Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയിൽ ചെന്നാൽ ഇപ്പോൾ ജോലി കിട്ടുമെന്നു കരുതി കൊറോണ വകവയ്ക്കാതെ എടുത്തു ചാടുന്ന നഴ്സുമാരും ഡോക്ടർമാരും അറിയുക; ന്യു യോർക്ക്, ന്യു ജഴ്സി ഗവർണർമാർ ഒപ്പു വച്ചത് ഇപ്പോൾ ഏതെങ്കിലും വിസയിൽ അമേരിക്കയിലുള്ള എന്നാൽ ലൈസൻസ് ഇതുവരെ ലഭിക്കാത്തവരായ ഇന്ത്യൻ മെഡിക്കൽ ജീവനക്കാർക്ക് വേണ്ടി; നാട്ടിലുള്ള നേഴ്‌സുമാർ കൊറോണക്കാലത്ത് ഏജൻസി ചതിയിൽ വീഴരുതേ...

അമേരിക്കയിൽ ചെന്നാൽ ഇപ്പോൾ ജോലി കിട്ടുമെന്നു കരുതി കൊറോണ വകവയ്ക്കാതെ എടുത്തു ചാടുന്ന നഴ്സുമാരും ഡോക്ടർമാരും അറിയുക; ന്യു യോർക്ക്, ന്യു ജഴ്സി ഗവർണർമാർ ഒപ്പു വച്ചത് ഇപ്പോൾ ഏതെങ്കിലും വിസയിൽ അമേരിക്കയിലുള്ള എന്നാൽ ലൈസൻസ് ഇതുവരെ ലഭിക്കാത്തവരായ ഇന്ത്യൻ മെഡിക്കൽ ജീവനക്കാർക്ക് വേണ്ടി; നാട്ടിലുള്ള നേഴ്‌സുമാർ കൊറോണക്കാലത്ത് ഏജൻസി ചതിയിൽ വീഴരുതേ...

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കൊറോണാ ബാധിതരുടെ എണ്ണം രണ്ടരലക്ഷത്തോട് അടുക്കുമ്പോൾ അമേരിക്കയിലെ ആരോഗ്യ സംരക്ഷണ മേഖലയുടെ മേൽ സമ്മർദ്ദമേറുകയാണ്. വെന്റിലേറ്ററുകൾ പോലുള്ള ജീവൻ രക്ഷാ ഉപാധികൾക്ക് മാത്രമല്ല, കിടക്കപോലുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് പോലും ദൗർലഭ്യം നേരിടുന്നു. രോഗികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരുന്നതോടെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലും അമേരിക്ക ഇന്ന് കടുത്ത അപര്യാപ്തത നേരിടുകയാണ്.

ഈ സാഹചര്യത്തിലാണ്, സേവനത്തിൽ നിന്നും വിരമിച്ചവർക്കും, മെഡിക്കൽ വിദ്യാർത്ഥികൾക്കും ഒപ്പം വിദേശ മെഡിക്കൾ ബിരുദധാരികളെ കൂടി കൊറോണക്കെതിരെയുള്ള കുരിശുയുദ്ധത്തിൽ പങ്കാളികളാക്കാൻ ന്യുയോർക്ക്, ന്യു ജഴ്സി സർക്കാരുകൾ തീരുമാനിച്ചത്. നൂറുകണക്കിന് ഇന്ത്യാക്കാർക്ക് കൂടി പ്രയോജനം ലഭിക്കുന്ന ഇത്തരത്തിലൊരു തീരുമാനം ഇന്നലെയാണ് ഈ സംസ്ഥാന സർക്കാരുകൾ എടുത്തത്.

ഇന്നലെ ഈ സർക്കാർ ഗവർണർമാർ ഒപ്പു വച്ച എക്സിക്യുട്ടീവ് ഓർഡർ അനുസരിച്ച്, ലൈസൻസിംഗിന് ആവശ്യമായ നിബന്ധനകൾ മാറ്റിവയ്ക്കുകയും വിദേശത്ത് ജനിച്ച്, വിദേശങ്ങളിലേ മെഡിക്കൽ ലൈസൻസ് സ്വന്തമായുള്ള, എന്നാൽ യു എസ്സിൽ പരിശീലത്തിലുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും താത്കാലിക ലൈസൻസുകൾ നൽകുകയും ചെയ്യും.

ഇപ്പോൾ വിവിധ വിസകളിലായി അമേരിക്കയിലുള്ള ആയിരത്തിലധികം ഇന്ത്യൻ ഫിസിഷ്യൻസിനും മെഡിക്കൽ ബിരുദധാരികൾക്കും ഇത് ഗുണം ചെയ്യും പ്രത്യേകിച്ചും, അമേരിക്കയിലെ മറ്റ് സംസ്ഥാനങ്ങൾ കൂടി ഇത് പിന്തുടരുകയാണെങ്കിൽ. എല്ലാ വർഷവും 4000 ത്തോളം വിദേശ ഡോക്ടർമാരാണ് അമേരിക്കയിലെ വിവിധ ആശുപത്രികളിൽ റെസിഡൻസിക്കായി എത്തുന്നത്. ഇവിടെ കുടിയേറണമെന്ന ആഗ്രഹത്തിലാണ് അവരിൽ ഭൂരിഭാഗവും എത്താറുള്ളത് എങ്കിലും യു എസ് മെഡിക്കൽ ലൈസെൻസിംഗിന്റെ മൂന്നു ഘട്ടങ്ങളായുള്ള വിഷമം പിടിച്ച പരീക്ഷകളുടെ കടമ്പ കടന്ന് ഭൂരിഭാഗം പേർക്കും അതിന് കഴിയാറില്ല.

ഇതല്ലാതെ ഇവിടെ കുടിയേറുവാൻ വിദേശ ഡോക്ടർമാരെ സഹായിക്കുന്ന കൊണാർഡ് 30 പദ്ധതി പക്ഷെ ഓരോ സംസ്ഥാനത്തും 30 ഡോക്ടർമാർക്ക് മാത്രമേ നിബന്ധനകളിൽ ഇളവുകൾ നൽകുന്നുള്ളു, അതും സർക്കാർ പറയുന്നിടത്ത് പ്രവർത്തിക്കണം എന്ന നിബന്ധനയിൽ. ഇതുകൂടാതെ മെഡിക്കൽ ഗവേഷണത്തിൽ പങ്കാളികളായും ചില ഇളവുകൾ നേടാവുന്നതാണ്. ഇത് പക്ഷെ എല്ലാവർഷവും 2000 വിദേശ ഡോക്ടർമാർക്കായി നിജപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം സാഹചര്യത്തിൽ മിക്ക ഇന്ത്യൻ ഡോക്ടർമാരും യു എസ്സിലെ പരിശീലനത്തിനു ശേഷം ആശുപത്രികൾ ധാരാളമായുള്ള മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടികയറുകയാണ് പതിവ്. ഇന്ത്യൻ അമേരിക്കൻ ഡോക്ടർമാരുടെ രണ്ടാം തലമുറ ഉൾപ്പടെ ഇവിടെ ഏകദേശം ഒരു ലക്ഷത്തോളം ഇന്ത്യൻ ഡോക്ടർമാർ അമേരിക്കയിലുണ്ട് എന്നാണ് കണക്കാക്കുന്നത്.

അമേരിക്കൻ ഡോക്ടർമാരിൽ 29 ശതമാനം വരെ വിദേശികളാണ്. നഴ്സുമാരിൽ 22 ശതമാനവും ഹെൽത്ത് എയിഡുകളിൽ 38 ശതമാനവും വിദേശികളാണ്. കൊറോണയുടെ ആക്രമണം വീണ്ടും വിദേശ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സഹായം തേടാൻ അമേരിക്കയെനിർബന്ധിതമാക്കുകയാണ്. എന്നാൽ, ഈ ആനുകൂല്യം നൽകിയിട്ടുള്ളത് ഇപ്പോൾ ഏതെങ്കിലും വിസയിൽ അമേരിക്കയിൽ ഉള്ളവർക്ക് മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP