Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമസ്ത മേഖലകളിലും സ്വദേശിവത്കരണം വരുന്നു; വലിയ തോതിൽ തൊഴിൽ പരിശീലനവും നിയമങ്ങളും തുടങ്ങി; യുഎഇയുടെ ലക്ഷ്യം മുഴുവൻ ജോലികളും സ്വദേശികൾക്ക് നൽകാൻ; അബുദാബിയേയും ദുബായിയേയും ഷാർജയേയും ഒക്കെ അഭയകേന്ദ്രമായി കരുതുന്ന മലയാളികൾ ഏറെ വൈകാതെ പുതിയ വഴികൾ തേടുക

സമസ്ത മേഖലകളിലും സ്വദേശിവത്കരണം വരുന്നു; വലിയ തോതിൽ തൊഴിൽ പരിശീലനവും നിയമങ്ങളും തുടങ്ങി; യുഎഇയുടെ ലക്ഷ്യം മുഴുവൻ ജോലികളും സ്വദേശികൾക്ക് നൽകാൻ; അബുദാബിയേയും ദുബായിയേയും ഷാർജയേയും ഒക്കെ അഭയകേന്ദ്രമായി കരുതുന്ന മലയാളികൾ ഏറെ വൈകാതെ പുതിയ വഴികൾ തേടുക

മറുനാടൻ ഡെസ്‌ക്‌

ദുബായ് : പ്രവാസികൾക്ക് തിരിച്ചടിയായി യുഎഇയിൽ സ്വദേശിവത്കരണം ശക്തിപ്രാപിക്കുന്നു. 2018ൽ ഇവിടെ സ്വദേശിവത്കരണം 200 ശതമാനം വർധിപ്പിക്കാൻ സാധിച്ചിരുന്നുവെന്നും ഈ വർഷം ഇത് ഇരട്ടിയാക്കാനുള്ള ശ്രമമാണെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വാർത്ത അദ്ദേഹം ലോകത്തെ അറിയിച്ചത്. മുൻവർഷം യുഎഇയിൽ സർക്കാരിന് നേടാൻ കഴിഞ്ഞ നേട്ടങ്ങളും 2019ലേക്കുള്ള പദ്ധതികളും ചർച്ച ചെയ്ത മന്ത്രിസഭാ യോഗത്തിൽ സ്വദേശിവത്കരണം സംബന്ധിച്ചും കാര്യമായ ചർച്ചകൾ നടന്നു.

ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് വൻ തിരിച്ചടിയാകുമെന്ന് മാത്രമല്ല യുഎഇയിൽ നിന്നും രാജ്യത്തേക്കുള്ള പണമൊഴുക്കും സാരമായി നിലയ്ക്കും.  പ്രവാസികൾക്ക് ജോലി നഷ്ടമാകുന്ന അവസരത്തിൽ എന്ത് പുതിയ വഴി തേടുമെന്ന ആശങ്കയിലാണ് പ്രവാസികൾ. ജോലി നഷ്ടമാകുന്ന വേളയിൽ താൽകാലിക ആശ്വാസമെന്ന വണ്ണം വലിയ വരുമാനമില്ലാത്ത തൊഴിലാളികൾക്ക് ധനസഹായം എന്തെങ്കിലും വിതരണം ചെയ്യുമോ എന്ന തീരുമാനം പോലും ഉണ്ടായിട്ടില്ല. ഇത്തരത്തിൽ ഒരു സാഹായം പോലുമില്ലാതെ പെട്ടന്ന് മറ്റൊരു മാർഗം എങ്ങനെ കണ്ടുപിടിക്കുമെന്നും പ്രവാസികൾ ചോദിക്കുന്നു.

2018ൽ കഴിഞ്ഞ വർഷം സ്വദേശികൾക്കായി ഭരണകൂടം 7,000 വീടുകൾ നിർമ്മിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ എല്ലാ പൗരന്മാർക്കും മാന്യമായ താമസ സ്ഥലം ഉറപ്പുവരുത്തും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആയിരം കോടി ദിർഹത്തിന്റെ സാമൂഹിക സഹായ പദ്ധതികൾ കഴിഞ്ഞ വർഷം നടപ്പാക്കി. ഈ വർഷവും സർക്കാർ അവർക്കൊപ്പമുണ്ടാകും. കുടുംബങ്ങൾ, സ്ത്രീകൾ, യുവാക്കൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേക  നയങ്ങൾ രൂപീകരിച്ചു. ഇതേ നയങ്ങൾ പിൻതുടരുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. രാഷ്ട്രസേവനത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ഷെയ്ഖ് മുഹമ്മദിനെ യുഎഇ ക്യാബിനറ്റ് അനുമോദിച്ചു.

സ്വദേശിവൽക്കരണം ഊർജിതമാക്കാൻ 1999 നവംബറിലാണ് ദ് നാഷണൽ ഹൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് അഥോറിറ്റി(തന്മിയ) രൂപീകരിച്ചത്. സ്വകാര്യ മേഖലകളിൽ സ്വദേശികൾ ജോലിക്കു പോകുന്നതിന് തയാറാകാതിരുന്ന സാഹചര്യത്തിലുമായിരുന്നു ഇതിന്റെ രൂപീകരണം. കൂടുതൽ ജോലി സമയം, കുറഞ്ഞ കൂലി,പരിശീലനത്തിനുള്ള സംവിധാനങ്ങളുടെ കുറവ്, തൊഴിൽ സ്ഥലത്തെ ഒറ്റപ്പെടൽ എന്നീ കാരണങ്ങളാണ് സ്വദേശികളുടെ തൊഴിൽ വിമുഖതയ്ക്കു കാരണമെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മികച്ച തൊഴിൽ പരിശീലന സ്ഥാനപനങ്ങളുമായി കരാറുണ്ടാക്കി പരിശീലനം നൽകിയിരുന്നു.

ഇതിനു പുറമെ മഹാറത്ത് എന്ന സംരംഭവും തുടങ്ങി. തന്മിയ തന്നെ ആളുകളെ കണ്ടെത്തി പരിശീലന കേന്ദ്രങ്ങളിൽ അയയ്ക്കുന്ന രീതിയായിരുന്നു ഇത്. തൊഴിൽ അന്വേഷകനോ, തൊഴിൽദാതാവിനോ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയായിരുന്നു ഇതിന് അവലംബിച്ചിരുന്നത്.രാജ്യാന്തര തൊഴിൽ സംഘടനയുമായും (ഐഎൽഒ) കരാർ ഒപ്പിട്ടിരുന്നു. മുഖ്യമായും സ്വദേശി വനിതകളെ ഉദ്ദേശിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങൾ സാമ്പത്തിക സഹായവും തൊഴിൽപരിശീലനം ഉൾപ്പടെയുള്ളവയും നൽകുന്നതിനായിരുന്നു ഇത്. ഇവയെല്ലാം സ്വദേശിവൽക്കരണ നടപടികളെ ത്വരിതപ്പെടുത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP