Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടിയായി സൗദിയിലെ ആശ്രിത ലെവി; കുടുംബത്തെ നിർത്താൻ ചെലവാക്കേണ്ടത് ലക്ഷങ്ങൾ; സ്‌കൂളുകളിൽ നിന്ന് ടി.സി വാങ്ങൽ വർധിക്കുന്നു; പുതിയ നിയമങ്ങൾ ഇന്ത്യക്കാർക്ക് തിരിച്ചടി

സാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടിയായി സൗദിയിലെ ആശ്രിത ലെവി;  കുടുംബത്തെ നിർത്താൻ ചെലവാക്കേണ്ടത് ലക്ഷങ്ങൾ; സ്‌കൂളുകളിൽ നിന്ന് ടി.സി വാങ്ങൽ വർധിക്കുന്നു; പുതിയ നിയമങ്ങൾ ഇന്ത്യക്കാർക്ക് തിരിച്ചടി

റിയാദ് : സൗദി അടിമുടി മാറിക്കൊണ്ടിരിക്കുമ്പോൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മലയാളി കുടുംബങ്ങളുടെ കാര്യമാണ് കഷ്ടത്തിലാകുന്നത്. വിദേശികളുടെ കുടുംബാങ്ങൾക്കുള്ള ആശ്രിത ലെവി തവണകളായി അടയ്ക്കാൻ പറ്റില്ലെന്നും ഒരു വർഷത്തേക്കുള്ള ലെവി ഒറ്റത്തവണയായി മുൻകൂറായി അടയ്ക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് (പാസ്പോർട്ട് വിഭാഗം) അറിയിച്ചു. ഇതാണ് സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയായി മാറിയത്.

ഇത്രയും ഭീമമായ തുക താങ്ങാൻ കഴിയാത്തതിനാൽ മലയാളികളിൽ ഭൂരിപക്ഷവും കുടുംബത്തെ നാട്ടിലേക്കു തിരിച്ചയച്ച് കൊണ്ടിരിക്കുകയാണ്. ജൂെലെ ഒന്നിനായിരുന്നു സൗദിയിൽ ആശ്രിത ലെവി നിലവിൽ വന്നത്. 100 റിയാലാണ് വിദേശികളുടെ കുടുംബാംഗങ്ങൾക്ക് ലെവി ചുമത്തിയിരിക്കുന്നത്. 2018 ജൂെലെ ഒന്നുമുതൽ ഇത് ഏകദേശം 40,800 രൂപയായി മാറും. ഭാര്യയും രണ്ടു കുട്ടികളും ഒപ്പമുള്ള കുടുംബനാഥൻ നൽകേണ്ടത് 7200 റിയാൽ ഏകദേശം 1,22,400 രൂപയാണ്. 2019 ജൂെലെ മുതൽ ഓരോ ആൾക്കും 300 റിയാലാണു ലെവി നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് 2020 ജൂെലെയിൽ ഇത് 400 റിയാലാകും.

സ്വകാര്യമേഖലയിൽ തൊഴിൽ ചെയ്യുന്ന കുറഞ്ഞ വേതനക്കാരെയും കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളെയുമാണ് ആശ്രിത ലെവി ഏറ്റവുമധികം ബാധിക്കുക. 2020-ൽ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 400 റിയാൽ വച്ച് വർഷം 4,800 റിയാൽ അടയ്ക്കേണ്ടിവരും. ഇത് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതല്ല.

ഇതിനെത്തുടർന്ന് സ്‌കൂളുകളിൽ നിന്ന് കുട്ടികളുടെ ടി.സി വാങ്ങുന്ന തിരക്കിലാണ് കുടുംബങ്ങൾ. റിയാദ്, ജിദ്ദ, ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിൽ മാത്രം ടി.സി. സർട്ടിഫിക്കറ്റിനായി രണ്ടായിരത്തിലേറെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇത് തന്നെ സ്‌കൂൾ അടയ്ക്കുമ്പോഴേക്കും ഇരട്ടിയിലധികമാകുമെന്നാണു റിപ്പോർട്ട്.

അടുത്ത വർഷം തുടങ്ങുമ്പോഴേക്കും 40 ശതമാനം സ്‌കൂളുകൾക്കെങ്കിലും പ്രവർത്തനം നിർത്തേണ്ടി വരുമെന്ന് ഇന്റർനാഷണൽ സ്‌കൂൾസ് ദേശീയ കമ്മിറ്റി പ്രസിഡന്റ് സിയാദ് അൽറഹ്മത്ത് പറഞ്ഞു. പലരും ജീവനക്കാരെ പിരിച്ചുവിട്ടാണ് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നത്.

കടുത്ത സ്വദേശിവൽക്കരണം നടപ്പാക്കുന്നതും വേതനം കൃത്യമായി ലഭിക്കാത്തതും വർഷങ്ങളായി ശമ്പളം വർധിപ്പിക്കാത്തതും ഓവർെടെം അടക്കമുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നതും സൗദിയിലെ ജോലിയോടുള്ള തൽപര്യം സാധാരണക്കാരിൽ കുറയ്ക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP