Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തൊഴിൽ തട്ടിപ്പിനിരയായ യുവതികളെ കേന്ദ്രമന്ത്രി കണ്ടത് അഭയാർത്ഥി ക്യാമ്പിലെത്തി; ഏജന്റുമാരുടെ ചതിയിൽപ്പെട്ടവരെ എത്രയും വേഗം നാട്ടിലെത്തിക്കും എന്നും വി മുരളീധരൻ; രണ്ടു ദിവസത്തെ കുവൈറ്റ് സന്ദർശനത്തിനിടെ പരിഹരിക്കാൻ ശ്രമിക്കുന്നത് പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ

തൊഴിൽ തട്ടിപ്പിനിരയായ യുവതികളെ കേന്ദ്രമന്ത്രി കണ്ടത് അഭയാർത്ഥി ക്യാമ്പിലെത്തി; ഏജന്റുമാരുടെ ചതിയിൽപ്പെട്ടവരെ എത്രയും വേഗം നാട്ടിലെത്തിക്കും എന്നും വി മുരളീധരൻ; രണ്ടു ദിവസത്തെ കുവൈറ്റ് സന്ദർശനത്തിനിടെ പരിഹരിക്കാൻ ശ്രമിക്കുന്നത് പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കുവൈറ്റ് സിറ്റി: രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ തൊഴിൽ തട്ടിപ്പിനിരയായ യുവതികളെ സന്ദർശിച്ചു. ക്യാമ്പിൽ കണ്ട പത്തോളം പേരെ എത്രയുംവേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഏജന്റുമാരുടെ ചതിയിൽപ്പെട്ട് യുവതികളെ അഭയാർത്ഥി ക്യാമ്പിൽ എത്തിയാണ് മന്ത്രി സന്ദർശിച്ചത്.

മടങ്ങിപ്പോകാൻ കഴിയാതെ അഭയാർത്ഥി ക്യാമ്പിൽ കുടുങ്ങിക്കിടക്കുന്ന സഹോദരിമാരുടെ അവസ്ഥ മറ്റാർക്കും ഉണ്ടാകരുത്. ഇത്തരത്തിൽ ഏജന്റുമാരുടെ ചതിയിൽപ്പെടാതെ സുതാര്യവും നീതിപൂർവവുമായ സർക്കാർ ഏജൻസി വഴിയുള്ള റിക്രൂട്ടിങ് മാത്രമേ ഇനി അനുവദിക്കുകയുള്ളു. കേരളത്തിൽനിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ടിങ്ങും നഴ്സസ് റിക്രൂട്ടിങ്ങും സർക്കാർ ഏജൻസികൾ വഴി മാത്രമായി നിയന്ത്രിക്കും എന്നും വി മുരളീധരൻ പറഞ്ഞു. മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്ന ഏജന്റുമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ശോചനീയാവസ്ഥ തുടരുന്നതിന് പ്രധാന കാരണം തദ്ദേശവാസികളുടെ നിസ്സഹകരണമാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. വികസന പ്രവർത്തങ്ങൾക്ക് വേണ്ട സ്ഥലമെടുക്കുന്നതിന് നാട്ടുകാർ സഹകരിക്കുന്നില്ല. തിരുവനന്തപുരത്തേക്കുള്ള വിമാന സർവീസുകൾ കുറഞ്ഞുവരുന്നു, വിമാനത്താവളത്തിനുള്ളിൽ പോർട്ടർ സർവീസില്ല, ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചിട്ടിരിക്കുന്നു തുടങ്ങിയ പരാതികൾ പരിശോധിച്ച് എത്രയും വേഗം പരിഹാരം കാണും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിന് ഊന്നൽ നൽകുമെന്നും മന്ത്രി മാതൃഭൂമിയോടു പറഞ്ഞു.

രണ്ടുദിവസത്തെ സന്ദർശനത്തിൽ കുവൈറ്റ് അധികൃതരുമായി നടത്തുന്ന കൂടിക്കാഴ്ചകളിൽ ഇന്ത്യക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങളും കേന്ദ്രമന്ത്രി ചർച്ച ചെയ്യും. കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് എന്നിവരുമായി അദ്ദേഹം ഞായറാഴ്ച കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമൂഹ പ്രതിനിധികളുമായും ചർച്ച നടത്തുകയും ലേബർ ക്യാംപ് സന്ദർശിക്കുകയും ചെയ്യും. രണ്ടാം മോദി മന്ത്രിസഭ സ്ഥാനമേറ്റശേഷം കുവൈറ്റിലെത്തുന്ന ആദ്യ കേന്ദ്രമന്ത്രിയാണു മുരളീധരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP