Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാ ചന്ദ്രൻ ദുബായിൽ വിസിറ്റിങ് വിസയിൽ എത്തിയത് ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ മാറ്റാൻ; ദീർഘകാലമായി തുടർന്ന കുടുംബ പ്രശ്‌നങ്ങൾക്ക് എന്നിട്ടും പരിഹാരമുണ്ടായില്ല; കൊല്ലത്തുകാരിയെ അൽഖൂസിലെ താമസ സ്ഥലത്ത് കുത്തിക്കൊന്നത് ഭർത്താവ് തന്നെയെന്ന് സ്ഥിരീകരണം; പ്രതി ദുബായ് പൊലീസിനോട് കുറ്റസമ്മതം നടത്തിയെന്ന് റിപ്പോർട്ട്; അറസ്റ്റിലായതും കൊല്ലത്തുകാരൻ തന്നെ

വിദ്യാ ചന്ദ്രൻ ദുബായിൽ വിസിറ്റിങ് വിസയിൽ എത്തിയത് ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ മാറ്റാൻ; ദീർഘകാലമായി തുടർന്ന കുടുംബ പ്രശ്‌നങ്ങൾക്ക് എന്നിട്ടും പരിഹാരമുണ്ടായില്ല; കൊല്ലത്തുകാരിയെ അൽഖൂസിലെ താമസ സ്ഥലത്ത് കുത്തിക്കൊന്നത് ഭർത്താവ് തന്നെയെന്ന് സ്ഥിരീകരണം; പ്രതി ദുബായ് പൊലീസിനോട് കുറ്റസമ്മതം നടത്തിയെന്ന് റിപ്പോർട്ട്; അറസ്റ്റിലായതും കൊല്ലത്തുകാരൻ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മലയാളി യുവതിയെ ദുബായിൽ കുത്തി കൊന്നത് ഭർത്താവ് തന്നെ. കൊല്ലം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി. വിദ്യാ ചന്ദ്രൻ(39) ആണു മരിച്ചത്. കൊല്ലത്ത് തിരുമുല്ലാവരാത്തിന് അടുത്താണ് പുന്നത്തല. കൊല്ലം ഈസ്റ്റ് പൊലീസിന്റെ പരിധിയിലാണ് ഇത്.

അൽഖൂസിലെ താമസ സ്ഥലത്ത് ആയിരുന്നു സംഭവം. വാക്കു തർക്കത്തെ തുടർന്ന് ഭർത്താവാണ് കുത്തിക്കൊന്നത്. ഇക്കാര്യം ദുബായ് ബോലീസ് സ്ഥിരീകരിച്ചു. സന്ദർശക വീസയിലായിരുന്നു വിദ്യയെന്നും പറയുന്നു. ചന്ദ്രികയാണ് മാതാവ്. വിദ്യയുടെ ഭർത്താവും കൊല്ലത്തുകാരനായിരുന്നു. ഇവർ തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ദീർഘകാലമായി പിരിഞ്ഞു കഴിയുകയും ചെയ്തു. ഈയിടെയാണ് പ്രശ്‌നങ്ങൾ പറഞ്ഞ് തീർത്തത്. അതിന് ശേഷമാണ് വിദ്യാ ചന്ദ്രൻ ദുബായിൽ എത്തിയത്.

വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയ വിദ്യാചന്ദ്രനും അവിടെ ജോലി കിട്ടിയിരുന്നു. ഇതിനിടെയാണ് വീണ്ടും ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടായത്. വഴക്കിനൊടുവിൽ കത്തി കൊണ്ട് കുത്തിവീഴ്‌ത്തുകയായിരുന്നു. പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദാമ്പത്യത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഭർത്താവിനൊപ്പം നിൽക്കാൻ വിദ്യയും ദുബായിലെത്തിയത്. എന്നിട്ടും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഇതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP