Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അയോധ്യയിൽ ക്ഷേത്രം തകർത്ത് പള്ളി നിർമ്മിച്ചതിന് പുരാവസ്തു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ തെളിവില്ലെന്ന് അഡ്വ. മീനാക്ഷി അറോറ; സുപ്രീംകോടതി വരെ ഏതെങ്കിലും നാഗരികതകളുടെ അവശിഷ്ടങ്ങൾക്കു മുകളിലാകും പണിതിട്ടുണ്ടാകുക; പള്ളിക്കടിയിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ പോരേ, അത് തകർത്തതാണെന്ന് പറയേണ്ട കാര്യമുണ്ടോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്; ബാബരിക്കേസിൽ കഴിഞ്ഞ ഒരു മാസമായി സുപ്രീംകോടതിയിൽ നടക്കുന്നത് ചൂടേറിയ വാദ പ്രതിവാദങ്ങൾ; വിധി ഒന്നര മാസത്തിനുള്ളിൽ

അയോധ്യയിൽ ക്ഷേത്രം തകർത്ത് പള്ളി നിർമ്മിച്ചതിന് പുരാവസ്തു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ തെളിവില്ലെന്ന് അഡ്വ. മീനാക്ഷി അറോറ; സുപ്രീംകോടതി വരെ ഏതെങ്കിലും നാഗരികതകളുടെ അവശിഷ്ടങ്ങൾക്കു മുകളിലാകും പണിതിട്ടുണ്ടാകുക; പള്ളിക്കടിയിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ പോരേ, അത് തകർത്തതാണെന്ന് പറയേണ്ട കാര്യമുണ്ടോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്; ബാബരിക്കേസിൽ കഴിഞ്ഞ ഒരു മാസമായി സുപ്രീംകോടതിയിൽ നടക്കുന്നത് ചൂടേറിയ വാദ പ്രതിവാദങ്ങൾ; വിധി ഒന്നര മാസത്തിനുള്ളിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബാബരി കേസിൽ സുപ്രീംകോടതിയിൽ നടക്കുന്നത് ചൂടേറിയ വാദപ്രതിവാദങ്ങൾ. പുരാവസ്തു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ക്ഷേത്രം തകർത്തതിന്റെ തെളിവില്ല എന്ന് സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക അഡ്വ. മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. പള്ളിക്കടിയിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ പോരേ, അത് തകർത്തതാണെന്ന് പറയേണ്ട കാര്യമുണ്ടോ എന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ചോദിച്ചു. അങ്ങനെയാണെങ്കിൽ 1528ൽ ക്ഷേത്രം തകർത്താണ് പള്ളിയുണ്ടാക്കിയതെന്ന് പറഞ്ഞ് സമർപ്പിച്ച ഹർജിയുടെ സാധുത പിന്നെ എന്താണ് എന്നായി മീനാക്ഷി.

എല്ലാം തകർത്തു എന്നു പറയാൻ കൃത്യമായ തെളിവ് വേണമെന്നും തകർത്തതിന്റെ അടയാളം വേണമെന്നും മീനാക്ഷി അറോറ പറഞ്ഞപ്പോൾ, എല്ലാം തകർത്താൽ പിന്നെ എന്ത് അടയാളമാണ് ബാക്കിയാകുക എന്ന് ജസ്റ്റിസ് ചന്ദ്രചൂഡും ചോദിച്ചു. സോമനാഥ് ക്ഷേത്രം തകർത്തതിന്റെ അടയാളം ഉണ്ടായിരുന്നുവെന്നായിരുന്നു മീനാക്ഷിയുടെ മറുപടി. രാമജന്മഭൂമിയിലെ ക്ഷേത്രങ്ങൾ തകർത്ത് പള്ളിയുണ്ടാക്കി എന്നു പറഞ്ഞാൽ തകർത്തുവെന്ന് തെളിയിക്കണമെന്നും മീനാക്ഷി വാദിച്ചു. ബാബരി കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. നേരത്തെ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമ ജന്മഭൂമിയാണെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് വാദം തുടരുന്നത്.

എല്ലാം തകർത്തു എന്നു പറയാൻ കൃത്യമായ തെളിവ് വേണമെന്നും തകർത്തതിന്റെ അടയാളം വേണമെന്നും മീനാക്ഷി അറോറ പറഞ്ഞപ്പോൾ, എല്ലാം തകർത്താൽ പിന്നെ എന്ത് അടയാളമാണ് ബാക്കിയാകുക എന്ന് ജസ്റ്റിസ് ചന്ദ്രചൂഡും ചോദിച്ചു.സോമനാഥ് ക്ഷേത്രം തകർത്തതിന്റെ അടയാളം ഉണ്ടായിരുന്നുവെന്നായിരുന്നു മീനാക്ഷിയുടെ മറുപടി. രാമജന്മഭൂമിയിലെ ക്ഷേത്രങ്ങൾ തകർത്ത് പള്ളിയുണ്ടാക്കി എന്നു പറഞ്ഞാൽ തകർത്തുവെന്ന് തെളിയിക്കണമെന്നും മീനാക്ഷി വാദിച്ചു. ബാബരി കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. നേരത്തെ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമ ജന്മഭൂമിയാണെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് വാദം തുടരുന്നത്.

'ഈ നിൽക്കുന്ന സുപ്രീംകോടതി വരെ ഏതെങ്കിലും നാഗരികതകളുടെ അവശിഷ്ടങ്ങൾക്കു മുകളിലാകും പണിതിട്ടുണ്ടാകുക. നമ്മൾ ഈ നിൽക്കുന്നത് മണ്ണടിഞ്ഞ നാഗരികതകൾക്കു മുകളിലാണ്. അവയെല്ലാം തിരിച്ച് കൊടുക്കണമെന്നു പറയുമോ. തരിശായി കിടക്കുന്ന സ്ഥലത്ത് പള്ളിയുണ്ടാക്കിയശേഷം അവിടെ നേരത്തേ ക്ഷേത്രമുണ്ടായിരുന്നു എന്നു പറഞ്ഞാൽ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ അതംഗീകരിക്കുക. എത്ര നൂറ്റാണ്ട് കഴിഞ്ഞാണ് ബാബരി ഭൂമിക്കുമേൽ അവകാശവാദം ഉന്നയിക്കുന്നത്'' എന്ന് മീനാക്ഷി വാദിച്ചപ്പോൾ ജസ്റ്റിസ് ബോബ്‌ഡെ ഇടപെട്ടു. ഇത്രയും പ്രാധാന്യമുള്ള ക്ഷേത്രം പൊളിഞ്ഞുവീഴാൻ ഏതായാലും വിശ്വാസികൾ സമ്മതിക്കില്ലെന്നും, അതിനാൽ അത് തകർത്തതാണ് എന്ന് കരുതിക്കൂടെ എന്ന് അദ്ദേഹം ചോദിച്ചു. ആരും ആരാധിക്കാൻ പോലും ഇല്ലാതെ ക്ഷേത്രം പൊളിഞ്ഞുപോയാൽ എങ്ങനെയാണ് അത് തകർത്തതാണ് എന്നു പറയുക എന്ന് മീനാക്ഷി തിരിച്ചുചോദിച്ചു.

1961 ലെ സംഭവത്തിന് പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് തെളിവായി കിട്ടിയത് 2003 ലാണ്. വർഷങ്ങൾക്ക് ശേഷമുള്ള ഈ തെളിവ് എങ്ങനെയാണ് എടുക്കുന്നത്. ക്ഷേത്രമുണ്ടെന്ന് സ്ഥാപിക്കാനുള്ള വാദത്തിന് സുപ്രീംകോടതി നൽകുന്ന പരിഗണന എല്ലാവരും കണ്ട പള്ളിയുടെ തെളിവിന് നൽകണമെന്നും അഡ്വ. മീനാക്ഷി പറഞ്ഞു. കഴിഞ്ഞ ദിവസം വാത്മീകീ രാമായണത്തിലും രാമചരിതമാനസത്തിലും രാമൻ ജനിച്ചത് അയോധ്യയിലെവിടെയാണെന്ന് കൃത്യമായി പറയുന്നില്ലെങ്കിലും ഹിന്ദുക്കൾക്ക് അങ്ങനെ വിശ്വസിച്ചുകൂടേയെന്ന് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ട തർക്കഭൂമിയിലല്ല, അയോധ്യയിൽ മറ്റെവിടെയോ ആണ് രാമൻ ജനിച്ചതെന്നാണ് തങ്ങളുടെ വാദമെന്ന് വഖഫ് ബോർഡ് വ്യക്തമാക്കി.

ബാബരി മസ്ജിദിന് പുറത്തുണ്ടായിരുന്ന രാം ഛബൂത്ര രാമജന്മഭൂമിയാണെന്ന് സുന്നി വഖഫ് ബോർഡ് അംഗീകരിച്ചിട്ടില്ലെന്ന് സഫരിയാബ് ജീലാനി സുപ്രീംകോടതിയിൽ ഓർമിപ്പിച്ചു. അതംഗീകരിച്ചുവെന്ന പരാമർശം തെറ്റാണെന്നും സഫരിയാബ് ജീലാനി കൂട്ടിച്ചേർത്തു. രാം ഛബൂത്ര രാമജന്മ ഭൂമിയാണെന്നത് കേസിൽ ഹിന്ദു പക്ഷത്തിന്റെ വിശ്വാസം മാത്രമാണ്. എന്നാൽ, ഗസറ്റിയറുകളിൽ ജന്മസ്ഥാൻ ക്ഷേത്രമായി പറയുന്നത് രാംകോട്ട് ക്ഷേത്രമാണ്. 1862ലെ ഒരു റിപ്പോർട്ടും ഇതിന് തെളിവായി ജീലാനി എടുത്തുകാട്ടി.

ബാബരി മസ്ജിദിന്റെ നടുവിലെ താഴികക്കുടത്തിൽനിന്ന് 60 അടി അകലത്തിലുള്ള രാം ഛബൂത്ര രാമൻ ജനിച്ച സ്ഥലമായി ആരാധിച്ചുവെന്ന് പറയുന്ന ഒരു രേഖയുടെ കാര്യവും ജീലാനി പരാമർശിച്ചു. ഇത് താങ്കളും ഇന്നലെ അംഗീകരിച്ചില്ലേ എന്ന് ജസ്റ്റിസ് ബോബ്‌ഡെ ചോദിച്ചപ്പോൾ ഇത് അവരുടെ വിശ്വാസമാണ് എന്നാണ് പറഞ്ഞതെന്ന് ജീലാനി മറുപടി നൽകി. 100 പേജിൽനിന്ന് രണ്ടു പേജ് മാത്രം എടുത്ത് വായിക്കുകയല്ല വേണ്ടതെന്നും ജീലാനി കൂട്ടിച്ചേർത്തു. 1950 മുതൽ 1989 വരെ സമർപ്പിച്ച ഹർജികളിലൊന്നിലും ബാബരി മസ്ജിദിന്റെ നടുവിലെ താഴികക്കുടത്തിന് താഴെയാണ് പള്ളിയെന്ന വാദം ഉന്നയിച്ചിട്ടില്ലെന്നും ജീലാനി ചൂണ്ടിക്കാട്ടി.

അമ്പലത്തിന്റെ മുകളിലാണെന്ന് പണിതതെന്ന് പറയാൻ തെളിവ് വേണം

നേരത്തെ ബാബരി മസജിദ് ക്ഷേത്രത്തിന്റെയോ ഹിന്ദു ആരാധനാ മന്ദിരത്തിന്റെയോ അവശിഷട്ങ്ങൾക്ക് മുകളിലാണ് പണിതതെന്ന വാദത്തിന് തെളിവ് കൊണ്ടുവരാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ബാബരി ഭുമി കേസിൽ ഹിന്ദുപക്ഷത്ത രാമവിഗ്രഹത്തിനു വേണ്ടി വാദം തുടരുന്ന അഡ്വ. സി.എസ്. വൈദ്യനാഥനോടാണ ചീഫ് ജസറ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിലെ രണ്ട ജഡ്ജിമാർ ഈ ആവശ്യമുന്നയിച്ചത.

കഴിഞ്ഞ രണ്ട് സഹസ്രാബദങ്ങളായി വിവിധ നാഗരികതകൾ നദീതീരങ്ങളിൽ വസിക്കുകയും വാസസ്ഥലം മാറ്റുകയും ചെയതിട്ടുണ്ട് എന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രാമവിഗ്രഹത്തിന്റെ അഭിഭാഷകനെ ഓർമിപ്പിച്ചു. നേരത്തെയുള്ള കെട്ടിടങ്ങളിലായിരുന്നു പല നാഗരികതകളും വാസസ്ഥലങ്ങൾ പണിതത്. എന്നാൽ, തകർത്ത ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ ബാബരി മസജിദ് നിർമ്മിച്ചതെന്നതിനുള്ള തെളിവാണ് വേണ്ടതെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ പറഞ്ഞു. ബാബറി മസ്ജിദിനടിയിലുണ്ടായിരുന്ന കെട്ടിടം ഷേത്രമായിരുന്നുവെന്നും അത് ശ്രീരാമന്റേതായിരുന്നുവെന്നുമാണ്
തെളിയിക്കേണ്ടതെന്ന് ജസറ്റിസ് എസ്.എ. ബോബഡെയും വൈദ്യനാഥനോട് ആവശ്യപ്പെട്ടു.

ബി.സി രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന നിലവറ ബാബരി മസജിദ് നിന്ന കെട്ടിടത്തിനടിയിൽ പുരാവവസതു വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന് വൈദ്യനാഥൻ മറുപടി നൽകി. കൊത്തുപണികളുള്ള തൂണുകളും തേച്ചുമിനുക്കിയ ചുമരുകളും കാലഗണനക്കുള്ള തെളിവായി പുരാവസതു വകുപ്പ് അംഗീകരിച്ചിട്ടുണ്ട. ബാബരി മസ്ജിദ് തകർക്കുന്നതിന മുമ്പ നടത്തിയ പര്യവേക്ഷണത്തിൽ പുരാവസ്തു വകുപ്പ് കണ്ടെടുത്ത ശിൽപങ്ങളുടെയും രൂപങ്ങളുടെയും ചിത്രങ്ങൾ വൈദ്യനാഥൻ സുപ്രീംകോടതിക്ക് സമർപ്പിച്ചു. അവിടെനിന്ന കണ്ടെടുത്ത ചിത്രങ്ങളും ശിൽപങ്ങളും ഇസ്ലാമികമായ പാരമ്പര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന അദ്ദേഹം വാദം തുടർന്നു.

പള്ളികളിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ചിത്രങ്ങളുണ്ടാകില്ല. ബാബരി മസ്ജിദിന്റെ കെട്ടിടത്തിൽ തന്നെ ഇവയുണ്ടായിരുന്നതിനാൽ അത്ര പള്ളിയല്ലെന്ന തീർത്തുപറയാൻ കഴിയും. അതിനാൽ മുസലിംകൾ പ്രാർത്ഥിച്ചിരുന്നു എന്ന കാരണംകൊണ്ട മാത്രം മുസലിംകൾക്ക് ആ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നൽകാനാവില്ല. ഒരു തെരുവിൽ നമസ്‌ക്കരിച്ചതുകൊണ്ട ആ തെരുവ് പള്ളിയാകില്ല. അവിടെ നടന്ന പര്യവേക്ഷണത്തിൽ മുസലിം കലാരൂപങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

വിധി ഒന്നരമാസത്തിനുള്ളിൽ

രാജ്യം കാത്തിരിക്കുന്ന ബാബരി കേസിലെ വിധി ഒന്നരമാസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ്
പൊതുവെ വിലയിരുത്തപ്പെടുത്ത്. നവംബർ 17 നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. അതിനുള്ളിൽ വിധി പറയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
ഇതിനായി കേസിലെ വാദം ഒക്ടോബർ 18ന് പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നിർദ്ദേശിച്ചു. വാദം കേൾക്കൽ ഒരു ദിവസം പോലും നീട്ടിനൽകാൻ കഴിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ആവശ്യമെങ്കിൽ ഒക്ടോബർ 18ന് ശേഷം ഒന്നോ രണ്ടോ ദിവസം കൂടി വാദം കേൾക്കൽ നീട്ടിനൽകാം എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

ഒക്ടോബർ 18ന് വാദം പൂർത്തിയായാൽ പിന്നെ വിധിയെഴുതാൻ ഭരണഘടനാ ബെഞ്ചിന് ലഭിക്കുക ഒരുമാസത്തെ കാലാവധിയാണ്. കേസിലെ വിവിധ കക്ഷികൾ നൂറുകണക്കിന് രേഖകളാണ് ഭരണഘടനാ ബെഞ്ചിന് കൈമാറുന്നതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് അയോധ്യാ കേസിലെ വിധി നാലാഴ്ചക്കുള്ളിൽ പ്രസ്താവിക്കുന്നതു തന്നെ അത്ഭുതകരമായിരിക്കും എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്.

ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഉൾപ്പടെ ആഴ്ചയിൽ അഞ്ചുദിവസവും അയോധ്യാ കേസിൽ വാദം കേൾക്കുന്നുണ്ട്. ഇതിന് പുറമെ ദിവസവും അഞ്ചുമണി വരെയാണ് വാദംകേൾക്കൽ നടക്കുന്നത്. സാധാരണ നാലുമണിവരെയാണ് കോടതി ഹർജികളിൽ വാദം കേൾക്കുന്നത്. 32-ാം ദിവസത്തെ വാദമാണ് ഇന്ന് ഭരണഘടനാ ബെഞ്ചിന് മുന്നിൽ പുരോഗമിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP