Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

15 കോടി രൂപ ലക്ഷ്യമിട്ടിടത്ത് ലഭിച്ചത് 33 കോടി രൂപ! വിശുദ്ധമായ നിരവധി ഇസ്ലാമിക് മുദ്രണങ്ങളുള്ളതും 1200 വർഷം പഴക്കമുള്ളതുമായി അപൂർവമായ ഉമയ്യാദ് ഗോൾഡ് ദിനാറിന് ലേലത്തിൽ ലഭിച്ചത് റെക്കോർഡ് വില

15 കോടി രൂപ ലക്ഷ്യമിട്ടിടത്ത് ലഭിച്ചത് 33 കോടി രൂപ! വിശുദ്ധമായ നിരവധി ഇസ്ലാമിക് മുദ്രണങ്ങളുള്ളതും 1200 വർഷം പഴക്കമുള്ളതുമായി അപൂർവമായ ഉമയ്യാദ് ഗോൾഡ് ദിനാറിന് ലേലത്തിൽ ലഭിച്ചത് റെക്കോർഡ് വില

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വിശുദ്ധമായ നിരവധി ഇസ്ലാമിക് മുദ്രണങ്ങളുള്ളതും 1200 വർഷം പഴക്കമുള്ളതുമായി അപൂർവ സ്വർണ ദിനാറിന് ലേലത്തിൽ കിട്ടിയത് റെക്കോർഡ് വില. 33 കോടി രൂപയ്ക്കാണ് (3.7 മില്യൺ പൗണ്ട്)എഡി 723ൽ നിർമ്മിക്കപ്പെട്ട സ്വർണ ദിനാർ ലേലത്തിൽ സ്വന്തമാക്കിയത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള ഇസ്ലാമിക് നാണയമായി ഇത് മാറി. ലണ്ടൻ ലേലക്കാരായ മോർട്ടൻ ആൻഡ് ഈഡനിൽ ലേലത്തിന് വച്ചിരുന്ന നാണയത്തിന് ഏകദേശം 15 കോടി രൂപയാണ് ( 1.6 മില്യൺ പൗണ്ട്) അധികൃതർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിനും ഇരട്ടി തുകയാണ് ലഭിച്ചത്.

നിരവധി ഇസ്ലാമിക ലിഖിതങ്ങളും 'മൈൻ ഓഫ് ദി കമാൻഡർ ഓഫ് ഫെയ്ത്ത്ഫുൾ' എന്ന വാക്കുകളും ഉൾക്കൊള്ളുന്നതാണ് പ്രവാചകന്റെ പിന്തുടർച്ചക്കാരുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഈ നാണയം. കളക്ടറുടെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ സ്വർണ ദിനാർ സ്വന്തമാക്കിയ വ്യക്തിയുടെ പേര് വിവരം അധിരകൃതർ പുറത്ത് വിട്ടിട്ടില്ല്. ബിഡ്ഡറിന് ഫോണിലൂടെ 3.1 മില്യൺ പൗണ്ടിന് ലേലം ഉറച്ചെങ്കിലും അനുബന്ധ ഫീസ് സഹിതം നാണയതിന് 3.72 മില്യൺ പൗണ്ട് നൽകേണ്ടി വന്നു.

സൗദി അറേബ്യയിലെ മക്കയുടെ വടക്ക്-പടിഞ്ഞാറ് മുഹമ്മദ് നബിയുടെ പിൻഗാമിയായ ഖലീഫയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലത്ത് ഖനനം ചെയ്തപ്പോൾ കണ്ടെത്തിയ നാണയമാണ് ലേലത്തിന് വച്ചിരുന്നത്. നിലവിലെ ഒരു പൗണ്ടിന്റെ ബ്രിട്ടീഷ് നാണയത്തിന്റെ വലുപ്പമുള്ള ദിനാറാണിത്.ഒക്ടോബർ 24ന് മോർട്ടൻ ആൻഡ് എഡെനാണ് ലണ്ടനിൽ ഈ നാണയം ലേലത്തിന് വയ്ക്കുകയായിരുന്നു. ഉമയ്യാദ് ഗോൾഡ് ദിനാർ എന്നാണിത് അറിയപ്പെടുന്നത്.പ്രവാചകനായ മുഹമ്മദിന്റെ പിന്തുടർച്ചാവകാശക്കാരനായ കലിഫിന്റെ കൈവശമായിരുന്നു മുമ്പ് ഈ നാണയം.

നിലവിൽ ഇത്തരത്തിലുള്ള ഏതാനും നാണയങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇവയിൽ ഭൂരിഭാഗവും സ്വകാര്യ ശേഖരങ്ങളിൽ അല്ലെങ്കിൽ ഇന്റർനാഷണൽ മ്യൂസിയങ്ങളിലാണ് നിലകൊള്ളുന്നത്. പൊതുവായ ലേലത്തിന് വയ്ക്കുന്ന ഈ ഗണത്തിൽ പെട്ട രണ്ടാമത്ത നാണയമാണിത്. ഈ കോയിൻ വളരെ അപൂർവവും ഏറെ പ്രത്യേകതയുള്ളതുമാണെന്നാണ് ഈ ഓക്ഷൻ ഹൗസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളും ഇസ്ലാമിക് കോയിൻ സ്പെഷ്യലിസ്റ്റുമായ സ്റ്റീഫൻ ലോയ്ഡ് പറയുന്നത്.

ഇത് വളരെ മനോഹരമായി സംരക്ഷിച്ചിരിക്കുന്നതിന് പുറമെ ഇത് വളരെ അപൂർവവും ചരിത്രപ്രാധാന്യമുള്ളതുമാണെന്ന് അദ്ദേഹം എടുത്ത് കാട്ടുന്നു. ഈ പ്രദേശത്ത് ആയിരക്കണക്കിന് വർഷങ്ങളായി സ്വർണം ഖനനം ചെയ്യുന്നുണ്ടെന്നും ഇത് ഇപ്പോഴും പ്രവർത്തിക്കുന്നുവെന്നും ലോയ്ഡ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP