1 usd = 71.75 inr 1 gbp = 92.38 inr 1 eur = 79.08 inr 1 aed = 19.53 inr 1 sar = 19.14 inr 1 kwd = 236.26 inr

Nov / 2019
15
Friday

ഇതരമതസ്ഥനെ വിവാഹം കഴിച്ചാൽ സ്ത്രീകൾക്ക് 'ഊരുവിലക്ക്'; ആരാധനാലയത്തിൽ പ്രവേശിക്കാനാവില്ല; പിതാവു മരിച്ചാൽ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാനാവില്ല; വിലക്കുകളും കുടിയേറ്റവും നശിപ്പിക്കുന്നത് ഈ സമൂഹത്തെ തന്നെ; രത്തൻ ടാറ്റയുടെയും ഫിറോസ് ഗാന്ധിയുടെയും നടൻ ജോൺ എബ്രഹാമിന്റെയും ഒക്കെ മതമായ പാർസികൾ ഇന്ത്യയിൽ വംശനാശ ഭീഷണിയിൽ; ശബരിമലക്കൊപ്പം പാഴ്‌സി സ്ത്രീകളുടെ വിലക്കുകൂടി സുപ്രീംകോടതി പരിഗണിക്കുമ്പോൾ

November 15, 2019

ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനി ദാദാബായ് നവറോജി മുതൽ, ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിവരെ. ഇന്ത്യയുടെ വ്യവസായ ഭീമൻ രത്തൻ ടാറ്റ മുതൽ ബോളിവുഡ്ഡ് നടൻ ജോൺ എബ്രാഹാം വരെ. വ്യവസായികളും വ്യാപാരികളും, ടെക്നോക്രാറ്റുകളും, ബുദ്ധിജീവികളും കലാകാരന്മാരുമ...

യോനിയിലെ അഗ്രചർമം മുറിച്ചുമാറ്റുന്നത് അനസ്തേഷ്യ പോലും നൽകാതെ; അതിവൈകാരിക നാഡീകോശങ്ങൾ മുറിച്ചു മാറ്റപ്പെടുത്തതോടെ സ്ത്രീക്കുണ്ടാകുന്നത് ലൈംഗിക മരവിപ്പ്; സ്ത്രീയെ ലൈംഗിക അടിമയാക്കുള്ള മതതന്ത്രത്തിനെതിരെ ഉയരുന്നത് ലോക വ്യാപക പ്രതിഷേധം; അപൂർവമാണെങ്കിലും കേരളത്തിലും 'പെൺ സുന്നത്ത്' നടക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളും പുറത്ത്; ശബരിമല കേസിനൊപ്പം പരിഗണിക്കുന്ന ദാവൂദി ബോറകളിലെ പെൺ ചേലാകർമ്മം കടുത്ത ദുരാചാരം തന്നെ

November 15, 2019

തിരുവനന്തപുരം: മുസ്ലിം സമുദായത്തിലെ ചില ഉപവിഭാഗങ്ങളിൽ ഇപ്പോളും പെൺ ചേലാകർമ്മം നടക്കുന്നണ്ടോ? ഇന്ത്യയിലെ ഷിയാ മുസ്ലം വിഭാഗമായ ദാവൂദി ബോറ സമൂഹത്തിലെ പെൺ ചേലാകർമ്മ കേസ് ശബരിമല കേസിനൊപ്പം, പരിഗണിക്കാനായി സുപ്രീംകോടതി ചീഫ ജസറ്റിസ് രഞ്ജൻ ഗെഗോയി അധ്യക്ഷനായ ...

വിപ്ലവ ചൈനയിൽ 'ആതിഥേയന്റെ' ഭാര്യക്കൊപ്പം സർക്കാർ ചാരന് ഉറങ്ങാം; ഹറാമായിട്ടുള്ള മദ്യവും മാംസവും കഴിക്കാൻ 'ബന്ധു സഖാക്കൾ' പ്രേരിപ്പിക്കണം; പെട്ടെന്ന് താടിവച്ചാലും മദ്യപിക്കുന്നയാൾ പെട്ടെന്ന് നിർത്തിയാലുമൊക്കെ റിപ്പോർട്ട് ചെയ്യണം; സുന്നത്തു കല്യാണങ്ങളിൽ, പേരിടൽ ചടങ്ങുകളിൽ, ജനന- മരണങ്ങൾ തുടങ്ങിയവയിലൊക്കെ സജീവമാവണം; മിശ്രവിവാഹങ്ങൾ പരമാവധി പ്രോൽസാഹിപ്പിക്കണം; വീടുകളിലേക്ക് 'സർക്കാർ ബന്ധുക്കളെ' വിട്ട് ഉയിഗൂർ മുസ്ലിംങ്ങളെ ചൈന മെരുക്കാൻ ശ്രമിക്കുന്നത് ഇങ്ങനെ

November 13, 2019

ബീജിങ്ങ്: മാവോ സേതൂങ്ങ് നടപ്പാക്കിയ സാംസ്കാരിക വിപ്ലവത്തിന്റെ പേരിൽ ചൈനയിൽ ജീവൻ നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് ജനങ്ങൾക്കാണ്. രാഷ്ട്രീയമായി വിയോജിക്കുന്നവരെയൊക്കെ രാഷ്ട്രത്തിന്റെ ഭാഗമാക്കാനുള്ള മാവോയുടെയും കമ്യുണിസ്റ്റു പാർട്ടിയുടെയും മെരുക്കിയെടുക്കലിൽ...

എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!

November 11, 2019

ഡൽഹി: 'മുപ്പത്തി അയ്യായിരത്തോളം രൂപയുടെ കുടിവെള്ള കുടിശ്ശിക കാരണം, വാട്ടർ കണക്ഷൻ പുനഃസ്ഥാപിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ. പക്ഷേ കഴിഞ്ഞ തവണ അതെല്ലാം തീർത്ത്് വെറും 3 രൂപയുടെ ബില്ലാണ് എനിക്ക് കിട്ടിയത്. മാസം രണ്ടായിരത്തിലേറെ വരുന്ന വൈദ്യുതി ബില...

ദേശീയോദ്‌ഗ്രഥന സമിതിയുടെ ശിപാർശ പ്രകാരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഇന്ദിരാഗാന്ധി 67ൽ കൊണ്ടുവന്ന നിയമം; അന്ന് ഇടതുപക്ഷത്തു നിന്നു പോലും എതിർപ്പുണ്ടായില്ല; മുംബൈ ഭീകരാക്രമണത്തിനു ശേഷം ചിദംബരം 'പോട്ട'യെ ലയിപ്പിച്ച് ശക്തമായ നിയമമാക്കി; ഇപ്പോൾ ഭീകര പ്രവർത്തനത്തിന്റെ പേരിൽ വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമില്ലാതെ എൻഐഎക്ക് കണ്ടുകെട്ടാമെന്ന ഭേദഗതി കൊണ്ടുവന്നത് അമിത് ഷാ; യുഎപിഎ എന്ന രാജ്യസുരക്ഷാ നിയമം സത്യത്തിൽ കരിനിയമമാണോ?

November 05, 2019

തിരുവനന്തപുരം: കോഴിക്കോട്ട് മവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം അനുഭാവികളെന്ന് പറയുന്ന അലൻ, താഹ എന്നീ രണ്ടു വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ്ചെയ്യുകയും, യുഎപിഎ ചുമത്തിയതും വൻ വിവാദമായതോടെ സോഷ്യൽ മീഡിയയിലടക്കം വലിയ സംവാദങ്ങൾ നടക്കുകകയാണ്. നിയമവിരുദ്ധ പ്രവ...

ഫിലിപ്പ് എം പ്രസാദിനെ പോലുള്ളവർ സായിബാബ ഭക്തരായി; വെള്ളത്തൂവൽ സ്റ്റീഫൻ സുവിശേഷ പ്രാസംഗികരായപ്പോൾ അജിതയും കൂട്ടരും കളംമാറിയത് മനുഷ്യവകാശ പ്രവർത്തനങ്ങളിലേക്ക്; 70കളിലെ തിരിച്ചടിക്കു ശേഷം കുറ്റിയറ്റു പോയിട്ടും കേരളത്തിൽ നവ നക്സലിസം ഒരു ചെറിയ വിഭാഗത്തെയെങ്കിലും സ്വാധീനിക്കുന്നത് എങ്ങനെയാണ്? ഏറ്റുമുട്ടലാണോ രാഷ്ട്രീയ പരിഹാരമാണോ മാവോയിസ്റ്റുകളെ നേരിടാൻ വേണ്ടത്? മോദിയും പിണറായിയും ഒരു പോലെ തോക്കെടുക്കുമ്പോൾ മാവോയിസ്റ്റ് പ്രശ്നത്തിനുള്ള പരിഹാരമെന്താണ്?

October 30, 2019

തിരുവനന്തപുരം: 'ചൂഷകനായ ജന്മിയുടെ വീടിന് ബോംബു വെക്കാനായി പോവുമ്പോൾ, തൊട്ടടുത്ത തൊഴുത്തിലെ പശുക്കുട്ടിയുടെ ദൈന്യത കണ്ട് ആക്രമണത്തിൽ നിന്ന് പിന്മാറിപ്പോന്ന ലോല മനസ്‌ക്കർ'- നക്സൽ നേതാവ് കനു സന്യാൽ തന്റെ അത്മകഥയിൽ പറഞ്ഞ ഈ സംഭവം പിന്നീട് ഒ വി വിജയനെപ്പോല...

ഗദ്ദാഫിയുടെ മകൻ വിഐപി മോഡലുകൾക്കൊപ്പം രാത്രി ചെലവിട്ടതടക്കമുള്ള രണ്ടുമില്യൺ ഡോളർ ലാവലിൻ കമ്പനി അടച്ചത് എന്തിന്? വിവാദത്തിൽ പണികിട്ടിയത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക്; ലിബറൽ പാർട്ടിയുടെ സീറ്റുകൾ കുത്തനെ കുറഞ്ഞിന് പിന്നിൽ ലാവലിനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടിയെന്ന് വിദേശ മാധ്യമങ്ങൾ; പിണറായി വിജയന് പണികൊടുത്ത കനേഡിയൻ കമ്പനി സ്വന്തം രാജ്യത്തും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് ഇങ്ങനെ

October 23, 2019

ഒട്ടാവ: കേരള രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച ലാവലിൻ കമ്പനി ഇത്തവണ ഇളക്കി മറിച്ചത് കനേഡിയൻ തെരഞ്ഞെടുപ്പിനെ. കാനഡയിൽ തിങ്കളാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി കഷ്ടിച്ച് അധികാരം നിലനിർത്തുകയായിരുന്നു. ഇതിന്റ...

എവിടെ സാക്കിർ നായിക്ക് ഉണ്ടോ അവിടെ ഭീകരവാദവുമുണ്ട്; ഐസിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്ത 127 പേർ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളാലും ആശയങ്ങളാലും പ്രചോദിതരായർ; വിവരം സ്ഥിരീകരിച്ചത് ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ വൈ സി മോദി; മതപരിവർത്തനവും വിദേശനാണ്യവിനിയ ലംഘനവും അടക്കമുള്ള ഗുരുതരമായ കേസുകളിൽപെട്ട് ഇന്ത്യ വിട്ട വിവാദ ഇസ്ലാമിക മതപ്രഭാഷകനെതിരെ പുറത്തുവരുന്നത് ഗുരുതര ആരോപണങ്ങൾ

October 14, 2019

ന്യൂഡൽഹി: എവിടെ സാക്കിർ നായിക്ക് ഉണ്ടോ അവിടെ ഭീകരവാദവുമുണ്ടെന്നത് ഇന്ന് ഒരു പഴഞ്ചൊല്ലുപോലെയായിരിക്കയാണ്. എന്നാൽ ഇത് കെട്ടുകഥയല്ല തികഞ്ഞ യാഥാർഥ്യമാണെന്നാണ് ദേശീയ സുരക്ഷാ ഏജൻസികൾ നൽകുന്ന വിവരം. ബംഗ്ലാദേശ് തൊട്ട് ഏറ്റവും ഒടുവിലായി ശ്രീലങ്കയിൽ നടന്ന ചാവേ...

തറപറ്റിയിടത്തു നിന്ന് ഐഎസ് ഭീകരത തിരിച്ചുവരുന്നോ? ആഗോള ഭീകരരെ ചെറുത്തു തോൽപ്പിക്കാൻ ആയുധമേന്തിയ കുർദ്ദിഷ് പോരാളികൾ ചെകുത്താനും കടലിനും നടുവിൽ; അമേരിക്ക പിൻവാങ്ങിയ സിറിയൻ മണ്ണിൽ ഇരച്ചുകയറിയ തുർക്കി സൈന്യം ആക്രമിക്കുന്നത് കുർദുകളെ; ജയിലുകൾ തകർത്ത തുർക്കി സൈന്യം ഐഎസ് ഭീകരരെ മോചിപ്പിക്കുന്നു; മെഷീൻ ഗണ്ണും കൈയിലേന്തി പ്രതിരോധിച്ച് കുർദ്ദ് സ്ത്രീപോരാളികൾ; സിറിയയിൽ നിന്ന് പിന്മാറാൻ ട്രംപ് എടുത്ത തീരുമാനം ഐഎസിന്റെ രണ്ടാം വരവിന് വഴിവെക്കുമ്പോൾ ആശങ്കയോടെ ലോകം

October 13, 2019

ഡമാസ്‌ക്കസ്: ലോകം ഭയക്കുന്ന ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ് ഉയർത്തെഴുനേൽക്കുന്നോ? ബിബിസിയടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങൾ ഇപ്പോൾ ഏറ്റവും ഭീതിയോടെ ചർച്ചചെയ്യുന്ന വിഷയം ആതാണ്. തുർക്കിയുമായുള്ള വ്യാപാര ബന്ധങ്ങളുടെ പേരിൽ സിറിയയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവ...

വഴിവിട്ട ബന്ധം മറയ്ക്കാൻ മക്കളെ അടക്കം നാല് പേരെ കൊലപ്പെടുത്തിയ പിണറായിയിലെ സൗമ്യ; കാമുകനൊപ്പം ആഡംബര ജീവിതത്തിനായി ഭാസ്‌ക്കര കാരണവരെ കൊലപ്പെടുത്തിയ ഷെറിൻ; അവിഹിത ബന്ധം തുടരാൻ ഭർതൃമാതാവിനെയും മകളെയും കാമുകനെ കൊണ്ട് കൊലപ്പെടുത്തിയ ടെക്കി അനുശാന്തി; പന്ത്രണ്ട് വർഷത്തിനിടെ കാത്തിരുന്ന കൃത്യമായ ഇടവേളകളിൽ ആറ് പേരെ കൊലപ്പെടുത്തിയ ജോളിയും: കൂടത്തായിയിലെ ജോളി കേരളം കണ്ട വനിതാ കുറ്റവാളികളെയെല്ലാം കടത്തിവെട്ടുന്നു

October 05, 2019

 കോഴിക്കോട്: കോഴിക്കോട്ടെ കൂടത്തായിയിലെ ആറ് ദൂരുഹ കൊലപാതകങ്ങളുടെ ചുരുൾ അഴിയുമ്പോൾ കേരളം ഒന്നടങ്കം ഞെട്ടുകയാണ്. സ്വത്തു തട്ടാൻ വേണ്ടിയും അവിഹിത ബന്ധത്തിനുമായി ആറ് പേരെയാണ് ജോളിയെന്ന യുവതി കൊലപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. വെറുമൊരു മാനസി...

അയോധ്യയിൽ ക്ഷേത്രം തകർത്ത് പള്ളി നിർമ്മിച്ചതിന് പുരാവസ്തു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ തെളിവില്ലെന്ന് അഡ്വ. മീനാക്ഷി അറോറ; സുപ്രീംകോടതി വരെ ഏതെങ്കിലും നാഗരികതകളുടെ അവശിഷ്ടങ്ങൾക്കു മുകളിലാകും പണിതിട്ടുണ്ടാകുക; പള്ളിക്കടിയിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ പോരേ, അത് തകർത്തതാണെന്ന് പറയേണ്ട കാര്യമുണ്ടോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്; ബാബരിക്കേസിൽ കഴിഞ്ഞ ഒരു മാസമായി സുപ്രീംകോടതിയിൽ നടക്കുന്നത് ചൂടേറിയ വാദ പ്രതിവാദങ്ങൾ; വിധി ഒന്നര മാസത്തിനുള്ളിൽ

September 26, 2019

ന്യൂഡൽഹി: ബാബരി കേസിൽ സുപ്രീംകോടതിയിൽ നടക്കുന്നത് ചൂടേറിയ വാദപ്രതിവാദങ്ങൾ. പുരാവസ്തു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ക്ഷേത്രം തകർത്തതിന്റെ തെളിവില്ല എന്ന് സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക അഡ്വ. മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. പള്ളിക്കട...

വീട്ടുനമ്പറിനായി മരട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ് കൈക്കൂലി ചോദിച്ചപ്പോൾ തുടങ്ങിയ പുലിവാല്; വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ പേരിൽനടന്ന കള്ളക്കളികളുടെ രേഖകൾ; മുതലാളിമാരെ രക്ഷിക്കാൻ പുതിയ സെക്രട്ടറി നൽകിയത് ചട്ടലംഘിച്ചുള്ള നോട്ടീസ്; കോടതി ക്രമവിരുദ്ധ നോട്ടീസ് റദ്ദാക്കിയപ്പോൾ കൈയുംകെട്ടി നിയമലംഘനത്തിന് ഒത്താശ ചെയ്തു; ഒടുവിൽ തീരദേശ പരിപാലന അഥോരിറ്റി പിടികൂടിയപ്പോൾ കൈകാലിട്ടടി; മരട് ഫ്‌ളാറ്റ് വിവാദത്തിൽ അറിയേണ്ട വസ്തുതകൾ ഇങ്ങനെ

September 14, 2019

കൊച്ചി: കൊച്ചിയിലെ മരടിൽ നിന്നും ഉയരുന്നത് കേരളത്തിന്റെ ബധിരകർണങ്ങളിൽ മാത്രം പതിക്കേണ്ട നിലവിളികൾ. പണക്കൊഴുപ്പും അത്യാഡംബരവും കൈമുതലായുള്ള മരടിലെ അഞ്ചു ഫ്‌ളാറ്റുകളിലേയും ഉടമകൾ തങ്ങളുടെ സമ്പന്നതയ്ക്കും അധികാര ശക്തിക്കും മുന്നിൽ സുപ്രീംകോടതിയും ചിറക് വ...

ഭൂമിയുടെ നല്ലൊരു പങ്കും കടലെടുക്കും എന്നത് വെറും പ്രവചനമല്ല; 2070ൽ മാലി മുങ്ങും; 2050ഓടെ ബംഗ്ലാദേശിന്റെ 20 ശതമാനം കടലെടുക്കും; ലണ്ടനും ന്യൂയോർക്കും ആംസ്റ്റർഡാമുമൊക്കെ മുങ്ങുന്ന നഗരങ്ങളുടെ പട്ടികയിൽ; നമ്മുടെ ശംഖുമുഖത്തും വലിയതുറയിലും കടൽ ഭൂമി തിന്നുന്നതിന്റെ തോത് ലോക ശരാശരിയേക്കാൾ; ട്രംപ് കണ്ണുവെക്കുന്ന ഗ്രീൻലാൻഡിന്റെ മഞ്ഞുരുകൽ കൂടിയാകുമ്പോൾ മൂന്നിലൊന്നു ഭൂപ്രദേശങ്ങളും കടലിലേക്ക് നീങ്ങും; 2100 ആകുമ്പോൾ 200 കോടി ജനങ്ങൾ കാലാവസ്ഥാ അഭയാർഥികളാവും!

August 29, 2019

പാരീസ്: പലതരത്തിലുള്ള അഭയാർഥി പ്രവാഹങ്ങൾ ലോകം കണ്ടിട്ടുണ്ട്. യുദ്ധവും മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമൊക്കെയായി. എന്നാൽ ഇവയെയൊക്കെ കവച്ചുവെക്കുന്ന, വലിയൊരു അഭയാർഥി പ്രവാഹത്തിനാണ് ഒരു നുറ്റാണ്ടിനുള്ളിൽ ലോകം സാക്ഷിയാവാൻ പോകുന്നത്. അവരാണ് കാലാവസ്ഥാ അഭയാർ...

ഈ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മനുഷ്യ നിർമ്മിത ദുരന്തം തന്നെ! സംസ്ഥാനത്ത് നിയമാനുസൃതമായി പ്രവർത്തിക്കുന്ന 750 പാറമടകൾക്ക് പുറമേ അനധികൃതമായി 5100ലധികം ക്വാറികളും; പ്രളയവും ഉരുൾപൊട്ടലും വൻ നാശനഷ്ടം വരുത്തിവെച്ച കഴിഞ്ഞവർഷം മാത്രം പിണറായി സർക്കാർ അനുമതി നൽകിയത് 129 ക്വാറികൾക്ക്; ബാറുകാർ കഴിഞ്ഞാൽ പാർട്ടികളുടെ ഏറ്റവും വലിയ സാമ്പത്തിക സ്ത്രോതസ് പാറമടകൾ തന്നെ; ലക്ഷങ്ങൾ വീശിയെറിഞ്ഞ് രാഷ്ട്രീയ-ഭരണ നേതൃത്വത്തെ വിലയ്ക്കെടുത്തുകൊച്ചുകേരളത്തെ അവർ തുരന്നുതീർക്കയാണ്

August 16, 2019

തിരുവനന്തപുരം: കൊച്ചുകേരളത്തെ അവർ അക്ഷരാർഥത്തിൽ തുരന്ന് തീർക്കയാണ്! മദ്യലോബി കഴിഞ്ഞാൽ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആരാണെന്ന് ചോദിച്ചാൽ അത് പാറമട മാഫിയ എന്ന് തന്നെ പറയേണ്ടിവരും. നിയമാനുസൃതമായി പ്രവർത്തിക്കുന്ന 750 പാറമടകൾക്ക് പുറമേ അ...

ഷിയാ ഐസിസ് എന്ന് പേടിയോടെ വിമർശകർ വിളിക്കുന്ന സായുധ സംഘം; സുന്നി ഭൂരിപക്ഷ യെമനിൽ ന്യൂനപക്ഷമായ ഷിയകളെ അടിച്ചമർത്തുന്നതിൽ ചെറുത്തുനിൽപ്പായി തുടങ്ങി ലെബനനിലെ ഹിസ്ബുല്ല പോലെ സൈനിക ശക്തിയായി; വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ യമന്റെ ഭരണം പിടിച്ച ഇറാൻ അനുകൂലികൾ; സൗദിയെ തകർക്കാൻ മക്കയെയും മദീനയയും ലക്ഷ്യമിട്ട് നിരന്തരമായ ആക്രമണം; കണ്ണിന് കണ്ണ് പല്ലിന് പല്ല് ശൈലിയിൽ തിരിച്ചടി; ഗൾഫ്‌മേഖലയെ വിറപ്പിക്കുന്ന ഹൂതി വിമതർ ഇങ്ങനെയാണ്

June 12, 2019

റിയാദ്: സൗദിയിൽ ഒരു ആക്രമണമുണ്ടായാൽ അത് സ്വന്തം നാട്ടിൽ ഉണ്ടായ പോലെയുള്ള ആശങ്കയാണ് കേരളത്തിലുമുണ്ടാവുക. കാരണം അത്രയേറെ മലയാളികൾ ഉണ്ട് ആ രാജ്യത്ത്. ഇന്ന് സൗദിയിലെ അബ്ഹ വിമാനത്താവളത്തിനുനേരെ ആക്രമണം ഉണ്ടായെന്ന വാർത്തയും ഞെട്ടലോടെയാണ് ലോകം കേട്ടത്. മുമ്...

MNM Recommends