Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്വിറ്റർ സംവാദത്തിനിടെയിൽ പരമശിവനെ അപമാനിച്ച ലണ്ടനിലെ മുസ്ലിം യുവതിയോട് മറുപടിയായി നിങ്ങളുടെ ദൈവം കാരുണ്യമുള്ളവനെങ്കിൽ എന്തുകൊണ്ട് സ്‌കൂളുകളിൽ ബോംബിടുന്നു എന്ന് ചോദിച്ച മലയാളി യുവാവിനെ സൗദി അറേബ്യ ജയിലിൽ അടച്ചത് പത്തുകൊല്ലത്തേക്ക്; ലണ്ടനിലെ യുവതിയുടെ പരാതിയിൽ കേസെടുത്ത ആലപ്പുഴ സ്വദേശിക്ക് അപ്പീൽ കോടതി തടവ് ദീർഘിപ്പിച്ചതോടെ സുഷ്മാ സ്വരാജിന്റെയും ശശി തരൂരിന്റേയും കരുണ യാചിച്ച് പിതാവ് രാധാകൃഷ്ണൻ നായർ

ട്വിറ്റർ സംവാദത്തിനിടെയിൽ പരമശിവനെ അപമാനിച്ച ലണ്ടനിലെ മുസ്ലിം യുവതിയോട് മറുപടിയായി നിങ്ങളുടെ ദൈവം കാരുണ്യമുള്ളവനെങ്കിൽ എന്തുകൊണ്ട് സ്‌കൂളുകളിൽ ബോംബിടുന്നു എന്ന് ചോദിച്ച മലയാളി യുവാവിനെ സൗദി അറേബ്യ ജയിലിൽ അടച്ചത് പത്തുകൊല്ലത്തേക്ക്; ലണ്ടനിലെ യുവതിയുടെ പരാതിയിൽ കേസെടുത്ത ആലപ്പുഴ സ്വദേശിക്ക് അപ്പീൽ കോടതി തടവ് ദീർഘിപ്പിച്ചതോടെ സുഷ്മാ സ്വരാജിന്റെയും ശശി തരൂരിന്റേയും കരുണ യാചിച്ച് പിതാവ് രാധാകൃഷ്ണൻ നായർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: : സോഷ്യൽ മീഡിയകളിലൂടെ രാജ്യതാത്പര്യങ്ങൾക്കെതിരെ പ്രചാരണം നടത്തിയതിന് സൗദി അറേബ്യയിൽ തടവും പിഴയും ശിക്ഷയും വിധിച്ച മലയാളി യുവാവിന്റെ ജയിൽ മോചനത്തിന് കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ച് കുടുംബം. സൗദി അറേബ്യയിലെ നിയമസംവിധാനങ്ങളെ പരിഹസിക്കുകയും പ്രവാചകൻ മുഹമ്മദ് നബിയെ സോഷ്യൽ മീഡിയകളിലൂടെ ആക്ഷേപിക്കുകയും ചെയ്തതിനാണ് വിഷ്ണു ദേവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നാല് മാസം മുമ്പാണ് വിഷ്ണു പൊലീസ് പിടിയിലായത്. സൗദി അരംകോയിലുള്ള കോൺട്രാക്ടിങ് കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണു. ട്വിറ്ററിലെ പ്രതികരണമാണ് വിനയായത്. മകന്റെ മോചനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വാരജിന്റെ സഹായം തേടുകയാണ് അച്ഛൻ രാധാകൃഷ്ണൻ നായർ. മുൻ കേന്ദ്രമന്ത്രി ശശി തരൂരിന്റേയും സഹായം തേടിയിട്ടുണ്ട്. എന്നാൽ വിഷ്ണുവിന്റെ മോചനം അത്ര എളുപ്പമാകില്ലെന്നാണ് ലഭിക്കുന്ന സൂചന.

ലണ്ടനിലെ യുവതിയുമായുള്ള ട്വിറ്റർ സംഭാഷണമാണ് വിനയയാത്. ഹിന്ദു ദൈവങ്ങളെ യുവതി കളിയാക്കുകയായിരുന്നു. പരമശിവനെ കിളിയാക്കിയപ്പോഴാണ് വിഷ്ണു വിവാദപരമായ ട്വീറ്റ് ഇട്ടത്. നിങ്ങളുടെ ദൈവം കരുണയുള്ളവനെങ്കിൽ എന്തിനാണ് സ്‌കൂളുകളിൽ ബോംബിടുന്നതെന്നായിരുന്നു വിഷ്ണു ചർച്ചയാക്കിയ ചോദ്യം. പ്രാവചകനായ മുഹമ്മദ് നബിക്കെതിരെയും പരാമർശം നടത്തി. ഈ സ്‌ക്രീൻ ഷോട്ടുകളാണ് വിഷ്ണു ദേവിന് കുരുക്കായി മാറിയത്. ആലപ്പുഴക്കാരനായ വിഷ്ണു സൗദിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വിവാദ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ പൊലീസിന് കിട്ടയതോടെയാണ് വിഷ്ണുവിന്റെ കഷ്ടകാലം തുടങ്ങിയത്.

സൈബർ കുറ്റകൃത്യത്തിന്റ പേരിലായിരുന്നു അറസ്റ്റ്. സൗദ്യക്കെതിരെ ട്വിറ്ററിലൂടെ സന്ദേശം പ്രചരിപ്പിച്ചുവെന്നും കുറ്റം ചുമത്തി. കീഴ് കോടതി അഞ്ച് കൊല്ലത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്. എന്നാൽ ശിക്ഷ കുറവാണെന്ന് പറഞ്ഞ് സൗദി പ്രോസിക്യൂഷൻ അപ്പീൽ കൊടുത്തു. വാദം കേട്ട ശേഷം 10 കൊല്ലം തടവിന് ശിക്ഷിക്കകുയം ചെയ്തു. 30 ലക്ഷം രൂപ പിഴയും ചുമത്തി. വിഷ്ണുവിന്റെ അച്ഛൻ രാധാകൃഷ്ണൻ നായർ വിമുക്തഭടനാണ്. മകന്റെ ജയിൽ മോചനത്തിന് രാധാകൃഷ്ണൻ നായർ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ബന്ധപ്പെട്ടിട്ടുണ്ട്.

നാല് മാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരായ കിഴക്കൻ പ്രവിശ്യയിൽ കോടതി വിധി. സൗദിയിലെ നിയമ വ്യവസ്ഥക്കെതിരെയും മുഹമ്മദ് നബിക്കെതിരെയും ട്വിറ്ററിലൂടെ മോശം പരാമർശം നടത്തി എന്നാണ് കേസ്. ഒരു ബ്രിട്ടീഷ് വനിതയുമായി ട്വിറ്ററിൽ ആശയ വിനിമയം നടത്തിയതിനെ തുടർന്ന് ദമ്മാമിലെ ദഹ്‌റാൻ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. സൗദി അരാംകോയിലെ കോൺട്രാക്റ്റിങ് കമ്പനിയിൽ പ്ലാനിങ് എഞ്ചിനീയറാണ് വിഷ്ണു.

സൗദിയിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്കുള്ള ശിക്ഷ പുതുക്കി നിശ്ചയിച്ചത് അടുത്തിടെയാണ്. ഇതു പ്രകാരം സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം നടത്തുന്നത് സൗദിയിൽ ഗുരുതര കുറ്റമാണ്. രാജ്യത്തെ മതപരവും പൊതുധാർമികവുമായ മൂല്യങ്ങളെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും ജനങ്ങളിൽ പ്രകോപനം സൃഷ്ടിക്കുന്നതും ദുഷ്ടലാക്കുള്ളതുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കിക്കൊണ്ടാണ് ഉത്തരവ് വന്നത് രണ്ടാഴ്ച മുമ്പാണ്. അഞ്ചുവർഷം വരെ തടവും മൂന്ന് ദശലക്ഷം റിയാൽ പിഴയും ലഭിക്കുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിരുന്നു.

ഫോർവേഡ് ചെയ്തുകിട്ടുന്നത് പങ്കുവച്ചാലും കുറ്റകരമാകും. നിയമം പ്രാബല്യത്തിൽ വന്നശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന് ഈ വകുപ്പിൽ ശിക്ഷ ലഭിക്കുന്നത്. നിലവിൽ ഒരു വർഷത്തോളമായി വിഷ്ണു ദേവ് ജയിലിൽ കഴിയുകയാണ്. വിഷ്ണു ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അതിന്റെ ഗൗരവം കുറക്കുന്നതാണ് ആദ്യ വിധിയെന്നും ചൂണ്ടികാട്ടിയാണ് അപ്പീൽ കോടതി ശിക്ഷ പുനപരിശോധിക്കാൻ നിർദ്ദേശിച്ചത്. വിഷ്ണു ദേവ് മുസ്ലിമായിരുന്നെങ്കിൽ വധശിക്ഷയിൽ കുറഞ്ഞതൊന്നും വിധിക്കുമായിരുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് തലവൻ കോടതിയിൽ പറഞ്ഞു. എന്നാൽ മുസ്ലിം അല്ലാത്തതുകൊണ്ട് ശിക്ഷയിൽ ചെറിയ ഇളവ് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP