Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മക്കളില്ലാത്തതുകൊണ്ടും പരസ്യമായി ഒരു പിൻഗാമിയെ സുൽത്താൻ നിർദ്ദേശിക്കാത്തതുകൊണ്ടും അനന്തരാവകാശിയെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ഒമാൻ കോടതിക്ക്; ഫാമിലി കൗൺസിലിന് തീരുമാനം എടുക്കാനായില്ലെങ്കിൽ അതീവ രഹസ്യമായി സുൽത്താൻ എഴുതി സൂക്ഷിച്ചിരിക്കുന്ന കവറിലെ വ്യക്തിക്ക് നറുക്ക് വീഴും; സുൽത്താൻ ഖാബൂസ് ബിൻ സയ്യിദ് വിടവാങ്ങുമ്പോൾ പിൻഗാമി ആരെന്നറിയാതെ ഒമാനികൾ; ആധുനിക ഒമാനെ സൃഷ്ടിച്ച ഖാബൂസിന്റെ അനന്തരാവകാശിയെ അറിയാനുള്ള ആകാംഷയിൽ ലോകരാജ്യങ്ങളും

മക്കളില്ലാത്തതുകൊണ്ടും പരസ്യമായി ഒരു പിൻഗാമിയെ സുൽത്താൻ നിർദ്ദേശിക്കാത്തതുകൊണ്ടും അനന്തരാവകാശിയെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ഒമാൻ കോടതിക്ക്; ഫാമിലി കൗൺസിലിന് തീരുമാനം എടുക്കാനായില്ലെങ്കിൽ അതീവ രഹസ്യമായി സുൽത്താൻ എഴുതി സൂക്ഷിച്ചിരിക്കുന്ന കവറിലെ വ്യക്തിക്ക് നറുക്ക് വീഴും; സുൽത്താൻ ഖാബൂസ് ബിൻ സയ്യിദ് വിടവാങ്ങുമ്പോൾ പിൻഗാമി ആരെന്നറിയാതെ ഒമാനികൾ; ആധുനിക ഒമാനെ സൃഷ്ടിച്ച ഖാബൂസിന്റെ അനന്തരാവകാശിയെ അറിയാനുള്ള ആകാംഷയിൽ ലോകരാജ്യങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സയ്യിദിന്റെ പിൻഗാമിയെ കണ്ടെത്താൻ ഒമാനിൽ സജീവ ചർച്ചകൾ. അൻപത് വർഷമായി അധികാരത്തിലിരിന്ന സുൽത്താൻ ഖാബൂസിന്റെ ആരോഗ്യനില കൂടുതൽ വഷളായപ്പോൾ തന്നെ ചർച്ചകൾ തുടങ്ങിയിരുന്നു. നാല് വർഷമായി അർബുദരോഗത്തിന് ചികിൽസയിലാണ് സുൽത്താൻ ഖാബൂസ്. ഒരാഴ്ച മുമ്പ് ബെൽജിയത്തു നിന്നു ചികിത്സ വെട്ടിച്ചുരുക്കി അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. സുൽത്താന്റെ ആരോഗ്യം വഷളായത് മൂലമായിരുന്നു ഇത്. ഇതോടെയാണ് പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ സജീവമായത്. അതിനിടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

ആധുനിക ഒമാന്റെ സൃഷ്ടാവാണ് ഖാബൂസ്. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളാണ് ഒമാനെ വികസനത്തിലേക്ക് നയിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെ മുമ്പോട്ട് കൊണ്ടു പോയാൽ മാത്രമേ ഒമാന് മുന്നോട്ട് കുതിക്കാനാകൂ. വിദ്യാഭ്യാസത്തിലും ഐടിയിലും സുൽത്താൻ നൽകിയത് വലിയ പ്രാധാന്യമാണ്. ഇതിനൊപ്പം ഗൾഫിലെ സമാധാന വാഹകരായും ഒമാൻ മാറി. അതുകൊണ്ട് തന്നെ സുൽത്താന്റെ നയങ്ങൾ മുമ്പോട്ട് കൊണ്ടു പോകണമെങ്കിൽ അതിശക്തനായ ഭരണാധികാരി ഉണ്ടാകേണ്ടതുണ്ട്. ഇത് ആരാകുമെന്നത് എല്ലാ ഗൾഫ് രാജ്യങ്ങളും അതീവ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ്. പ്രവാസികളായ ഒമാനിലെ ഇന്ത്യാക്കാർക്കും നിർണ്ണായകം. തൊഴിൽ നയത്തിൽ സുൽത്താൻ കാട്ടിയ സമീപനം ഇനി ഉണ്ടാകുമോ എന്നതാണ് പ്രധാനം.

മക്കളില്ലാത്തതുകൊണ്ടും പരസ്യമായി ഒരു പിൻഗാമിയെ സുൽത്താൻ നിർദ്ദേശിക്കാത്തതുകൊണ്ടും പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ഒമാൻ കോടതിക്കാണ്. കോടതിക്ക് ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിൽ എത്താൻ സാധിച്ചില്ലെങ്കിൽ പിൻഗാമി ആരായിരിക്കണമെന്ന് സുൽത്താൻ ഖാബൂസ് രഹസ്യമായി നിർദ്ദേശിച്ച ആളെ പരിഗണിക്കും. സുൽത്താന്റെ നിർദ്ദേശം മുദ്രവച്ച കവറിൽ റോയൽ ഫാമിലി കൗൺസിലിന്റെ പരിഗണനയ്ക്കായി അദ്ദേഹം എഴുതി വച്ചിരിക്കുന്നു എന്നും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സുൽത്താന്റെ അന്ത്യമെന്ന് ഒമാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുൽത്താനായി 1970 ജൂലായ് 23-നാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ് അധികാരമേറ്റത്. അവിവാഹിതനാണ്. ഇതുകൊണ്ടാണ് അനന്തരാവകാശിയിൽ വ്യക്തതയില്ലാത്തത്.

ഒമാൻ നിയമപ്രകാരം സുൽത്താന്റെ പദവി ഒഴിഞ്ഞുകിടന്നാൽ മൂന്നു ദിവസങ്ങൾക്കുള്ളിൽ രാജ കുടുംബം പുതിയ സുൽത്താനെ നിയമിക്കണം. ഇക്കാര്യത്തിൽ തീരുമാനത്തിലെത്താൻ സാധിച്ചില്ലെങ്കിൽ സുൽത്താൻ ഖാബൂസ് എഴുതിവച്ച മുദവച്ച കവർ തുറക്കണം. രാജ്യത്തെ പ്രതിരോധ സമിതി, സുപ്രിം കോടതി തലവൻ, ഉപദേശകസമിതിയിലെ രണ്ട് തലവന്മാർ എന്നിവർ അടങ്ങിയ സമിതിയാണ് കവർ തുറക്കേണ്ടത്. ജീവിച്ചിരിക്കുമ്പോൾ സുൽത്താന്റെ അധികാരത്തിന് ഭംഗം വരാതിരിക്കാനാണ് പിൻഗാമിയുടെ പേര് ഇപ്പോൾ രഹസ്യമാക്കി വയ്ക്കുന്നത്. സുൽത്താൻ ഖാബൂസ് മുദ്രവച്ച രണ്ടു കവറുകൾ നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ രണ്ടാമത്തെ കവർ സലാലയിലുള്ള രാജ കൊട്ടാരത്തിലാണ്. രണ്ട് കവറുകളിലും ഒരേ പേരാണ് സുൽത്താൻ നിർദ്ദേശിച്ചിട്ടുള്ളതെന്നും ആദ്യത്തേതിന്റെ ആധികാരികതയെക്കുറിച്ച് സംശയം ഉയർന്നാലോ അത് നഷ്ടപ്പെട്ടാലോ പരിഹാരമായിട്ടാണ് രണ്ടാമത്തെ കവർ എന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെയും മാസൂൺ അൽ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബർ പതിനെട്ടിന് സലാലയിൽ ജനനം. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതങ്ങനെയാണ്. ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലർത്തിപ്പോന്നു. ലണ്ടനിലെ സ്റ്റാൻഡേർഡ് മിലിട്ടറി അക്കാദമിയിൽനിന്ന് ആധുനികയുദ്ധതന്ത്രങ്ങളിൽ അദ്ദേഹം നൈപുണ്യംനേടി. തുടർന്ന് പശ്ചിമജർമനിയിലെ ഇൻഫൻട്രി ബറ്റാലിയനിൽ ഒരുവർഷം സേവനം. ഒമാനികൾക്ക് തൊഴിൽ സംവരണം കൊണ്ടു വന്നതും സുൽത്താനായിരുന്നു.

വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്‌കറ്റ് ആൻഡ് ഒമാൻ എന്ന പേരുമാറ്റി സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നാക്കി സ്വന്തംരാജ്യത്തെ ലോകത്തിലടയാളപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP