1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
07
Saturday

എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!

November 11, 2019 | 02:34 PM IST | Permalinkഎല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: 'മുപ്പത്തി അയ്യായിരത്തോളം രൂപയുടെ കുടിവെള്ള കുടിശ്ശിക കാരണം, വാട്ടർ കണക്ഷൻ പുനഃസ്ഥാപിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ. പക്ഷേ കഴിഞ്ഞ തവണ അതെല്ലാം തീർത്ത്് വെറും 3 രൂപയുടെ ബില്ലാണ് എനിക്ക് കിട്ടിയത്. മാസം രണ്ടായിരത്തിലേറെ വരുന്ന വൈദ്യുതി ബില്ലായിരുന്നു ഞങ്ങളുടെ കുടുംബ ബജറ്റിലെ മറ്റൊരു പ്രധാന പ്രശ്‌നം. ഇപ്പോൾ അതും സൗജന്യമാണ്. ഇപ്പോൾ ബസുകളിൽ എനിക്ക് പണം കൊടുക്കേണ്ട. ആശുപത്രികളും സൗജന്യമായി. ഈ രീതിയിലുള്ള ഒരു കാലം ഇവിടെ ഉണ്ടാകുമെന്ന് ഞാനൊന്നും ഒരിക്കലും കരുതിയതല്ല. കേരളത്തിലേക്ക് മടങ്ങുകയാണെങ്കിൽ ഞങ്ങൾ എന്തുചെയ്യും. ഈ സൗകര്യങ്ങൾ എല്ലാം അവിടെ കിട്ടുമോ. ഇനി മരണം വരെ ഇവിടെ തന്നെ'- ഡൽഹിയിലെ ചാന്ദിനി ചൗക്കിൽ കഴിഞ്ഞ നാൽപ്പതുവർഷക്കാലമായി സഥിരതാമസക്കാരിയായ പാലക്കാട് സ്വദേശി സരസ്വതിയമ്മ 'സീ ന്യൂസിന്' നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ രാജ്യത്തെ എല്ലാ സർക്കാറുകളുടെയും കണ്ണ് തുറപ്പിക്കുന്നതാണ്. അടിസ്ഥാന വർഗത്തിനും മധ്യവർഗത്തിനും ഇന്ന് ഇന്ത്യയിൽ ഏറ്റവും ചെലവുകുറഞ്ഞ് താമസിക്കാൻ പറ്റുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഡൽഹി.

പാവങ്ങൾക്ക് വെള്ളവും വെളിച്ചവും ചികിത്സയും ഉൾപ്പടെ എല്ലാം സൗജന്യമാണ്് ഇവിടെ. ചികിത്സാ പദ്ധതിയാണ് ഏറ്റവും ഞെട്ടിച്ചത്. എല്ലാ ഡൽഹി നിവാസികൾക്കും തിരിച്ചറിയൽ കാർഡ് മാത്രം കാണിച്ചാൽ എത്ര വലിയ ചികിത്സയും തീർത്തും സൗജന്യമാണ്. സർക്കാർ ആശുപത്രിയിൽ സൗകര്യമില്ലെങ്കിലോ, ഡേറ്റ് നീട്ടിക്കിട്ടുകയോ ആണെങ്കിൽ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയെ സമീപിക്കാം. പണം പുർണ്ണമായും സർക്കാർ കൊടുക്കും. സ്‌കുളുകളിലും കോളജുകളിലും മാനേജ്‌മെന്റ് ക്വാട്ട പൂർണ്ണമായും നിർത്തലാക്കിയ കെജരിവാൾ സർക്കാർ, സുതാര്യമായ അഡ്‌മിഷനായി നടപടികൾ ആരംഭിച്ചു. ഹൈടെക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്കുമുണ്ടായി. ഉന്നത വിദ്യാഭ്യാസത്തിന് എല്ലാ വിദ്യാർത്ഥികൾക്കും 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ നൽകും. വിദ്യാർത്ഥികൾക്കായി ജാമ്യം നിൽക്കുന്നതാവട്ടെ സർക്കാർ തന്നെ. കേരളത്തിൽ വിദ്യാഭ്യാസ ജാമ്യത്തിനായി സർക്കാർ ഉദ്യോഗസ്ഥരെയൊക്കെ തേടി കുട്ടികൾ അലയുന്ന കാലമാണ് ഇതെന്ന് ഓർക്കണം.

ഇതെല്ലാം വന്നതോടെ യുപിയിൽനിന്നും ബീഹാറിൽനിന്നുമൊക്കെ ജനം ഇപ്പോൾ ഡൽഹിയിലക്ക് കൂട്ടത്തോടെ കുടിയേറുകയാണ്. ഇതറിഞ്ഞ കെജരിവാൾ പ്രതികരിച്ചത് ഇങ്ങനെയാണ്.'നിങ്ങൾ ഇങ്ങോട്ടുവന്നാൽ ഞങ്ങൾ മണ്ണിന്റെ മക്കൾ വാദമുയർത്തി ഓടിക്കാനൊന്നും പോകുന്നില്ല. കുടിയേറ്റക്കാരെ കൂടി ഉൾപ്പെടുത്തിയാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. പക്ഷേ അത് ശ്വാശ്വതമല്ല. ഡൽഹിയിയിലുള്ള പദ്ധതികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അതാതിടത്തെ രാഷ്ട്രീയ നേതൃത്വം ശ്രമിക്കേണ്ടത്.'- ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ കെജ്രിവാൾ ചൂണ്ടിക്കാട്ടുന്നു. സകാൻഡിനേവിയൻ രാജ്യങ്ങൾ അടക്കമുള്ള ലോകത്തിലെ പുരോഗമന രാഷ്ട്രങ്ങളെ നോക്കിയാണ് താൻ പദ്ധതി തയ്യാറാക്കാറുള്ളതെന്നും അരവിന്ദ് കെജ്രിവാൾ ഈ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

ഐസക്ക് ഒക്കെ കണ്ടു പഠിക്കേണ്ട സാമ്പത്തിക സൂത്രം

ഇത്രയുമൊക്കെ ചെയ്യുന്ന ഒരു സർക്കാറിന്റെ ഖജനാവ് പൂട്ടും എന്നായിരിക്കും പൊതുവെ കണക്കുകൂട്ടൽ. എന്നാൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി ഭരണം അവസാനിക്കാനിരിക്കെ 200 കോടിയിലധികം രൂപ ട്രഷറിയിൽ മിച്ചമാണ്! സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ 90 ശതമാനവും ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്ന കേരളാ സർക്കെരൊക്കെ കണ്ടുപഠിക്കേണ്ടതാണ് ഈ സാമ്പത്തിക ആസൂത്രണം. നികുതി ഒന്നും കൂട്ടാതെയും, ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തും എങ്ങനെയാണ് കെജ്രിവാൾ ഡൽഹിയെ മിച്ച സംസ്ഥാനമാക്കിയത്. അഴിമതി ഇല്ലാതാക്കിയതും നികുതി പിരിവ് ഊർജിതമാക്കിയതുമാണ് ഇതുസംബന്ധിച്ച് പഠിച്ച ഗവേഷണ സ്ഥാപനമായ ഇക്കണോമിക്ക് റിസർച്ച ഫോറം അഭിപ്രായപ്പെടുന്നത്.

ഇന്ത്യയിലെ നികുതി ഘടനയെക്കുറിച്ചൊക്കെ നന്നായി അറിയാവുന്ന കെജ്രിവാൾ അഴിമതി ഒഴിവാക്കി നേരിട്ട് വ്യാപരികളിൽനിന്നും മറ്റും പണം പിരിക്കാൻ തീരുമാനിച്ചതാണ് നിർണ്ണായകമായത്. (ഇന്ത്യയിലെ എറ്റവും കുറഞ്ഞ വാറ്റ് നിരക്കാണ് ഡൽഹിയിൽ ഉള്ളത്) ടാക്‌സ് റെയ്ഡുകൾ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പൂർണ്ണമായും നിർത്തിവെപ്പിച്ചു. സാധാരണ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ടാക്‌സ് സെറ്റിൽ ചെയ്യുന്ന തീരുമാനം അവസാനിപ്പിച്ചതോടെ സർക്കാറിലേക്ക് പണം കൃത്യമായി എത്താൻ തുടങ്ങി. മാത്രമല്ല കെജ്രിവാൾ സർക്കാർ കൃത്യമായി കാര്യങ്ങൾ ചെയ്തതോടെ വ്യാപാരികളും വ്യവസായികളും സ്വമേധയാ തന്നെ നികുതി ഒടുക്കാൻ തുടങ്ങി. തങ്ങൾ നൽകുന്ന പണം വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് തങ്ങളിൽ തന്നെ തിരിച്ചെത്തുമെന്ന ധാരണ വന്നതോടെ നികുതി വെട്ടിപ്പ് എന്ന ആശയം അവർ ഉപേക്ഷിച്ചെന്നാണ് ഇക്കണോമിക്ക് റിസർച്ച് ഫോറം അഭിപ്രായപ്പെടുന്നത്. ഇത്രയും വികസന പരിപാടികൾ കെജ്രിവാൾ സർക്കാർ നടപ്പാക്കിയത് ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നിരന്തരം ഏറ്റുമുട്ടിയാണെന്ന് ഓർമ്മ വേണം. ഡൽഹിയിൽ ഭാഗിക അധികാരങ്ങൾ മാത്രമാണ് കെജ്രിവാളിന് ഉണ്ടായിരുന്നത്. ഡൽഹി ലഫ്റ്റനന്റ് ഗവർണ്ണറുമായി നിരന്തരം ഗുസ്തി പിടിച്ചാണ് ഈ നേട്ടങ്ങൾ എത്തിക്കാൻ ആപ്പ് സർക്കാറിന് കഴിഞ്ഞത്. അപ്പോൾ പൂർണ്ണ അധികാരം ഇവിടെ കെജ്രിവാളിന് കിട്ടിയിരുന്നെങ്കിലോ?

അഴിമതി ഇല്ലാതാക്കിയതോടെ പദ്ധതിച്ചെലവ് കുത്തനെ കുറയുന്നതാണ് ഡൽഹിയിലെ അനുഭവം. 950 കോടി ബജറ്റിട്ട ഡൽഹി നഗരത്തിലെ 3 ഓവർ ബ്രിഡ്ജുകൾ, (കൊല്ലങ്ങൾക്കുശേഷം പണിയുമ്പോൾ, സാധാരണ ഗതിയിൽ ബജറ്റ് 1200 കോടിയാക്കി ഉയർത്തേണ്ടതാണ്. ) പണി അഴിമതി രഹിതമാക്കിയപ്പോൾ 600 കോടി രൂപയ്ക്ക് തീർക്കാൻ സാധിച്ചു. ലാഭം 350 കോടി! നഷ്ടത്തിലോടിയിരുന്ന ഡൽഹി ജലബോർഡ് അഴിമതി വിമുക്തമാക്കിയപ്പോൾ 178 കോടി ലാഭം! അതും 20000 ലിറ്റർ വെള്ളം ഫ്രീ ആയി കൊടുത്ത ശേഷവും! സിമന്റും കമ്പിയും തെരഞ്ഞെു കണ്ടുപിടിക്കേണ്ട പാലാരിവട്ടം പാലം പണിയുന്ന കേരളത്തിലെ ഭരണാധികാരികൾ കണ്ടുപഠിക്കേണ്ടതാണ് ഈ മാറ്റം. സാമ്പത്തിക ആസൂത്രണത്തിനായി കിഫ്ബിയടക്കമുള്ള വമ്പൻ പദ്ധതികൾ പ്ലാൻചെയ്യുന്ന നമ്മുടെ
ധനമന്ത്രി തോമസ് ഐസക്ക് എന്തുകൊണ്ട് ഈ ഒരു രീതി പരീക്ഷിക്കുന്നില്ല എന്ന് ഓർത്തുനോക്കണം.

ആം ആദ്മി പാർട്ടിയുടെ ഭരണം പലതുകൊണ്ടും രാജ്യത്തിന് മാതൃക കാട്ടിയാണ് അവസാനിക്കുന്നത്. ഒരു ജനകീയ സർക്കാർ എങ്ങനെ ആയിരിക്കണം എന്നതിന് ഒന്നാന്തരം ഒരു ഉദാഹരണമാണ് ഡൽഹി സർക്കാർ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതല്ലന്ന ഇത്തരക്കാരുടെ പരമ്പരാഗതമായ കാഴ്ചപ്പാടാണ് കെജ്രിവാൾ സർക്കാർ പൊളിച്ചടുക്കിയിരിക്കുന്നത്.

വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണ്

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണെന്ന ബോധം ജനങ്ങളിൽ ഉണ്ടാക്കിയ ആദ്യ സർക്കാരും ഒരുപക്ഷേ ഡൽഹിയിലെ ആപ്പ് സർക്കാറായിരിക്കും. തെരഞ്ഞെടുപ്പ് കാലത്ത് അക്കമിട്ട് പറഞ്ഞ വാഗ്ദാനങ്ങൾ അവർ ഒന്നൊന്നായി നടപ്പാക്കി. ഏറ്റവും ഒടുവിലായി കെജരിവാൾ സർക്കാർ നടപ്പാക്കിയിരിക്കുന്നത് ബസിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയാണ്. മെട്രോയിലെ സൗജന്യ യാത്രക്ക് പിന്നാലെ സർക്കാർ ബസുകളിലും ഈ നയം നടപ്പാക്കിയത് കേന്ദ്ര സർക്കാറിനെ പോലും അമ്പരപ്പിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം കണ്ടക്ടർമാർ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകൾക്ക് നൽകും. ഈ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് ഡൽഹി സർക്കാറാണ് ട്രാൻസ്പോർട്ടേഴ്സിന് പിന്നീട് പണം നൽകുക. 3700 ഡൽഹി ട്രാൻസ്പോർട്ട് ബസ്സുകളും 1800 മറ്റു ബസുകളും ചേർന്നതാണ് ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസിറ്റ് സിസ്റ്റം.ബസുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി ബസ് മാർഷലുകളെയും കെജരിവാൾ സർക്കാർ നിയോഗിച്ചിട്ടുണ്ട്. 13,000 പേരെയാണ് ഇതിനായി മാത്രം നിയോഗിച്ചിരിക്കുന്നത്.

സൗജന്യ വൈദ്യതി, സൗജന്യ ആരോഗ്യ പദ്ധതി, കുടിവെള്ള പദ്ധതി എന്നിവ നടപ്പാക്കിയും ഇതിനകം തന്നെ കെജ്രിവാൾ സർക്കാർ കയ്യടി നേടിയിട്ടുണ്ട്. വൈദ്യതി സൗജന്യമാക്കിയ നടപടിയും പൊതു സമൂഹത്തിൽ വലിയ ചലനം ഉണ്ടാക്കിയ സംഭവമാണ്. പദ്ധതി പ്രകാരം ഓരോ മാസവും 200 യൂണിറ്റു വരെയാണ് വൈദ്യതി സൗജന്യമായി നൽകുന്നത്.201 മുതൽ 400 വരെ യൂണിറ്റ് ഉപയോഗിക്കുന്നവർക്കാകട്ടെ പകുതിനിരക്ക് മാത്രം നൽകിയാൽ മതി. ബാക്കിയുള്ള അമ്പത് ശതമാനവും സബ്സിഡിയാണ്. വേനൽക്കാലത്ത് 35 ശതമാനം ഉപഭോക്താക്കൾക്കും ശൈത്യകാലത്ത് 70 ശതമാനം ആളുകൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

ഡൽഹിയിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് പോലും സൗജന്യ വൈദ്യുതിയാണ് സർക്കാർ നൽകുന്നത്. 'മുഖ്യമന്ത്രി കിരായേദാർ ബിജ്‌ലി മീറ്റർ യോജന' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതിയാണ് സൗജന്യമായി നൽകി വരുന്നത്.വാടകയ്ക്ക് താമസിക്കുന്നവർക്ക് പ്രീപെയ്ഡ് ഇലക്ട്രിസിറ്റി മീറ്റർ നൽകുന്നതാണ് പുതിയ ഈ പദ്ധതി. വാടക കരാറിന്റെ കോപ്പി മാത്രമാണ് പ്രീപെയ്ഡ് ഇലക്ട്രിസിറ്റി മീറ്റർ ലഭിക്കാൻ ആവശ്യമായി വരുന്ന രേഖ. മൂവായിരം രൂപ മുൻകൂർ അടച്ച് ഏത് വാടകക്കാർക്കും പ്രീപെയ്ഡ് മീറ്റർ സ്ഥാപിക്കാവുന്നതാണ്.

200 യൂണിറ്റിൽ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി നൽകിയതിന് പിന്നാലെയാണ് ഡൽഹി സർക്കാരിന്റെ പുതിയ നടപടി. വൈദ്യുതി ചാർജ് സബ്‌സിഡി പദ്ധതിയുടെ പ്രയോജനം വാടകയ്ക്ക് താമസിക്കുന്നവർക്ക് കൂടി ലഭ്യമാകണം എന്ന ഉദ്ദേശത്തെ തുടർന്നാണിത്.സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന കെജരിവാൾ സർക്കാരിന്റെ പദ്ധതിയും നിലവിൽ സൂപ്പർഹിറ്റാണ്. ആദ്യഘട്ടത്തിൽ 40 തരം സേവനങ്ങളാണ് പൗരന്മാർക്ക് വീട്ടുപടിക്കൽ ലഭ്യമാക്കിയിരിക്കുന്നത്. ഭരണനിർവഹണത്തിലെ വിപ്ലവകരമായ ചുവട് വെപ്പുകൂടിയാണിത്.ലോകത്ത് തന്നെ ഇത് ആദ്യമായാണ് സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാൻ ഒരു സർക്കാർ തയ്യാറായിരിക്കുന്നത്.റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വാട്ടർ കണക്ഷൻ, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങിയ 40 തരം സേവനങ്ങൾ ലഭ്യമാകാൻ ഡൽഹിയിൽ ആർക്കും ഇനി ഓഫീസിൽ കയറി ഇറങ്ങേണ്ട ആവശ്യമേയില്ല.

ഡ്രൈവിങ് ലൈസൻസ് എടുക്കേണ്ടവർക്ക് മാത്രം ടെസ്റ്റിനായി ഒരിക്കൽ മോട്ടോർ ലൈസൻസ് ഓഫീസിൽ എത്തേണ്ടി വരുമെന്നത് ഒഴിച്ചാൽ ബാക്കിയെല്ലാം വീട്ടുപടിക്കൽ ലഭ്യമാണ്.സർക്കാർ ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കാനും ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങുന്നത് ഒഴിവാക്കാനുമടക്കമുള്ള കാര്യങ്ങളാണ് പദ്ധതിയുടെ ഗുണഫലമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ലെഫ്റ്റനന്റ് ഗവർണർ എതിർത്തിരുന്ന പദ്ധതി പിന്നീട് സുപ്രീംകോടതി ഭരണഘടനാബെഞ്ച് അനുമതി നൽകിയതോടെയാണ് യാഥാർത്ഥ്യമായിരിക്കുന്നത്.

കെജരിവാൾ സർക്കാർ അഭിമാന പദ്ധതിയായി തുടങ്ങിയ മൊഹല്ല ക്ലിനിക്കുകളും ഇന്ന് പാവങ്ങളുടെ ആശ്രയ കേന്ദ്രങ്ങളാണ്. ആദ്യഘട്ടത്തിൽ നഗരത്തിലെ 21 സ്ഥലങ്ങളിൽ തുടങ്ങിയ പദ്ധതി ഇന്ന് ഓരോ മുക്കിലും മൂലയിലേക്കും വ്യാപിച്ചു കഴിഞ്ഞു. പരിസരവാസികളുടെ പെട്ടെന്നുള്ള ചികിത്സാ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ ക്ലിനിക്കുകൾ ഇപ്പോൾ ഒരു സംഭവം തന്നെയാണ്. ചികിത്സയും പരിശോധനകളും മരുന്നുമെല്ലാം സൗജന്യമാണെന്നതാണ് മൊഹല്ല ക്ലിനിക്കുകളുടെ വലിയ പ്രത്യേകത. നേരത്തെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിലേക്കായിരുന്നു സ്ഥിരം പരിശോധനകൾക്കുപോലും ജനങ്ങൾ പോയിരുന്നത്. ചെറിയ അസുഖങ്ങൾക്കുപോലും കിലോമീറ്ററുകൾ സഞ്ചരിച്ച് ആശുപത്രിയിലെത്തേണ്ട സാഹചര്യമാണ് 'മൊഹല്ല'യുടെ വരവോടെ ഇല്ലാതായിരിക്കുന്നത്.

രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൊഹല്ല ക്ലിനിക്കുകളിൽ ഡോക്ടർമാർക്ക് ശമ്പളം നൽകുന്നത്. വൻ തുകയാണ് ആരോഗ്യ മേഖലയ്ക്ക് മാത്രമായി കെജരിവാൾ സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ആം ആദ്മി മോഹല്ല ക്ലിനിക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചു. എസിയോടുകൂടി അത്യാധുനീക സൗകര്യങ്ങളോടു കൂടിയ ക്ലിനിക് സ്ഥാപിക്കാൻ ചെലവായത് 20 ലക്ഷം രൂപ മാത്രം (മറ്റു സർക്കാരുകൾ രണ്ടു കോടിക്ക് ചെയ്തത്). ഈ വർഷം ഇത്തരത്തിലുള്ള 1000 ക്ലിനിക്കുകൾ കൂടി സ്ഥാപിക്കാൻ തീരുമാനം. ടെസ്റ്റുകളും മരുന്നും ഫ്രീ.

ആദ്യമായി അധികാരം ഏറ്റെടുത്ത ശേഷം ആപ്പ് സർക്കാർ നടപ്പാക്കിയ നിശ്ചിത അളവിൽ നൽകുന്ന സൗജന്യ കുടിവെള്ള പദ്ധതിയും ഇപ്പോഴും വിജയകരമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. സർക്കാർ സ്‌കൂളുകൾ പ്രൈവറ്റ് സ്‌കൂളുകളെ വെല്ലുന്ന രീതിയിൽ മാറ്റിക്കൊണ്ടിരിക്കുന്നു. പ്രൈവറ്റ് സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക് നടക്കുകയാണ്. അന്തരീക്ഷ മലിനീകരണം കുറക്കാൻ നടപ്പിലാക്കിയ ഒറ്റയക്ക നമ്പർ പദ്ധതി പ്രകാരം ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു സൈക്കിളിൽ ഓഫീസിലേക്ക് പോവുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെപ്പോലുള്ളവരെ നിങ്ങൾക്ക് ഡൽഹിയിൽ മാത്രമേ കണാൻ കഴിയൂ. അതുപോലെ അന്തരീക്ഷ മലിനീകരണം കുറക്കാനും വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കി വരികയാണ്.

ആപ്പിന്റെ മറ്റ് ഭരണ നേട്ടങ്ങൾ ഇങ്ങനെയാണ്:

1 യമുന ശുചീകരണ പരിപാടി ആരംഭിച്ചു.

2. 1984 ലെ സിഖ് കലാപത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി.

3. കർഷകർക്ക് റെക്കോർഡ് നഷ്ടപരിഹാരം, 50,000 രൂപ പ്രതി ഹെക്ടർ.

4 ആം ആദ്മി പോളിക്ലിനിക് ആരംഭിച്ചു. 100 പോളി ക്ലിനിക് സ്ഥാപിക്കാൻ പദ്ധതി.

5 പുതിയ 1000 ബസ്സുകൾ ഇറക്കി. വരും വർഷങ്ങളിൽ കൂടുതൽ ബസ്സുകൾ.

6 ജൻ ലോക്പാൽ ബിൽ പാസാക്കി.

7.സ്ത്രീ സുരക്ഷക്ക് ബസ്സുകളിൽ മാർഷൽമാരെ നിയമിച്ചു.

8 ബസ്സിൽ സിസിടിവികൾ സ്ഥാപിച്ചു.

9 ഡൽഹിയിൽ സിസിടിവി സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.

10 ജെ.ജെ ക്ലസ്റ്ററിൽ 2000 ടോയലറ്റുകൾ നിർമ്മിച്ചു.

11. സർട്ടിഫിക്കറ്റുകളിൽ സ്വയം സാക്ഷ്യപെടുത്തൽ.

12. ആപ്ലികേഷൻ ഓൺലൈൻ ആക്കുകയും സത്യവാങ്ങ്മൂലം ഒഴിവാക്കുകയും ചെയ്തു.

13.സേവനം അവകാശമാക്കി. ഉദ്യോഗസ്ഥർ സേവനത്തിനു താമസം വരുത്തിയാൽ പിഴശിക്ഷ ഉറപ്പു വരുത്തി.

14. തെരുവിൽ ഉറങ്ങുന്നവർക്ക് രാത്രി താമസ സൗകര്യം ഏർപ്പാടാക്കി.

14 മലിനീകരണം തടയാൻ പ്രവർത്തനങ്ങൾ തുടങ്ങി.

15.എല്ലാ മരുന്നുകളും സർക്കാർ ആശുപത്രിയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി, ആശുപത്രികളിൽ എല്ലാ മരുന്നുകളും സൗജന്യമാക്കി.

16 മാനേജ്‌മെന്റ് ക്വാട്ട നിർത്തലാക്കി.

17 സുതാര്യമായ അഡ്‌മിഷനായി നടപടികൾ ആരംഭിച്ചു.

18 ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റോഡുകൾ നവീകരിച്ചു.

19 വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി.

20 ഉന്നത വിദ്യാഭ്യാസത്തിനു എല്ലാ വിദ്യാർത്ഥികൾക്കും 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ. സർക്കാർ വിദ്യാർത്ഥികൾക്ക് വേണ്ടി ജാമ്യം നിൽക്കും.

21. ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ മരണമടയുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും 1 കോടി രൂപ നഷ്ടപരിഹാരം

22 കുറഞ്ഞ ചെലവിൽ ഭക്ഷണം 5 രൂപക്ക് ഊണ് ആം ആദ്മി കാന്റീനുകൾ.

23.വാട്ടർ എടിഎം, 20 ലിറ്റർ വെള്ളം 2 രൂപക്ക്

24.ട്രാഫിക് കുറക്കാൻ ഓഡ് -ഈവൻ പദ്ധതി

25. ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കിയ മെഡിക്കൽ കോളേജ്.

26. തെരുവിൽ കഴിഞ്ഞിരുന്ന വീടില്ലാത്ത 500 ലധികം കുടുംബങ്ങളെ ഫ്്‌ളാറ്റ് നിർമ്മിച്ച് പുരധിവസിപ്പിച്ചു.

 ഈ ലിസ്റ്റ് ആപൂർണ്ണമാണ്. ഇനി പറയുക കേരളം ആണോ ഡൽഹിയോണോ നമ്പർ വൺ. മോദിയും പിണറായിയും മാത്രമല്ല ഇന്ത്യയിലെ മുഴവൻ നേതാക്കളും കണ്ടുപഠിക്കേണ്ടത് കെജ്രിവാളിനെ തന്നെതാണ്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ശബ്ദസംവിധാനത്തിലെ പാകപ്പിഴമൂലം പ്രസംഗം ശരിക്കു കേൾക്കാനാകാതെ വലഞ്ഞ പ്ലസ് വൺ വിദ്യാർത്ഥിനി; വേണുഗോപാൽ പരിഭാഷകനാകട്ടെയെന്ന് സദസ് നിർദ്ദേശിച്ചപ്പോൾ നോ പറഞ്ഞ് വയനാടിന്റെ എംപി; തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നുവെന്ന ആശ്വാസവാക്ക് ആത്മവിശ്വാസത്തിന്റെ പുതു കിരണമായി; പദങ്ങളും വാചകങ്ങളും ആവർത്തിച്ച് മിടുമിടുക്കിയെ പ്രോത്സാഹിപ്പിച്ചു; പിന്നെ കണ്ടത് കൈയടി നേടുന്ന വാകേരിക്കാരിയെ; സഫയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ പരിഭാഷകയായി പൂജയും താരമാകുമ്പോൾ
ഉള്ളിൽ കാമം ചുരമാന്തുന്ന, ഒരു റേപ്പിനു തക്കം പാർക്കുന്ന ഓരോരുത്തനും ഭയക്കണം; നമ്മുടെ കുഞ്ഞുങ്ങളും പെണ്ണുങ്ങളും പേടിയില്ലാതെ, സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യം നമ്മളൊരുക്കണം; മറ്റൊരു നീതിക്കായും നമ്മൾ കാത്തിരിക്കേണ്ട...; വാളയാർ കേസിലെ നാലാം പ്രതിയായിരുന്ന മധുവിനെ ജനം ജനകീയ വിചാരണ ചെയ്തുവെന്ന് പ്രഖ്യാപനം; പിന്നാലെ വാളയാറിൽ നിന്ന് നല്ല വാർത്ത വരുന്നുവെന്ന സന്ദേശവുമായി ഞാനുണ്ട് കൂടെ ഹാഷ് ടാഗ്; കുട്ടി മധുവിനെ മർദ്ദിച്ചവരെ കണ്ടെത്താൻ പൊലീസും
കുളിമുറി രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി 17 കാരിയെ പെൺവാണിഭത്തിന് ഉപയോഗിച്ചു; അമ്മാവന്റെ ഭാര്യ കൊല്ലത്തെ ഹോം സ്‌റ്റേകളിലും കരുനാഗപ്പള്ളിയിലെ ലോഡ്ജുകളിലും കൊണ്ടുപോയി പെൺകുട്ടിയെ കാഴ്‌ച്ചവെച്ചത് നിരവധി പേർക്ക്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാംസക്കൊതിയന്മാർക്ക് വിറ്റ് അമ്മായി സമ്പാദിച്ചത് ലക്ഷക്കണക്കിന് രൂപ; നാല് പേരെയും അറസ്റ്റു ചെയ്തു പൊലീസ്; ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറത്തുവന്നത് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പരാതിപ്പെട്ടപ്പോൾ
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ മൊട്ടിട്ട പ്രണയം വിവാഹത്തിൽ കലാശിച്ചത് അപ്രതീക്ഷമായി; അതിഥിയായി എത്തിയ ബാല ഗായിക അമൃത സുരേഷിനെ ജീവിത സഖിയാക്കിയത് ഏവരിലും അസൂയ നിറച്ച്; ആറ് വർഷം പിന്നിട്ട ദാമ്പത്യം ഈഗോ ക്ലാഷിൽ മുന്നോട്ടു പോയില്ല; കോടതി വരാന്ത കയറിയ ദാമ്പത്യത്തിന് ഒടുവിൽ ഫുൾസ്റ്റോപ്പ്; നടൻ ബാലയും അമൃത സുരേഷും വിവാഹമോചിതരായത് എറണാകുളം ജില്ലാ കുടുംബ കോടതിയിൽ; ഏഴു വയസ്സുള്ള ഏകമകൾ അവന്തികയെ അമ്മ അമൃതയ്ക്കൊപ്പം വിടാനും ഇരുവർക്കിടയിൽ ധാരണ
എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ
തന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും സുഹൃത്തിനെ കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ വെടിവെച്ച് കൊന്നതിലൂടെ തനിക്ക് നീതി ലഭിച്ചില്ലെന്ന് വാറങ്കലിലെ ഇര പ്രണിത; എന്റെ കേസിൽ പ്രതികൾ കൊല്ലപ്പെട്ടെങ്കിൽ വെറ്റിനറി ഡോക്ടറുടെ കേസിൽ അത് സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നതായി പറഞ്ഞത് രണ്ടുദിവസം മുമ്പ്; എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് സജ്ജനാറെ വാഴ്‌ത്തുന്നവർ നീതി എന്തെന്നറിയണമെങ്കിൽ പ്രണിതയുടെ വാക്കുകൾക്ക് ചെവി കൊടുക്കണം
വാളയാർ കേസിലെ 'കുട്ടിമധു'വിനെ അട്ടപ്പള്ളത്തുകാർ കൈകാര്യം ചെയ്തത് അതിക്രൂരമായി; കോടതി വെറുതെ വിട്ട നാലാം പ്രതിയെ മർദ്ദിച്ച് അവശനാക്കി ആശുപത്രിയിലാക്കിയ കോപത്തിന്റെ കാരണം തേടി പൊലീസ്; വാക്കു തർക്കത്തിനൊടുവിൽ അടി കിട്ടിയതെന്ന് മൊഴി നൽകി മധു; പീഡനക്കേസിലെ കുറ്റാരോപതിനെതിരെ നടന്നത് ഹൈദരാബാദിലെ പീഡന പ്രതികളെ വെടിവച്ചു കൊന്ന വികാരമുണ്ടാക്കിയ അക്രമമോ? വാളയാറിൽ പുറത്തിറങ്ങിയവരുടെ സുരക്ഷ കൂട്ടാൻ പൊലീസ്
വഴിയരുകിൽ നിന്ന പത്താംക്ലാസുകാരിയെ ഓട്ടോയിൽ സ്‌കൂളിൽ എത്തിച്ച് ആദ്യം പീഡിപ്പിച്ചത് പട്ടാളത്തിൽ സന്തോഷ്; പെൺകുട്ടിയെ കാമുകൻ കൂട്ടുകാർക്കും കാഴ്ച വച്ചു; പീഡനം പുറംലോകത്ത് എത്തിയത് സ്‌കൂളിലെ കൗൺസിലിംഗിനിടെ; പരാതി എത്തിയിട്ടും പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച് പൊലീസും; മുസ്ലിം ലീഗ് പ്രവർത്തകൻ പ്രതിയാകാതിരിക്കാൻ രാഷ്ട്രീയ ഇടപെടലും; ക്രൈംബ്രാഞ്ച് എത്തിയപ്പോൾ ക്രൂരന്മാർ അഴിക്കുള്ളിൽ; മഞ്ചേരി പോക്‌സോ കോടതിയിലെ ഈ കേസും ഉന്നാവയിലെ പ്രണയച്ചതി പീഡനത്തിന് സമാനം
പറയാൻ ബാക്കി വച്ച നിഗൂഢതകളുമായി താക്കോൽ എത്തി; പ്രമേയത്തേക്കാൾ കഥാപാത്രങ്ങൾ മുന്നിട്ട് നിൽക്കുന്ന ചിത്രത്തിൽ ത്രില്ലർ എലമെന്റുകൾ ഏറെ; മുരളി ഗോപി-ഇന്ദ്രജിത്ത് കൂട്ടികെട്ട് മികച്ച് നിന്നപ്പോൾ താഴ് തുറന്നെത്തിയ രഹസ്യം പ്രേക്ഷകരെ നിരാശരാക്കിയോ? ക്രിസ്ത്യൻ പുരോഹിതന്മാരിലൂടെ മനുഷ്യമനസുകളുടെ നിഗൂഢത തുറന്ന് കാണിച്ച് താക്കോൽ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
എക്സ്റ്റസി ഗുളികയുടെ ഉന്മാദത്തിൽ ബ്രഹ്മപുരത്തെ ഫ്‌ളാറ്റിൽ യുവനടിയെ പൊലീസ് കണ്ടത് നഗ്നയായ നിലയിൽ; തിയേറ്ററുകളിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ നടിക്ക് ഗുളിക നൽകിയത് കോഴിക്കോട്ടുകാരനും; മുൻനിര നടൻ ലഹരിമുക്ത സെന്ററിലെ ചികിൽസയിലെന്നും റിപ്പോർട്ട്; ലൊക്കേഷനിലെ മാഫിയയെ തേടി ഇറങ്ങിയ ഷാഡോ പൊലീസിന് പണി കൊടുത്തത് നിർമ്മാതാവും; മലയാള സിനിമയിൽ മറാരോഗമായി മാറി മയക്കുമരുന്ന്; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ