1 usd = 72.72 inr 1 gbp = 95.56 inr 1 eur = 84.83 inr 1 aed = 19.80 inr 1 sar = 19.39 inr 1 kwd = 240.19 inr

Sep / 2018
19
Wednesday

സ്വതന്ത്ര രതിമേളകളും ഉടുതുണിയില്ലാതെ ഫിറ്റായി മയങ്ങുന്ന 'സ്വതന്ത്രജീവിതവും' സ്വപ്നംകണ്ട് അനുയായികൾ; അമേരിക്കയിൽ സന്യാസ സാമ്രാജ്യത്തിനായി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സൈന്യത്തെയും ഒരുക്കി; ശത്രുക്കളെ ഇല്ലാതാക്കാൻ കൂട്ട വിഷപ്രയോഗവും; രജനീഷ് പുരം സൃഷ്ടിക്കാൻ കുതന്ത്രങ്ങൾ മെനഞ്ഞത് കൂട്ടുകാരി മാ ആനന്ദ് ഷീല; 93 റോൾസ് റോയ്‌സ് കാറുകൾ സ്വന്തമാക്കിയ ഓഷോയുടെ സന്യാസി സമൂഹത്തിന്റെ പേക്കൂത്തുകൾ തുറന്നുകാട്ടി നെറ്റ് ഫളിക്‌സിന്റെ ഡോക്യുമെന്ററി

March 31, 2018 | 05:42 PM IST | Permalinkസ്വതന്ത്ര രതിമേളകളും ഉടുതുണിയില്ലാതെ ഫിറ്റായി മയങ്ങുന്ന 'സ്വതന്ത്രജീവിതവും' സ്വപ്നംകണ്ട് അനുയായികൾ; അമേരിക്കയിൽ സന്യാസ സാമ്രാജ്യത്തിനായി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സൈന്യത്തെയും ഒരുക്കി; ശത്രുക്കളെ ഇല്ലാതാക്കാൻ കൂട്ട വിഷപ്രയോഗവും; രജനീഷ് പുരം സൃഷ്ടിക്കാൻ കുതന്ത്രങ്ങൾ മെനഞ്ഞത് കൂട്ടുകാരി മാ ആനന്ദ് ഷീല; 93 റോൾസ് റോയ്‌സ് കാറുകൾ സ്വന്തമാക്കിയ ഓഷോയുടെ സന്യാസി സമൂഹത്തിന്റെ പേക്കൂത്തുകൾ തുറന്നുകാട്ടി നെറ്റ് ഫളിക്‌സിന്റെ ഡോക്യുമെന്ററി

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: 1931 ഡിസംബറിൽ ജനിക്കുകയും 1990ൽ മരണമടയുകയും ചെയ്തആത്മീയാചാര്യനാണ് സന്യാസലോകത്ത് വേറിട്ട ചിന്തകളും തത്വങ്ങളും ഈ ലോകത്തോട് സംവാദങ്ങളിലൂടെയും ജീവിതചര്യകളിലൂടെയും പങ്കുവച്ച ഓഷോ രജനീഷ്. തന്റെ ജീവിതകാലത്തിനിടെ എഴുതിയ കൃതികളിലൂടേയും സംവാദങ്ങളിലൂടെയും സാധാരണക്കാർക്ക് പെട്ടെന്ന് ദഹിക്കാത്ത, രതിയേയും ആത്മസമർപ്പണ ജീവിതത്തേയും സമന്വയിപ്പിക്കുന്ന ജീവിതരീതികളാണ് തന്റെ അനുയായികൾക്ക് ഓഷോ പകർന്നു നൽകിയത്. ഈ 'തുറന്ന' സമീപനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും നിർബാധം തുടരുന്നു. അതിനിടെ ഓഷോയുടെ മരണശേഷം അനുയായികൾ ചെയ്തുകൂട്ടുന്ന കാര്യങ്ങളെ പറ്റി നിർമ്മിക്കുന്ന ഒരു ഡോക്യുമെന്ററി ഇപ്പോൾ ചർച്ചയാകുന്നു.

ഒരു സന്യാസിയെന്ന സങ്കൽപനത്തിന് അപ്പുറമായിരുന്നു ഓഷോ സ്വയം ആത്മീയാചാര്യസ്ഥാനത്തേക്ക് അവരോധിച്ചത്. സെക്‌സും മയക്കുമരുന്നുകളും റോൾസ് റോയ്‌സ് കാറുകളുടെ ആഡംബരവുമെല്ലാം ഇഷ്ടപ്പെട്ട ഓഷോ ഒരു സമ്പന്നരെ ആത്മീയതയയുടെ ഔന്നത്യങ്ങളിലേക്ക് പുതു വഴികളിലൂടെ ആകർഷിച്ചു. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ട വിഷബാധ സൃഷ്ടിച്ചതുൾപ്പെടെ അദ്ദേഹത്തിന്റെ അനുയായികൾ കാട്ടിക്കൂട്ടിയ പേക്കൂത്തൂകൾ ആണ് പുതിയ ഡോക്യുമെന്ററി വരുന്നതോടെ ചർച്ചയാകുന്നത്.

സ്വയം ഭഗവാൻ എന്ന് വിശേഷിപ്പിച്ച രോമത്തൊപ്പിയണിഞ്ഞ് പ്രത്യക്ഷനായിരുന്ന ഓഷോ. അദ്ദേഹത്തിന്റെ ചര്യകൾക്കല്ല, മറിച്ച് മരണശേഷം അനുയായികൾ കാട്ടിക്കട്ടിയ പേക്കൂത്തുകളും നിയമവിരുദ്ധ പ്രവർത്തനങ്ങളുമാണ് ഇപ്പോൾ ചർച്ചാവിഷയം. പിന്നീട് സന്ന്യാസത്തിന്റെ പേരിൽ നടന്ന കൂട്ട രതിമേളനങ്ങൾ ഉൾപ്പെടെ ചർച്ചയാക്കുന്നതാണ് ഡോക്യുമെന്ററി.

ഇന്ത്യയിൽ സെക്‌സ് ഗുരു എന്നാണ് ഓഷോ അറിയപ്പെട്ടത്. ആയിരങ്ങൾ ഇതോടെ ഓഷോയിൽ ആകൃഷ്ടരായി. രതിയേയും ആത്മീയതയേയും സമ്മേളിപ്പിക്കുന്ന ആരാധനാ രീതികൾ ഓഷോ പങ്കുവച്ചു. ഇതോടെ ആയിരക്കണക്കിന് വിദേശികളും ഇന്ത്യൻ ആത്മീയതയുടെ പുതിയ സമീപനത്തിൽ അലിഞ്ഞുചേരാൻ വിശ്വാസികളായി എത്തി. വൈൽഡ് വൈൽഡ് കൺട്രി എന്ന നെറ്റ് ഫളിക്‌സിന്റെ ഡോക്യുമെന്ററി തുറന്നുകാട്ടുന്ന ഓഷോയുടെ രീതികളും അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്റെ അനുയായികൾ കാട്ടിക്കൂട്ടിയ സംഭവങ്ങളുമാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.

രജനീഷ് പുരം ഒരുങ്ങിയത് 100 ദശലക്ഷം ഡോളറിന്റെ ബലത്തിൽ

രജനീഷിന്റെ അനുയായികൾ രജനീഷ് പുരം എന്ന നഗരം പണിതീർത്ത് അവരുടെ ലോകം സൃഷ്ടിക്കാനും 1980-കളിലെ തങ്ങളുടെ അനുഷ്ഠാന രീതികളിൽ തുടർന്നും ജീവിക്കാനും കൈക്കൊണ്ട തന്ത്രങ്ങളാണ് വൈൽഡ് വൈൽഡ് കൺട്രിയിൽ അനാവൃതമാകുന്നത്. 100 ദശലക്ഷം ഡോളർ ചെലവിട്ടാണ് ഉട്ടോപ്യൻ ആശയങ്ങളുമായുള്ള നഗരം പണിതുയർത്താൻ അവർ ഒരുമ്പെട്ടത്. റോൾസ് റോയ്‌സ് ഗുരു എന്നാണ് ഓഷോ യുഎസിൽ അറിഞ്ഞിരുന്നതുപോലും.

രജനീഷികൾ എന്നറിയപ്പെട്ട അയാളുടെ അനുയായികൾ, ഒറിഗോണിന്റെ പ്രാന്തപ്രദേശത്തുള്ള, ആന്റിലോപ്പ് എന്ന ചെറിയ നഗരത്തിനടുത്ത് 64,000 ഏക്കർ വരുന്ന ഒരു പ്രദേശത്തേക്ക് മാറുന്നു. ഈ സന്യാസികൾ ആ പട്ടണത്തിന്റെ പ്രകൃതങ്ങളെല്ലാം തങ്ങളുടെ ഇഷ്ടമനുസരിച്ച് മാറ്റിയെടുത്തു. ആ നാടിന്റെ നന്മകൾ നശിപ്പിക്കപ്പെട്ടു. നഗ്‌നരായുള്ള വെയിൽ കായൽ ആ ഗ്രാമത്തിൽ പതിവ് കാഴ്ചയായി. ഇതോടെ നാട്ടുകാർ ഇവരെ ഒരു സെക്‌സ് അഡിക്ഷൻ ഉള്ള ജനങ്ങളായി കാണാൻ തുടങ്ങി. രാത്രികാലങ്ങളിൽ അവർ ഈ സന്യാസിമാർ എന്ന് പറയുന്നവർ ഉണ്ടാക്കുന്ന ബഹളങ്ങൾ കേട്ട് ഉറക്കംപോലും നഷ്ടപ്പെട്ടവരായി. മയക്കുമരുന്നും രതിയും ജീവിതമന്ത്രമാക്കിയവർ ഒരു നാടിന്റെ സ്വസ്ഥത നശിപ്പിക്കുന്നു.

1981 മുതലുള്ള അഞ്ചുവർഷക്കാലം കൊണ്ട് രജനീഷ് പുരം ഇത്തരം പല കാര്യങ്ങളാലും വാർത്തകളിൽ ഇടംനേടി. ഇതിലുള്ള അന്വേഷണമാണ് ഈ ഡോക്യുമെന്ററി. ആന്റിലോപ് പട്ടണത്തിൽ കിട്ടാവുന്ന എല്ലാ ഭൂമിയും വാങ്ങിക്കൂട്ടി രജനീഷ് അനുയായികൾ. അവിടെ നിലനിൽക്കാൻ നഗര സമിതിയിൽ പ്രാതിനിധ്യം ഉണ്ടാക്കാനായി അവർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. പ്രദേശത്തെ ജനങ്ങളിൽ നിന്ന് നേരിട്ട എതിർപ്പായിരുന്നു മുഖ്യ കാരണം. രജനീഷികളല്ലാത്ത ആരും അവർക്ക് വോട്ട് ചെയ്യുമായിരുന്നില്ല. രജനീഷ് കഴിഞ്ഞാൽ സന്യാസി സമൂഹത്തിലെ രണ്ടാംസ്ഥാനക്കാരി എന്ന് അറിയപ്പെട്ടിരുന്ന മാ ആനന്ദ് ഷീലയുടെ തന്ത്രങ്ങളാണ് ഇവിടെ ചർച്ചയായത്. വിജയം ഉറപ്പിക്കാൻ, മാ ആനന്ദ് ഷീല, വാസ്‌കോ കൗണ്ടിയിലെ സലാഡ് ബാറുകളിലും ഭക്ഷണശാലകളിലും പതിയെ പതിയെ ശരീരത്തിൽ ഏശുന്ന വിഷം കലർത്തുന്ന പരിപാടി തുടങ്ങി. തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയിൽ 750-ലേറെപ്പേർ ഗുരുതരമായ തരത്തിൽ രോഗബാധിതരായി.

വെള്ളത്തിൽ വിഷം കലർത്തി വാസ്‌കോ കൗണ്ടി കമ്മീഷണർ ബില്ല് ഹൽസിനെ വിഷബാധയേൽപ്പിക്കാനും സംഘം ശ്രമിച്ചു. തന്നെ എതിർത്തിരുന്ന, രജനീഷുമായി കൂടുതൽ അടുപ്പം കാണിച്ചിരുന്ന സന്യാസികളെപ്പോലും ആനന്ദ് ഷീല വിഷപ്രയോഗത്തിൽ നിന്നും ഒഴിവാക്കിയില്ല. ഷീലയെ ധിക്കരിക്കാൻ ശ്രമിച്ചവരെയെല്ലാം അവർ നോട്ടമിട്ടു. തനിക്ക് ബോധക്കേടുണ്ടാക്കിയ കാപ്പി പോലൊന്ന് ഒരു ദിവസം കുടിച്ചതായി സണ്ണി എന്ന സന്യാസിനി പറയുന്നുണ്ട്. താൻ രാജനീഷുമായി സംസാരിക്കുന്നതു ഷീല കണ്ടെന്നും അതിൽ നിന്നുണ്ടായ വെറും അസൂയയാണ് ഈ വിഷപ്രയോഗത്തിന് കാരണമെന്നും മനസിലായതെന്നും സണ്ണി പറയുന്നു. ഈ സംഭവങ്ങൾ പുറത്തുവന്നതോടെ പിന്നീട് ഷീല തടവിലായി.

രാജ്യത്തിനായി സ്വന്തം സൈന്യം; വാങ്ങിക്കൂട്ടിയത് വൻ ആയുധശേഖരം

സമാധാനസ്‌നേഹികളാണെന്ന് ഏവരും വിശ്വസിച്ചിരുന്ന സന്യാസിമാരും സന്യാസിനിമാരും സെക്‌സിനും മയക്കുമരുന്നിനും വേണ്ടി ഒരു സാമ്രാജ്യം സൃഷ്്ടിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഓഷോയുടെ വിശ്വാസികളായി എത്തിയവർ മിക്കവരും ശതകോടീശ്വരന്മാർവരെ ആയിരുന്നു. പണത്തിന്റെ പിൻബലത്തിൽ അവർ സ്വരക്ഷക്കായി ഒരു സേന തന്നെയുണ്ടാക്കി. ദിവസം മുഴുവൻ ഇതിന്റെ പരിശീലനങ്ങളുടെ ബഹളങ്ങളും വെടിയൊച്ചകളും അവരുടെ കേന്ദ്രത്തിൽ നിന്നും കേൾക്കാമായിരുന്നു എന്നു പരമ്പരയിൽ ആന്റിലോപ്പിലെ നാട്ടുകാർ പറയുന്നു. ഒരു ഘട്ടത്തിലും തങ്ങളുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളുടെ കൃത്യം കണക്ക് രജനീഷികൾ പുറത്തു പറഞ്ഞില്ല. എന്നാൽ അത് ഒറിഗോൺ സംസ്ഥാനത്തിനുണ്ടായിരുന്നതിനെക്കാൾ കൂടുതലായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പരമ്പരയിലൂടെ പുറത്തുവരുന്നത്. സന്യാസിനികളിൽ ഒരാളായ ജെയിൻ സ്‌ട്രോക് പറഞ്ഞത്, താൻ വിവിധ സംസ്ഥാനങ്ങളിൽ പോയി, പല കടകളിൽ നിന്നുമായി ആയുധങ്ങൾ വാങ്ങി ഷീലയ്ക്ക് കൈമാറിയിരുന്നു എന്നാണ്. നഗരത്തിൽ എഫ്ബിഐ നടത്തിയ പരിശോധനയിൽ ഈ ആയുധങ്ങൾ കണ്ടെടുത്തു.

ഇതിനൊപ്പമാണ് രജനീഷികളല്ലാത്തവരെ വിഷബാധയേൽപ്പിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഷീല ശ്രമിച്ചതും. പക്ഷേ കൂടുതൽ വോട്ടുകൾ കിട്ടാനായി യു എസിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് അവർ ബസുകൾ അയച്ചു. സൗജന്യ ഭക്ഷണം, മദ്യം, താമസിക്കാൻ താവളം എന്നിവ വാഗ്ദാനം ചെയ്തു. തെരുവിൽ അലയുന്ന നിരവധി പേരെ രജനീഷ് പുരത്തെത്തിച്ച് അവരെ വോട്ടർമാരാക്കി. തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇത്തരത്തിൽ തന്ത്രങ്ങൾ മെനയുന്നതിനിടെ ചില ഉദ്യോഗസ്ഥരെയും സന്യാസികളെയും വധിക്കാനും ഷീലയും സംഘവും ലക്ഷ്യമിട്ടു. രജനീഷിന്റെ ഡോക്ടർ ദേവ രാജ് ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു. അറ്റോർണി ജനറലിന്റെ കാര്യാലയത്തിലെ ചിലരെ വധിക്കാനും സംഘം പദ്ധതിയിട്ടു. ദേവ രാജ് രജനീഷിനെ കൊല്ലുമെന്ന് ഷീല കരുതിയതോടെ അയാളെ വധിക്കാനും ഷീല ശ്രമിച്ചതായി ഡോക്യുമെന്ററിയിൽ പറയുന്നു.

1980-കൾ വരെയുണ്ടായതിൽ ഏറ്റവും വലിയ ഫോൺ ചോർത്തലും ഷീല നടത്തി. ഓഷോയുടെ വീടടക്കം രജനീഷ് പുറത്തെ പല വീടുകളിൽ നിന്നും ഷീല ഫോൺ ചോർത്തി. രജനീഷ് അയാളുടെ വീട്ടിന്നകത്ത് നടത്തിയ എല്ലാ സംസാരങ്ങളും ശബ്ദലേഖനം ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്തു. 10,000ത്തിലേറെ ടേപ്പുകൾ എഫ് ബി ഐ പിന്നീട് കണ്ടെത്തി. വലിയതോതിലുള്ള കുടിയേറ്റത്തട്ടിപ്പും രജനീഷികൾക്ക് നേരെ ആരോപിക്കപ്പെട്ടു. ഈ കുറ്റാരോപണത്തിന്റെ പേരിലാണ് രജനീഷിനോട് ഇന്ത്യയിലേക്ക് പോകാൻ ആവശ്യപ്പെട്ടതും. അനുയായികളിൽ നിരവധിപേർ യു എസ് പൗരന്മാർ അല്ലായിരുന്നു. രജനീഷിന്റെ വിശ്വാസികൾ വിവാഹത്തിൽ വിശ്വസിച്ചിരുന്നില്ല.

അപ്പോൾ ഈ സന്യാസികളെ യു എസിൽ താമസിപ്പിക്കാൻ രജനീഷികൾ തന്ത്രപൂർവം ഒരു വഴികണ്ടെത്തി. ഒരു യു എസ് പൗരത്വമുള്ളയാൾക്കൊപ്പം പങ്കാളിയാകാൻ ഇവരോട് ആവശ്യപ്പെടും. അവർ യു എസിലെ മറ്റൊരു സംസ്ഥാനത്ത് താമസമാക്കുകയും അവിടെ വിവാഹം കഴിച്ച് രജനീഷ് പുരത്തേക്ക് തിരിച്ചുവരികയും ചെയ്യും. ഇത് കുടിയേറ്റ നിയമങ്ങളുടെ ലംഘനമായിരുന്നു. 1980-കാലഘട്ടത്തിലെ നിരവധി ദൃശ്യങ്ങളും, രജനീഷ് അനുയായികൾ, ആന്റിലോപ് നിവാസികൾ, ഉദ്യോഗസ്ഥർ, എന്നിവരുടെ അഭിമുഖങ്ങളും അടങ്ങുന്ന പരമ്പരയാണ് നെ്റ്റ് ഫ്‌ളിക്‌സ് തയ്യറാക്കിയത്. ഇത്് രജനീഷ് സാമ്രാജ്യത്തിന്റെ ഉൾത്തളങ്ങളിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരും.

പക്ഷേ ഈ പരമ്പര രജനീഷിന്റെ തത്വചിന്തയെക്കുറിച്ചല്ല, വാസ്തവത്തിൽ ഇത് രജനീഷിനെക്കുറിച്ചുമല്ല എന്ന് പരമ്പര നിർമ്മിച്ചവർ തന്നെ വ്യക്തമാക്കുന്നു. അധികാരത്തിൽ രജനീഷിന് തൊട്ടുപിന്നാലെ നിന്ന പലരുടേയും നീക്കങ്ങളാണ് ഈ പരമ്പര അന്വേഷിക്കുന്നത്. രജനീഷിന്റെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന, മുഴുവൻ പരിപാടികളും ആസൂത്രണം ചെയ്യുകയും, അവരുടെ മേൽനോട്ടത്തിൽ നടന്ന വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്ത മാ ആനന്ദ് ഷീലയെ തുറന്നുകാട്ടുന്നതാണ് പരമ്പരയെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നതും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മുണ്ട് മാടിക്കുത്തി മുഖം താഴ്‌ത്തി വേഗത്തിൽ നടന്നു പോകുന്ന പ്രകൃതം; ഇടക്കാലത്ത് ഗൾഫിൽ പോയപ്പോൾ നാടിനൊരാശ്വാസമായിരുന്നു; തിരിച്ചു വന്ന് പിന്നെയും 'ഞരമ്പ് രോഗം' പ്ലസ് മോഷണം തുടങ്ങി; വയനാട് വെള്ളമുണ്ടയിൽ നവദമ്പതികളുടെ കൊലപാതകക്കേസിലെ പ്രതി വിശ്വനാഥനെ പൊലീസ് പിടികൂടിയത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അതീവരഹസ്യ അന്വേഷണത്തിൽ
ഫാ.നിക്കൊളാസ് ഒറ്റരാത്രി കൊണ്ട് മലക്കം പറഞ്ഞു; ഞായറാഴ്ച കുർബാനയിൽ ഞങ്ങളെ തള്ളിപ്പറഞ്ഞു; സഭാതലത്തിൽ നിന്ന് ഫാദറിന് കടുത്ത സമ്മർദ്ദം കാണും; പീഡനപരാതിയിൽ ഡിജിറ്റൽ രേഖകളുടെ പകർപ്പടക്കം എല്ലാ തെളിവുകളും പൊലീസിന് നൽകി; ഫ്രാങ്കോയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് സാക്ഷികളുടെ കൂറുമാറ്റം തടഞ്ഞാൽ നന്ന്; ഫാ. നിക്കോളാസ് മണിപ്പറമ്പിലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കന്യാസ്ത്രീയുടെ സഹോദരൻ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
സുരക്ഷിത താവളമാക്കി ജലന്ധർ ബിഷപ്പ് കഴിയുന്നത് തൃശൂരിൽ സഹോദരന്റെ സംരക്ഷണയിൽ; ബുധനാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം; ചോദ്യം ചെയ്യൽ കേന്ദ്രം രഹസ്യമാക്കി പൊലീസ്; തയ്യാറാക്കിയിരിക്കുന്നത് നൂറിലധികം ചോദ്യങ്ങൾ; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസ്സമല്ലെന്ന് കോട്ടയം എസ്‌പി; അറസ്റ്റ് തീരുമാനിക്കുന്നത് ചോദ്യം ചെയ്യലിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലെന്നും ഹരിശങ്കർ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
രാജ്‌നാഥ് സിംഗിന്റെ അടുപ്പക്കാരൻ; അമിത് ഷായുടേയും രാഹുൽ ഗാന്ധിയുടേയും ഉറ്റ സുഹൃത്ത്; അൽഫോൻസ് കണ്ണന്താനത്തെ ബിജെപിയിൽ എത്തിച്ച തന്ത്രശാലി; കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ പലരും ആശ്രയിക്കുന്ന പ്രധാനി; ഫ്രാങ്കോയെ തൊടാൻ കഴിയാത്തിന്റെ ഉത്തരവാദിത്തം പിണറായി വിജനിൽ മാത്രം ആരോപിക്കുന്നവർ ഡൽഹിയിലെ ഈ ഉന്നത ബന്ധങ്ങളെ കൂടി തിരിച്ചറിയുക; ഫ്രാങ്കോ മുളയ്ക്കലിന്റെ ഉന്നത ബന്ധങ്ങൾ ആരേയും അതിശയിപ്പിക്കുന്നത്
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
മെത്രാൻ ഒന്നും ചെയ്തില്ല, ഏതാണ്ടൊക്കെ കാണിച്ചു വെന്നാണ് പരാതി.. മെഡിക്കൽ നടത്തിയപ്പോൾ കന്യകത്വമില്ല.. അപ്പോൾ ബലാത്സംഗം ചെയ്തെന്ന പരാതിയാക്കി.. അഞ്ചാം തീയ്യതി ബലാത്സംഗം ചെയ്ത മെത്രാനുമായി എന്തിനാണ് ആറാം തീയ്യതി വിരുന്നുണ്ടത്? ഇത്രയും മോശം സ്വഭാവമുള്ള മെത്രാന്റെ മുറിയിൽ രാത്രി പത്തരയ്ക്ക് മുട്ടി വിളിക്കേണ്ട കാര്യമെന്തായിരുന്നു? കോടനാട് നാൽപ്പത് സെന്റ് സ്ഥലം ഇവരുടെ സഹോദരങ്ങൾക്കുണ്ട്: ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ആഞ്ഞടിച്ച് പി സി ജോർജ്ജ് മറുനാടനോട്
വിവാഹ മോചനത്തിന് മുതിരാതെ ഭാര്യ കുഞ്ഞിനൊപ്പം ജീവിക്കുന്നത് മുൻ കാമുകനൊപ്പം; ചോദ്യം ചെയ്യലിൽ കുഞ്ഞ് കാമുകന്റേതാണെന്ന് പറഞ്ഞ് യുവതി; ഭർത്താവ് ഉപേക്ഷിച്ച ഭാര്യമാർ മാത്രമല്ല പെണ്ണൊരുമ്പെട്ടാൽ തകരുന്ന ആൺ ജീവിതവും ഇവിടെയുണ്ട്; ഭാര്യയുടെ വഞ്ചനയിൽപെട്ട് വാഹനങ്ങൾ ഉൾപെടെയുള്ള സമ്പാദ്യങ്ങളും നഷ്ടമായി; ഒരു 'പുരുഷപീഡന കഥ' പങ്കുവച്ച് മട്ടാഞ്ചേരിക്കാരൻ ലുക്കു
ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന കിർമാണി മനോജ് വിവാഹിതനായി; 11 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയ രണ്ടാം പ്രതിയുടെ വധു ഒരു കുട്ടിയുടെ മാതാവും ടിപിയുടെ നാട്ടുകാരിയും; അതീവ രഹസ്യമായി പോണ്ടിച്ചേരി ക്ഷേത്രത്തിൽ വെച്ചു പൂജാരിയുടെ സാന്നിധ്യത്തിൽ വിവാഹം; മാഹി പന്തക്കലിലെ വീട്ടിൽ വെച്ച് വിവാഹ സത്ക്കാരത്തിനും ഒരുക്കങ്ങൾ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം