Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എച്ച്1ബി വിസ പരിധികഴിഞ്ഞു; അമേരിക്കൻ വിസ ലഭിക്കണമെങ്കിൽ ഇനി ലോട്ടറിയടിക്കണം

എച്ച്1ബി വിസ പരിധികഴിഞ്ഞു; അമേരിക്കൻ വിസ ലഭിക്കണമെങ്കിൽ ഇനി ലോട്ടറിയടിക്കണം

2017-ലേക്കുള്ള അമേരിക്കൻ എച്ച്1ബി വിസ അപേക്ഷിക്കാനുള്ള അവസാന തീയതി പിന്നിട്ടപ്പോൾ വിസയ്ക്ക് അപേക്ഷിച്ചിട്ടുള്ളത് നിശ്ചിത പരിധിയിലും കൂടുതൽപേർ. 85,000 എച്ച്1ബി വിസകളാണ് 2017 സാമ്പത്തിക വർഷം അനുവദിക്കുക. ഏപ്രിൽ ഒന്നിനുതുടങ്ങിയ നടപടികളാണ് വ്യാഴാഴ്ച അവസാനിച്ചത്.

85,000 എച്ച്1ബി വിസകളിൽ 20,000 എണ്ണം 'അഡ്വാൻസ്ഡ് ഡിഗ്രി എക്‌സംപ്ഷൻ' എന്ന പ്രത്യേക വിഭാഗത്തിലുള്ളതാണ്. ടിസിഎസ്, വിപ്രോ, ഇൻഫോസിസ്, കോഗ്നിസന്റ് തുടങ്ങിയ ഐ.ടി. കമ്പനികളാണ് എച്ച്1ബി വിസയുടെ ഉപയോക്താക്കൾ. മൈക്രോസോഫ്റ്റും ഗൂഗിളും ഇന്ത്യയിൽനിന്ന് കണ്ടെത്തുന്ന ജീവനക്കാർക്കും ഇതേ വിസയാണ് നൽകുന്നത്.

ആവശ്യക്കാർ ഏറിയതോടെ വിസ ആർക്കൊക്കെ നൽകണമെന്ന് തീരുമാനിക്കാൻ ലോട്ടറി നടത്താനുള്ള തയ്യാറെടുപ്പിലാണ് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ്. കമ്പ്യൂട്ടർ സഹായത്തോടെയുള്ള ലോട്ടറിയിലൂടെയാകും 65,000 എച്ച്1ബി വിസകളും 20,000 അഡ്വാൻസ്ഡ് ഡിഗ്രി എക്‌സംപ്ഷനും നിശ്ചയിക്കുക.

എന്നാൽ എപ്പോഴാണ് വിസ തിരഞ്ഞെടുപ്പ് എന്ന വിവരം പുറത്തുവിട്ടിട്ടില്ല. ലോട്ടറിയിൽ ആവശ്യമുള്ളത്ര വിസകൾ ലഭിക്കുന്നതിന് കമ്പനികൾ ആവശ്യമുള്ളതിനെക്കാൾ ഏറെ വിസ അപേക്ഷകളാണ് നൽകിയിട്ടുള്ളത്. അഡ്വാൻസ്ഡ് ഡിഗ്രി എക്‌സംപ്ഷൻ അപേക്ഷകളാണ് ആദ്യം പരിഗണിക്കുക. വിസകൾ ലഭിക്കാത്ത അപേക്ഷകൾ തിരസ്‌കരിക്കുമ്പോൾ അടച്ച പണവും തിരികെ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP