1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

ജനം പിന്തിരിഞ്ഞ് ഓടുമ്പോഴും ഭ്രാന്തു പിടിച്ചവരെപ്പോലെ പൊലീസ് വെടിവെപ്പ് തുടർന്നു; 30 റൗണ്ട് കഴിഞ്ഞീട്ടും അരിശം തീരാതെ പരിക്കേറ്റ് വീണവരെയും പൊതിരെ തല്ലി; ഒരാളെ തോക്കിന്റെ പാത്തികൊണ്ട് തല്ലിക്കൊന്നു; മിക്കവരും മരിച്ചത് പുറകിൽനിന്ന് വെടിയേറ്റ്; വി എസ് മുഖ്യമന്ത്രിയും കോടിയേരി ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്തെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് ആറുപേർ; ബീമാപ്പള്ളി വെടിവെപ്പിന് 11 വർഷം തികയുമ്പോഴും നീതി കിട്ടാതെ ഇരകൾ

May 16, 2020 | 02:49 PM IST | Permalinkജനം പിന്തിരിഞ്ഞ് ഓടുമ്പോഴും ഭ്രാന്തു പിടിച്ചവരെപ്പോലെ പൊലീസ് വെടിവെപ്പ് തുടർന്നു; 30 റൗണ്ട് കഴിഞ്ഞീട്ടും അരിശം തീരാതെ പരിക്കേറ്റ് വീണവരെയും പൊതിരെ തല്ലി; ഒരാളെ തോക്കിന്റെ പാത്തികൊണ്ട് തല്ലിക്കൊന്നു; മിക്കവരും മരിച്ചത് പുറകിൽനിന്ന് വെടിയേറ്റ്; വി എസ് മുഖ്യമന്ത്രിയും കോടിയേരി ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്തെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് ആറുപേർ; ബീമാപ്പള്ളി വെടിവെപ്പിന് 11 വർഷം തികയുമ്പോഴും നീതി കിട്ടാതെ ഇരകൾ

എം മാധവദാസ്

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ൻ ആഭ്യന്തര മന്ത്രിയായിരിക്കുന്ന സമയത്ത് ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന് എതാനും കിലോമീറ്റർ അകലെയുള്ള ബീമാപ്പള്ളിയിൽ 2009 മെയ്‌ 17 നു നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടത് 6 പേരാണ്. പരിക്കേറ്റതാവട്ടെ അമ്പതിലേറെപ്പോർക്കും. വെടിവെപ്പിന് 11വർഷം നാളെ പൂർത്തിയാവുമ്പോഴും ഈ വിഷയം വേണ്ടരീതിയിൽ ചർച്ച ചെയ്യുകപോലും കേരളം ചെയ്തിട്ടില്ല. ഇത്രയും വർഷം കഴിഞ്ഞിട്ടും തങ്ങൾക്ക് നീതികിട്ടിയിട്ടില്ലെന്നാണ് ഇരകൾ പറയുന്നത്. ഗുരുതരമായി പരിക്കു പറ്റിയവർക്കു മതിയായ നഷ്ടപരിഹാരമോ ചികിൽസയോ പുനരധിവാസമോ ലഭിച്ചില്ല. ജസ്റ്റിസ് രാമകൃഷ്ണൻ റിപോർട്ട് അട്ടിമറിക്കപ്പെട്ടു. കുറ്റക്കാരായ പൊലീസുകാർ ശിക്ഷയും കിട്ടിയിട്ടിയില്ല.

ഐക്യകേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വെടിവെപ്പാണ് ബീമാപള്ളിയിൽ നടന്നത്. വിമോചന സമരകാലത്ത് നടന്ന വെടിവെപ്പിൽ കൊല്ലപെട്ടത് ഏഴു പേരാണെങ്കിൽ ബീമാപള്ളിയിൽ കൊല്ലപെട്ടത് 6 പേരാണ്. വിമോചന സമരകാലത്തെ പൊലീസ് വെടിവെപ്പ് മുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ വരെ അത്യുച്ചത്തിൽ ചർച്ച ചെയ്യുന്ന കേരളം ബീമാപ്പള്ളിയുടെ കാര്യത്തിൽ പക്ഷേ സാംസ്‌കാരിക സ്മൃതിനാശം സംഭവിച്ച പോലെയാണ് പെരുമാറിയത്. വിമോചന സമരം ഒരു ഗവണ്മെന്റിന്റെ രാജിയിൽ കലാശിച്ചപ്പോൾ ബീമാപ്പളിയെ കുറച്ചു ജസ്റ്റിസ് രാമകൃഷ്ണൻ സമർപിച്ച ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിലെ ശിപാർശകളിൽ ഒരു നടപടിയും ഉണ്ടായില്ല.

വിമോചന സമര കാലത്തെ അങ്കമാലി വെടിവെപ്പും കൂത്തുപറമ്പ് വെടിവെപ്പുമെല്ലാം എല്ലാ കാലത്തും ചർച്ചയായ കേരളത്തിൽ എന്തുകൊണ്ടാണ് കേരളം കണ്ട ഏറ്റവും വലിയ ഭരണകൂട ഹിംസയായ ബീമാപള്ളി വെടിവെപ്പ് ജനങ്ങളുടെ ഓർമയിൽ ഇല്ലാതെ പോകുന്നത്. 2009 മെയ് 17നാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേ ദിവസം. എൽഡിഎഫ് തെരഞ്ഞെടുപ്പിൽ വെറും നാല് സീറ്റിലേക്ക് ഒതുങ്ങിയതിന്റെ പിറ്റേ ദിവസം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപേരിൽ ഭരണകക്ഷിയുടെ മൗനാദുവാദത്തോടെ കലാപം നിയന്ത്രിക്കാനെന്ന പേരിൽ പൊലീസ് ജനങ്ങളുടെ നെഞ്ചത്ത് കയറുകയായിരുന്നോ? പിന്നെന്തിനാണ് പൊലീസ് പ്രകോപനമില്ലാതെ, ഒരു ലാത്തിചാർജുപോലും നടത്താതെ വെടിവെച്ചത്. ഇനി ഒരു വിഭാഗത്തെ ഒതുക്കിയെന്ന പേരിനേടിയെടുത്ത് മറുവിഭാഗത്തിന്റെ നഷ്ടമായ വോട്ടുകൾ നേടാനാണോ സർക്കാർ ശ്രമിച്ചത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഏറെയാണ്.

'ജനം പിന്തിരഞ്ഞ് ഓടുമ്പോഴും പൊലീസ് മൽസരിച്ച് വെടിവെച്ചു'

തിരുവനന്തപുരം ജില്ലയിലെ തീര പ്രദേശമാണ് ബീമാപ്പള്ളി. അറേബ്യയിൽനിന്ന് വന്ന ശഹീദ് മാഹിൻ അബൂബക്‌റിൽ നിന്നും അദേഹത്തിന്റെ ഉമ്മയായ ബീമ ബീവിയിൽ നിന്നുമാണ് ബീമാപള്ളിയുടെ ചരിത്രം തുടങ്ങുന്നത്. ആതുരസേവനവും മതപ്രബോധനവുമായി കേരളം മുഴുവൻ നടന്ന അദേഹം ഒടുവിൽ തെക്കൻ തിരുവിതാംകൂറിൽ എത്തുകയും തിരുവല്ലം എന്ന സ്ഥലത്ത് താമസിക്കുകയും ചെയ്തു. ദലിതജാതികളിൽ പെട്ടവർക്കിടയിൽ മാഹിൻ അബൂബക്കറിന്റെ ചികിൽസയും സേവനവും ഏറെ പ്രചാരം നേടി. അവർ കൂട്ടമായി ഇസ്ലാം സ്വീകരിച്ചു. അങ്ങിനെ അവിടെ ഇസ്ലാം വലിയൊരു സാമൂഹിക സാന്നിധ്യമായി മാറി എന്നും വാമൊഴി ചരിത്രം പറയുന്നു. വർഷങ്ങൾക്കുശേഷം നേർച്ചയും ആഘോഷവും ഒക്കെയുള്ള വലിയൊരു ദർഗയായും അതിനെ ചുറ്റിപ്പറ്റിയുള്ള ഇൻഫോർമൽ മാർക്കറ്റ് ആയും ഈ പ്രദേശം മാറി. ആ മാർക്കറ്റിലെ സീഡി വിൽപ്പനയും വ്യാജ സീഡിയെക്കുറിച്ചുള്ള കഥകളും മറ്റും നിറം പിടിപ്പിച്ച പല മുൻ വിധികളുമാണ് ബീമാപ്പള്ളിയെ കുറിച്ച് പൊതുസമൂഹത്തിന് കിട്ടിയത്.

ലത്തീൻ കത്തോലിക്കരും മുസ്ലീങ്ങളും തമ്മിലുള്ള വർഗീയ കലാപം ഒഴിവാക്കാനാണ് തങ്ങൾ വെടിവെച്ചതെന്ന് പൊലീസ് പറയുമ്പോഴും വെടിവെപ്പിന്റെ ഇരകളും പരിക്കേറ്റവരും പറയുന്നത് അങ്ങനെ അല്ലെന്നാണ്. 2009 മെയ് 17ന് ഉച്ചയ്ക്ക് ബീമാപ്പള്ളി കടപ്പുറത്തേക്ക് ഇരച്ചുകയറി അവിടെ വ്യത്യസ്ത ജോലികളിൽ ഏർപ്പെട്ടിരുന്നവർക്കു നേരെ നിറയൊഴിക്കയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ചുപേർ വെടിയേറ്റു മരിച്ചു. 52 പേരെ പരിക്കേറ്റു. ഒരാളെ തോക്കിന്റെ പാത്തികൊണ്ട് തലയ്ക്കടിച്ച് പൊലീസ് കൊല്ലുക ആയിരുന്നെന്നും ആരോപണം ഉയർന്നിരുന്നു. സെയ്താലി (24), ബാദുഷ (34) ,ഫിറോസ് (16) ,അഹ്മദലി (45) ,അബ്ദുൽ ഹമീദ് (27) അബ്ദുൽ കനി (55) എന്നിവാരാണ് വെടിവെപ്പിൽ മരിച്ചവർ.പരിക്കു പറ്റി വർഷങ്ങൾക്കു ശേഷം മുഹമ്മദ് സലീം, ഇബ്രാഹിം സലീം എന്നീ രണ്ടുപേർ കൂടി മരിച്ചു.

കൊമ്പൻ ഷിബുവെന്ന ഒരു ഗുണ്ടയുടെ പേരാണ് കലാപത്തിന്റെ പ്രധാന കാരണമായി പൊലീസും നാട്ടുകാരും ഒരു പോലെ പറയുന്നത്. അവർ തമ്മിൽ ഐക്യമുള്ള ഏകവസ്തുതയും അതുതന്നെ. വലിയതുറ പൂന്തുറ റോഡിലുള്ള ബീമാപള്ളി പ്രദേശത്തെയും ചെറിയതുറയെയും വേർതിരിക്കുന്നത് ബീച്ചിലേക്കുള്ള റോഡാണ്. ബീമാപ്പള്ളി ഭാഗത്ത് മുസ്ലിംകളും ചെറിയതുറ ഭാഗത്ത് ലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്നു. ഇരുവിഭാഗവും കടലിനെ ആശ്രയിച്ച് ജീവിതമാർഗം കണ്ടെത്തുന്നവരായിരുന്നു. കഞ്ചാവ് വിൽപ്പനക്കാരൻ കൂടിയായിരുന്ന ഇയാൾ ചെറിയ തുറയിൽ നിന്ന് മദ്യപിച്ചെത്തി ബീമാപ്പള്ളിയിൽ പ്രശ്‌നമുണ്ടാക്കിയതാണ് സംഘർഷത്തിൽ കലാശിച്ചത്. ഉത്തരേന്ത്യൻ നഗരങ്ങളിൽ മേഖല തിരിച്ച് ഗുണ്ടാപിരിവ് നടത്തുന്ന സംഘങ്ങൾ വിലസുന്നതായി നമുക്കറിയാം.

 

എന്നാൽ കേരളത്തിൽ അതൊന്നും നടക്കില്ല. കൊമ്പൻ ഷിബുവിനെ ജനങ്ങൾ കൈകാര്യം ചെയ്തു. തുടർന്ന് ബീമാപ്പള്ളി സ്വദേശികളുടെ വള്ളവും വലയും ഷിബുവിന്റെ നേതൃത്വത്തിലെത്തിയ ഗുണ്ടകൾ കത്തിച്ചു. ഇതിൽ പ്രകോപിതരായ പ്രദേശത്തെ ഒരു വിഭാഗം ചെറുപ്പക്കാർ ചെറിയതുറ ഭാഗത്തേക്ക് പോയി. ഇവിടെയുള്ള ആളുകളുമായി കല്ലേറ് നടന്നതിനെത്തുടർന്ന് പൊലീസ് സംഘം മുന്നറിയിപ്പൊന്നുമില്ലാതെ വെടിവെക്കുകയായിരുന്നെന്നാണ് പരിക്കേറ്റവർ മാധ്യമങ്ങളോട് പറഞ്ഞത്.

'ജനം പിന്തിരിഞ്ഞ് ഓടുമ്പോഴും ഭ്രാന്തു പിടിച്ചവരെപ്പോലെ പൊലീസ് വെടിവെപ്പ് തുടർന്നു. വെടിയുണ്ടകൾ തീരുന്നതു വരെ തുടർച്ചയായി 30 റൗണ്ട് വെടിയുതിർത്തുവെന്നാണ് പ്രാഥമികവിവരം. കേരളത്തിലെ മനുഷ്യസ്‌നേഹികളെ അമ്പരപ്പിച്ചു കളഞ്ഞു ആ വെടിവെപ്പ്. വെടിയേറ്റു വീണവരെയും പൊലീസ് വെറുതെ വിട്ടില്ല. പിന്നാലെ പാഞ്ഞു വന്ന് തോക്കിന്റെ പുറം പാത്തി കൊണ്ട് പൊതിരെ തല്ലി. വെടിവെപ്പിനു ശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. '- വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ മാഹീൻ മാധ്യമം പത്രത്തോടെ അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഓടുന്നതിനിടെ പിറകു വശത്താണ് പലർക്കും വെടിയേറ്റത്. യുദ്ധമുഖത്തെന്ന പോലെയായിരുന്നു പൊലീസിന്റെ പെരുമാറ്റം. വെടിവെപ്പിനു മുമ്പ് പാലിക്കേണ്ട സാമാന്യ നിയമങ്ങൾ പോലും അവർക്ക് ബാധകമായിരുന്നില്ലെന്ന് ഇരകൾ ഇപ്പോഴും പറയുന്നു. എന്തു വലിയ പ്രശ്‌നമുണ്ടായാലും ടിയർഗ്യാസ്, ജലപീരങ്കി, ലാത്തിച്ചാർജ്ജ് തുടങ്ങിയ പതിവാണ്. എന്നാൽ ബീമാപ്പള്ളിയിൽ ഇപ്പറഞ്ഞ നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ജനക്കൂട്ടത്തിലേക്ക് വെടിവെക്കേണ്ടി വന്നാൽ മുട്ടിനു താഴെയായിരിക്കണമെന്ന നിയമവും പാലിച്ചില്ല.

കൊമ്പൻ ഷിബുവിന് ഒരു സമുദായത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ല

ഏറ്റവും വിചിത്രം കൊമ്പൻ ഷിബുവിന് ഒരു സമുദായത്തിന്റെയും പിന്തുണ ഉണ്ടായിരുന്നില്ല എന്നതാണ്. എയ്ഡ്‌സ് രോഗിയെന്ന് സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിവരുന്ന കൊമ്പൻ ഷിബുവിനെ ചെറിയതുറ ഇടവക നേരത്തെ പുറത്താക്കിയിരുന്നു.ഗുണ്ടാ നേതാവ് ഷിബുവിന്റെ അക്രമങ്ങൾ തടയണമെന്ന് ബീമാപ്പള്ളി ജമാഅത്ത് പ്രസിഡണ്ട് എൻ.വി അസീസും വാർഡ് കൗൺസിലറും മുസ്്‌ലിംലീഗ് നേതാവുമായ ബീമാപ്പള്ളി റഷീദും നേരത്തെ കലക്ടറോട്് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ജില്ലാ കലക്ടർ നിസ്സംഗത നടിച്ചു.അക്രമം നടത്തിയ ഷിബുവിനെ ദിവസങ്ങൾക്കു ശേഷമാണ് അറസ്റ്റ് ചെയ്തത്. കൊമ്പൻ ഷിബുവിന്റെ അറസ്റ്റ് വൈകിയതായിരുന്നു പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനം.

ബീമാപ്പള്ളിയിൽ കൊല്ലപ്പെട്ടത് പാവങ്ങളായിരുന്നു. അന്നത്തെ അന്നത്തിനു വേണ്ടി കാറ്റിനെയും കടലിനെയും അതിജീവിക്കുന്നവർ. ഒരു ഇസത്തിനും വേണ്ടിയായിരുന്നില്ല അവരുടെ മരണം. അതുകൊണ്ട് തന്നെ അവർക്കു വേണ്ടി സംസാരിക്കാൻ ആളുകളുണ്ടായില്ല. എതാനും മുസ്ലിം സംഘടകകളും മുസ്ലീലുഗുമല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയും ഈ വിഷയം കാര്യമായി ഏറ്റെടുത്തതുമില്ല. എൽഡിഎഫ് ഭരണകാലത്ത് നടന്നതായിട്ടുകൂടി കോൺഗ്രസ് അടക്കമുള്ള സംഘടനകൾ ഇക്കാര്യത്തിൽ വേണ്ടത്ര ഇടപെടൽ നടത്തിയില്ല.

പൊലീസ് കെട്ടിയുണ്ടാക്കിയ കഥകളുടെ പിന്നാലെയായിരുന്നു പിന്നീട് മാധ്യമങ്ങളും പൊതുസമൂഹവുമെന്നണ് ഈ പ്രശ്നത്തിൽ സജീവമായി ഇടപെട്ട എൻ പി ചെക്കുട്ടിയെപ്പോലുള്ള മുതിർന്ന മാധ്യമ പ്രവർത്തകർ പറയുന്നത്. ബീമാപ്പള്ളിക്കാർ പ്രശനക്കാരാണെന്ന വ്യാജ പൊതുബോധ നിർമ്മിതിയും ഇവിടെ പ്രശ്നമായി.

ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം നിയന്ത്രിക്കാനാണ് വെടിവെച്ചത് എന്നായിരുന്നു ഒരു കഥ. അങ്ങനെയൊരു സംഘർഷത്തിനുള്ള വകുപ്പൊന്നും അവിടെയുണ്ടായിരുന്നില്ല എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വെടിവെച്ചില്ലായിരുന്നുവെങ്കിൽ ക്രിസ്ത്യൻ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് മറ്റൊരു കഥ. അങ്ങനെയൊരു സാധ്യത ചെറിയതുറയിൽ ഇല്ലെന്ന് പള്ളി അധികാരികൾ തന്നെ പിന്നീട് വിശദീകരിക്കുകയുണ്ടായി. ആക്രമിക്കാൻ വന്ന ജനക്കൂട്ടത്തിനെതിരെ സ്വയരക്ഷാർത്ഥം പൊലീസ് വെടിവെക്കുകയായിരുന്നു എന്ന കഥ ഉരുത്തിരിഞ്ഞ് വന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

ബീമാപള്ളിയിൽ നടന്ന പൊലീസ് വെടിവെപ്പിൽ ആറ് പേർ മരിച്ചതാണ് ഒദ്യോഗിക കണക്ക്. പിന്നീട് ഇതിൽ മൂന്ന്പേർ മരിച്ചു. വെടിവെപ്പിൽ മരിച്ചവർക്ക് അന്ന് 10 ലക്ഷം രൂപയും ആശ്രിതർക്ക് ജോലിയും ലഭിച്ചിരുന്നു. എന്നാൽ പരുക്കേറ്റ് ജീവച്ഛവമായി ക്രമേണ മരണത്തിന് കീഴടങ്ങേണ്ടി വന്ന മൂന്ന് പേർക്കും ഒരു സഹായവും കിട്ടിയില്ല. കലാപത്തിന് കാരണക്കാരനായ കൊമ്പൻ ഷിബുവും ഏതാനും വർഷം മുമ്പ് മരിച്ചു.

പരിക്കേറ്റ 52 പേരിൽ ഭൂരിഭാഗം പേർക്കും കിട്ടിയത് താത്കാലിക ധനസഹായമായ 10000 രൂപ മാത്രമാണ്. 25000 രൂപയും 30000 രൂപയും ലഭിച്ച ഏതാനം പേരുമുണ്ട്. ചികിത്സക്ക് പണമില്ലാതെ വലയുകയാണ് പരുക്കേറ്റവർ. വെടിയേറ്റ പരുക്കിനെ തുടർന്ന് നിത്യരോഗികളായി മാറിയവർ നിരവധി. തിരിച്ചറിയാൻ കഴിയാതെ നിരവധി പേർ വേദനയും കടിച്ചമർത്തി കഴിയുകയാണ് ബീമാപള്ളിയിൽ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സഹായഹസ്തവും കാത്ത്. വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് കെ രാമകൃഷ്ണൻ കമ്മറ്റിയുടെ റിപ്പോർട്ടിലും തുടർനടപടികളുണ്ടായില്ലെന്നതാണ് മറ്റൊരു ദുരവസ്ഥ.

വെടിവെപ്പ് വർഗീയ കലാപം ഒഴിവാക്കാനെന്ന് പൊലീസ്

പൊതുവേ നീതിമാനും സത്യസന്ധനുമായ പൊലീസ് ഉദ്യോഗസ്ഥനായ ജേക്കബ് പുന്നുസിന്റെ ഡിജിപി പദവിയിലെ തീരാക്കളങ്കമായിരുന്ന ഈ സംഭവം. വെടിവെപ്പ് നടന്നില്ലായിരുന്നെങ്കിൽ ജനം അടുത്തുള്ള ക്രിസ്ത്യൻ പള്ളി ആക്രമിക്കുമായിരുന്നെന്നും പിന്നീടുണ്ടാവുന്ന സംഭവങ്ങൾ പിടിച്ചാൽ കിട്ടില്ലെന്നുമായിരുന്നു, മുമ്പ് പൂന്തുറ, വലിയ തുറ ഭാഗത്തുണ്ടായ കലാപങ്ങളെ ചൂണ്ടിക്കാട്ടി പൊലീസ് പറയുന്നതത്. വെടിവെപ്പിന് ജില്ലാകലക്ടറുടെ അനുമതി തേടിയിട്ടില്ലെന്നായിരുന്നു അക്കാലത്തെ പ്രധാന വിമർശനം. കലാപ സമയത്ത് അത് തടയുന്നതിനായി വെടിവെപ്പ് നടത്താൻ ജില്ലാ കലക്ടറുടെയോ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന്റെയോ അനുമതി ആവശ്യമില്ലെന്ന് ഡിജിപി റിപ്പോർട്ട് നൽകിയത്.

ഡിജിപി ജേക്കബ് പുന്നൂസ് സമർപ്പിച്ച റിപ്പോർട്ടിൽ കേരളത്തിൽ ഇതേ വരെ കണ്ടിട്ടില്ലാത്ത കനത്ത പ്രഹരശേഷിയുള്ള നാടൻബോംബുകളാണ് അക്രമികൾ പൊലീസിനുനേരെ പ്രയോഗിച്ചത് എന്ന് പറയുന്നുണ്ട്. വ്യാജ സിഡി കച്ചവടവും അതിനോടനുബന്ധിച്ച് ഷിബുവെന്ന ഗുണ്ട നടത്തിയ പിരിവും മറ്റുമാണ് സംഘർഷത്തിനിടയാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. ചിലർ ഈ സംഘർഷത്തെ വർഗീയ കലാപമാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഗുണ്ടാപിരിവ് സംബന്ധിച്ചുണ്ടായ സംഘർഷത്തിലെ പ്രതികളെ അറസ്റ്റുചെയ്യാമെന്ന് കളക്ടറും എഡിജിപിയും സമ്മതിച്ചിട്ടും രണ്ടുദിവസത്തിനുശേഷമാണ് ഷിബു അടക്കമുള്ളവരെ അറസ്റ്റുചെയ്തത്. ഇത് വലിയതുറ പൊലീസിന്റെയും പൂന്തുറ പൊലീസിന്റെയും വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്.

'പൊലീസ് ഭാഷ്യ പ്രകാരം 'കലാപ'മായ സംഘർഷത്തിൽ നിയോജൽ എന്ന സ്ഫോടക വസ്തു കണ്ടെത്തിയെന്നാണ് പൊലീസ് രേഖ. ഇതേപറ്റി അന്വേഷിക്കാൻ സിബിഐയെ ഏൽപിച്ചിട്ടുണ്ട്. എന്നാൽ അന്വേഷണം ഏൽപിക്കാൻ കേരള സർക്കാർ കാരണമായി പറഞ്ഞത്, നിയോജൽ തീരദേശത്ത് എത്തിയതാണ്. നിയോജൽ എത്തിയതിനേക്കാൾ അപകടരമായ അവസ്ഥ, അത് തീരദേശത്ത് എത്തിയതാണത്രെ! അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും 'തീരദേശം' എന്ന അവരുടെ ജന്മദേശം സ്വയം തന്നെ വലിയ കുറ്റവാളിയായാണ് പരിഗണിക്കപ്പെട്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട് പിന്നീട് വന്ന എല്ലാ മാധ്യമ വാർത്തകളുടെ വരികൾക്കടിയിലും ഈ 'കുറ്റവാളി'യെ പ്രത്യേകം കണ്ടെത്താൻ കഴിയും.ഇങ്ങനെ തീരദേശം ബീമാപ്പള്ളി തുടങ്ങിയ കുറേവ വാക്കുകളിലൂടെ സൃഷ്ടി അപര നിർമ്മിതിയിലൂടെ പൊതുസമൂഹത്തിന്റെ വായടക്കാൻ പൊലീസ് കഴിഞ്ഞു'- വിഷയം പഠിച്ച സ്വതന്ത്ര മാധ്യമ പ്രവർത്തകൻ ഹംസ ചാല ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

പൊലീസ് ഭീകരതയെ പറ്റി അന്വേഷിക്കാൻ സർക്കാർ നിശ്ചയിച്ചത് അതേ വകുപ്പിന്റെ ഭാഗമായ ക്രൈംബ്രാഞ്ചിനെയാണ്. സംഘർഷത്തിന് കാരണക്കാരനായ ഗുണ്ടക്കെതിരായ രണ്ട് കേസുകൾ രഹസ്യമായി എഴുതിത്ത്തള്ളി. പൊലീസിനെതിരായ കേസ് പിൻവലിക്കാൻ കോടതിയെ സമീപിച്ചു, അതും രഹസ്യമായി തന്നെ. പൊലീസിനെതിരെ കൊലക്കുറ്റം ആരോപിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധു നൽകിയ കേസാണിത്. ഇതിനെതിരെ പരാതിക്കാരനും ജമാഅത്ത് കമ്മിറ്റിയും കോടതിയെ സമീപിച്ചു. സംഭവം നടന്നയുടൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടുണ്ട്. അന്ന് പ്രതിപക്ഷത്തിരുന്ന് ബഹളം വച്ചവരുടെ കൈയിലേക്കാണ് റിപ്പോർട്ട് കൊടുത്തത്. എന്നിട്ടും അത് വെളിച്ചം കണ്ടില്ല. പൊലീസ് വെടവപ്പിനെതിരെ കലക്ടറും ആർ.ഡി.ഒയും മൊഴി നൽകുക വഴി ഏറെ ശ്രദ്ധിക്കപ്പെട്ട റിപ്പോർട്ടാണ് പൂഴ്‌ത്തിവക്കപ്പെട്ടത്.

'വെടിവപ്പിനെ ന്യായീകരിക്കാൻ പൊലീസ് തുടക്കം മുതൽ വർഗീയ കലാപ കഥകളാണ് അഴിച്ചുവിട്ടത്. മുഖ്യധാരാ മാധ്യമങ്ങളും ഇതേറ്റുപിടിച്ചാണ് പൊലീസിനൊപ്പം നിന്നത്. ഇതിലെ ശരിതെറ്റുകൾ കേരളം ഏറെ ചർച്ച ചെയ്തതാണ്. എന്നാൽ ഇത്രയേറെ ഭീകരമായ -പൊലീസ് ഭാഷ്യമനുസരിച്ച് യുദ്ധസമാനമായ- വർഗീയ കലാപ നീക്കം നടന്ന ഈ പ്രദേശത്ത് അതിന് ശേഷം സാമുദായികത പറഞ്ഞ് ഒരു ചെറിയ വാക്കേറ്റം പോലുമുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്'- തുടക്കം മുതലേ ഈ വിഷയം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകൻ എൻ പി ജിഷാർ ഇങ്ങനെയാണ് എഴുതിയത്.

സ്റ്റേറ്റിന്റെ ഇടപെടൽ ശക്തമാക്കണം

അതേസമയം സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെ ഇത്രയും വലിയ ഭരണകൂട ഭീകരത ഉണ്ടായിട്ടും കേരളം എന്തുകൊണ്ട് അത് അർഹിക്കുന്ന രീതിയിൽ ചർച്ചപോലും ചെയ്തില്ല എന്നത് ഈ 11ാം വാർഷികത്തിലും അത്ഭുദപ്പെടുത്തുന്നതാണ്. 'ബീമാപ്പള്ളിയെക്കുറിച്ച് ഇത്ര വലിയൊരു നിശ്ശബ്ദത കേരളത്തിലുണ്ടാക്കിയെടുക്കുന്നത് നമ്മുടെ പൊതുബോധവും മുസ്ലിം അപരവത്ക്കരണത്വരയുമാണ്.അതുകൊണ്ടാണ് ഇത്ര ഹീനമായ ഒരു ഭരണകൂട ഭീകരത നടന്നിട്ടും കേരളത്തിലെ പൊതുമണ്ഡലത്തിൽ നിന്നും പത്രമാധ്യമങ്ങളിൽ നിന്നും മര്യാദക്കൊരു പ്രതിഷേധമോ പത്രവാർത്തയോ വരാതിരുന്നതും. ചുരുക്കിപ്പറഞ്ഞാൽ ചോദ്യംചെയ്യപ്പെടാതെ പോയ നരഹത്യയും അതിനെത്തുടർന്ന് പൊതുമണ്ഡലത്തിലുണ്ടായ നിശ്ശബ്ദതയും ബീമാപ്പള്ളിയെന്ന സ്ഥലത്തെക്കുറിച്ചും അവിടെ ജീവിക്കുന്നവരെക്കുറിച്ചും കേരളത്തിൽ നിലനിൽക്കുന്ന ചില മുൻധാരണകളുടെ തന്നെ പ്രത്യാഘാതമാണ്. - എഴുത്തുകാരിയും ഗവേഷകയുമായ ജെനി റൊവീന ഇങ്ങനെ വിലയിരുത്തുന്നു.

അതേസമയം കടലോരത്തെ സാമുദായിക സംഘടനകൾക്കും മതത്തിനും തീറെഴുതി കൊടുത്തതിന്റെ ഉപോൽപ്പന്നമാണ് ഇത്തരം പ്രശ്നങ്ങൾ എന്നും തീരദേശത്ത് സ്റ്റേറ്റിന്റെ ഇടപെടൽ വർധിപ്പിക്കണമെന്നും ശക്തമായ ആവശ്യവും ഉയരുന്നുണ്ട്.യഥാർത്ഥത്തിൽ ജനാധിപത്യ കേരളത്തിന്റെ വ്യവസ്ഥിതികൾക്ക് പുറത്തു നിൽക്കുന്ന ഒരു സമാന്തര ജീവിത വ്യവസ്ഥ തന്നെ തീരപ്രദേശങ്ങളിൽ നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരത്തെ കടലോരങ്ങളെ നോക്കിയാൽ ക്രിസ്ത്യൻ സമുദായമായാലും മുസ്ലിം സമുദായമായാലും സാമൂഹിക വ്യവഹാരങ്ങളും സാമ്പത്തിക ഇടപെടലുകളും പ്രാദേശികമായ ചിട്ടവട്ടങ്ങളുടെ നിയന്ത്രണത്തിലാണ് നടത്തിപ്പോരുന്നത്. വികസന പദ്ധതികളിൽ നിന്ന് പുറന്തള്ളപ്പെട്ട, കടുത്ത വിവേചനങ്ങളെ നേരിടുന്ന ഈ സമുദായങ്ങളും നിത്യജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നത് പ്രാദേശികമായി അധികാരികളുടെ നേതൃത്വത്തിലാണ്.

മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ സങ്കീർണ്ണതകളെ ലഘൂകരിക്കുന്നതും സാമ്പത്തിക ഇടപാടുകളെ നിയന്ത്രിക്കുന്നതും അതത് സ്ഥലത്തെ പള്ളികളും ചർച്ചുകളുമാണ്. പല സ്ഥലങ്ങളിലും ഗവൺമെന്റ് സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങൾ ഇതിന്റെ അഭാവത്തിൽ നിർവഹിച്ചു പോരുന്നതും പള്ളിയും ചർച്ചും തന്നെയാണ്. വിവാഹമോചന പ്രശ്‌നങ്ങൾ, അടിപിടിക്കേസുകൾ, കുടുംബതർക്കങ്ങൾ ഇവയെല്ലാം സാമുദായിക അധികാരികൾ യോഗങ്ങൾ ചേർന്നാണ് പരിഹരിക്കുക. ഇനി പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ വന്നാലും പലതും തിരിച്ച് സാമുദായിക അധികാരികളിലേക്ക് തിരിച്ചുവിടുകയാണ് പതിവ്. ചുരുക്കത്തിൽ പറഞ്ഞാൽ, സ്റ്റേറ്റിന്റെയും സ്റ്റേറ്റ് ഏജൻസികളുടെയും പ്രവർത്തനങ്ങളുടെ അഭാവത്തിൽ കേരളത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്ക് പുറത്തുനിൽക്കുന്ന ഒരു സമാന്തര സാമുദായിക ജീവിതമാണ് കാലങ്ങളായി ഇവിടങ്ങളിൽ നിലനിൽക്കുന്നത്. ആഴക്കടലിൽ അനിശ്ചിതത്വം നിറഞ്ഞ തൊഴിലിലേർപ്പെടുന്ന ഈ ജനതക്ക് ദൈനംദിന ജീവിതം പരസ്പരാശ്രിതത്വത്തിലൂടെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തിയാണ് മത സമുദായം.

അതുകൊണ്ടുതന്നെ എന്തും പെട്ടെന്ന് സാമുദായികമാവുന്ന അവസ്ഥയും ഇവിടെയുണ്ട്.പെട്ടെന്നുള്ള കാരണങ്ങൾ പുറത്തുനിന്നുള്ള എന്തെങ്കിലും ശക്തികളുടെ ഇടപെടലുകളോ, വ്യക്തികൾ തമ്മിലുള്ള തർക്കങ്ങളോ അങ്ങനെയെന്തുമാവാം. ഉദാഹരണത്തിന് സ്ഥലപരിമിതിയുള്ള കടലോരത്ത് തൊഴിലിടങ്ങളിൽ രണ്ടു വ്യക്തികൾ തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടതാവും ചിലപ്പോൾ കലാപത്തിന്റെ തുടക്കം. പക്ഷേ ഇത്തരം അസാധാരണ സംഭവങ്ങൾ വർഗീയ ധ്രൂവീകരണത്തിന് വഴിയൊരുക്കുന്നത് നേരത്തെ പറഞ്ഞ കാരണങ്ങൾ കൊണ്ടാണ്. 1995ൽ വിഴിഞ്ഞം കലാപം ഉണ്ടായത് വിഴിഞ്ഞം ഹാർബർ പദ്ധതിയുമായി ബന്ധപ്പെട്ട് ഗവൺമെന്റ് ഒരു സമുദായത്തിലെ കുറെ കുടുംബങ്ങളെ കുടിയൊഴിപ്പിച്ചപ്പോഴാണ്. ആ ചെറിയ പ്രദേശത്ത് പെട്ടെന്ന് സംഖ്യാപരമായി ന്യൂനപക്ഷമായത് കുടിയൊഴിപ്പിക്കപ്പെട്ട സമുദായത്തിൽ കനത്ത അസ്വസ്ഥതകളുണ്ടാക്കുകയും ഇത് വലിയ കലാപത്തിന് വഴിയൊരുക്കുകയും ചെയ്തു.

കോഴിക്കോട് മാറാട് കലാപത്തിലും മതത്തിന്റെ ഇടപെടൽ പ്രകടമാണ്. അതുകൊണ്ടുതന്നെ മതത്തിന്റെയും ജാതിയുടെയും പ്രകടമായ ഇടപെടൽ ഒഴിവാക്കാൻ സ്റ്റേറിന്റെ ഇടപെടൽ വർധിപ്പിക്കയാണ് ഒരു മാർഗം. പക്ഷേ ഇത്തരത്തിലുള്ള ഒരു പുരോഗമനപരമായ ആശയവും സർക്കാർ ചർച്ചചെയ്യുന്നില്ല. കടലോരത്തെ ഇപ്പോഴും ഒരു ബോംബിന്റെ പുറത്തുതന്നെ വെച്ചിട്ട് സർക്കാർ നോക്കിയിരിക്കയാണ്.

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഭർത്താവിന്റെ മദ്യപാനിയായ സഹോദരൻ ഒരിക്കൽ എന്നെ വേശ്യയെന്ന് വിളിച്ചു; ആ വീട്ടിലെ ആരും അത് കേട്ട് പ്രതികരിച്ചില്ല; എന്റെ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി.. എന്താണിത് നിങ്ങൾ എല്ലാവരും മിണ്ടാതെ നിൽക്കുന്നത് എന്ന ചോദ്യത്തിന് അവർ തന്ന മറുപടി 'ഓ അവൻ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു; ഞാൻ മടല് വെട്ടി അവനെ അടിച്ചു കലിയടങ്ങും വരെ; പിറകേ വന്ന ഭർത്താവ് ചോദിച്ചു എന്താണ് ഈ കാട്ടിയത്; പരമപുശ്ചത്തോടെ അയാളെ നോക്കി; കുറിപ്പുമായി ഭാഗ്യലക്ഷ്മി  
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
ഹൂസ്റ്റൺ നഗരത്തിൽ നിന്ന് ജീവിതം കരപിടിച്ച് കയറാൻ സ്വപ്നം കണ്ട് എത്തിയത് മിന്നെപോളിസിലേക്ക്; കറുത്തവർഗക്കാർ കൂടുതലായി താമസിക്കുന്ന തേർഡ് വാർഡിൽ ഓടിക്കളിച്ച് നടന്ന ബാല്യകാലം; സുരക്ഷാ ജീവനക്കാരനായും ട്രക്ക് ഡ്രൈവറുമായും ജോലിയെടുത്തു; എപ്പോഴും ചിരിക്കുന്ന, മകളുടെ നല്ല അച്ഛൻ; വലിപ്പമേറിയ ശരീരവും കറുത്തവരോടുള്ള വംശീയതയും കലർന്നപ്പോൾ ദാരുണമായി പിടഞ്ഞു മരണം; അമേരിക്കയിലെ വർണവെറിയുടെ ഒടുവിലത്തെ ഇരയായ ജോർജ് ഫ്ളോയിഡിന്റെ കഥ
പൊലീസിന്റെ ഊഴം കഴിഞ്ഞാൽ അടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഊഴം! ഉത്രയുടെ കൊലപാതകിയായ ഭർത്താവിന് കുറച്ചുകാലം കൂടി ഉദ്യോഗസ്ഥർക്കൊപ്പം ഊരുചുറ്റാം; സൂരജിന്റെയും സുരഷിന്റെയും കസ്റ്റഡി അപേക്ഷയുമായി വനംവകുപ്പും രംഗത്ത്; പാമ്പിനെ അനധികൃതമായി കൈവശം വെച്ചതും പണത്തിനായി കൈമാറ്റം ചെയ്തതും അടക്കമുള്ള കേസുകളിലും ശക്തമായ നടപടി വരുന്നു; സ്ത്രീധനം കിട്ടിയ ബലേനോ കാറിൽ പാമ്പിനെ കൊണ്ടുപോയതും വനം വകുപ്പു സൂരജിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ
സ്വന്തമായി ഒരു ഐ ടി വകുപ്പും വകുപ്പിന് ഒരു മന്ത്രിയും അതിനു കീഴെ ഐ ടി സെക്രട്ടറി . അതിന്നും കീഴെ നിരവധി ഐ ടി പ്രൊഫഷണലുകൾ; ഇവർക്കൊന്നും സാധിക്കാത്ത കാര്യം ഒരു സ്വകാര്യ കമ്പനിക്ക് കരാർ കൊടുത്തതിന്റെ ഗുട്ടൻസ് ആർക്കും മനസിലായിട്ടില്ല; ആപ്പിൽപ്പെട്ട പാവം മദ്യപാനി ഇത്രയൂം ദൂരം യാത്ര ചെയ്തു ആപ്പ് നിർദ്ദേശിച്ച സ്ഥലത്ത് എത്തിയാലോ? സാധനം തീർന്നു എന്നായിരിക്കും ഉത്തരം; നമ്മൾ ദൈവരാജ്യത്തോട് അടുക്കുന്നു; കുറിപ്പുമായി ജോയി മാത്യു
ബെവ് ക്യൂ ആപ്പ് വഴി ബുക്കു ചെയ്തു ബീവറേജസിൽ നിന്നു ഒരു ഫുള്ളുവാങ്ങി കൊണ്ടുവന്ന് നാലു സുഹൃത്തുക്കൾ ചേർന്ന് മദ്യപാനം; മദ്യം തീർന്നതോടെ രണ്ടു സുഹൃത്തുക്കൾ തമ്മിൽ തുടങ്ങിയ വഴക്കും വാക്കേറ്റവും കലാശിച്ചത് കത്തിക്കുത്തിൽ; രണ്ട് പേർക്ക് കുത്തേറ്റപ്പോൾ ഒരാൾ കൊല്ലപ്പെട്ടു; മരിച്ചത് കൂട്ടുകാർക്കായി മദ്യം എത്തിച്ച സുഹൃത്ത് തന്നെ; മദ്യ ലഹരിയിൽ ജീവൻ പൊലിഞ്ഞ സംഭവം താനൂരിൽ
ഇനി കോവിഡിനൊപ്പം ഇണങ്ങി ജീവിക്കുക.! അഞ്ചാം ഘട്ട ലോക്ക് ഡൗണിലേക്ക് രാജ്യം കടക്കുമ്പോൾ കേന്ദ്രസർക്കാർ നയം വ്യക്തമാക്കുന്നത് ഇങ്ങനെ; സാമൂഹിക അകലം പാലിച്ച്, മാസ്‌ക് ധരിച്ച് സാധാരണ ജീവിതം തുടരണം; മൂന്ന് ഘട്ടങ്ങളിലായി ലോക്ക്ഡൗൺ 'എക്‌സിറ്റ് പ്ലാൻ' തയ്യാറാക്കി കേന്ദ്രം; രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ എഴുപത് ശതമാനവും 15 നഗരങ്ങളിൽ നിന്നായതിനാൽ മറ്റിടങ്ങളിൽ ജീവിതം സാധാരണ ഗതിയിലാക്കേണ്ടത് അത്യാവശ്യം; എല്ലാം തുറക്കാൻ മോദി തീരുമാനിച്ചത് സാമ്പത്തികനിലയും ഗുരുതരമായതോടെ
എക്‌സ്‌റെ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നേരിട്ട കാലതാമസം ജോഷിയുടെ നില ഗുരുതരമാക്കാൻ ഇടയാക്കി; ആരോഗ്യനില വഷളായ ശേഷമാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്; കോവിഡ് ചികിത്സ സൗജന്യമെന്ന സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി ഇൻജക്ഷനും മറ്റ് മരുന്നുകൾക്കുമായി 85608 രൂപ കുടുംബാംഗങ്ങൾ ചെലവഴിക്കേണ്ടി വന്നു; ആരോഗ്യ വകുപ്പിന്റെ വീഴ്‌ച്ചകളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകി പി ടി ജോഷിയുടെ കുടുംബം
കറുത്ത വർഗക്കാരന്റെ പ്രതിഷേധം ഏറ്റെടുത്ത് വെള്ളക്കാരും; ലോക്ക്ഡൗൺ മറന്നും മിക്ക സംസ്ഥാനങ്ങളിലും ലക്ഷങ്ങൾ പ്രതിഷേധത്തോടെ തെരുവിൽ; വൈറ്റ്ഹൗസിന് മുൻപിലും ആയിരങ്ങൾ; ജോർജിന്റെ ബോധം പോയിട്ടും മൂന്ന് മിനിറ്റ് കഴുത്തിൽ മുട്ടുവച്ച് വംശീയ വെറി തീർത്ത് പൊലീസുകാരൻ; ജനരോഷം കനത്തപ്പോൾ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്; മുറിവേറ്റ കറുത്തവന്റെ ആത്മാഭിമാനം വീണ്ടും അമേരിക്കയുടെ ഉറക്കം കെടുത്തുമ്പോൾ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
അദ്യം പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു; ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി; ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു; ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു; കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു; കട്ടിലിൽ നിന്ന് ചാടിപ്പോയ മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണ് തന്റെ പരാജയം: അഞ്ചൽ കൊലപാതകക്കേസിലെ സൂരജിന്റെ കുറ്റസ്സമ്മത മൊഴി
ഉത്രയുടെ മരണം നടന്ന് അഞ്ചുദിവസം പിന്നിട്ടപ്പോൾ മകൾക്ക് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങളും കാറും ഉത്രയുടെ പിതാവ് സൂരജിനോട് ആവശ്യപ്പെട്ടു; സംസാരത്തിനിടെ പെട്ടെന്ന് സൂരജിന്റെ അമ്മ രേണുകയ്ക്ക് ശ്വാസംമുട്ടൽ; ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് സൂരജിനെയും അമ്മയെയും വീട്ടുതടങ്കലിൽ ആക്കിയെന്ന് അടൂർ പൊലീസ് സ്‌റ്റേഷനിൽ സൂരജിന്റെ സഹോദരിയുടെ പരാതി; ഉത്രയുടെ സഹോദരൻ സ്വത്ത് തട്ടിയെടുക്കാൻ കൊലപാതകം നടത്തിയെന്നും പരാതി; അഞ്ചൽ കേസിൽ സംശയം ഉയർത്തിയ സംഭവങ്ങൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ