Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിസയുമായി യുഎഇ; ആനുകൂല്യം ലഭ്യമാകുക ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ രക്ഷിതാക്കളോടൊപ്പം വരുന്ന കുട്ടികൾക്ക്; എല്ലാ വർഷവും ഈ കാലയളവിൽ സൗജന്യ വിസ അനുവദിക്കും; ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ നടപടി ആശ്വാസമാകുന്നത് അനേകം പേർക്ക്

18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിസയുമായി യുഎഇ; ആനുകൂല്യം ലഭ്യമാകുക ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ രക്ഷിതാക്കളോടൊപ്പം വരുന്ന കുട്ടികൾക്ക്; എല്ലാ വർഷവും ഈ കാലയളവിൽ സൗജന്യ വിസ അനുവദിക്കും; ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ നടപടി ആശ്വാസമാകുന്നത് അനേകം പേർക്ക്

മറുനാടൻ ഡെസ്‌ക്‌

അബുദാബി; പതിനെട്ട് വയസിനു താഴെയുള്ളവർക്ക് സൗജന്യ വിസയുമായി യുഎഇ. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൻഷിപ്പ് ആണ് ജുലൈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ രക്ഷിതാക്കൾക്കൊപ്പം ടൂറിസ്റ്റ് വിസയിൽ വരുന്ന കുട്ടികൾക്കാണ് സൗജന്യ വിസ നൽകുന്നത്. സാധാരണ ഗതിയിൽ 350 ദിർഹമാണ് കുട്ടികളുടെ വിസാ നിരക്ക്.

കഴിഞ്ഞ വർഷം യുഎഇ മന്ത്രിസഭ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുകയും ഒട്ടേറെ കുട്ടികൾ രക്ഷിതാക്കളോടൊപ്പം ഇവിടെയെത്തുകയും ചെയ്തിരുന്നു. എല്ലാ വർഷവും ഈ കാലയളവിൽ സൗജന്യ വീസ അനുവദിക്കും. സാധാരണ ഗതിയിൽ 350 ദിർഹമാണ് കുട്ടികളുടെ വിസാ ഫീസ് നിരക്ക്.

മാതാവോ പിതാവോ ആരെങ്കിലും ടൂറിസറ്റ് വിസയിൽ വരുന്നുണ്ടെങ്കിൽ അവരോടൊപ്പമെത്തുന്ന കുട്ടികൾക്ക് മാത്രമേ സൗജന്യ പ്രവേശനം അനുവദിക്കുകയുള്ളൂ. ഈ വേനൽക്കാലത്ത് യുഎഇയിലെത്തുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഫോറീനേഴ്‌സ് അഫയേഴ്‌സ് ആൻഡ് പോർട്‌സ് അഥോറിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സഈദ് റകൻ റാഷിദി പറഞ്ഞു. അഥോറിറ്റിയുടെ സ്മാർട് ആപ്പായ ICA UAE e-channels വഴി സൗജന്യ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ www.ica.gov.ae എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വിനോദസഞ്ചാരികളുടെ എണ്ണം തരതമ്യേന കുറഞ്ഞ സമയത്ത് കൂടുതൽ പേരെ രാജ്യത്തേക്ക് ആകർഷിക്കാനാണ് ആനുകൂല്യം.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് യുഎഇ മന്ത്രിസഭ കുട്ടികൾക്ക് സൗജന്യ വിസ അനുവദിക്കാനുള്ള തീരുമാനമെടുത്തത്. ഇത് നടപ്പാകുന്ന ആദ്യ വർഷമാണിത്. ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ ഒരാൾക്ക് 14 ദിവസത്തെ എക്സ്‌പ്രസ് ടൂറിസ്റ്റ് വിസയ്ക്ക് 497 ദിർഹവും 30 ദിവസം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് 917 ദിർഹവുമാണ് ഫീസ്.

കൂടുതൽ സന്ദർശകരെ രാജ്യത്തേക്ക് എത്തിക്കാൻ ഈ തീരുമാനത്തിലൂടെ സാധിക്കുമെങ്കിലും വലിയതോതിൽ വിദേശികളെത്താൻ സാധ്യത കുറവാണെന്നാണ് ട്രാവൽ, ടൂറിസം രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ വിലയിരുത്തൽ. ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന്, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സ്‌കൂൾ അവധി സമയത്താണ് കൂടുതൽ സന്ദർശകർ എത്തുന്നത്.

 ടൂറിസ്റ്റ് വിസ

രണ്ടു തരം ടൂറിസ്റ്റ് വീസയാണ് യുഎഇയിലേയ്ക്ക് അനുവദിക്കുന്നത്. 30 ദിവസത്തേയ്ക്കുള്ള ഹ്രസ്വകാല വീസയാണ് ആദ്യത്തേത്. 200 ദിർഹമാണ് ഇതിന്റെ ഫീസ്. 30 ദിവസം വീതം രണ്ടു പ്രാവശ്യം ഇതു പുതുക്കാം. 90 ദിവസത്തേയ്ക്കുള്ള ദീർഘകാല വിസയാണ് രണ്ടാമത്തേത്. ഇതിന് 550 ദിർഹമാണ് ഫീസ്. ഇതും 30 ദിവം വീതം രണ്ടു പ്രാവശ്യം പുതുക്കാം. 600 ദിർഹമാണ് ഓരോ പ്രാവശ്യം പുതുക്കുമ്പോഴും ഫീസ് നൽകേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP