1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
22
Wednesday

നാൽപത്തി ഏഴിന്റെ നിറവിൽ യുഎഇ; ദേശീയദിനമധുരം ഇരട്ടിയാക്കി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഇനി യുഎഇയുടേത്; സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ മുപ്പത്തിയൊന്നു വരെ നീട്ടി

December 05, 2018 | 02:51 PM IST | Permalinkനാൽപത്തി ഏഴിന്റെ നിറവിൽ യുഎഇ; ദേശീയദിനമധുരം ഇരട്ടിയാക്കി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഇനി യുഎഇയുടേത്; സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ മുപ്പത്തിയൊന്നു വരെ നീട്ടി

മറുനാടൻ ഡെസ്‌ക്‌

യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ മുപ്പത്തിയൊന്നു വരെ നീട്ടി. ദേശീയദിനാഘോഷത്തിന്റെ ഭാഗമായാണ് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വിഭാഗത്തിന്റെ തീരുമാനം. നവംബർ മുപ്പതോടെ പൊതുമാപ്പ് അവസാനിച്ചെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനമാണ് പിന്നീട് മാറ്റിയത്. അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അവസരം നൽകി ഓഗസ്റ്റ് ഒന്നിനാണ് പൊതുമാപ്പ് തുടങ്ങിയത്. ഡിസംബർ 2നാണ് യുനൈറ്റഡ് അറബ് എമിറേറ്റ്സ് അഥവാ യുഎഇ എന്ന പേരിൽ ലോകപ്രശസ്തമായ സ്നേഹഭൂമികയുടെ 47-ാമത് ദേശീയ ദിനം ആചരിച്ചത്.

അബുദബി, ദുബയ്, ഷാർജ, റാസൽഖൈമ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിങ്ങനെ ഏഴു എമിറേറ്റുകൾ ഒരു ചരടിൽ കോർത്ത് ഒരൊറ്റ നക്ഷത്രമായിത്തീർന്ന സുദിനം. ദേശീയദിനത്തിന്റെ മധുരം ഇരട്ടിയാക്കി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഇനി മുതൽ യുഎഇയുടേത് എന്ന പ്രഖ്യാപനവും വന്നു. യുഎഇ പാസ്പോർട്ട് കൈവശമുള്ളവർക്ക് ഇനി 167 രാജ്യങ്ങളിലാണ് വിസയില്ലാതെ പ്രവേശിക്കാൻ കഴിയുന്നത്. 2016 ഡിസംബറിൽ യുഎഇ പാസ്പോർട്ടിന് 27ാം സ്ഥാനമായിരുന്നുവെങ്കിൽ ഈ വർഷം ഒക്ടോബറിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചുകയറി. നവംബർ എട്ടിന് മൂന്നാം സ്ഥാനവും ഡിസംബർ ഒന്നിന് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. പാസ്പോർട്ട് സൂചിക പ്രകാരമാണ് യുഎഇ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന നേട്ടത്തിലെത്തിയത്.

ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ഒന്ന് എന്നതാണ് യുഎഇയുടെ ഏറ്റവും വലിയ പ്രത്യേകത. ഇവിടെ താമസിക്കുന്ന ഒരോരുത്തർക്കും രാജ്യം പകർന്നു നൽകുന്ന സുരക്ഷിതത്വ ബോധം ചെറുതല്ല. യൂറോപ്പിന്റെ അടിസ്ഥാന സൗകര്യങ്ങളും അറേബ്യൻ ആചാരങ്ങളും ഇസ്ലാമിക സംസ്‌കാരവും സമന്വയിപ്പിച്ച് തികഞ്ഞ മതസൗഹാർദ്ദത്തോടെ ഏവർക്കും തുല്യനീതി നടപ്പാക്കി കൊടുക്കുന്ന ഭരണാധികാരികൾ പ്രത്യേകം പ്രശംസ അർഹിക്കുന്നവരാണ്. ജനങ്ങളുടെ സന്തോഷത്തിനും രാഷ്ട്രത്തിന്റെ ഉന്നമനത്തിനും ശ്രദ്ധനൽകുന്ന ഭരണാധികാരികളാണ് യുഎഇയുടേത്. അവരുടെ ദീർഘവീക്ഷണം ലോകത്തിനു തന്നെ മാതൃകയാണ്. യുഎഇ യുടെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഒരു പ്രശ്‌നമുണ്ടായപ്പോൾ ആദ്യം സഹാനുഭൂതിയുടെ സന്ദേശം അറിയിച്ചവരാണ് യുഎഇ ഭരണാധികാരികൾ. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം സന്തോഷവും വർധിപ്പിക്കാൻ ഏറ്റവും ആധുനിക ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ സ്വന്തം രാജ്യത്ത് നടപ്പാക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.

യുഎഇയിലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ മരുഭൂമിയുടെ നടുവിൽ തീർത്തിരിക്കുന്നത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും മരുപ്പച്ച തന്നെയാണ്. ലോകമെമ്പാടു നിന്നുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വാസകേന്ദ്രമായ യുഎഇ മറ്റു രാജ്യങ്ങൾക്കിടയിൽ നൂതന ആശയങ്ങളുടെയും സാങ്കേതികത്തികവിന്റെയും കളിത്തൊട്ടിലാണ്. ദേശീയദിനം ആഘോഷിക്കുമ്പോൾ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്റ ദീർഘവീക്ഷണമനുസരിച്ച് ലോകത്തെ മുൻനിര രാഷ്ട്രങ്ങളുടെ നിരയിലേക്ക് ഉയരുന്ന യുഎഇയുടെ ചുവടുവയ്പുകൾക്കൊപ്പം നിൽക്കാൻ നിരവധി മലയാളികളുണ്ടായിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം എ യൂസഫലി, ആർപി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.രവിപിള്ള, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഫൗണ്ടർ ചെയർമാൻ ഡോ.ആസാദ് മൂപ്പൻ, വി പി എസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ:ശംസീർ വയലിൽ ഇങ്ങനെ അതിസമ്പന്നരുടെ പട്ടികയിൽ തുടങ്ങി ഏറ്റവും താഴെ തട്ടിൽ പണി എടുക്കുന്ന തൊഴിലാളികൾ വരെ അതിൽ പെടും.

ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളുടെ ഫെഡറേഷനാണ് ഐക്യ അറബ് എമിറേറ്റുകൾ അഥവാ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. അബുദാബിയാണ് തലസ്ഥാനം. 1950കളിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലിനു മുൻപ് യു.എ.ഇ. ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു. എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലാണ് ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചത്. 1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 6 എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രുപം കൊണ്ടു. ഒരു വർഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നു. അബുദാബി എമിറേറ്റാണ് ഏറ്റവും വലിയ സാമ്പത്തിക ശക്തി. യു.എ.ഇ-ൽ ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്നതും അബുദാബിയാണ്. ലോകത്തെ മൊത്തം എണ്ണനിക്ഷേപത്തിന്റെ പത്തിലൊന്ന് യു.ഏ.ഇ യിലാണ്. അതിൽ 90%വും അബുദാബിയിലാണ്. ബാക്കി ദുബായിലും ഷാർജ്ജയിലും മറ്റ് എമിറേറ്റുകളിലുമാണുള്ളത്. പ്രകൃതിവാതക നിക്ഷേപത്തിന്റെ കാര്യത്തിൽ ആഗോളതലത്തിലെ നിക്ഷേപത്തിന്റെ 3% യു.ഏ.ഇ യിലാണ്. ഇപ്പോഴത്തെ രീതിയിൽ ഉൽപ്പാദിപ്പിക്കപ്പെടുകയാണെങ്കിൽ യു.ഏ.ഇ യുടെ എണ്ണ നിക്ഷേപം 100 വർഷത്തേക്കും പ്രകൃതിവാതക നിക്ഷേപം 200 വർഷത്തേക്കും കൂടെയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനും ബിസ്സിനസ്സുകൾ നടത്താനും ഡ്രൈവ് ചെയ്യാനുമുള്ള സ്വാത്രന്ത്ര്യമുള്ള രാജ്യം കൂടിയാണ് യുഎഇ.

യുഎഇയെ സംബന്ധിച്ച് ഓർമകളുടെ കടലിരമ്പമാണ് ഓരോ ദേശീയ ദിനവും. വെറുമൊരു മണൽക്കാടിൽനിന്ന് ലോകത്തെ ഏറ്റവും ആധുനികമായ രാഷ്ട്രത്തിലേക്കുള്ള കുതിപ്പിന്റെയും വളർച്ചയുടെയും ഓർമകൾ. കാരുണ്യത്തിന്റെയും മാനവികതയുടെയും മരതകം വിളയുന്ന മാണിക്യത്തോപ്പാണ് ഇന്ന് യു എ ഇ. ഒറ്റനോട്ടത്തിൽ ഭൂപടത്തിൽ കാഴ്ചയിൽ പോലും ഇല്ലാത്ത ഒരു കൊച്ചുനാട് അനേകം നാടുകൾക്ക് പ്രകാശഗോപുരമായി മാറിയതിന്റെ പിന്നിൽ ആസൂത്രണ മികവിന്റെ വലിയ മാതൃക തന്നെയുണ്ട്. 1971 ഡിസംബർരണ്ടിനായിരുന്നു ചരിത്രം കുറിച്ച ആ തീരുമാനം. ബ്രിട്ടന്റെ അധീനതയിലായിരുന്ന ട്രൂഷ്യൽസ്റ്റേറ്റുകൾ എന്നറിയപ്പെട്ടിരുന്ന ഏഴു എമിറേറ്റുകൾഒന്നു ചേർന്ന് ഐക്യഅറബ് എമിറേറ്റ് ആയ ദിനം. സ്വന്തമായി കറൻസി പോലുമില്ലാതിരുന്ന ഏഴു എമിറേറ്റുകളും ഒന്നു ചേർന്നപ്പോൾരൂപപ്പെട്ടത് ശക്തമായ ഒരു വികസന കാഴ്ചപ്പാടും സമ്പദ് വ്യവസ്ഥയുമാണ്. ഷെയ്ഖ് സായിദ് ബിൻസുൽത്താൻഅൽനഹ്യാന്റെ ദീർഘവീക്ഷണമായിരുന്നു ഐക്യ അറബ് എമിറേറ്റെന്ന സ്വപ്നത്തിന് അടിത്തറപാകിയത്. പിന്നീടുള്ള ഓരോ നേട്ടങ്ങളിലും ആ ദീർഘവീക്ഷണത്തിന്റെ കയ്യൊപ്പ് കാണാം. ലോകത്തെ വിസ്മയിപ്പിക്കുന്നതായിരുന്നു പോയ 46 വർഷക്കാലത്തെ യുഎഇയുടെ വളർച്ച. മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള രാഷ്ട്രമായി യു.എ.ഇ തല ഉയര്ത്തിപ്പിടിച്ച് നില്ക്കുന്നു. ലോകരാഷ്ട്രങ്ങളിൽ ജീവിത സാഹചര്യങ്ങളിലും സാമൂഹിക സ്ഥിതി സമത്വത്തിലും യുഎഇ ഇന്ന് മുൻനിരയിലാണ്. പതിനായിരക്കണക്കിന് മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികള്ക്ക് അഭയസ്ഥാനം കൂടിയാണ് യു.എ.ഇ. ഇരുനൂറിലധികം രാജ്യക്കാര്അധിവസിക്കുന്ന യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസ സമൂഹവും മലയാളികളാണ്.

എണ്ണയിൽ നിന്നുള്ള വരുമാനം കൊണ്ട് മാത്രമല്ല വളര്ച്ചയുടെ പുതിയ ആകാശങ്ങള്‌തേടി യുഎഇ പറന്നത്. എണ്ണയിൽ നിന്നുള്ള സമ്പത്ത് യു.എ.ഇ.യുടെ ജി.ഡി.പി.യുടെ 28 ശതമാനം മാത്രമാണ്. അക്ഷയനിധി പോലെ എണ്ണശേഖരം ഉണ്ടായിട്ടും പെട്രോളിനെ മാത്രം ആശ്രയിക്കാതെ സാമ്പത്തിക രംഗം വൈവിധ്യ പൂർണമാക്കാൻ യു.എ.ഇ. ഭരണാധികാരികൾ കാണിച്ച ആസൂത്രണ മികവാണ് വളർച്ചയ്ക്ക് പ്രധാന കാരണം. കഴിഞ്ഞ നാല് പതിറ്റാണ്ട് കൊണ്ട് യു.എ.ഇ. കയ്യെത്തി പിടിച്ച പുരോഗതിക്ക് കാരണമായി മൂന്ന് ഘടകങ്ങളുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, രാഷ്ട്രീയവും സാമ്പത്തികവുമായ അധികാര വികേന്ദ്രീകരണം, (യു.എ.ഇ.യിലെ ഏഴ് സ്റ്റേറ്റുകൾക്കും സ്വതന്ത്രമായ വികസന കാഴ്ചപ്പാട് ഉദാഹരണം) വാണിജ്യം, തൊഴിൽ, കച്ചവട മേഖലകളിലെ ഉദാരമായ സമീപനങ്ങൾ എന്നിവയാണ് അവ. അബുദാബി ആസ്ഥാനമായി കേന്ദ്രസർക്കാർ രാജ്യം ഭരിക്കുമ്പോൾ ഓരോ എമിറേറ്റിനും രാഷ്ട്രീയ, സാമ്പത്തിക, വ്യവസായ, വാണിജ്യമേഖലകളിൽ സ്വാതന്ത്ര്യം അനുവദിച്ചു. പ്രതിരോധം, വിദേശകാര്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കേന്ദ്രവും ശ്രദ്ധിച്ചു. യു.എ.ഇ. രാജ്യത്തിലെ ഏറ്റവും പ്രമുഖമായ രണ്ട് സംസ്ഥാനങ്ങളായിരുന്നു തലസ്ഥാനമായ അബുദാബിയും വ്യവസായവാണിജ്യ നഗരമായ ദുബായിയും. യു.എ.ഇ.യുടെ എണ്ണനിക്ഷേപത്തിൽ 90 ശതമാനവും അബുദാബിയിൽ ആയതുകൊണ്ട് ഊർജമേഖലയിൽ വൻനിക്ഷേപവും സാമ്പത്തികമുന്നേറ്റവും ഉണ്ടാക്കാൻ അബുദാബിക്ക് കഴിഞ്ഞു. 1958-ലാണ് അബുദാബിയിൽ എണ്ണയുടെ പര്യവേക്ഷണം വിജയിച്ചുതുടങ്ങിയത്. 1962 ആയപ്പോഴേക്കും കയറ്റുമതിയും ആരംഭിച്ചു. പിന്നീടുള്ള അബുദാബിയുടെ വളർച്ച വിസ്മയിപ്പിക്കുന്നതായിരുന്നു. അതേസമയം, ദുബായ് ഭരണാധികാരികൾ ട്രേഡിങ്ങിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വാണിജ്യ രംഗം വളർന്നതോടെ ട്രേഡിങ്ങിലൂടെ സാമ്പത്തിക മേഖലയ്ക്ക് വൈവിധ്യം നല്കാൻ ദുബായിക്കും കഴിഞ്ഞു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റു ലോക രാജ്യങ്ങളിൽനിന്നും ചരക്കുകൾ ഇറക്കുമതി ചെയ്ത് പുനർ കയറ്റുമതിയാണ് ദുബായിയുടെ ആദ്യം മുതലേയുള്ള വാണിജ്യതന്ത്രം.

കടലിൽ നിന്നും 10-12 കി.മീ. ഉള്ളിലേക്ക് കയറി വരുന്ന നീർച്ചാൽ മാത്രമായിരുന്നു ഒരുകാലത്ത് ദുബായ് പുഴ. ഈ ക്രീക്കിന്റെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ദേര, ബർ ദുബായ് പ്രദേശങ്ങളിലാണ് ദുബായിയുടെ വാണിജ്യങ്ങൾ തളിർത്തത്. ആദ്യകാലത്ത് ദുബായ് പുഴയ്ക്ക് ആഴം കുറവായിരുന്നു. കടലിൽ വേലിയേറ്റമുണ്ടാവുന്ന സമയത്ത് മാത്രമേ ഇവിടേക്ക് പത്തേമാരികളും ചെറുകപ്പലുകളും പായ്വഞ്ചികളും വന്നിരുന്നുള്ളൂ. ജലയാനങ്ങൾ തിരിച്ചുപോകണമെങ്കിലും അടുത്ത വേലിയേറ്റം വരെ കാത്തിരിക്കുകയും വേണം. ദുബായ് പുഴയ്ക്ക് ആഴവും വീതിയും കൂട്ടിയാൽ കപ്പൽ സഞ്ചാരവും ചരക്കുഗതാഗതവും വർധിക്കുമെന്ന ശൈഖ് റാഷിദിന്റെ ദീർഘവീക്ഷണം ഫലം കണ്ടു. ദുബായിലെയും കുവൈത്തിലെയും ഇറാഖിലെയും സമ്പന്നരായ കച്ചവടക്കാരിൽനിന്ന് ബോണ്ടുകളിലൂടെ പണം സമാഹരിച്ച് ദുബായ് പുഴയുടെ വികസനത്തിനുവേണ്ടിയുള്ള പദ്ധതി ആരംഭിച്ചു. ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള കോൺട്രാക്ടിങ് കമ്പനി ദുബായ് പുഴയുടെ ആഴം കൂട്ടിയതോടെ ദുബായ് നഗരത്തിന്റെ തന്നെ ചരിത്രം ഗതിമാറി. ദുബായ് പുഴയിൽ ചരക്കുഗതാഗതം വർധിച്ചതോടെ പുഴയ്ക്കിരുവശവും അനുബന്ധ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും നിരകളുയർന്നു. വിദേശങ്ങളിൽനിന്ന് തൊഴിലാളികൾ പ്രവഹിച്ചു. ഹോട്ടലുകളും ആശുപത്രികളും താമസകേന്ദ്രങ്ങളും അനിവാര്യമായി. അറുപതുകളുടെ തുടക്കത്തിൽ സ്വന്തമായി വിമാനത്താവളം പോലും ഇല്ലാതിരുന്ന ദുബായിൽ നിലവിൽ പ്രതിവർഷം വന്നിറങ്ങിപ്പോകുന്നത് 40 ദശലക്ഷം യാത്രക്കാരാണ്. അംബരചുംബികളായ കെട്ടിടങ്ങളുടെയും അത്യാധുനികമായ ഗതാഗത സൗകര്യങ്ങളുടെയും നഗരങ്ങളാണ് യു.എ.ഇ.യുടെ എമിറേറ്റുകൾ. നഗരങ്ങളുടെ ആധുനികീകരണത്തിൽ രാജ്യം അഭൂതപൂർവമായ വളർച്ച നേടുമ്പോഴും യു.എ.ഇ. രാജാവായ ശൈഖ് ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഏറെ ശ്രദ്ധിക്കുന്നത് രാജ്യത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങളിലാണ്. മരുഭൂമിയായിരുന്ന ഒരു രാജ്യത്തെ എങ്ങനെയൊക്കെ ഹരിതാഭവും കാർഷിക സമൃദ്ധിയുമുള്ള രാജ്യമാക്കി മാറ്റാം എന്ന് തെളിയിച്ച ശൈഖ് സായിദിന്റെ പാതയിലൂടെ സഞ്ചാരം തുടരുകയാണ് അദ്ദേഹത്തിന്റെ മകനും.

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു; സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂവിനിടെയുണ്ടായ വാക്കാലുള്ള ലൈംഗിക അധിക്ഷേപം 21-ാം വയസ്സിൽ ആത്മവീര്യം കെടുത്തി; ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിക്ക് നേരെ വിരൽ ചൂണ്ടാനാവുന്നത്? മലയാള സിനിമയെ പിടിച്ചുലച്ച് വീണ്ടും മീടൂ ആരോപണം; യുവ നടി രേവതി സമ്പത്ത് പ്രതിക്കൂട്ടിൽ നിർത്തുന്നത് ദിലീപിന്റെ സ്വന്തം സിദ്ദിഖിനെ
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
സബ്മറൈനുകളിൽനിന്നും അപ്രതീക്ഷിതമായി ഡ്രോണുകളയച്ച് അമേരിക്കൻ യുദ്ധക്കപ്പലുകൾ തകർക്കാം; കടലിനടിയിലെ മൈനുകളിൽ അട്ടിമറി സൃഷ്ടിക്കാം; തീരങ്ങളിലെ മിസൈലുകൾ അയൽരാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾ തവിടുപൊടിയാക്കും; ഇറാന്റെ അത്യാധുനിക യുദ്ധസംവിധാനങ്ങൾ തിരിച്ചറിഞ്ഞ് ഞെട്ടി അമേരിക്ക; എത്ര പ്രകോപിപ്പിച്ചാലും മുന്നറിയിപ്പിലൊതുക്കി അമേരിക്ക യുദ്ധം ഒഴിവാക്കുന്നത് എന്തുകൊണ്ടെന്നറിയാമോ?
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
വോട്ടെണ്ണലിന്റെ വേഗത കുറച്ച് ഉത്തരവിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ; അനുവദിച്ചിരിക്കുന്ന പത്ത് മണിക്കൂറ് കൊണ്ട് എണ്ണി തീർത്താൽ മതിയെന്ന് പറഞ്ഞോടെ കേരളത്തിന്റെ പിരിമുറുക്കം ഇരട്ടിയാകും; എട്ടുമണിക്ക് തുടങ്ങുന്ന എണ്ണൽ പൂർത്തിയാകാൻ വൈകുന്നേരം ആറ് മണി വരെയെങ്കിലും ആയേക്കും; ഇനി ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിയാകവെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൂഴിക്കടകൻ ഇങ്ങനെ
മക്കയേയും മദീനയേയും തകർക്കാൻ എന്താണ് ഹൂത്തിക്ക് ഇത്ര വാശി? വിശുദ്ധ നഗരങ്ങൾ രക്ഷപ്പെട്ടത് സൗദിയുടെ കൃത്യമായ ഇടപെടൽ മൂലം; ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കവേ ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറ മാന്താൻ ഹൂത്തികൾ പദ്ധതിയിടുന്നത് എന്തുകൊണ്ട്? സൗദിയുടെ ചടുലനീക്കങ്ങൾക്കൊടുവിൽ ഐക്യരാഷ്ട്ര സഭയുടെ ശക്തമായ ഇടപെടലും
വ്‌ളാദിമിർ പുട്ടിന്റെ കാമുകിയെന്ന് കരുതപ്പെട്ടിരുന്ന ഒളിമ്പിക് ഗോൾഡ് മെഡലിസ്റ്റ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി; മോസ്‌കോയിലെ വിഐപി ആശുപത്രിയിൽ നടന്ന പ്രസവം അതീവരഹസ്യമാക്കി സർക്കാർ; ഏകാധിപത്യ ഭരണാധികാരിയായ റഷ്യൻ പ്രസിഡന്റിന്റെ ഇരട്ടക്കുട്ടികളെക്കുറിച്ച് എന്തെങ്കിലും എഴുതാൻ ഭയന്ന് മാധ്യമങ്ങളും; പാശ്ചാത്യമാധ്യമങ്ങൾ പുട്ടിന്റെ ഇരട്ടകളെ ആഘോഷമാക്കുമ്പോൾ
കുമ്മനം ജയിച്ചാൽ കേന്ദ്രമന്ത്രി; തോറ്റാൽ വട്ടിയൂർകാവിലെ എംഎൽഎ; കുമ്മനം ഡൽഹിക്ക് പോയാൽ വട്ടിയൂർക്കാവിൽ ദൗത്യം സുരേഷ് ഗോപിക്ക്; മുരളീധരൻ വിജയം ഉറപ്പിച്ചതോടെ തോറ്റാലും ജയിച്ചാലും കോളടിക്കുന്ന സ്ഥാനാർത്ഥിയായി മാറുന്നത് കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും; ഫലപ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാർത്ഥി ചർച്ച തുടങ്ങി ബിജെപി വൃത്തങ്ങൾ
അയൽവാസി കുടുംബ സുഹൃത്തായി വീട്ടിലെ നിത്യ സന്ദർശകനായി; കൂട്ടുകാരനുമായി ഭാര്യ അടുത്തതോടെ കുടുംബത്തിൽ അസ്വാരസ്യങ്ങൾ തുടങ്ങി; വാടകയ്ക്ക് വീടുകൾ മാറി താമസിക്കുമ്പോൾ അവിഹിതം അതിശക്തമായി; എല്ലാം മനസ്സിലാക്കി ഭർത്താവിന്റെ വിലക്കു വന്നപ്പോൾ രഹസ്യ സമാഗമങ്ങൾക്കും അവസാനമായി; അസ്വസ്ഥനായ മനോജിനെ വീട്ടിൽ ഒളിപ്പിച്ചു കയറ്റിയത് രാഖിയോ? വട്ടപ്പാറയിൽ വിനോദിനെ കഴുത്തറത്തുകൊന്ന പ്രതികാരത്തിന് പിന്നിൽ കാമുകിയെ നഷ്ടമായതിലെ ആത്മസംഘർഷങ്ങൾ
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ