും ഭാര്യയും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. വളർത്തച്ഛനും അമ്മയും സംശയ നിഴലിൽ തന്നെയാണ്. മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിൽ ഇരുവരേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ചെന്നായ പിടിച്ചു കൊണ്ടു പോയിരിക്കാമെന്ന സംശയമാണ് ഇവർ മുന്നോട്ട് വച്ചത്. എന്നാൽ കണ്ടെത്തിയ മൃതദേഹ പരിശോധനയിൽ കുറക്കുനല്ല കൊലപാതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

രണ്ടാഴ്ച മുൻപാണു ഷെറിനെ കാണാതായത്. പാൽ കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു മുന്നിലെ മരച്ചുവട്ടിൽ നിർത്തിയെന്നും 15 മിനിറ്റിനു ശേഷം നോക്കിയപ്പോൾ കാണാനില്ലെന്നുമാണു വെസ്ലി മൊഴി നൽകിയത്. പൊലീസ് പിടിച്ചെടുത്ത വെസ്ലി മാത്യുവിന്റെ ലാപ്‌ടോപ്പിൽനിന്നും ചില തെളിവുകൾ കിട്ടിയിട്ടുണ്ട്. കുഞ്ഞിനെ അപകടകരമായ നിലയിൽ വീടിനു വെളിയിൽ ഉപേക്ഷിച്ചുവെന്നു വെസ്ലി സമ്മതിച്ചതിനാൽ ആ കുറ്റത്തിനു മാത്രം 20 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം. ഇതിനൊപ്പമാണ് നടന്നതുകൊലയാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ ഇരുവരേയും വീണ്ടും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

കുട്ടിയെ അപകടകരമായ നിലയിൽ ഉപേക്ഷിച്ചതിന്റെ പേരിൽ വളർത്തച്ഛൻ വെസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. വെസ്ലി കുറ്റക്കാരനാണെന്നോ അല്ലെന്നോ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഭാര്യ സിനി മാത്യൂസ് നിരപരാധിയാണെന്നാണു പൊലീസ് നിഗമനം. കുട്ടിയെ പുറത്തേക്കു കൊണ്ടുപോകുന്ന സമയത്ത് സിനി ഉറക്കത്തിലായിരുന്നു. അഞ്ചുമണിക്കൂർ മകളെ തിരഞ്ഞതിനാലാണു പൊലീസിനെ അറിയിക്കാൻ വൈകിയതെന്നും കുഞ്ഞിനെ നിർത്തിയ സ്ഥലത്തു കുറുക്കന്മാർ ഇടയ്ക്കു വന്നുപോകാറുള്ളതാണെന്നും വെസ്ലി പറഞ്ഞിട്ടുണ്ട്. മൂന്ന് വയസ്സുള്ള ഷെറിൻ മാത്യൂസ് കാണാതായിട്ട് പത്ത് ദിവസത്തിനു ശേഷവും പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചിട്ടില്ല.

മകളെ സ്‌നേഹത്തോടെയാണ് സംരക്ഷിച്ചിരുന്നതെന്നും മറിച്ച് കേൾക്കുന്നതൊന്നും ശരിയല്ലെന്നും വെസ്ലി ആണയിട്ടത്രേ. കുഞ്ഞിന് പ്രായത്തിനനുസരിച്ച് തൂക്കം ഇല്ലാത്തത് അവിടെ കുറ്റകരമാണ്. നിശ്ചിത ഇടവേളകളിൽ പരിശോധനയ്ക്കു ഹാജരാക്കണം. ഷെറിന് തൂക്കം കുറവായതുകൊണ്ടാണ് പാൽ കുടിക്കാൻ നിർബന്ധിച്ചത്. പുറത്തുനിർത്തിയ കുഞ്ഞ് തനിയെ മടങ്ങിവരുമെന്നാണു കരുതിയത്. 15 മിനിറ്റ് കഴിഞ്ഞും എത്താതെ വന്നപ്പോൾ പുറത്തുചെന്ന് നോക്കിയെങ്കിലും കണ്ടില്ലെന്നാണ് വെസ്ലി പറഞ്ഞത്. ഈ മാസം ഏഴിന് പുലർച്ചേ മൂന്നോടെയാണ് സംഭവം. എന്നാൽ, അഞ്ചു മണിക്കൂർ കഴിഞ്ഞാണ് വെസ്ലി പൊലീസിനെ വിവരമറിയിച്ചത്. അതോടെയാണ് പൊലീസിന്റെ സംശയം ഇയാളിലേക്കായി. വീടിന് പിന്നിൽ നൂറടി ദൂരെയുള്ള മരത്തിനടിയിലാണ് കുഞ്ഞിനെ നിർത്തിയതെന്ന് വെസ്ലി പറയുന്നു.

ചെന്നായ്ക്കളുടെ ശല്യമുണ്ടെന്നറിഞ്ഞിട്ടും ഇവിടെ കുഞ്ഞിനെ കൊണ്ടുനിർത്തിയതിന് ഇയാൾക്കു വിശ്വസനീയ മറുപടിയില്ല. സ്വന്തം കുഞ്ഞിനെ കാണാതാകുമ്പോൾ പിതാവിനുണ്ടാകുന്ന മാനസികവ്യഥ വെസ്ലിയിൽ പ്രകടമായില്ലെന്നതും പൊലീസിന്റെ സംശയങ്ങൾ ബലപ്പെടുത്തി. ഷെറിനെ വെസ്ലിയും സിനിയും ചേർന്ന് ബിഹാറിലെ ഗയയിൽനിന്നാണു ദത്തെടുത്തത്. ഒന്നര വയസുള്ളപ്പോൾ മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിന് അന്നു സരസ്വതി എന്നായിരുന്നു പേര്. 2015 ഫെബ്രുവരി നാലിന് സന്നദ്ധ സംഘടനയ്ക്കു ലഭിച്ച കുട്ടിയെ നളന്ദയിലെ ബാലസംരക്ഷണകേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ജൂൺ 23നാണ് വെസ്്‌ലിയും സിനിയും ദത്തെടുത്ത് അമേരിക്കയിലേക്കു കൊണ്ടുപോയത്. മൂന്നടി ഉയരമുള്ള കുഞ്ഞിന് 22 പൗണ്ടായിരുന്നു തൂക്കം. കാഴ്ചയും കുറവായിരുന്നു. പ്രായത്തിനനുസരിച്ച സംസാരശേഷിയും ഇല്ലായിരുന്നത്രേ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP