Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചിലപ്പോൾ സിഗററ്റ് ഫിൽട്ടറും സ്‌കിൻകെയർ ഉൽപന്നങ്ങളും വരെ നിങ്ങളെ ജയിലിലാക്കിയേക്കാം; പ്രിസ്‌ക്രിപ്ഷൻ ഇല്ലാത്ത മരുന്നുകൾ കണ്ടെത്തിയാൽ കഥ കഴിഞ്ഞു; ചില സുഗന്ധ വ്യജ്ഞനങ്ങൾ പോലും നിയമവിരുദ്ധമെന്ന്; യുഎഇയിലേക്ക് പോകും മുമ്പ് മറക്കരുതാത്ത ചില നിയമങ്ങൾ

ചിലപ്പോൾ സിഗററ്റ് ഫിൽട്ടറും സ്‌കിൻകെയർ ഉൽപന്നങ്ങളും വരെ നിങ്ങളെ ജയിലിലാക്കിയേക്കാം; പ്രിസ്‌ക്രിപ്ഷൻ ഇല്ലാത്ത മരുന്നുകൾ കണ്ടെത്തിയാൽ കഥ കഴിഞ്ഞു; ചില സുഗന്ധ വ്യജ്ഞനങ്ങൾ പോലും നിയമവിരുദ്ധമെന്ന്; യുഎഇയിലേക്ക് പോകും മുമ്പ് മറക്കരുതാത്ത ചില നിയമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: നിങ്ങൾ യുഎഇലേക്ക് ഹോളിഡേയ്ക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ പോവാനൊരുങ്ങകയാണോ...? എന്നാൽ നിങ്ങളുടെ ലഗേജിൽ ചില സാധനങ്ങൾ ഇല്ലെന്നുറപ്പ് വരുത്താൻ മറക്കരുത്. വിമാനയാത്രികർ കൊണ്ടു പോകാൻ പാടില്ലാത്ത ഇവയിലേതെങ്കിലുമൊന്ന് നിങ്ങളുടെ ലഗേജിൽ അബദ്ധത്തിൽ പെട്ട് പോവുകയും അവ അധികൃതർ പിടിച്ചെടുക്കുകയും ചെയ്താൽ പിന്നെ നിങ്ങൾ ജയിലിലാകുമെന്നതിൽ സംശയമില്ല. ചിലപ്പോൾ ലഗേജിലെ സിഗററ്റ് ഫിൽട്ടറും സ്‌കിൻകെയർ ഉൽപന്നങ്ങളും വരെ നിങ്ങളെ ഇത്തരത്തിൽ ജയിലിലാക്കിയേക്കിയേക്കാം.കൂടാതെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാത്ത മരുന്നുകൾ കണ്ടെത്തിയാലും കഥ കഴിയുമെന്നുറപ്പാണ്.

ചില സുഗന്ധ വ്യജ്ഞനങ്ങൾ പോലും ഇവിടെ നിയമവിരുദ്ധമാണെന്നാണ് അധികൃതർ മുന്നറിയിപ്പേകുന്നത്. യുഎഇയിലേക്ക് പോകും മുമ്പ് മറക്കരുതാത്ത ചില നിയമങ്ങളെ കുറിച്ചാണിവിടെ വിവരിക്കുന്നത്. ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട ഹോളിഡേ ഡെസ്റ്റിനേഷനുകളിലൊന്നാണ് ദുബായ്.പ്രത്യേകിച്ചു യുകെയിൽ നിന്നും വർഷം തോറും നിരവധി പേരാണ് ദുബായിലേക്ക് പോകാറുമുണ്ട്. അതിനാൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവുണ്ടാകുന്നത് അപ്രതീക്ഷിതമായി ജയിൽ ശിക്ഷയ്ക്ക് വിധേയരാകുന്നതിൽ നിന്നും രക്ഷപ്പെടാൻ സഹായകരകമാകും.

ഇതിനാൽ ദുബായിലെ ട്രാവൽ നിയമങ്ങളെക്കുറിച്ച് ഏവരും മനസിലാക്കിയിരിക്കണമെന്നാണ് വിവിധ യൂറോപ്യൻ രാജ്യങ്ങളും മുന്നറിയിപ്പു നൽകാറുണ്ട്. ദുബായ് അടക്കമുള്ള യുഎഇയുടെ ഹോളിഡേ ഡെസ്റ്റിനേഷനുകളിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോൾ ലഗേജ് പായ്ക്ക് ചെയ്യുമ്പോൾ അത്യധികമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വിവിധ രാജ്യങ്ങളിൽ വിമാനയാത്രക്കാർക്ക് ലഗേജിൽ കൊണ്ട് പോകാൻ അനുവാദമുള്ള ചില സാധനങ്ങൾ പോലും യുഎഇ നിരോധിച്ചിട്ടുണ്ട്..

ചില സ്‌കിൻകെയർ പ്രൊഡക്ടുകളിലും ഇ സിഗററ്റ് റീഫില്ലുകളിലും അടങ്ങിയിരിക്കുന്ന സിബഡിഓയിൽ പോലുള്ള ചില ഘടകങ്ങൾ ദുബായിൽ നിയമവിരുദ്ധമാണെന്നും അതിനാൽ അവ കൊണ്ടു പോയാൽ തടവിലാകുമെന്നും എഫ്സിഒ അറിയിക്കുന്നു. ഇത്തരം വസ്തുക്കൾ യാത്രക്കാരുടെ ലഗേജിൽ നിന്നും കണ്ടെടുത്താൽ അവ പിടിച്ചെടുക്കുകയും ക്രിമിനൽ ചാർജുകൾ ചുമത്തി അകത്തിടുകയും ചെയ്യുമെന്ന് പ്രത്യേകം ഓർക്കുക. നാർകോട്ടിക്, സൈക്കകോ ട്രോപിക്, കൺട്രോൾഡ് ഡ്രഗ്സുകൾക്കും ഈ നിരോധനം ബാധകമാണ്. ഇവ എത്രത്തോളം കൊണ്ടു പോകാമെന്നതിന്റെ വിശദാംശങ്ങൾ യുഎഇ മിനിസ്ട്രി ഓഫ് ഹെൽത്ത് വെബ്സൈറ്റിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഡ്രഗ്സുകളുമായി ബന്ധപ്പെട്ട് യുഎഇയിലാകമാനം കടുത്ത നിയമങ്ങളാണുള്ളത്. ഡ്രഗ്സുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെടുന്നവരോട് തീരെ ദയവില്ലാതെയാണ് ഇവിടെ ശിക്ഷ വിധിക്കുകയെന്ന് മനസിലാക്കണമെന്നും എഫ്സിഒ മുന്നറിയിപ്പേകുന്നു. മയക്കുമരുന്ന് കടത്തലിനും കൈവശം വയ്ക്കലിനും കടുത്ത ശിക്ഷയാണിവിടെ നൽകി വരുന്നത്. മയക്കുമരുന്ന് കടത്തിന് ഇവിടെ വധശിക്ഷ വരെ വിധിക്കാറുണ്ട്. നിയമവിരുദ്ധമായ മയക്കുമരുന്നുകൾ കുറഞ്ഞ അളവിൽ കൈവശം വച്ചാൽ പോലും നാല് വർഷം വരെ തടവിൽ കിടക്കേണ്ടി വരും.

ദുബായിലേക്ക് പോകുന്നവർ അത്യാവശ്യം കരുതേണ്ടുന്ന രേഖകൾ അഥവാ എമർജൻസി ട്രാവൽ ഡോക്യുമെന്റുകൾ ( ഇടിഡിഎസുകൾ)ഏതെല്ലാമാണെന്നും എഫ്സിഒ യാത്രക്കാരെ ഓർമിപ്പിക്കുന്നുണ്ട്. ചുരുങ്ങിയത് ആറ് മാസത്തെ വാലിഡിറ്റിയുള്ള ഇടിഡിഎസുകൾ കൈയിൽ കരുതി വേണം യുഎഇയിലേക്ക് പോകേണ്ടതെന്നും നിർദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP