Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗജന്യ പരിശീലനവും രജിസ്‌ട്രേഷൻ സഹായവും; സർക്കാർ ആശുപത്രിയിൽ നിയമനവും ഉറപ്പാക്കും; വിസ ഫീസും ഹെൽത്ത് ടാക്‌സും വിമാനടിക്കറ്റും സൗജന്യം; മൂന്നുമാസത്തേയ്ക്ക് സൗജന്യ താമസം; ഒരു പണവും മുടക്കാതെ യുകെയിലെത്തി കുറഞ്ഞത് രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങാൻ മലയാളി നഴ്‌സുമാർക്ക് അവസരമൊരുക്കി മലയാളി ഏജൻസി

സൗജന്യ പരിശീലനവും രജിസ്‌ട്രേഷൻ സഹായവും; സർക്കാർ ആശുപത്രിയിൽ നിയമനവും ഉറപ്പാക്കും; വിസ ഫീസും ഹെൽത്ത് ടാക്‌സും വിമാനടിക്കറ്റും സൗജന്യം; മൂന്നുമാസത്തേയ്ക്ക് സൗജന്യ താമസം; ഒരു പണവും മുടക്കാതെ യുകെയിലെത്തി കുറഞ്ഞത് രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങാൻ മലയാളി നഴ്‌സുമാർക്ക് അവസരമൊരുക്കി മലയാളി ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായതോടെ ഐഇഎൽടിഎസ് കടമ്പ എളുപ്പം കടക്കാൻ 6.5 ആയി ഇംഗ്ലീഷ് മൊഡ്യൂളിൽ കുറവ് വരുത്തിയതിന് പിന്നാലെ യോഗ്യതയുള്ള നഴ്‌സുമാരെ എത്രയും വേഗം യുകെയിൽ എത്തിക്കാൻ യുകെയിലെ സർക്കാർ ആശുപത്രികൾ ഭരിക്കുന്ന എൻഎച്ച്എസുമായി നേരിട്ട് കരാറുള്ള മലയാളി ഏജൻസി രംഗത്ത്. റൈറ്റിംങിന് 6.5ഉം മറ്റു മൂന്നു മൊഡ്യൂളുകൾക്ക് (റീഡിങ്, സ്പീക്കിങ്, ലിസണിങ്) 7 ഉം ഉള്ള നഴ്‌സുമാർക്ക് യുകെയിൽ നഴ്‌സായി രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള എല്ലാ ആവശ്യങ്ങളും സൗജന്യമായി ചെയ്തു തരുന്നടക്കം അവരെ യുകെയിൽ എത്തിച്ച് ആവശ്യമായ പരീക്ഷകൾ എഴുതിക്കുകയും മൂന്നു മാസം സൗജന്യമായി താമസം ഒരുക്കുകയും ചെയ്യുകയാണ് ഈ ഏജൻസി. വോസ്റ്റെക് ഇന്റർനാഷണൽ റിക്രൂട്ട്‌മെന്റ് എന്ന ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ ആസ്ഥാനമായ ഏജൻസിയാണ് പൂർണമായും സൗജന്യമായി മലയാളി നഴ്‌സുമാർക്ക് വേഗത്തിൽ അവസരം ഒരുക്കാൻ രംഗത്തുള്ളത്. ഏറ്റവും കുറഞ്ഞത് പ്രതിമാസം രണ്ട് ലക്ഷം രൂപ എങ്കിലും ശമ്പളം കിട്ടുന്ന ജോലിയാണ് പൂർണമായും സൗജന്യമായി മലയാളഇ നഴ്‌സുമാർക്ക് വോസ്‌ടെക് ഒരുക്കി നൽകുന്നത്.

മുകളിൽ പറഞ്ഞ യോഗ്യതയുള്ള ഒരു നഴ്‌സിന് ഇപ്പോൾ തന്നെ [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടാം. അപ്പോൾ തന്നെ പ്രധാന കടമ്പയായ സിബിടി പരീക്ഷക്കുള്ള മെറ്റീരിയൽ അയച്ചു നൽകും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഉപദേശങ്ങളും സഹായങ്ങളും ഇവർ തന്നെ നൽകും. എൻഎംസിയിൽ രജിസ്റ്റർ ചെയ്യാനും സിബിടി എക്‌സാമിനേഷൻ ഡേറ്റ് നൽകാനുമുള്ള സഹായം ഇവർ തന്നെ നൽകും. എൻഎംസി അസെസ്‌മെന്റിൽ വിജയിക്കാനുള്ള വഴികളും സഹായവും അടുത്ത പടിയായി നൽകും. തുടർന്ന് ഏതെങ്കിലും ഒരു എൻഎച്ച്എസ് ആശുപത്രിയിൽ ജോലിയിൽ കയറാനുള്ള അഭിമുഖം ഏർപ്പാടാക്കും. ഉടൻ തന്നെ അഭിമുഖത്തിനായി എൻഎച്ച്എസ് ആശുപത്രി പ്രതിനിധികളെ നാട്ടിൽ എത്തിച്ചായിരിക്കും ഉറപ്പ് വരുത്തുന്നത്.

ആവശ്യമെങ്കിൽ ടെലിഫോൺ ഇന്റർവ്യൂ നടത്തി ജോബ് ഓഫർ നൽകും. തുടർന്ന് ആ തൊഴിൽ ഉടമയിൽ നിന്നും സർട്ടിഫിക്കറ്റ് ഓഫ് സ്‌പോൺസർഷിപ്പ് നേടി കൊടുക്കുന്നതും വോസ്‌ടെക് തന്നെയാവും. മെഡിക്കൽ എടുക്കുന്നതിനും എൻഎച്ച്എസ് സർചാർജ് അടയ്ക്കുന്നതിനുമുള്ള സൗകര്യങ്ങൾ തുടർന്ന് ചെയ്തു നൽകും. തുടർന്ന് വിസ അപേക്ഷയ്ക്കുള്ള സഹായങ്ങൾ വോസ്റ്റെക് ഏർപ്പെടുത്തുന്ന സൊളിസിറ്റർമാർ ചെയ്യും. വിസ ലഭിച്ചുകഴിഞ്ഞാൽ യുകെയിലേയ്ക്ക് പറക്കാനുള്ള വിമാന ടിക്കറ്റും ഇവിടെയെത്തിയാൽ എയർപോർട്ടിൽ നിന്ന് പിക് ചെയ്യാനുള്ള ഏർപ്പാടും വോസ്റ്റെക്ക് ചെയ്യും. ഇതെല്ലാം പൂർണമായും സൗജന്യമായാണ് ചെയ്യുന്നത്. സിബിടി എക്‌സാമിനുള്ള ഫീസ് മാത്രമാണ് നഴ്‌സുമാർ നൽകേണ്ടത്. വർക്ക് പെർമിറ്റിനും വിസയ്ക്കും വിമാനടിക്കറ്റിനും എൻഎച്ച്എസ് സർചാർജും ഒക്കെ വോസ്റ്റെക്ക് തന്നെ തൊഴിലുടമകളെക്കൊണ്ട് ഏർപ്പാടാക്കി നൽകും.

ഏറ്റവും ശ്രദ്ധേയമായ കാര്യം മൂന്നു മാസം നിങ്ങൾക്ക് അക്കോമഡേഷൻ സൗജന്യമായി നൽകും എന്നതാണ്. ഫാമിലിക്കുള്ള വിസ അതിനു ശേഷമേ ലഭിക്കൂ. അതുവരെ ഷെയറിങ് ബേസിൽ എവിടെയെങ്കിലും താമസം ഏർപ്പാടാക്കും. പിന്നീട് നിങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം അക്കോമഡേഷൻ എടുത്ത് മാറി താമസിക്കാം. ഫാമിലി വിസ പ്രൊസസിങ്ങിലും സഹായം ഉണ്ടാവും. എന്നാൽ അതിന് അപ്പോൾ ഫീസ് നൽകേണ്ടി വരുമായിരിക്കും. വോസ്റ്റെക് ഞങ്ങളെ അറിയിച്ചിരിക്കുന്ന ഓഫറിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. സർക്കാർ നിയമം മാറ്റുന്നതിന് മുൻപ് വേഗം പരമാവധി നഴ്‌സുമാരെ എത്തിക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. നഴ്‌സുമാർക്കുള്ള ഈ ആനുകൂല്യങ്ങൾ എല്ലാം നിയന്ത്രിക്കുന്ന ആശുപത്രിയിൽ നിന്നും ഈടാക്കിയാണ് ചെയ്യുക.

യുകെയിൽ എത്തിയ ശേഷം ഒഎസ്സിഇ എന്നൊരു പരീക്ഷ പാസാകേണ്ടതാണ്. അതിനുള്ള പരിശീലനം മാത്രമല്ല രജിസ്‌ട്രേഷൻ ഫീസായ 300 പൗണ്ടും വോസ്റ്റെക് ഏർപ്പെടുത്തിയ ആശുപത്രി തന്നെ നൽകും എന്നും അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ പരിചയത്തിലോ ബന്ധത്തിലോ ഏതെങ്കിലും ഒരു നഴ്‌സ് ഐഇഎൽടിഎസ് റൈറ്റിങിൽ 6.5 ബാൻഡും ബാക്കി മൂന്ന് വിഷയങ്ങളിലും 7 ബാൻഡും നേടിയിട്ടുണ്ടെങ്കിൽ ഉടൻ ബന്ധപ്പെടുക. നാല് മുതൽ ആറ് ആഴ്ച വരെ വേണ്ടി വരും സിബിടി പരീക്ഷ പഠിച്ചു പാസാകാൻ. സിബിടി പരീക്ഷ പാസായി കഴിഞ്ഞാൽ മൂന്ന് മാസത്തിനകം എൻഎംസി ഡിസിഷൻ ലെറ്റർ ലഭിക്കും. ഈ കാലയളവിൽ ജോലിക്കുള്ള ഇന്റർവ്യൂ ഏർപ്പാടാക്കി നൽകും. എൻഎംസി ഡിസിഷൻ ലെറ്റർ കിട്ടി മൂന്നാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് ഓഫ് സ്‌പോൺസർഷിപ് ഇഷ്യൂ ചെയ്യും. തുടർന്ന് രണ്ടാഴ്ചയ്ക്കകം വിസ ലഭിക്കും. ഇത്രയും പ്രൊസസ് കഴിഞ്ഞാൽ നിങ്ങൾക്ക് യുകെയിലേയ്ക്ക് പോകാം. അതായത് യോഗ്യത ഉള്ള ഒരു നഴ്‌സിന് ഇപ്പോൾ രജിസ്റ്റർ ചെയ്താൽ ആറ് മാസത്തിനകം യുകെയിൽ എത്താം എന്നർത്ഥം.

അവസരം പാഴാക്കരുത് ഇപ്പോൾ തന്നെ കൂടുതൽ വിവരങ്ങൾക്കായി ഈ ഇമെയിലിലോ നമ്പരിലോ ബന്ധപ്പെടുക. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഇത് സുവർണാവസരമാണ്. ഏത് സ്ഥലത്ത് വേണമെങ്കിലും നിങ്ങൾക്കിപ്പോൾ സൗജന്യമായി ജോലിക്കെത്താം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
[email protected], [email protected] Or call 00442072339944, 00442078289944, 00447811436394, 004478308191

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP