Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വദേശി ഓടിച്ച വാഹനമിടിച്ച് ഗുരുതര പരിക്ക്; യുഎഇയിൽ മലയാളി യുവാവിന് രണ്ടുകോടി രൂപ നഷ്ടപരിഹാരം

സ്വദേശി ഓടിച്ച വാഹനമിടിച്ച് ഗുരുതര പരിക്ക്; യുഎഇയിൽ മലയാളി യുവാവിന് രണ്ടുകോടി രൂപ നഷ്ടപരിഹാരം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: യു.എ.ഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് നഷ്ടപരിഹാരമായി 11 ലക്ഷം യു.എ.ഇ ദിർഹം (ഏതാണ്ട് രണ്ട് കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി. കണ്ണൂർ സ്വദേശിയായ അബ്ദുൽ റഹ്മാനാണ് നഷ്ടപരിഹാരം ലഭിച്ചത്.
2015 ഡിസംബറിലാണ് കഫ്റ്റീരിയ ജീവനക്കാരനായ അബ്ദുൽ റഹമാനെ അൽ ഐനിലെ ജിമിയിൽ വച്ച് സ്വദേശി ഓടിച്ച വാഹനമിടിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ അബ്ദുൽ റഹ്മാനെ അൽ ഐനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് തുടർ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അബ്ദുൽ റഹ്മാൻ കോടതിയെ സമീപിക്കുകയായിരുന്നു.എന്നാൽ അബ്ദുൽ റഹ്മാൻ അശ്രദ്ധമായി റോഡ് ക്രോസ് ചെയ്തത് മൂലമാണ് അപകടമുണ്ടായതെന്നാണ് യു.എ.ഇ സ്വദേശിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഈ വാദം അംഗീകരിക്കാതിരുന്ന കോടതി യു.എ.ഇ സ്വദേശി ഗതാഗത നിയമങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് പിഴശിക്ഷ വിധിക്കുകയായിരുന്നു.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP