Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരതകപ്പച്ച നിറമുള്ള കുർത്തയും വെളുത്ത പൈജാമയുമണിഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്വാമിനാരായണ ക്ഷേത്രത്തിൽ പ്രാർത്ഥനയ്‌ക്കെത്തി; ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ആഴം മനസിലാക്കുന്നു; കാനഡയുടെ വളർച്ചയിൽ പത്തുലക്ഷത്തോളം ഇന്ത്യക്കാർ നൽകിയ സംഭാവന മറക്കാനാകില്ലെന്ന് ട്രൂഡോ

മരതകപ്പച്ച നിറമുള്ള കുർത്തയും വെളുത്ത പൈജാമയുമണിഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്വാമിനാരായണ ക്ഷേത്രത്തിൽ പ്രാർത്ഥനയ്‌ക്കെത്തി; ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ആഴം മനസിലാക്കുന്നു; കാനഡയുടെ വളർച്ചയിൽ പത്തുലക്ഷത്തോളം ഇന്ത്യക്കാർ നൽകിയ സംഭാവന മറക്കാനാകില്ലെന്ന് ട്രൂഡോ

മറുനാടൻ മലയാളി ഡെസ്‌ക്‌

ടോറന്റോ: ഇന്ത്യയുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ക്ഷേത്രം സന്ദർശിച്ചു. പരമ്പരാഗത ഉത്തരേന്ത്യൻ വേഷമായ പച്ച കുർത്തയും വെളുത്ത പൈജാമയും ധരിച്ച ജസ്റ്റിൻ ട്രൂഡോ ടൊറന്റോയിലെ സ്വാമിനാരായണൻ ക്ഷേത്രമാണു സന്ദർശിച്ചത്.

ഇന്ത്യയുമായുള്ള ബന്ധത്തിൽ ആഴം മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ നടത്തിയ പൂജാകർമങ്ങളിൽ നഗ്‌നപാദനായാണു പ്രധാനമന്ത്രി പങ്കെടുത്തത്.

ഇരുരാജ്യങ്ങളിലേയും സർക്കാരും മന്ത്രിമാരും വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണെന്നു ക്ഷേത്രത്തിന്റെ 10-ാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിൽ 7,500 ഭക്തരെ സാക്ഷിയാക്കി ട്രൂഡോ പറഞ്ഞു. കാനഡയുടെ വളർച്ചയിൽ ഇന്ത്യൻ വംശജരായ പത്തുലക്ഷത്തോളംപേർ നൽകിയ സംഭാവന മറക്കാനാകില്ലെന്ന് ട്രൂഡോ പറഞ്ഞു.

കനേഡിയൻ പ്രധാനമന്ത്രിയും രണ്ട് ഫെഡറൽ കാബിനറ്റ് മന്ത്രിമാരുമാണെത്തിയത്. ആറ് എംപിമാരും ഒന്റാറിയോയിലെ പ്രാദേശിക സർക്കാരിലെ മന്ത്രിമാരും പ്രധാനമന്ത്രിയെ കാണാനെത്തി. കൂടാതെ ടൊറൊൻഡോ മേയർ ജോൺ ടോറിയും ഒട്ടാവയിലെ ഇന്ത്യൻ ഹൈ കമ്മിഷണർ വികാസ് സ്വരൂപും ട്രൂഡോയുടെ ക്ഷേത്ര ദർശനത്തിനു സാക്ഷിയായി. സ്വാമിനാരായണൻ സംസ്ഥ ആചാര്യൻ സ്വാമി മഹാരാജ് ഉൾപ്പെടെയുള്ള സംഘം പ്രധാനമന്ത്രിയെ സ്വീകരിച്ചു.

നിങ്ങളുടെ പ്രാർത്ഥനകളിൽ കാനഡയെ കൂടി ഉൾപ്പെടുത്തണമെന്ന അപേക്ഷ നൽകിയാണു ട്രൂഡോ പിരിഞ്ഞത്. സ്വാമിനാരായണൻ ക്ഷേത്രത്തിന്റെ പത്താം വാർഷികവും കാനഡ കോൺഫെഡറേഷൻ ആയതിന്റെ 150-ാം വാർഷികവും ഒരേ സമയത്തു വന്നുവെന്നത് ആകസ്മികമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP