Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അബുദാബിയിൽ വാഹനത്തിന് തീ പിടിച്ചു രണ്ട് കുട്ടികൾ വെന്തുമരിച്ചു; ദാരുണമായി മരിച്ചത് ഒന്നരയും രണ്ടും വയസ്സുള്ള കുട്ടികൾ; അപകടം കുട്ടികളെ വാഹനത്തിലിരുത്തി രക്ഷിതാക്കൾ പുറത്ത് പോയപ്പോൾ; വാഹനത്തിൽ തീ ആളിപ്പടർന്നപ്പോൾ ഡോർ തുറന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമവും വിജയിച്ചില്ല; കത്തിയമർന്നത് ബെൻസിന്റെ ജി ക്ലാസ് വാഹനം

അബുദാബിയിൽ വാഹനത്തിന് തീ പിടിച്ചു രണ്ട് കുട്ടികൾ വെന്തുമരിച്ചു; ദാരുണമായി മരിച്ചത് ഒന്നരയും രണ്ടും വയസ്സുള്ള കുട്ടികൾ; അപകടം കുട്ടികളെ വാഹനത്തിലിരുത്തി രക്ഷിതാക്കൾ പുറത്ത് പോയപ്പോൾ; വാഹനത്തിൽ തീ ആളിപ്പടർന്നപ്പോൾ ഡോർ തുറന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമവും വിജയിച്ചില്ല; കത്തിയമർന്നത് ബെൻസിന്റെ ജി ക്ലാസ് വാഹനം

മറുനാടൻ ഡെസ്‌ക്‌

അബുദാബി: അബുദാബിയിലെ മിനയിൽ വാഹനത്തിന് തീ പിടിച്ച് രണ്ട് കുട്ടികൾ ദാരുണമായി വെന്തു മരിച്ചു. ഇമറാത്തികളായ ഒന്നരയും രണ്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. കുട്ടികളെ വാഹനത്തിലിരുത്തി രക്ഷിതാക്കൾ പുറത്ത് പോയപ്പോഴാണ് അപകടം നടന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അബുദാബി പൊലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അറിയിച്ചു.

മറിനാ ഏരിയയിൽ വച്ചാണ് അപകടം സംഭവിച്ചത്. മാതാപിതാക്കൾ ഇവരെ ഫോർവീൽ ഡ്രൈവ് വാഹനത്തിലിരുത്തി പുറത്തു പോയപ്പോഴായിരുന്നു തീ പിടിച്ചതാണെന്നാണ് പ്രാഥമിക വിവരം. ബെൻസിന്റെ ജി ക്ലാസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കൃത്യമായ കാരണം അബുദാബി പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദാരുണമായ സംഭവത്തിൽ അബുദാബി പൊലീസ് ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പൊലീസ് പറഞ്ഞു.

കുട്ടികളെ വാഹനത്തിൽ ഇരുത്തി പോകുന്ന രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ബ്രിഗേഡിയർ ജനറൽ അൽ റാഷിദി പറഞ്ഞു. കുട്ടികളെ തനിച്ചിരുത്തി പോകുമ്പോൾ ഇത്തരത്തിലുള്ള വലിയ അപകടങ്ങൾ സംഭവിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവത്തിൽ അബുദാബിയിലെ ജനങ്ങളും ഞെട്ടൽ രേഖപ്പെടുത്തി. ദൃക്‌സാക്ഷിയെന്ന് അവകാശപ്പെട്ട് ഒരാൾ സമൂഹമാധ്യമത്തിൽ സംഭവത്തെ കുറിച്ച് വ്യക്തമാക്കി.

കുട്ടികളുടെ രക്ഷിതാക്കളെ ആരും കുറ്റപ്പെടുത്തരുതെന്നും ഇവരുടെ മാതാവ് വാഹനത്തിന് തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. വാഹനം പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. കാറിന്റെ വാതിൽ തുറന്ന് കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടികൾ അകപ്പെട്ടത് കണ്ട് മാതാവിന്റെ അവസ്ഥ മോശമാവുകയും അവരെ സ്ഥലത്തു നിന്നും മാറ്റുകയുമായിരുന്നു. ആരും കുട്ടികളുടെ രക്ഷിതാക്കളെ കുറ്റപ്പെടുത്തരുതെന്നും ദൃക്‌സാക്ഷി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP