Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎഇയിലുള്ള ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കും ആഹ്ലാദിക്കാം; പിഎച്ച്ഡി ബിരുദക്കാർക്കും ഡോക്ടർമാർക്കും പത്തു വർഷം കാലാവധിയുള്ള വിസ്‌യ്ക്ക് മന്ത്രിസഭാ അംഗീകാരം; ഏഴ് വ്യവസ്ഥകളിൽ രണ്ടെണ്ണം പൂർത്തിയാക്കിയാൽ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ വിസ റെഡി

യുഎഇയിലുള്ള ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കും ആഹ്ലാദിക്കാം; പിഎച്ച്ഡി ബിരുദക്കാർക്കും ഡോക്ടർമാർക്കും പത്തു വർഷം കാലാവധിയുള്ള വിസ്‌യ്ക്ക് മന്ത്രിസഭാ അംഗീകാരം; ഏഴ് വ്യവസ്ഥകളിൽ രണ്ടെണ്ണം പൂർത്തിയാക്കിയാൽ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ വിസ റെഡി

മറുനാടൻ ഡെസ്‌ക്‌

ദുബായ്: യുഎഇയിലുള്ള ഡോക്ടർമാർക്കും അവരുടെ ആശ്രിതർക്കും ഏറെ സന്തോഷിക്കാവുന്ന വാർത്തയാണ് ഇപ്പോൾ അറബ് മണ്ണിൽ നിന്നും വരുന്നത്. പിഎച്ച്ഡി ബിരുദമുള്ളവർക്കും ഡോക്ടർമാർക്കും പത്തു വർഷം കാലാവധിയുള്ള വീസ വ്യവസ്ഥകൾ പ്രകാരം നൽകാനുള്ള നടപടിക്കാണ് യുഎഇ മന്ത്രിസഭ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. മെഡിക്കൽ മേഖലയിലെ ഏത് ശാഖയിൽ വൈദഗ്ധ്യം തെളിയിച്ച ഡോക്ടർമാർക്കും സൗകര്യം ലഭിക്കും. ഇവരുടെ ആശ്രിതർക്കും പത്തു വർഷം കാലാവധിയുള്ള വിസ ലഭിക്കും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ഭർത്താവ്, ഭാര്യ, മക്കൾ തുടങ്ങി അടുത്ത ബന്ധുക്കൾക്കേ വീസ ലഭ്യമാകൂ. എന്നാൽ ഇത്തരത്തിൽ വിസ ലഭിക്കുന്നവർ യുഎഇയിൽ തന്നെ കഴിയണമെന്ന് വ്യവസ്ഥയിൽ നിർബന്ധിക്കുന്നില്ല.പത്ത് വർഷം കാലാവധിയുള്ള വീസ ലഭിക്കാൻ ഏഴ് വ്യവസ്ഥകളാണ് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിനു മന്ത്രിസഭ നൽകിയിട്ടുള്ളത്. ഇതിൽ ഏതെങ്കിലും രണ്ടെണ്ണത്തിൽ അപേക്ഷകനു യോഗ്യത ഉണ്ടായാൽ വീസ ലഭിക്കും.

ലോകത്തെ ഏറ്റവും മികച്ച 500 സർവകലാശാലകളിൽ ഏതെങ്കിലും ഒന്നിൽ നിന്നുള്ള വൈദ്യബിരുദം, നിർദിഷ്ട വിഷയത്തിൽ മികവ് തെളിയിച്ചതിന്റെ തൊഴിൽ സാക്ഷ്യപത്രമോ പുരസ്‌കാരമോ, വൈദ്യ ഗവേഷണത്തിലാ വൈജ്ഞാനിക മേഖലയിലോ തന്റേതായ പങ്ക് വഹിച്ചതായുള്ള തെളിവ്, തൊഴിൽ മേഖലയ്ക്ക് അനുഗുണമായ വൈജ്ഞാനിക, ശാസ്ത്ര ഗ്രന്ഥത്തിന്റെയോ പ്രബന്ധങ്ങളോ പ്രസിദ്ധീകരണം, തൊഴിലുമായി ബന്ധപ്പെട്ട സമിതിയിൽ അംഗത്വം, (അംഗത്വം നേടാൻ ആവശ്യമായ ക്രിയാത്മക സൃഷടിയും സമർപ്പിക്കണം), നിശ്ചിത മേഖലയിൽ പത്ത് വർഷമെങ്കിലും സേവന പരിചയ , യുഎഇയിൽ പ്രാധാന്യമുള്ള ഗവേഷണ മേഖല തുടങ്ങിയവയാണ് യോഗ്യതാ മാനദണ്ഡങ്ങളിൽ ചിലത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP