Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശിത വിസക്കാരുടെ വർക്ക് പെർമിറ്റ് റദ്ദുചെയ്യാനുള്ള നീക്കത്തിൽ നിന്നും പിന്മാറുകയില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഡിപാർട്ട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി ; നീതി തേടി കോടതിയിൽ ചെന്ന ഒന്നേകാൽ ലക്ഷം എച്ച് 4 വിസക്കാരോട് യാതൊരു കരുണയുമില്ലാതെ ട്രംപ് ഭരണകൂടം; മടങ്ങേണ്ടി വരുന്നവരിൽ ഒരു ലക്ഷത്തിലധികം പേരും ഇന്ത്യൻ ടെക്കികളുടെ ഭാര്യമാർ

ആശിത വിസക്കാരുടെ വർക്ക് പെർമിറ്റ് റദ്ദുചെയ്യാനുള്ള നീക്കത്തിൽ നിന്നും പിന്മാറുകയില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഡിപാർട്ട്മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി ; നീതി തേടി കോടതിയിൽ ചെന്ന ഒന്നേകാൽ ലക്ഷം എച്ച് 4 വിസക്കാരോട് യാതൊരു കരുണയുമില്ലാതെ ട്രംപ് ഭരണകൂടം; മടങ്ങേണ്ടി വരുന്നവരിൽ ഒരു ലക്ഷത്തിലധികം പേരും ഇന്ത്യൻ ടെക്കികളുടെ ഭാര്യമാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: യുഎസിൽ ജോലി ചെയ്യുന്ന പ്രഫണലുകളുടെ പങ്കാളികൾക്ക് അമേരിക്കയിലേക്ക് പോകാനും ജോലി ചെയ്ത് ജീവിക്കാനും സഹായിച്ചിരുന്ന വിസയാണ് എച്ച്-4. ഇത്തരം വിസഹോഡർമാരുടെ വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള നീക്കം ട്രംപ് ഭരണകൂടം നടത്തുന്നുവെന്നത് കടുത്ത ഞെട്ടലോടെയായിരുന്നു ഇന്ത്യക്കാർ ഉൾക്കൊണ്ടിരുന്നത്. കാരണം ഇത്തരം വിസകളിൽ ഏറ്റവും കൂടുതൽ അമേരിക്കയിലെത്തി ജോലി ചെയ്യുന്നത് ഇന്ത്യൻ പ്രഫഷണലുകളുടെ പങ്കാളികളാണ്. ഇത്തരം ആശ്രിത വിസക്കാരുടെ വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) വെള്ളിയാഴ്ച ഫെഡറൽ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്.

ഇക്കാര്യത്തിൽ നീതി തേടി കോടതിയിൽ ചെന്ന ഒന്നേകാൽ ലക്ഷം എച്ച് 4 വിസക്കാരോട് തീരെ കരുണയില്ലാത്ത വിധത്തിലാണ് ട്രംപ് ഭരണകൂടം പെരുമാറുന്നത്. ഇത്തരത്തിൽ വർക്ക് പെർമിറ്റ് നിഷേധിക്കുന്നതിനെ തുടർന്ന് മടങ്ങേണ്ടി വരുന്നവരിൽ ഒരു ലക്ഷത്തിലധികം പേരും അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ടെക്കിമാരുടെ ഭാര്യമാരാണ്. ഇത് സംബന്ധിച്ച പുതിയ നിയമം മൂന്ന് മാസങ്ങൾക്കം ട്രംപ് ഭരണകൂടം പ്രഖ്യാപിക്കുന്നതായിരിക്കും. സേവ് ജോബ്സ് യുഎസ്എ എന്ന ഗ്രൂപ്പ് ഫയൽ ചെയ്ത ഏറ്റവും പുതിയ സ്യൂട്ടിനോടുള്ള പ്രതികരണമെന്ന നിലയിലാണ് ഡിഎച്ച്എസ് ഇക്കാര്യത്തിലുള്ള നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്.

ട്രംപ് ഭരണകൂടത്തിന്റെ കർക്കശമായ ഇമിഗ്രന്റ് വർക്കർ പോളിസികൾ പ്രതികൂലമായി ബാധിച്ച കുടിയേറ്റക്കാരുടെ ഗ്രൂപ്പാണ് സേവ് ജോബ്സ് യുഎസ്എ.എച്ച്-1ബി വിസയിലെത്തിയ ചിലരുടെ പങ്കാളികളുടെ എച്ച് 4 വിസ ഹോൾഡർമാരുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കാനുള്ള ഉറച്ച തീരുമാനവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് കൊളംബിയയിലെ ഡിസ്ട്രിക്ട് കോർട്ടിൽ ഡിഎച്ച്എസ് ബോധിപ്പിച്ചിരിക്കുന്നത്. എച്ച്1ബി ഗസ്റ്റ് വർക്കർമാരുടെ പങ്കാളികൾക്ക് ഗ്രീൻകാർഡുപയോഗിച്ച് നിയമപരമായി യുഎസ് തൊഴിൽ സേനയിലേക്ക് പ്രവേശിക്കാൻ അനുമതിയേകിയിരുന്നത് ട്രംപ് ഭരണകൂടമായിരുന്നു.

2017 ഡിസംബറിൽ യുഎസ് കസ്റ്റംസ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഏതാണ്ട് 1,27,000 എച്ച്4 വർക്ക് അഥോറൈസേഷൻസ് അംഗീകരിച്ചിരുന്നു. ഇതിൽ 93 ശതമാനവും ഇന്ത്യക്കാരായിരുന്നു. നല്ല യോഗ്യതയുള്ള നിരവധി ഇന്ത്യൻ പങ്കാളികളെ യുഎസിലെ തൊഴിൽ സേനയിലേക്ക് നിയമപരമായി പ്രവേശിക്കാൻ ഒബാമ അനുമതിയേകിയിരുന്നു. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ട്രംപ് നിലപാട് മാറ്റുന്നതോടെ ഇവരെല്ലാം കെട്ട് കെട്ടേണ്ടി വരുമെന്ന ആശങ്കയാണ് വർധിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഡിഎച്ച്എസ് ഇക്കാര്യത്തിൽ ഉറച്ച നിലപാട് കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP