1 usd = 71.31 inr 1 gbp = 93.11 inr 1 eur = 78.60 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.78 inr

Jan / 2020
28
Tuesday

ഓൺലൈൻ ലോകത്ത് ഒന്നര ലക്ഷം പേരെ കൂടെക്കൂട്ടി ബ്രിട്ടനിലെ മലയാളി വീട്ടമ്മ അത്ഭുതമാകുന്നു; കറിക്കൂട്ടും വീട്ടറിവും ഒക്കെയായി നവമാധ്യമ ലോകത്ത് ഐടി എൻജിനിയർ ആയ നീതു ജോൺസ് ആരാധകരെ സൃഷ്ടിച്ചത് വെറും ഏഴു മാസത്തിൽ; നേട്ടത്തിന് യൂ ട്യൂബ് അംഗീകാരവും ഒപ്പം സമ്പാദ്യവും

July 16, 2019 | 01:10 PM IST | Permalinkഓൺലൈൻ ലോകത്ത് ഒന്നര ലക്ഷം പേരെ കൂടെക്കൂട്ടി ബ്രിട്ടനിലെ മലയാളി വീട്ടമ്മ അത്ഭുതമാകുന്നു; കറിക്കൂട്ടും വീട്ടറിവും ഒക്കെയായി നവമാധ്യമ ലോകത്ത് ഐടി എൻജിനിയർ ആയ നീതു ജോൺസ് ആരാധകരെ സൃഷ്ടിച്ചത് വെറും ഏഴു മാസത്തിൽ; നേട്ടത്തിന് യൂ ട്യൂബ് അംഗീകാരവും ഒപ്പം സമ്പാദ്യവും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: വൈകിട്ട് എട്ടു മുതൽ പതിനൊന്നു വരെ ബ്രിട്ടനിലെ കാർഡിഫിലെ മലയാളി വീട്ടമ്മയായ നീതു ജോൺസ് അൽപം ബിസിയാണ്, സുഹൃത്തുക്കൾ വിളിച്ചാൽ പോലും അധികം സംസാരിക്കാൻ കഴിയില്ല. കാരണം നീതുവിനെ തേടി കാത്തിരിക്കുന്നതു ഒന്നോ രണ്ടോ പേരല്ല, ഒന്നരലക്ഷത്തിലധികം പേരാണ്, കൃത്യമായി പറഞ്ഞാൽ 162553 പേർ. കഴിഞ്ഞ ഏഴു മാസമായി നീതു ആരംഭിച്ച മംസ് ഡെയിലി എന്ന യുട്യൂബ് ചാനലിന്റെ പ്രേക്ഷകരാണ് ഇവരൊക്കെയും. എല്ലാ ദിവസവും ഇവർക്കായി ഓരോ വിഭവവും ആയി എത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ ഓരോ രാത്രിയും നീതുവും കൂടെ സഹായിയായ ഭർത്താവ് ജോൺസും.

വെറുതെ ഇരിക്കുമ്പോൾ സമയം കളയാൻ എന്ന മട്ടിൽ ആരംഭിച്ച ഒരു വിനോദം ഇപ്പോൾ കൈ നിറയെ പണം കൂടി കിട്ടുന്ന ഗൗരവമുള്ള ബിസിനസായി വളരുകയാണ്. എന്നാൽ പണവും വിനോദവും ഒക്കെയുള്ള ആകർഷക ഘടകങ്ങൾ മാറ്റി നിർത്തി യുട്യൂബ് ചാനൽ ഒരു പാഷനാക്കി മാറ്റുകയാണ് തൃശൂരിലെ പുതുക്കാട് നിന്നും കാർഡിഫിൽ എത്തിയ നീതു തന്റെ വരിക്കാർക്കായി എല്ലാ ദിവസവും എന്തെങ്കിലും കൊടുത്തേ മതിയാകൂ എന്ന നിശ്ചയ ദാർഢ്യമാണ് മംസ് ഡെയിലി എന്ന യുട്യൂബ് ചാനലിനെ ഹിറ്റാക്കി മാറ്റിയത് എന്ന് വ്യക്തം. ഏതു കാര്യത്തിലും ഗൗരവസമീപനം ഉണ്ടായാൽ വിജയവും കൂടെയുണ്ടാകും എന്ന് കൂടിയാണ് നീതുവും മംസ് ഡെയിലിയും തെളിയിക്കുന്നത്.

അഞ്ചു വർഷത്തെ കരിയർ ബ്രേക്ക്, ജീവിതം തിരക്കിലേക്ക്

നാലു കുട്ടികളുടെ അമ്മയാണ് നീതു. നാലാമത്തെ കുട്ടി മേഗൻ ഉണ്ടായപ്പോൾ ലഭിച്ച കരിയർ ബ്രേക്ക് ആണ് നീതുവിനെ ഇപ്പോൾ സീരിയസ് ആയ യൂ ട്യൂബ് ചാനൽ ഉടമ ആക്കി മാറ്റിയിരിക്കുന്നത്. എംസിഎ ബിരുദ ധാരിയായ നീതു കംപ്യുട്ടർ അനലിസ്റ്റ് എന്ന നിലയിൽ ജോലി ചെയ്യുമ്പോൾ ആണ് കുട്ടികളെ നോക്കാൻ അഞ്ചു വര്ഷം വീട്ടിൽ ഇരുന്നത്. ഇതിൽ നാല് വർഷവും വെറുതെ കുട്ടികളുമൊത്തു സല്ലപിച്ചു തീർക്കുകയായിരുന്നു.

അഞ്ചാം വർഷമാണ് വ്യത്യസ്ത ചിന്ത ഉടലെടുക്കുന്നത്. ഓൺലൈൻ ലോകത്തു വെറുതെ നോക്കിയപ്പോഴാണ് രസകരമായ കുക്കറി വിശേഷങ്ങൾ അടങ്ങിയ വിഡിയോകൾ കാണുന്നത്. പാചകത്തിൽ അൽപം താൽപ്പര്യമുള്ള നീതുവിന് ഇതൊരാശയമായി തോന്നി. വീഡിയോ തയ്യാറാക്കുന്നതിനും ഗ്രാഫിക്സ് ചെയ്യുന്നതിനും ഒക്കെ കംപ്യൂട്ടർ മേഖലയിലെ പ്രാഗൽഭ്യം തുണയായി മാറി.

നയാപൈസ മുടക്കുമുതൽ ഇല്ല, നിക്ഷേപം ആശയം മാത്രം, കിട്ടുന്നതെന്തും ലാഭം
ലോകം അടിമുടി മാറുകയാണ്. തൊട്ടയൽക്കാരനെ തിരിച്ചറിയാൻ പറ്റാത്ത ലോകത്തു അറിവാണ് ഇപ്പോൾ ഏറ്റവും മികച്ച നിക്ഷേപ മേഖല. ഏതു ചെറിയ കാര്യം പോലും അറിയാത്തവർ അനേകമായിരിക്കും. ഈ സാധ്യതകളാണ് ഇപ്പോൾ ഓൺ ലൈൻ ലോകത്തു അനേകം പേർ പണമാക്കി മാറ്റുന്നത്. എന്തിനും ഏതിനും നല്ലതും ചീത്തയും ഉണ്ടെന്നത് പോലെ ഓൺലൈൻ ലോകം വഴി സമ്പാദിക്കാനും അവസരം ഉണ്ടെന്നതാണ് നീതുവിന്റെ അനുഭവം.

നയാപൈസയുടെ മുടക്കു മുതൽ ഇല്ലാതെയാണ് നീതു മംമ്‌സ് ഡെയിലി ആരംഭിച്ചത്. ആകെ വേണ്ടത് വൈ ഫൈയും സ്മാർട്ട് ഫോണും പിന്നെ ധാരാളം ആശയങ്ങളും. വെറും പാചക വിധികൾ എന്നതിലുപരി ഒരമ്മ പകർന്നു നൽകുന്ന എല്ലാ അറിവുകളും പങ്കു വയ്ക്കാൻ സാധിച്ചതിലൂടെയാണ് ഈ ഓൺലൈൻ വീഡിയോകൾ അതിവേഗം ഹിറ്റായി മാറാൻ തുടങ്ങിയത്. ഇപ്പോൾ നീതു ഏതു വീഡിയോ അപ്ലോഡ് ചെയ്താലും മിനിമം കാഴ്ചക്കാർ എത്തുന്നുണ്ട് എന്നതാണ് വസ്തുത.

പേരിലുമുണ്ട് കാര്യം, പേരന്റിങ് ആണ് പുത്തൻ ട്രെന്റ്

നീതുവിനെ സംബന്ധിച്ച് ചാനലിന്റെ പേരാണ് ഏറ്റവും ഹൃദ്യമായി മാറിയിരിക്കുന്നത്. കേൾക്കുമ്പോൾ തന്നെ ഒരു കൗതുകം തോന്നും. ഇന്നത്തെ കാലത്തു ജീവിതത്തിൽ അമ്മയ്ക്ക് പകരം ഏറ്റവും കൂടുതൽ പേര് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത് മം എന്ന വാക്കാണ്. അമ്മയെ ഒന്ന് പരിഷ്‌ക്കരിച്ചെടുത്തത്. അതിനാൽ ആ പേരിൽ തന്നെ ഒരു ഇന്റിമസിയുണ്ട്. മംമ്സ് ഡെയിലി എന്ന് പറയുമ്പോൾ അൽപം ഗൗരവവും ഫീൽ ചെയ്യും. അതിനാൽ പേര് പോലെ നീതുവിന്റെ ചാനൽ അടുക്കള വിശേഷത്തിൽ ഒതുങ്ങിയില്ല. വീട്ടിലെ ഏതു കാര്യത്തിലും അമ്മയ്ക്ക് കൈകടത്താൻ അവകാശമുള്ള പോലെ നീതുവും അടുക്കള വിട്ടു പുറത്തിറങ്ങി.

അങ്ങനെ യുട്യൂബിൽ വീട് വൃത്തിയാക്കലും മോടി പിടിപ്പിക്കലും ബാത്ത് റൂം ക്ലീൻ ആയി സൂക്ഷിക്കുന്നതും ഒക്കെ ടിപ്സ് ആയി ആളുകളുടെ കയ്യിലെത്തി. തീർന്നില്ല, ഇന്നത്തെ കാലത്തേ ഏറ്റവും വലിയ ആകുലതയായ പേരന്റിങ് സംബന്ധിച്ച് നീതു നൽകിയ ഒരു വീഡിയോ വൈറൽ ആകുകയും ചെയ്തു. ആൺകുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധികേണ്ട അഞ്ചു കൊച്ചു കാര്യങ്ങളാണ് അതിൽ പങ്കുവച്ചത്. ഒരമ്മയുടെ ഭാഗത്തു നിന്ന് പറയുമ്പോൾ ഉള്ള സ്വാഭാവികതയും നീതുവിന് സഹായകമാകുന്നുണ്ട് ഇത്തരം വീഡിയോകളിൽ.

ആൺകുട്ടികൾ കരയരുത് എന്ന് പറയരുത്, മറിച്ചു കരഞ്ഞും വളരണം എന്നാണ് നീതു പറയുന്നത്. പെൺകുട്ടികളോട് മിണ്ടാതിരിക്ക്. കാലിട്ടു ആട്ടരുത് എന്ന് പറയുമ്പോലുള്ള നിർദേശങ്ങൾ ആൺകുട്ടികൾക്കും നൽകണം, പെൺകുട്ടികളെയും സ്ത്രീകളെയും റെസ്‌പെക്ട് ചെയ്യാൻ പഠിപ്പിക്കണം, വല്ലപ്പോഴും ഒക്കെ അടുക്കളയിൽ കയറ്റി ചെറു ജോലികൾ ചെയ്യിക്കണം. അവരുടെ റൂം തനിയെ വൃത്തിയാക്കാനും പ്രേരിപ്പിക്കണം. ഇത്തരത്തിൽ ലഘു കാര്യങ്ങൾ പങ്കു വയ്ക്കുന്ന വീഡിയോ ആണ് ഹിറ്റ് ആയി മാറിയത്.

ഗൗരവം ആയി പറഞ്ഞാൽ ആളുകൾ മൈൻഡ് ചെയ്യില്ല, നിസാര കാര്യങ്ങൾക്കു വലിയ സ്വീകാര്യത 

വളരെ പ്രയാസപ്പെട്ടു, ഹോം വർക്ക് ചെയ്തു തയ്യാറാക്കുന്ന പല വിഡിയോയും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. എന്നാൽ ആരും മൈൻഡ് ചെയ്യില്ല എന്ന് കരുതി തയ്യാറാകുന്നവ പെട്ടെന്ന് പോപ്പുലറാകും. ഇതാണ് ഇന്നത്തെ രീതി. ആളുകളുടെ ചിന്താഗതികൾ ഒരിക്കലും പിടികിട്ടില്ല. ഓൺ ലൈൻ അത്തരം ഒരു ലോകമാണ്. ഒരു ദിവസം വീട്ടിൽ വാങ്ങുന്ന മല്ലി വെറുതെ പാകി മുളപ്പിച്ചാൽ ആവശ്യത്തിന് മല്ലിയില വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന വീഡിയോ ഒരു പ്രതീക്ഷയും ഇല്ലാതെ ഇട്ടതാണ്. ഇപ്പോൾ ഒന്നര മില്യൺ ആളുകൾ കണ്ടു കഴിഞ്ഞു. ഏറ്റവും ഹിറ്റ് കിട്ടിയ വിഡിയോയും ഇതുതന്നെയാണ്. ഇതിൽ എന്താ ഇത്ര പുതുമ എന്ന് ചോദിച്ചാൽ നീതുവിനും അറിയില്ല. ഒരു പക്ഷെ മല്ലിയില ഇങ്ങനെ വളർത്താം എന്നറിയാത്തവർ ഏറെയുണ്ടാകും. നമ്മൾ നിസാരം ആയി കരുതുന്ന പല കാര്യങ്ങളും പലർക്കും പുത്തൻ അറിവുകൾ ആയിരിക്കാം.

ആർക്കും ഓൺലൈൻ മുതലെടുക്കാം, അവസരങ്ങൾ കൈനിറയെ

വലിയ കുടുംബമാണ് നീതുവിന്റേത്. ഒരു കൂട്ടുകുടുംബം പോലെ ചുറ്റിനും അനേകം ഉറ്റവർ. അതിനാൽ അവരൊക്കെ പങ്കു വയ്ക്കുന്ന അറിവുകളാണ് നീതു വിഡിയോ ആയി പകർത്തുന്നത് 'അമ്മ വീട്ടിൽ ഉണ്ടാകുമായിരുന്ന ഗോതമ്പ് ഹൽവ ഒരിക്കൽ വിഡിയോ ആയി നൽകിയപ്പോൾ വലിയ സ്വീകാര്യത ആണുണ്ടായത്. പലർക്കും പുതിയ അറിവായി. ചിലർക്ക് പ്രതീക്ഷിച്ച രുചി തോന്നിയില്ലെങ്കിലും ആരോഗ്യ കാരണങ്ങളാൽ ഗോതമ്പ് കഴിക്കുന്നവർക്ക് ഏറെ ആവേശമായി ആ വീഡിയോ. ഇതേ വിധത്തിൽ തയ്യാറാക്കിയ പിസ നിർമ്മാണവും ഏറെ സ്വീകരിക്കക്കപ്പെട്ടു. എന്നാൽ ഗോതമ്പ് പിസയുടെ രുചിയും ഏറെ നല്ലതാണ്. സാധാരണ പിസയെക്കാളും രുചിയുണ്ടെന്നാണ് വീഡിയോ കണ്ട് പിസ ഉണ്ടാക്കി കഴിച്ചവർ പറയുന്നത്.

ഓൺ ലൈൻ എന്നത് കൈനിറയെ അവസരം നൽകുന്ന ഏർപ്പാട് ആണെന്നാണ് നീതു പറയുന്നത്. ആർക്കും കൈവയ്ക്കാവുന്ന മേഖല. പാട്ടുപാടാൻ അറിയാവുന്നവർക്കും കുട്ടികൾക്ക് പഠന സഹായം ചെയ്യാനായി ട്യൂഷൻ നൽകാൻ പറ്റുന്നവർക്കും മോട്ടിവേഷൻ നൽകാൻ സാധിക്കുന്നവർക്കും ഒക്കെ യുട്യൂബിൽ എത്തി ഒരു കൈനോക്കാവുന്നതാണ്.

ഏതായാലും നീതു ഓൺ ലൈനിൽ ശ്രദ്ധിക്കപെട്ടതോടെ അംഗീകാരവുമായി യുട്യൂബും എത്തിയിരിക്കുകയാണ്. അംഗീകാരത്തിന്റെ ഭാഗമായി യുട്യൂബ് നൽകിയ ഷീൽഡ് ഇന്നലെയാണ് കൈയിൽ കിട്ടിയത്. ഫേസ്‌ബുക്ക് കൂടുതൽ ഫോളോവേഴ്സ് ഉള്ളവർക്കായി നൽകുന്ന ബ്ലൂ ബാഡ്ജിനു സമാനമാണ് ഈ അംഗീകാരം. ഇക്കഴിഞ്ഞ ഏപ്രിലിൽ വെറും 20000 പേരും അടുത്ത മാസം 50000 പേരും സബ്സ്‌ക്രൈബ് ചെയ്ത നീതുവിന്റെ ചാനലാണ് ഇപ്പോൾ ഒന്നര ലക്ഷം പിന്നിട്ടിരിക്കുന്നത്. ഇനി അതിവേഗ വളർച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്, ഓൺലൈൻ രീതികൾ അത്തരത്തിലാണ്, പച്ചമലയാളത്തിൽ പറഞ്ഞാൽ പിടിച്ചാൽ കിട്ടില്ല എന്ന പറയുന്ന ഏർപ്പാട് തന്നെ.

പകൽ ഹൈ ലെവൽ സോഫ്ട്വെയർ എന്ന കമ്പനിയിൽ ഐടി അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന നീതു, വൈകുനേരം വീട്ടിൽ എത്തി കുട്ടികളുടെ പരിചരണവും കഴിഞ്ഞാണ് ഓൺ ലൈൻ ലോകത്തു കർമ്മനിരതയാകുന്നത്. നിശ്ചയ ദാർഢ്യവും കർമ്മനിരതയും ചേർന്നാണ് ഈ യുവതിയെ ഇപ്പോൾ സ്വന്തം വരിക്കാരുടെ പ്രിയങ്കരിയാകുന്നത്. കാർഡിഫ് ആൻഡ് വെയ്ൽസ് ഹോസ്പിറ്റൽ ജീവനക്കാരനാണ് ഭർത്താവ് ജോൺസ്. വിദ്യാർത്ഥികളായ ലിയാം, ജെയ്ഡൻ, നെയ്താൻ, മേഗൻ എന്നിവരാണ് മക്കൾ.

 

കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍    
കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍ മറുനാടന്‍ മലയാളി ലണ്ടന്‍ റിപ്പോര്‍ട്ടര്‍.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആദ്യം രജത് കുമാറുമായി കട്ട ഉടക്ക്.. പിന്നാലെ കെട്ടിപ്പിടിച്ച് സ്‌നേഹ പ്രകടനം! എന്നാൽ എന്നോട് 'ഐ ലവ് യു പറ' എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി കൂട്ടി ജസ്ല; 'അദ്ധ്യാപകന് പ്രണയമില്ലേ, നിങ്ങൾ ഒരു ബയോളജി സാറല്ലേ.. ഈ പ്രണയം എന്നുള്ളത് മനുഷ്യന്റെ വികാരമല്ലേ' എന്നു ചോദിച്ചു പിന്നാലെ വട്ടം കൂടി; അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് ബിഗ് ബോസ് ഹൗസിനെ ഇളക്കിമറിച്ച് ജസ്ല മാടശ്ശേരി; പ്രോത്സാഹനവുമായി ജസ്ലയുടെ സൈബർ ഫാൻസുകാരും
'ചങ്ങനാശ്ശേരിയിലെ പെൺകുട്ടി' തുഷാറിന്റെ വിശ്വസ്തന്റെ അടുപ്പക്കാരി; പ്രണയചതിയിൽ വീഴ്‌ത്തി കൂട്ടുകാരന് കാമുകൻ കാഴ്ച വച്ചതോടെ തകർന്നത് ആത്മാഭിമാനം; ഇരുപത്തിയഞ്ച് കൊല്ലം മുമ്പത്തെ ആത്മഹത്യയിൽ സുഭാഷ് വാസു ചർച്ചയാക്കുന്നത് ബിഡിജെഎസിനെ പൊളിച്ചടുക്കാൻ; ആ പഴയ ആത്മഹത്യാ കുറിപ്പ് പുറത്തുവരുമോ? സുഭാഷ് വാസുവും തുഷാറും നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തെളിയുന്നത് പഴയ കേസ് ഫയലുകൾ വീണ്ടും ചർച്ചയാകാനുള്ള സാധ്യത; മിഷൻ 90 ഡേയ്സ് എസ് എൻ ഡി പിയെ പിടിച്ചുലയ്ക്കുമോ?
ഇന്നു മാലാഖ വന്നിട്ടുണ്ട്..... ചായ കുടിക്കാൻ പോരേ തേനീച്ചേ ! 17-ാം വയസിൽ സ്വകാര്യ ബസിലെ ക്ലീനറായും ഡോർ ചെക്കറായും പണിയെടുത്ത് സൗഹൃദങ്ങൾക്ക് തുടക്കമിട്ടു; താത്തയെ പരിചയപ്പെട്ടതോടെ വാണിഭ ദല്ലാളായി; മോഡലിങ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വളച്ചെടുത്ത് ലക്ഷങ്ങളുണ്ടാക്കി; അത്യാഡംബര ജീവിതത്തിന് സുഷി സഞ്ചരിച്ചത് ഓൺലൈൻ വഴികളിലൂടെ; പച്ചമാങ്ങ മുതൽ തേൻവരിക്കവരെയുള്ള കോഡ് ഭാഷകൾ പൊളിയുമ്പോൾ
ഡ്രൈവറും മകളും തമ്മിലെ പ്രണയം അറിഞ്ഞപ്പോൾ ഓടിയെത്തി അച്ഛനും അമ്മയും; ജോലിയിൽ നിന്ന് പുറത്താക്കിയിട്ടും ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; വേളാങ്കണ്ണിയിൽ കൊണ്ടുപോയി പള്ളി പരിസരത്ത് വച്ച് മിന്നുകെട്ടി വിദ്യാർത്ഥിനിയെ ജീവിത സഖിയാക്കിയെങ്കിലും വിധിച്ചത് ജയിൽ വാസം; നെയ്യാറ്റിൻകര മജിസ്ട്രേട്ട് നിലപാട് കടുപ്പിച്ചപ്പോൾ ലിജോ ജോസും ബിസ്മിത ലിയാഖത്തും ജയിലിൽ; മാർത്താണ്ഡം ലൂർദ് മൗണ്ട് എൻജിനീയറിങ് കോളേജിലെ പ്രണയത്തെ അഴിക്കുള്ളിലാക്കിയതും ജുവനൈൽ ജസ്റ്റീസ് ആക്ട്
നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലെ വിഡിയോ പുറത്തു വന്നതോടെ ക്രൂരത പുതിയ തലത്തിലെത്തി; പിന്നീട് അറിയിച്ചത് മകൾക്ക് ഹാർട്ട് അറ്റാക്ക് സംഭവിച്ചു എന്ന്; ബെംഗളൂരുവിൽ എത്തിയപ്പോൾ കേട്ടത് മരണവും; പരാതിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ അറിഞ്ഞത് മകളുടെ ശരീരത്തിൽ ആന്തരികാ അവയവങ്ങൾ ഒന്നും ഇല്ലെന്ന സത്യം; തലച്ചോറു പോലും എടുത്തു മാറ്റിയത് തെളിവ് നശീകരണത്തിനും; ആൾദൈവം നിത്യാനന്ദയുടെ ക്രൂരതയ്ക്ക് തെളിവായി ഝാൻസി റാണി എന്ന അമ്മയുടെ കരച്ചിൽ
കേരള കുങ്ഫു രംഗത്തെ ജീനിയസ്സ് എന്ന വിളിപ്പേരിന് അർഹനായ ചെമ്മണ്ണൂർ അണ്ണൻ.. അടി തട വെട്ടു കുത്തു! പച്ചയായ ജീവിതത്തിന്റെ നേർകാഴ്‌ച്ച! ഷൈജു ദാമോദരന്റെ കമന്ററിക്കിടെ എതിരാളികളെ നിലപരിശാക്കി കുങ്ഫു മാസ്റ്റർ ബോബി ചെമ്മണ്ണൂർ; നടി നീത പിള്ളയുമായി കുങ്ഫു ഫൈറ്റ് നടത്തി ബോബി; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ
ഏഴും പതിനൊന്നും വയസ്സുള്ള മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയത് ഭർത്താവിന്റെ മാതൃസഹോദരിയുടെ മകനുമായി; ഭർത്താവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് സുൽത്താൻ ബത്തേരി ബീനാച്ചിയിൽ വാടക ക്വാർട്ടേഴ്സിൽ കാമുകനുമൊത്ത് താമസിക്കുന്ന ഇരുപത്തിയെട്ടുകാരിയെ; മക്കളെ ഉപേക്ഷിച്ചുള്ള അമ്മയുടെ ഒളിച്ചോട്ടത്തിൽ പൊലീസ് ചുമത്തിയത് ജുവൈനൽ ജസ്റ്റിസ് ആക്ട്; പെരിന്തൽമണ്ണയിലെ പ്രണയവും ഒളിച്ചോട്ടവും അഴിക്കുള്ളിലെത്തുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ
മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
സഹാധ്യാപകന്റെ കാറിലെ ഫോറൻസിക് പരിശോധനയിൽ മുടി കണ്ടത് നിർണ്ണായകമായി; കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ ബലപ്രയോഗത്തിലൂടെ തല മുക്കി; കൊന്ന ശേഷം തെളിവ് നശിപ്പിക്കാൻ കൊണ്ടു തള്ളിയത് കടലിലും; വാഹനത്തിൽ മൃതദേഹം കൊണ്ടു പോയത് ഡ്രോയിങ് മാഷെ കുടുക്കി; മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയെ കൊന്നത് വെങ്കിട്ട രമണൻ തന്നെ; അതിവേഗം കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കേരളാ പൊലീസ്; പ്രതി അറസ്റ്റിൽ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
'നിങ്ങൾക്ക് എന്തിനാണ് ജോലി? ഡൽഹിയിലേക്ക് പൊയ്ക്കൂടെ..അവിടെ ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയാണല്ലോ! എല്ലാ ദിവസവും നിങ്ങൾക്ക് 1000 രൂപ വീതം കിട്ടും...സൗജന്യ ഭക്ഷണം.. അതും ബിരിയാണി.. ഇഷ്ടം പോലെ ചായയും പാലും.. ചില നേരത്ത് മധുരവും..പോരേ പൊടിപൂരം': മലയാളി യുവാവ് ദുബായിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ ഇന്ത്യൻ പ്രവാസി വ്യവസായി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ