1 usd = 72.13 inr 1 gbp = 93.30 inr 1 eur = 78.41 inr 1 aed = 19.64 inr 1 sar = 19.23 inr 1 kwd = 235.38 inr

Feb / 2020
25
Tuesday

ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും

January 02, 2020 | 01:42 PM IST | Permalinkഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും

എം മാധവദാസ്

ലോകത്തിന്റെ പലഭാഗത്തും നല്ലതിന് മാത്രമല്ല ചീത്തക്കുമുണ്ട് അവാർഡ്. യുഎസിലും യൂറോപ്പിലുമൊക്കെ സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം ഇത്തരം നെഗറ്റീവ് അവാർഡുകൾ ഉണ്ട്. നല്ല ജനപ്രതിനിധിക്ക് അവാർഡ് നൽകുന്നതുപോലെതന്നെ മോശം പ്രതിനിധിക്കുമുണ്ട് പുരസ്‌ക്കാരം. ഈ രീതി നമ്മുടെ നാട്ടിൽ ഇനിയും എത്തിയിട്ടില്ല എന്നേയുള്ളൂ. ഹോളിവുഡ്ഡിന് സമാന്തരമായി മോശം അവാർഡ് നൽകുന്ന കൂട്ടായ്മ ഇന്നും പ്രവർത്തിക്കുന്നു. അത് നിങ്ങളുടെ കലാസൃഷ്ടി മെച്ചമെച്ചമല്ലെന്ന് കാണിച്ച് തിരുത്തൽ വരുത്താനാണ്. ഒരുതവണ മോശം അവാർഡ് വാങ്ങിച്ചവർ അടുത്തതവണ ഓസ്‌ക്കാർ വാങ്ങി ഞെട്ടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തിരുത്തലിനും കൂടുതൽ മെച്ചപ്പെടുത്തലിനുമുള്ള ഒരു കൾച്ചറൽ ഷോക്ക് ട്രീറ്റ്മെന്റ് തന്നെയാണ് ഇത്. മോശം സിനിമകളെ പരിഹസിക്കുകയും നിശിതമായ ആത്മ പരിശോധനക്ക് വിധേയമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതുതന്നെയാണ് ഈ അവാർഡുകളുടെ ലക്ഷ്യവും.

തല്ലിപ്പൊളി സിനിമകളുടെ ചാകരക്കാലമായിരുന്നു 2019. 194 സിനിമകളിൽ നല്ല സിനിമകൾ എന്ന വിശേഷിപ്പിക്കാവുന്ന വെറും 20ൽ താഴെ. ബാക്കിയുള്ളവ നോക്കി എറ്റവും അറുബോറൻ ചിത്രങ്ങൾക്ക് അവാർഡ് കൊടുക്കുക എന്നു പറയുന്നത് ശരിക്കും ഒരു ടാസ്‌ക്കാണ്. ഏറ്റവും ഞെട്ടിപ്പിക്കുന്നത് നമ്മുടെ സൂപ്പർതാര സംവിധായകരും നടന്മാരുമൊക്കെ കൂതറ സിനിമകൾക്കുള്ള നോമിനേഷനിൽ ഉണ്ടെന്നതാണ്. മലയാള സിനിമയുടെ സാമ്പത്തിക അടിത്തറ വർധിക്കുമ്പോളും നിലവാരം പടവലങ്ങപോലാണെന്ന് വ്യക്തം. ഇതിൽ പ്രരാബ്ധങ്ങളുടെ നടുവിൽ കുറഞ്ഞ ചെലവിൽ സിനിമ നിർമ്മിച്ചവരെ മോശം ഈ വാർഡിൽനിന്ന് ഒഴിവാക്കിയിട്ടും. കാരണം അവരുടെ സാഹചര്യം അങ്ങനെയാണ്. പക്ഷേ കോടികൾ പൊടിച്ചിട്ടും, സൂപ്പർ താരങ്ങളുടെ ഡേറ്റ് കിട്ടിയിട്ടും അറു വെറുപ്പിക്കൽ പടങ്ങൾ എടുക്കുന്നവരോ? പ്രേക്ഷകരുടെ തലച്ചോർ കൊള്ളയടിക്കുന്ന ഇത്തരക്കാർക്കുള്ള താക്കീത് കൂടിയാണ ഈ അവാർഡ്.

ഒരു അഡാർ ലൗ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഇട്ടിമാണി മെയഡ് ഇൻ ചൈന, ജാക്ക് ആൻഡ് ഡാനിയൽ, ഗാനഗന്ധർവൻ, 9, കൽക്കി, തൊട്ടപ്പൻ, പതിനെട്ടാം പടി, ആകാശഗംഗ -2 കുട്ടിമാമ, ചിൽഡ്രൻസ് പാർക്ക്, എവിടെ, ആദ്യരാത്രി, പ്രണയമീനുകളുടെ കടൽ, പടട്ടാഭിരാമൻ, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, എടക്കാട് ബറ്റാലിയൻ, ലൂക്ക, മേരാം നാം ഷാജി, വലിയപെരുന്നാൾ, തൃശൂർപൂരം, അള്ള് രാമചന്ദ്രൻ തുടങ്ങിയ ഒരു പാട് ചിത്രങ്ങൾ മോശം ചിത്രങ്ങളുടെ നോമിനേഷനിൽ ഉണ്ട്. മലയാള സിനിമ കലാപരമായി ഒട്ടും മുന്നേറുന്നില്ല എന്നതിന്റെ സൂചകം തന്നെയാണ് ഇത്.

പ്രണവ് പാരമ്പര്യത്തിൽ അഭിരമിക്കരുത്

ഈ വർഷത്തെ മോശം നടനുള്ള പുരസ്‌ക്കാം പോവുന്നത് പ്രണവ് മോഹൻലാലിനാണ്. മോശം നടി പ്രിയവാര്യരും. മുത്തഛന് ആനപ്പുറത്തിരുന്നതിന്റെ തഴമ്പുണ്ടെങ്കിൽ കൊച്ചുമകന് അതുണ്ടാകില്ലെന്ന സാമന്യബോധം വേണ്ടത് പ്രണവ് മോഹൻലാലിന്റെ ആരാധകർക്കാണ്. ലാൽ എന്ന അതുല്യനടനോടുള്ള മലയാളികളുടെ നൊസ്റ്റാൾജിയ മുതലെടുക്കാൻ വേണ്ടിതന്നെയായിരുന്നു 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്്' എന്നപേരിൽ അരുൺഗോപിയുടെ സംവിധാനത്തിൽ ചിത്രമൊരുക്കിയത്. ലാൽ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രമായ ഇരുപതാം നൂറ്റാണ്ട് എന്ന പേരിനോട് സാമ്യമുള്ള പേരുതന്നെ തന്ത്രപുർവം ഇവർ എടുത്തതുതന്നെ ഈ ലാൽ കരിസ്മ ചൂഷണം ചെയ്യാൻ വേണ്ടിയാണ്. പക്ഷേ ചിത്രത്തിൽ പ്രണവിന്റെ പ്രകടനം നോക്കുക. ഇടിക്കട്ടകൊണ്ട് കുത്തിയാലും ഭാവം വരാത്ത രീതിയിലുള്ള നിർവികാരതയാണ് പലപ്പോളും ഈ നടന്റെ മുഖത്ത് കാണുന്നത്. അറുബോറായ ചിത്രം ബോക്സോഫീസിൽ എട്ടുനിലയിൽ അല്ല 14 നിലയിലാണ് പൊട്ടിയത്. ഒന്നു ചോദിക്കാട്ടെ, താരപുത്രൻ എന്ന പദവി ഒന്നുകൊണ്ട് മാത്രമല്ലേ, പ്രണവ്് പിടച്ചു നിൽക്കുന്നത്. ഓഡിഷനിൽ ഏതെങ്കിലും ഒരു യുവ നടൻ ഇങ്ങനെ പെരുമാറിയിരുന്നെങ്കിൽ, ഇവർ ഓടിച്ച് വിടുമായിരുന്നില്ലേ. ഭാവഭിനയത്തിൽ ഡയലോഗ് ഡെലിവറിയിൽ, എല്ലാം ആവറേജിന് താഴെയാണ് ഈ യുവനടൻ. ആക്ഷൻ രംഗങ്ങളിലെ ചടുലത മാത്രമാണ് ആശ്വാസം. ( നിങ്ങളുടെ ആക്ഷൻ എന്ത് എന്ന് നോക്കിയല്ല, മുഖത്ത് എന്തുവിരിയുന്നു എന്ന് നോക്കിയാണ്, നടനെ വിലയിരുത്തേണ്ടത്)

ആദ്യ ചിത്രമായ ജീത്തുജോസഫിന്റെ 'ആദി'യിലും ആരാധകർ തള്ളിമറിക്കുന്നപോലുള്ള ഒരു പ്രകടനം പ്രണവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. പാരമ്പര്യത്തിൽ അള്ളിപ്പിടിച്ചിരിക്കാതെ സ്വന്തമായി ഒരു വ്യക്തിത്വം കണ്ടത്താനാണ് ഈ യുവ നടൻ ശ്രമിക്കേണ്ടത്. രാജഭരണക്കാലത്ത് മക്കൾക്ക് കിരീടവും ചെങ്കോലും കൈമാറുന്നപോലെ, താര പുത്രന്മാരുടെ മക്കൾക്കും ആരാധകക്കൂട്ടങ്ങളെ കൈമാറിക്കിട്ടുന്നത് ഇപ്പോഴും നടന്നുവരികയാണ്. ഫാൻസുകാരുടെ തള്ളലുകളെ അർഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളണഞ്ഞ് സ്വന്തമായി ഒരു സ്റ്റെൽ ഉണ്ടാക്കാനാണ് പ്രണവ് ശ്രമിക്കേണ്ടത്. ഇതുകൊണ്ട് പ്രണവിനെ എഴുതി തള്ളേണ്ട കാര്യവുമില്ല. പണ്ട് ഫഹദിന്റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിൽ ഒരു അമൂൽബേബിയായി വന്ന ഫഹദ്ഫാസിലിനെ ഓർമ്മയില്ലേ. ആ അർബൻ കാമുകൻ, അങ്ങേയറ്റം പ്രഹരശേഷിയുള്ള ഒരു നടനെ മനസ്സിൽ ഒളിപ്പിച്ച അഗ്നി പർവതമായിരുന്നെന്നും, ഭാവിയിൽ മലയാള സിനിമ അടയാളപ്പെടുത്തുന്ന നടൻ ആവുമെന്ന് നമ്മളിൽ എത്രപേർക്ക് അറിയാമായിരുന്നു. അതായത് ഒന്നോ രണ്ടോ ചിത്രങ്ങൾകൊണ്ട് ഒരു നടനെയും വിലയിരുത്താൻ കഴിയില്ലെന്ന് ചരുക്കം. വിമർശനങ്ങളിൽ്നിന്ന് പാഠം പഠിച്ച് മുന്നേറാൻ പ്രണവിന് ആവട്ടെ.

കണ്ണിറക്കി കാട്ടി പറ്റിക്കുന്നപോലുള്ള ഒരു നടപടിയായിപ്പോയി, അഡാർ പബ്ലിസിറ്റിയുമായി ഇറങ്ങിയ അഡാർ ലൗവിലെ നായിക പ്രിയാവാര്യരുടെ പ്രകടനം. 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിലെ പുരികവളക്കൽ രംഗം ലോകവ്യാപകമായാണ് വൈറൽ ആയത്. പക്ഷേ ചിത്രം ഇറങ്ങിയപ്പോൾ, പ്രിയാവാര്യരുടെ പ്രകടനം അതി ദയനീയമായിരുന്നു. സ്ഥിരമായി ഒരു വളിപ്പ് ചിരി മുഖത്ത് ഒട്ടിച്ചുവെച്ചപോലെയാണ് ഈ നടിയുടെ മിക്ക രംഗങ്ങളും ഒമർലുലു ചിത്രീകരിച്ചത്. പുതുമുഖ നടിയേക്കാൾ ഈ വിഷയത്തിൽ വിമർശിക്കപ്പെടേണ്ടത്, മോശം രംഗങ്ങൾ ഒരുക്കിയ സംവധായകൻ തന്നെയാണ്. പക്ഷേ ഒരു നടി എന്ന നിലയിൽ തന്നെ സ്റ്റാമ്പ് പതിപ്പിക്കാൻ പ്രിയാ വാര്യർക്കും ആയില്ല. യുവ നടിയല്ലേ. ഇനിയും സമയമുണ്ട്്. വളർന്നുവരുമെന്ന് പ്രതീക്ഷിക്കാം.

ഇട്ടിമാണിയും കൽക്കിയും : കോപ്രായ ചിത്രങ്ങളിൽ നമ്പർവൺ

2019ലെ നൂറോളം മോശം ചിത്രങ്ങളിൽ നിന്ന് മോസ്റ്റ് ബോറായി തെരഞ്ഞെടുത്ത് മോഹൻലാലിന്റെ ഇട്ടിമാണി, ടൊവീനോയുടെ കൽക്കി എന്നീ ചിത്രങ്ങളാണ്.മോഹൻലാൽ എന്ന അതുല്യ നടനെവെച്ചുള്ള ഒന്നാന്തരം കോപ്രായമായിരുന്നു ഇട്ടിമാണി മെയിഡ് ഇൻ ചൈന. ലാലിനെപ്പോലൊരു നടനെ എങ്ങനെയെല്ലാം ഉപയോഗിക്കാം. പക്ഷേ ഒരു കഥയുമില്ലാതെ സമാന്യബുദ്ധിയെ വക്രീകരിച്ചുകൊണ്ടിറക്കി ഇട്ടിമാണി ബോക്സോഫീസിലും വൻ ദുരന്തമായി. അയൽവാസിയായ വയോധികയെ വിവാഹം കഴിക്കുന്ന ലാൽ കഥാപാത്രത്തിന്റെ ആദ്യരാത്രിയും ഒക്കെ കണ്ടാൽ ഓക്കാനം വരും.മോഹൻലാലിന്റെ കൂടെ തിന്ന് കൊഴുത്തിരിക്കുന്ന വലിയയൊരു വിഭാഗം ഉണ്ടല്ലോ. തിരക്കഥ പരിശോധിക്കാനും കഥ തിരുത്താനും ഒക്കെയായി. ഈ ടീമുകളൊക്കെ ഈ പടത്തിന്റെ കഥ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. പുതുമുഖങ്ങളായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഈ ആന്റണി പെരുമ്പാവൂർ ചിത്രം നിങ്ങൾക്ക് ആസ്വദിക്കണമെങ്കിൽ മസ്തിഷ്‌കത്തിൽ യുക്തിയുടെയും സാമാന്യബോധത്തിന്റെയും ഫാക്കൽട്ടികളെ നിയന്ത്രിക്കുന്ന ഫ്രണ്ടൽ കോർട്ടക്‌സിന്റെ ഒരു ഭാഗം എടുത്തുകളയേണ്ടി വരും. തലച്ചോറെടുത്ത് തുരന്ന് മുത്തൂറ്റ് ബാങ്കിൽ പണയം വെച്ചവർക്കേ ഈ പടം കണ്ടുതീർക്കാൻ കഴിയൂ.

ഈ ചിത്രത്തിലെ ചില ഉദാഹരണങ്ങൾ നോക്കുക. കാർ ഒന്നും ഉപയോഗിക്കാതെ ഈ പടത്തിലെ നായകൻ ആംബുലൻസിലാണ് യാത്രചെയ്യുക എന്ന് മാത്രമല്ല അയാൾ പെണ്ണുകാണാൻ പോകുന്നതുപോലും ആംബുലൻസിലാണ്.സ്വന്തം അമ്മയുടെ ഓപ്പറേഷന് കെട്ടിയ പണത്തിൽ നിന്ന് ആശുപത്രിക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്ന നായകൻ, സ്വന്തം വിവാഹത്തിന് കിട്ടുന്ന ബ്രോക്കറേജിൽനിന്നും കമ്മീഷൻ ആവശ്യപ്പെടുന്നു! മരണവീട്ടിൽ ഉച്ചത്തിൽ ടിവിവെക്കുക, കോഴിയെ കെട്ടിത്തൂക്കി വെടിവെച്ചുകൊല്ലുക തുടങ്ങിയ കലാപരിപാടികൾ ചിത്രത്തിൽ വേറെയുമുണ്ട്. ബാക്കിയുള്ളവ പറയുന്നില്ല. എല്ലാം വെറെററ്റി കോമഡികൾ തന്നെ. ഒരു കോമഡി ഫലിക്കുക അത് സന്ദർഭത്തിന് യോജിക്കുമ്പോഴാണെന്ന പ്രാഥമിക പാഠം ഈ പടത്തിന്റെ സംവിധായകർ മറന്നുപോയി. ഇത്തരം അസംബന്ധ രംഗങ്ങളാണ് ചിത്രത്തിൽ ഏറെയും. വേണെങ്കിൽ ഒരു അസംബന്ധ കോമഡിക്കഥ എന്ന് ടൈറ്റിലും കൊടുക്കാമായിരുന്നു. കഷ്ടം തന്നെയാണ് മലയാള സിനിമയുടെ പ്രതിഭാ ദാരിദ്ര്യം. നെഞ്ചുവിരിച്ച് ലാലേട്ടൻ എന്ന് ആർത്തുവിളിച്ച് തീ്യേറ്റിറിൽ കയറിയ പാവങ്ങൾ ഇറങ്ങിപ്പോവുന്നത് ഒന്ന് കാണേണ്ടതാണ്.

തുടർച്ചയായ വിജയങ്ങളിലൂടെ കത്തിക്കയറി വരികയായിരുന്ന യുവതാരം ടൊവീനോ തോമസ് 2019ൽ ഏറ്റവും പ്രതീക്ഷ അർപ്പിച്ചിരുന്ന ചിത്രമായിരുന്നു കൽക്കി. തമിഴിലെ സൂര്യ മൂവികളിലൂടെ ആക്ഷൻ ഹീറോ ആകാനുള്ള ടൊവീനോയുടെ ശ്രമം പക്ഷേ അടപടലം പാളി. അത്തരം കത്തികൾ തമിഴിലും തെലുങ്കിലുമായാൽ കാണും. മലയാളത്തിലയാൽ ട്രോളും. ഈ ടിപ്പിക്കൽ മല്ലു സൈക്കോളജി പക്ഷേ ടൊവീനോക്ക് പിടികിട്ടിയില്ല. പ്രവീൺ പ്രഭരം, സുജിൻ സുജാതൻ എന്നിവർ രചന ഒരുക്കി. പ്രവീൺ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ ത്രില്ലർ എന്നപേരിൽ പ്രേക്ഷകന് നൽകിയത് പെരും കത്തിയാണ്. സൂര്യ' പ്രധാനവേഷത്തിലെത്തിയ 'സിങ്കം' സിനിമ പോലെ ശുദ്ധികലശവുമായി എത്തുന്ന ഇൻസ്‌പെക്ടർ റോളിലാണ് ടൊവീനോ. മറ്റൊർഥത്തിൽ സിങ്കത്തിന്റെ കോപ്പിയാണ് ഈ ചിത്രം. ആരാധകന് കൈയടിക്കാൻ വകയുള്ള പൊലീസ് കഥാപാത്രം. കോരിത്തരിപ്പിക്കുന്ന മാസ് ഡയലോഗ്-അങ്ങനെയാണ് നായകന്റെ കടന്നുവരവ്. ഇത്തരം കത്തികളൊന്നും മലയാളികൾ അംഗീകരിച്ചു തരില്ല എന്ന സമാന്യബോധംപോലും ടൊവീനോക്ക് ഇല്ലാതെ പോയി. മലയാള സിനിമയെ തമിഴ് പാണ്ടിപ്പടം പോലാക്കാനുള്ള ഒരു ട്രൻഡ് ഈ പടം വിജയിച്ചാൽ ഉണ്ടാകുമായിരുന്നു. അതുകൂടിവച്ചാണ് ഈ അവാർഡ് നൽകുന്നത്.

എന്തുകൊണ്ട് വിനയനും ജെനീസും മോശം സംവിധായകരാവുന്നു?

ലോകത്തിൽ ആദ്യമായിട്ടാണ് ഒരു ഹൊറർ മൂവി കണ്ട് ചിരിച്ചുപോകുന്നതത്. അതായിരുന്നു വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ-2. അതുകൊണ്ടുതന്നെയാണ് വിനയൻ ഈ വർഷത്തെ മോശം സംവിധായകരിൽ ഒരാൾ ആകുന്നത്. മലയാളത്തിൽ നാളിതുവരെ ഇല്ലാത്ത ഒരു അവസവരം ആയിരുന്നു ജെനീസ് മുഹമ്മദ് എന്ന സംവിധായകൻ കിട്ടയത്. അതായിരുന്നു 9 എന്ന സയൻസ് ഫിക്ഷൻ. പക്ഷേ അത് ഒരു അഴുകിയ പടമാക്കി നശിപ്പിച്ചു കളഞ്ഞു.

വെള്ള സാരിയുടുത്ത് പാട്ട് പാടി നടക്കുന്ന പ്രേതം, ഹോളിവുഡ് സിനിമയിൽ നിന്ന് കടമെടുത്ത പോലുള്ള മറ്റ് പ്രേതങ്ങൾ! പഴകി മടുത്ത കഥയെ വീണ്ടും വിനയൻ ആവർത്തിക്കുമ്പോൾ ഇത് മലയാളം കണ്ട മോശം ഹൊറർ ചിത്രങ്ങളിൽ ഒന്നാവുകയായിരുന്നു.20 വർഷങ്ങൾക്ക് ശേഷം മാണിക്കശേരി കോവിലകത്തേയ്ക്ക് ഗംഗയെന്ന ദുരാത്മാവിനെ തിരികെ കൊണ്ടുവന്ന് പ്രേക്ഷകരെ ഭയത്തിന്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തും എന്നായിരുന്നു സംവിധായൻ അവകാശപ്പെട്ടത്. എന്നാൽ സിനിമ കണ്ട പ്രേക്ഷകർ ഗംഗയെ കണ്ട് പേടിച്ചോ എന്ന് ചോദിച്ചാൽ സംശമാണ്. സിനിമ തുടങ്ങുന്നത് തന്നെ പുതുമഴയായ് വന്നു നീ എന്ന ഗാനത്തോടെയാണ്. ഗാനത്തോടൊപ്പം തന്നെ ഒന്നാം ഭാഗത്തിലെ ഏറെ കുറെ പ്രധാന ഭാഗങ്ങൾ ഗ്രാഫിക്‌സിലൂടെ കാണിക്കുന്നുണ്ട്.

ഇതെല്ലാം രണ്ടാം ഭാഗം കാണാൻ പ്രേക്ഷകനിൽ താൽപര്യം ജനിപ്പിക്കുന്നു. എന്നാൽ സിനിമ ആരംഭിച്ച് ഇന്റെർവൽ ആവുന്നതിന് മുമ്പ് തന്നെ പ്രേക്ഷകനിൽ നിരാശ ഉണ്ടാക്കുകയാണ് ചിത്രം. ഇരുപത് വർഷങ്ങൾക്ക് മുമ്പുള്ള സിനിമയുടെ ഒന്നാം ഭാഗത്തിന്റെ അതേ പാറ്റേൺ അല്ലെങ്കിൽ ഏറെ കുറെ അതിനോട് അടുത്ത് നിൽക്കുന്ന രീതിയിൽ രണ്ടാം ഭാഗവും ചെയ്യാൻ ശ്രമിച്ചതിലെ പൊരുത്തക്കേടുകൾ സിനിമ മുന്നോട്ട് പോകുന്തോറും പല ഭാഗങ്ങളിലും കാണാം. വെള്ള സാരിയുടുത്ത് പാട്ട് പാടി നടക്കുന്ന പ്രേതം. ഹോളിവുഡ് സിനിമയിൽ നിന്ന് കടമെടുത്ത പോലുള്ള മറ്റ് പ്രേതങ്ങൾ... ഇതെല്ലാം ഈ കാലത്ത് എത്രത്തോളം സക്‌സസ് ആവുമെന്ന് ചിന്തിക്കാവുന്നതേയുള്ളു. എന്നാൽ ഗ്രാഫിക്‌സിന്റെ സഹായത്തോടെ മൺമറഞ്ഞ് പോയ മയൂരിയെ അതായത് ആകാശഗംഗയിലെ യഥാർത്ഥ ദുരാത്മാവിനെ വീണ്ടും വെള്ളിത്തിരയിൽ കൊണ്ടുവന്നത് മികച്ച് നിൽക്കുന്നു. എങ്കിൽ പോലും മറ്റ് പേടിപ്പെടുത്തുന്ന രംഗങ്ങൾ ഒന്നും പ്രേക്ഷകനിൽ ഭയം സൃഷ്ടിച്ചില്ല.

വൻ പ്രതീക്ഷകളോടെ വന്ന ചിത്രമായിരുന്നു പ്രഥ്വീരാജ് നായകനായ 9. മലയാളത്തിൽ ഹോളിവുഡ്ഡ് നിലവാരത്തിലുള്ള സയൻസ് ഫിക്ഷൻ എന്നൊക്കെ പറഞ്ഞിട്ട് വെറും കിളിപോയ ചിത്രമാണ് എടുത്തൂവെച്ചത്. ഹൊറർ, സൈക്കോളജിക്കൽ, സയൻസ് ഫിക്ഷൻ, ത്രില്ലർ എന്നിവയെല്ലാം കൂടിക്കൂഴഞ്ഞത് ചിത്രത്തിന്റെ അസാധാരണമായ പ്രമേയത്തിന് തിരിച്ചടിയായി. .ഒരു സുപ്രഭാതത്തിൽ ലോകത്തിൽ വൈദ്യുതി ഇല്ലാതായാൽ, മൊബൈലും ഇന്റർനെറ്റും വാട്സാപ്പും ഒന്നും പ്രവർത്തിക്കാതായാൽ, മോട്ടോർ വാഹനങ്ങൾ അടക്കം സ്റ്റാർട്ട് ചെയ്യാൻപോലും കഴിയാതിരുന്നാൽ..... ശരിക്കും ഒരു ഹോളിവുഡ്ഡ് സയൻസ് ഫിക്ഷനുള്ള എല്ലാ ചേരുവയുമായിട്ടാണ്, നമ്മുടെ പ്രിയതാരം പ്രഥ്വീരാജിന്റെ പുതിയ ചിത്രമായ '9' തുടങ്ങുന്നത്. 'ഈ ലോകത്തിനുമപ്പുറം' എന്ന ടാഗും സൂപ്പർ പെർഫക്ഷനുള്ള ട്രയിലറും ടീസറും ഉയർത്തിയ വമ്പൻ പ്രതീക്ഷകൾ സാധൂകരിക്കുന്ന രീതിയിലാണ്, പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ ജെനീസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 9തിന്റെ ആദ്യത്തെ ഇരുപതുമിനുട്ട്.

അസാധാരണമാംവിധം വലിപ്പമുള്ള ഒരു ഉൽക്ക ഭൂമിയെ തൊട്ടുകൊണ്ട് കടന്നുപോവുന്ന ദിവസത്തിലേക്ക് എത്തുകയാണ് ലോകം. അതിന്റെ കാന്തികവലയത്തിൽപെട്ട് ഭൂമിയിലെ എല്ലാ വൈദ്യുത കാന്തിക ഉപകരങ്ങളും നിശ്ചലമാവും. ഉൽക്ക കടന്നുപോവാൻ 9 ദിവസം നീണ്ടു നിൽക്കും. ഈ ദിനങ്ങൾ ലോകം കഴിച്ചുകൂട്ടേണ്ടത് ശരിക്കും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ മനുഷ്യനെപ്പോലെ ആയിരിക്കണം. അതായത് വൈദ്യുതിയില്ല, കാറില്ല, ബസ്സില്ല, നെറ്റില്ല അങ്ങനെ. ഈ വിചിത്രമായ ഒമ്പത് ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്. പക്ഷേ ആ പ്രമേയം കഥയുടെ കാമ്പില്ലായ്മയാൽ മൊത്തം കുളം ആവുകയാണ്. ഇതിൽ ഒരു കുടുംബ കഥയൊകെ കേറ്റിയതോടെ കഥ ആകെ ട്രാക്കുമാറി. നല്ല പ്രമേയമായിരുന്നു പക്ഷേ സിനിമ മോശം. അതാണ് 9 ന്റെ അവസ്ഥ. ഓപ്പറേഷൻ സക്സ്സ് പക്ഷേ രോഗി മരിച്ചു എന്ന് പറഞ്ഞപോലെ.

മറ്റ് പുരസ്‌ക്കാരങ്ങൾ ഇങ്ങനെ:

മോശം കഥക്ക് ഒരു അവാർഡ് കൊടുക്കയാണെങ്കിൽ അത് പോവുക, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കഥ എഴുതിയ അരുൺ ഗോപിക്ക് തന്നെയായിരിക്കും. ഒരു പുതുമയും ഇല്ലാത്ത 19ാം നൂറ്റാണ്ടിലെ കഥയാണിത്. മോശം തിരക്കഥക്കുള്ള അവാർഡ് കഥ കുളമാക്കിയ തൊട്ടപ്പൻ എന്ന വിനായകൻ ചിത്രത്തിനാണ്. കാരണം ഫ്രാൻസിസ് നൊറോണയുടെ ഒന്നാം തരം കഥയായിരുന്നു 'തൊട്ടപ്പന്' ആധാരമാക്കിയത്. എന്നാൽ സംവിധായകൻ ഷാനവാസ് ബാവക്കുട്ടിയും തിരക്കഥാകൃത്ത് പി എസ് റഫീക്കും അത് കുളമാക്കി. അതുകൊണ്ട് തന്നെ മോശം തിരക്കഥക്കുള്ള അവാർഡ് പി എസ് റഫീക്കിന് ഇരിക്കട്ടെ.

ചവറുകളുടെ ബാഹുല്യം കാരണം ഗാനരചന, സംഗീത സംവിധാനം എന്നീ മേഖലകളിൽ ആർക്കും അവാർഡ് കൊടുക്കുന്നില്ല. കാരണം എല്ലാം ഒന്നിനൊന്ന് മോശം. പ്രശസ്ത ഗാന നിരൂപകൻ ടി പി ശാസ്തമംഗലം ചൂണ്ടിക്കാട്ടുന്നത് നോക്കുക.- ജാക്ക് ആൻഡ് ഡാനിയേൽ എന്ന സിനിമയലെ ഒരു പാട്ടുനോക്കുക.

'ഈ വഴിയൊഴുകിവരും

തണുതണുത്ത കാറ്റിലെ മലർമണമോ

പാതിര കടന്നുവരും

പുലരിയുടെ ചോലെഴുമരുണിമയോ

അറിയാതെന്നിൽ ചേക്കേറുമാരാണു നീ'-

ഷാൻ റഹ്മാന്റെ കുത്തിക്കുറിക്കലിനുസരിച്ച് ഗോപീസുന്ദർ ചിട്ടപ്പെടുത്തിയ ഈ ഗാനമൊക്കെ ഭൂലോക ദുരന്തമാണെന്ന് ടി പി ശാസ്ത മംഗലം ചൂണ്ടിക്കാട്ടുന്നു. എന്താണ് ഈ പാട്ടിന്റെ വരികളുടെ അർഥം. ഒരേ അച്ചിൽ വാർത്ത സംഗീതം.

വെറുപ്പിക്കലിനുള്ള സമഗ്രപുരസ്‌ക്കാരം ജയറാമിന്

ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ്മേക്കറായിരുന്ന ജയറാമിന് മോസ്റ്റ് വെറുപ്പിക്കൽ അവാർഡ് കൊടുക്കന്നതിന് ഈ ലേഖകനും വിഷമമുണ്ട്. പക്ഷേ കാര്യങ്ങൾ അങ്ങനെയാണ്. ലോനപ്പന്റെ മാമോദീസ, ദ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ, മാർക്കോണി മത്തായി, പട്ടാഭിരാമൻ. 2019ൽ ജയറാം നായകനായ ചിത്രങ്ങളാണിത്. എല്ലാം ഒന്നിനൊന്ന് ബോർ. ഇതിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമനാണ് അൽപ്പം പിടിച്ചു നിന്നത്. അതും അവസാനം ആകുമ്പോഴേക്കും വെറുപ്പിച്ച് കൈയിൽ തരും. എന്തിനാണ് യാതൊരു കഥയും കഴമ്പുമില്ലാത്ത ചിത്രങ്ങളിൽ, ജയറാം തലവെച്ചുകൊടുക്കുന്നതെന്ന് എന്ന് മനസ്സിലാവുന്നില്ല.

കഴിഞ്ഞ കുറേക്കാലമായി ജയറാം സിനിമകളുടെ അവസ്ഥ ഇതുതന്നെയാണ്. ഒരു ഹിറ്റ് ചിത്രം നാം കണ്ടിട്ട് എത്രകാലമായി. കുഞ്ചാക്കോ ബോബൻ, ജയസുര്യ തുടങ്ങിയ നടന്മാരെല്ലാം തിരിച്ചടികൾ വന്നുതുടങ്ങുമ്പോൾ സെലക്റ്റീവ് ആയി മാറി നിൽക്കാറുണ്ട്്. എന്നാൽ ജയാറം മാത്രം തുടർച്ചയായി ചിത്രം കമ്മിറ്റ് ചെയ്ത് പ്രേക്ഷകരെ വെറുപ്പിച്ചുകൊല്ലുന്നു. വിനാശകാലേ വിപരീത ബുദ്ധി അല്ലാതെന്ത് പറയാൻ?

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
ഡൽഹിയിലെ അക്രമസംഭവങ്ങൾ ട്രംപിന്റെ സന്ദർശനം മുൻനിർത്തി ആസൂത്രണം ചെയ്തതോ? വടക്ക്-കിഴക്കൻ ഡൽഹിയിൽ നാലുപേർ കൊല്ലപ്പെട്ടതോടെ അടിയന്തര യോഗം വിളിച്ച് അമിത് ഷാ; സംഘർഷത്തിൽ ജീവൻ നഷ്ടമായത് ഒരു ഹെഡ് കോൺസ്റ്റബിളിനും മൂന്ന്നാട്ടുകാർക്കും; 10 സ്ഥലങ്ങളിൽ നിരോധനാജ്ഞ; നോർത്ത്-ഈസ്റ്റ് ഡൽഹി സ്‌കൂളുകൾക്ക് ചൊവ്വാഴ്ച അവധി; യുഎസ് പ്രസിഡന്റിന്റെ വരവ് ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ; അക്രമങ്ങളെ അപലപിച്ച് പ്രതിപക്ഷവും
'മുതിർന്ന സ്ത്രീകൾക്കുള്ള കളിപ്പാട്ടങ്ങൾ ലഭ്യമാണ്; സാധനം ഇലക്ട്രിക് ആണ്, സ്പീഡ് കൺട്രോൾ സ്വിച്ചൊക്കെ ഉണ്ട്'; ശിവലിംഗത്തെ അവഹേളിച്ച് അബ്ദുൾ ഖാദർ പുതിയങ്ങാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വിവാദമായ പോസ്റ്ററിന് താഴെ വിമർശനവും തെറിവിളികളും ഉപദേശവും; ആവിഷ്‌കാര സ്വാതന്ത്യത്തെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണവുമായി സൈബർ ലോകം; യുവാവിന്റെ പോസ്റ്റിനെതിരെ ഉറഞ്ഞുതുള്ളി വിശ്വാസികളും
സോണിയയെ കൂട്ടാത്തവരോട് കോൺഗ്രസും കൂട്ടുകൂടില്ല; പ്രതിപക്ഷ നേതാക്കളെ ട്രംപിനെ കാണാൻ അനുവദിക്കാതെ കേന്ദ്രസർക്കാർ മര്യാദകേട് കാട്ടിയെന്ന് ആക്ഷേപം; ബഹിഷ്‌കരണത്തിൽ ഗുലാംനബിയുടെയും അധീർ രഞ്ജൻ ചൗധരിയുടെയും പാത പിന്തുടർന്ന് സൗമ്യനായ മന്മോഹൻ സിങ്ങും; ട്രംപിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക വിരുന്നിൽ നിന്ന് വിട്ടുനിൽക്കുന്നത് സോണിയയോടുള്ള അവഗണന പൊറുക്കാൻ ആവാതെ
ഫാഷൻ പൊലീസുകാർ കണ്ണിമയ്ക്കാതെ നോക്കി നിൽക്കെ ഇവാങ്ക വിമാനം ഇറങ്ങിയപ്പോൾ അത്ഭുതം! നമസ്‌തേ ട്രംപിനും പ്രണയികളുടെ താജ്മഹലിലും യുഎസ് പ്രസിഡന്റിന്റെ പ്രിയ മകൾ എത്തിയത് 1.7 ലക്ഷം രൂപയുടെ തിളങ്ങുന്ന മിഡി ഫ്‌ളാറൽ ഡ്രസിൽ; കാതുകളിൽ ഇന്ത്യൻ സ്റ്റൈൽ ജിമിക്കി കമ്മലും; 2017 ൽ കിടിലൻ ലുക്കുമായി എത്തിയ ഇവാങ്ക ഇത്തവണ നൽകുന്നത് വ്യത്യസ്തമായ ഫാഷൻ സ്റ്റേറ്റ്‌മെന്റ്
മുൻ ന്യായാധിപൻ ജമാത്തെ ഇസ് ലാമിയുടെ നാവായി മാറുന്നു; ഇരുന്ന സ്ഥാനത്തിന്റെ വലിപ്പം അറിയാതെയാണ് ന്യായാധിപന്റെ പെരുമാറ്റം; സർക്കാർ നയത്തെകുറിച്ച് തെറ്റിധാരണ പരത്തി; ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് പൊള്ളുന്നു; ജസ്റ്റീസ് കമാൽ പാഷയ്ക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി
ഷാജഹാന്റെയും മുംതാസിന്റെയും അനശ്വര പ്രണയകൂടീരത്തിന് മുന്നിൽ മെലാനിയുടെ കൈകോർത്തു പിടിച്ചു ട്രംപ്; വെണ്ണക്കല്ലിൽ തീർത്ത ഇന്ത്യൻ അത്ഭുതം കണ്ട് 'അവിശ്വസനീയം' എന്നു കുറിച്ച് അമേരിക്കൻ പ്രസിഡന്റ്; പ്രണയകാലത്തിന്റെ കാലത്തിന്റെ ഓർമ്മകളിൽ 'മനോഹരം' എന്നെഴുതി മെലാനിയയും; വർണശലഭം കണക്കെയുള്ള വസ്ത്രം ധരിച്ച് ഓടിനടന്ന് ഭർത്താവിനൊപ്പം ചിത്രമെടുത്ത് മകൾ ഇവാങ്കയും; താജ്മഹൽ കണ്ട് ഫ്‌ളാറ്റായി അമേരിക്കൻ പ്രസിഡന്റും കുടുംബവും
എയർഫോഴ്സ് വണ്ണിൽ നിന്നും ട്രംപ് ഇറങ്ങി വന്നപ്പോൾ ചിരിച്ചുകൊണ്ട് നെഞ്ചുവിരിച്ച് ട്രേയ്ഡ് മാർക്കായ ആലിംഗനം; പ്രഥമ വനിത മെലാനിയക്കും കൈകൊടുത്തു സ്വാഗതമോതി; ഇവാങ്കയോടും ഭർത്താവിനോടും കുശലം പറഞ്ഞു; പിന്നാലെ അമേരിക്കൻ പ്രസിഡന്റിന് സ്വീകരണം ഒരുക്കിയ ഗുജറാത്തി കലാരൂപങ്ങളെ കുറിച്ചു വിവരിച്ചു നൽകി; സബർമതി ആശ്രമത്തിൽ എത്തിയ പോട്ടസിനും പത്നിക്കും ചർക്കയിൽ നൂൽനൂൽക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് മാതൃകാ ആതിഥേയൻ; ട്രംപിനും ഭാര്യയ്ക്കും ലഭിച്ച സ്വീകരണവും നമോ സ്റ്റൈൽ
സിബിഎസ്ഇ അഫിലിയേഷൻ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചത് 34 വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും; വിവരം അറിഞ്ഞത് ഹാൾ ടിക്കറ്റ് കിട്ടാതെ വന്നതോടെ; മാനേജ്‌മെന്റ് കോടതിയെ സമീപിച്ചെങ്കിലും ഹർജി മാറ്റിവച്ചതോടെ പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായതിന്റെ തീരാസങ്കടത്തിൽ വിദ്യാർത്ഥികൾ; തോപ്പുംപടി മൂലംകുഴി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികളെ അറസ്റ്റ് ചെയ്ത് പൊലീസ്
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ