Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുമാപ്പ് വേളയിൽ യുഎഇയിൽ ജോലി തേടുന്നതിനായി ഇറക്കിയ ആറ് മാസ വീസയുടെ കാലാവധി ഉടൻ തീരും; വീസാ കാലാവധി തീരും മുൻപ് രാജ്യം വിടുകയോ തൊഴിൽ വീസയിലേക്ക് മാറുകയോ വേണമെന്ന് ഭരണകൂടത്തിന്റെ അറിയിപ്പ്; ചട്ടങ്ങൾ പാലിക്കാതെ തൊഴിൽ നൽകുന്നവർക്ക് അരലക്ഷം ദിർഹം പിഴയെന്നും മുന്നറിയിപ്പ്

പൊതുമാപ്പ് വേളയിൽ യുഎഇയിൽ ജോലി തേടുന്നതിനായി ഇറക്കിയ ആറ് മാസ വീസയുടെ കാലാവധി ഉടൻ തീരും; വീസാ കാലാവധി തീരും മുൻപ് രാജ്യം വിടുകയോ തൊഴിൽ വീസയിലേക്ക് മാറുകയോ വേണമെന്ന് ഭരണകൂടത്തിന്റെ അറിയിപ്പ്; ചട്ടങ്ങൾ പാലിക്കാതെ തൊഴിൽ നൽകുന്നവർക്ക് അരലക്ഷം ദിർഹം പിഴയെന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ചട്ടങ്ങളിൽ പിടിമുറുക്കി യുഎഇയുടെ അറിയിപ്പ്. പൊതുമാപ്പ് പ്രഖ്യാപിച്ച വേളയിൽ ജോലി തേടുന്നതിനായി അനുവദിച്ച ആറ് മാസ വീസയുടെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേയാണ് യുഎഇ ഭരണകൂടത്തിന്റെ പുതിയ അറിയിപ്പ്. വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തൊഴിൽ വിസയിലേക്ക് മാറുകയോ യുഎഇ വിടുകയോ വേണമെന്നാണ് അധികൃതർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഈ സമയത്ത് രാജ്യം വിടുന്ന ആളുകൾക്ക് വിസാ കാലാവധി ഉണ്ടെങ്കിലും രാജ്യത്തേക്ക് മടങ്ങിയെത്താൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

സാധരാണ ഗതിയിൽ വീസയിൽ അനുവിക്കുന്ന ഇളവ് ഇതിനുണ്ടാകില്ലെന്നും ആറ് മാസ വീസയിൽ ഉള്ളവർ പുതിയ സ്‌പോൺസറെ ഉടൻ കണ്ടെത്തണമെന്നും ഫെഡറൽ അഥോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വ്യക്തമാക്കി. രാജ്യത്തെ താമസകുടിയേറ്റം നിയമം കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിന് മുൻപ് ലംഘിച്ചവർക്കാണ് ജോലി അന്വേഷിക്കുന്നതിനായി വീസ നൽകിയത്. നിയമലംഘകർക്കു തൊഴിലന്വേഷണത്തിന് അവസരമൊരുക്കാനാണ് താൽക്കാലിക വീസ നൽകിയതെന്ന് വിദേശകാര്യ വകുപ്പ് ഡയറക്ടർ ജനറൽ മേജർ സഈദ് റാകാൻ അൽ റാഷിദി വ്യക്തമാക്കിയിരുന്നു.

തൊഴിൽ വീസയിലേക്കു മാറാതെ ഇവർ തൊഴിലെടുക്കുന്നതിനും വിലക്കുണ്ട്. ചട്ടങ്ങൾ പാലിക്കാതെ തൊഴിൽ നൽകുന്നവർക്ക് അരലക്ഷം ദിർഹം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. 'വീസ നിയമാനുസൃതമാക്കി സുരക്ഷിതനാകുക' എന്ന ക്യാംപെയ്‌ന്റെ ഭാഗമായാണ് താൽക്കാലിക വീസ നൽകിയത്. 2018 ഓഗസ്റ്റിൽ വീസ ലഭിച്ച ഒരാൾക്ക് 2019 ഫെബ്രുവരിയിൽ വീസാ കാലാവധി അവസാനിക്കും.

ഇതുപ്രകാരം, പൊതുമാപ്പ് അവസാനിച്ച ഡിസംബറിൽ വീസ ലഭിച്ചവരുടെ കാലവധി ജൂണിൽ തീരും.വീസാ കാലയളവിൽ താമസം നിയമാനുസൃതമാക്കാൻ കഴിയാത്തവർ രാജ്യം വിടണം. കാലവധി കഴിഞ്ഞിട്ടും തുടർന്നാൽ ആദ്യ ദിവസത്തിനു 100 ദിർഹം പിഴ ചുമത്തും. തുടർന്ന് അനധികൃതമായി താമസിച്ച ഓരോ ദിവസത്തിനും 25 ദിർഹം വീതം ഈടാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP