1 usd = 75.64 inr 1 gbp = 95.80 inr 1 eur = 85.41 inr 1 aed = 20.59 inr 1 sar = 20.14 inr 1 kwd = 245.55 inr

Jun / 2020
06
Saturday

തെറ്റായ മരുന്ന് നിർദ്ദേശിച്ച് ആളെക്കൊല്ലുന്ന ട്രംപ്; വോഡ്ക്ക വെറും വയറ്റിൽ കുടിച്ചാൽ കൊറോണ മാറുമെന്ന് പറഞ്ഞ സെർബിയൻ പ്രസിഡന്റ്; ട്രാക്ടർ ഓടിച്ചാൽ അസുഖം മാറുമെന്ന് പറഞ്ഞ ബലാറസ് പ്രസിഡന്റ്; അനാവശ്യഭീതിയുടെ പേരിൽ ശീലങ്ങൾ ഉപേക്ഷിക്കേണ്ടെന്ന് പറഞ്ഞ ഇറ്റാലിയൻ നേതാവ്; റഷ്യൻ ജനത പുറത്തിറങ്ങാതിരിക്കാനായി 500 സിംഹങ്ങളെ തുറന്നുവിട്ട പുടിൻ; എപ്പിഡെമിക്ക് മാത്രല്ല കൊറോണഒരു ഇൻഫോഡെമിക്ക് കൂടിയാണ്; കൊറോണക്കാലത്തും ഹിമാലയൻ ബ്ലണ്ടറുകൾ

March 28, 2020 | 01:27 PM IST | Permalinkതെറ്റായ മരുന്ന് നിർദ്ദേശിച്ച് ആളെക്കൊല്ലുന്ന ട്രംപ്; വോഡ്ക്ക വെറും വയറ്റിൽ കുടിച്ചാൽ കൊറോണ മാറുമെന്ന് പറഞ്ഞ സെർബിയൻ പ്രസിഡന്റ്; ട്രാക്ടർ ഓടിച്ചാൽ അസുഖം മാറുമെന്ന് പറഞ്ഞ ബലാറസ് പ്രസിഡന്റ്; അനാവശ്യഭീതിയുടെ പേരിൽ ശീലങ്ങൾ ഉപേക്ഷിക്കേണ്ടെന്ന് പറഞ്ഞ ഇറ്റാലിയൻ നേതാവ്; റഷ്യൻ ജനത പുറത്തിറങ്ങാതിരിക്കാനായി 500 സിംഹങ്ങളെ തുറന്നുവിട്ട പുടിൻ; എപ്പിഡെമിക്ക് മാത്രല്ല കൊറോണഒരു ഇൻഫോഡെമിക്ക് കൂടിയാണ്; കൊറോണക്കാലത്തും ഹിമാലയൻ ബ്ലണ്ടറുകൾ

എം മാധവദാസ്

ഗോമൂത്രം കുടിച്ചാൽ കൊറോണ മാറുമെന്ന് പറഞ്ഞ് ഉത്തരേന്ത്യയിൽ ഹിന്ദുമഹാസഭ ഗോമൂത്ര പാർട്ടിയും ചാണകകേക്ക് വിതരണവും നടത്തിയത് ഓർമ്മയില്ലേ. ലോകം മുഴുവൻ ഒരു മഹാമാരിയെ നേരിടുമ്പോൾ ഇന്ത്യയിൽ നടക്കുന്നത് ഇങ്ങനെ എന്നു പറഞ്ഞ് ബ്രിട്ടീഷ് -അമേരിക്കൻ മാധ്യമങ്ങൾ ഇത് വലിയ വാർത്തയാക്കിയിരുന്നു. പക്ഷേ ഇത് ഇന്ത്യയിൽ മാത്രമല്ല ലോക വ്യാപകമായ ഒരു പ്രതിഭാസമാണെന്നതാണ് യാഥാർഥ്യം. ലോക നേതാക്കൾവരെ വിവരക്കേടുകൾ പ്രചരിപ്പിക്കുകയും വൻ തോതിൽ വ്യാജവാർത്തകൾ പ്രചരിക്കുകയും ചെയ്ത കാലമാണ് കോവിഡ് കാലം. മതനേതാക്കളും രാഷ്ട്രീയ നേതാക്കളും തൊട്ട് സാധാരണക്കാർവരെ അവനവന് കഴിയുന്ന രീതിയിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. പലതും ലോക മാധ്യമങ്ങൾവരെ ഏറ്റുപിടിച്ചു. അതുകൊണ്ടുതന്നെ ആരോഗ്യ പ്രവർത്തകർക്ക് വൈറസിനേക്കാൾ വേഗത്തിൽ പടരുന്ന വ്യാജവാർത്തകളെയും പ്രതിരോധിക്കാൻ ഒരുപാട് സമയം കണ്ടെത്തേണ്ടിവന്നു. കൊവിഡ് 19 ഒരു പാൻഡെമിക് മാത്രമല്ല, ഒരു 'ഇൻഫോ'ഡെമിക് കൂടിയയെന്നാണ് ശാസത്രകാരനും എഴുത്തുകാരനുമായ യുവാൽ നോഹ ഹരാരിയെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. വിവരങ്ങളുടെ അതിപ്രസരമാണ് ഇപ്പോൾ നടക്കുന്നത്. ചിലത് കൃത്യം, ചിലത് അർദ്ധസത്യം. അത് ജനങ്ങളിൽ അനാവശ്യമായ സംശയങ്ങളും ആശങ്കകളും സൃഷ്ടിക്കുന്നു. ഏതിനെ കൊള്ളണം ഏതിനെ തള്ളണം എന്നറിയാത്ത അവസ്ഥ.

ചില്ലറ ഒറ്റമൂലികളൊന്നും അല്ല കൊറോണയ്ക്കുള്ളത്. നമ്മുടെ ഗോമൂത്രം തൊട്ട്, വെളുത്തുള്ളി, വിറ്റാമിൻ സി, സ്റ്റിറോയിഡ്‌സ്, വെളിച്ചെണ്ണ മുതൽ ഒലീവ് ഓയിൽ വരെ അങ്ങനെ പലതും ജനം കൊറോണയ്ക്കെതിരെ എന്ന പേരിൽ വയറ്റിൽ എത്തിച്ചു കഴിഞ്ഞു. വിവരങ്ങൾ എല്ലായിടത്തും സുലഭമാണ്. അതിന് ഫേസ്‌ബുക്ക് ആയാലും വാട്ട്സ്ആപ്പ് ആയാലും അല്ല എഫ്ബിയുടെ റഷ്യൻ പതിപ്പായ വികെ ആയാലും എല്ലായിടത്തും വിവരക്കേട് സുലഭമാണ്. അത്തരത്തിലുള്ള ചില ഹിമാലയൻ വിവരക്കേടുകൾ, അതും ലോകനേതാക്കൾ പ്രചരിപ്പിക്കുന്നവ ആണ് ഇനി. ഒരു ഭാഗത്ത് ആരോഗ്യരംഗത്തെ വിദഗ്ധരും, വിഹഗവീക്ഷണമുള്ള ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വവും ചേർന്നുകൊണ്ട് കൊവിഡ് 19 എന്ന ഈ മഹാമാരിയെ ഏതുവിധവും ഭൂമുഖത്തു നിന്ന് തുടച്ചു നീക്കാൻ വേണ്ടി രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഇങ്ങനെ ചിലർ അതിന്റെയൊക്കെ അടിവേരറുക്കുന്ന, കടയ്ക്കൽ കത്തി വെക്കുന്ന അതിക്രമങ്ങളും പ്രവർത്തിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രപുമുതൽ ഇങ്ങ് കേരളത്തിലെ 'കേശവമാമന്മാർവരെ' ഈ കൂട്ടത്തിലുണ്ടെന്ന് ഓർക്കണം.

ട്രംപ് നിർദ്ദേശിച്ച മരുന്ന് കഴിച്ച് രോഗി മരിക്കുമ്പോൾ

കോവിഡ് രോഗപ്പകർച്ചയിൽ ഏറ്റവും കൂടുതൽ ആരോപണ വിധയേനായ നേതാവാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പകർച്ചപ്പനിമൂലം മരിക്കുന്ന അത്ര ആളുകൾ കോവിഡിൽ മരിക്കില്ലെന്ന് പറഞ്ഞ് തുടക്കം മുതലേ ഈ മഹാമാരിയെ നിസ്സാരവത്ക്കരിച്ച് കണ്ട വ്യക്തിയാണ് അദ്ദേഹം. കോവിഡ് പടരുമ്പോഴും പലരെയും കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തും ട്രംപ് ഈ രോഗത്തെ വീണ്ടും നിസ്സാരവത്ക്കരിച്ചു. ഇതിന്റെ ഭാഗമായാണ് അമേരിക്കയിൽ കോവിഡ് ഈ രീതിയിൽ പടർന്നതെന്ന് പൊതുവെ വിമർശനം ഉണ്ടായിരുന്നു. അതിനിടെ കോവിഡിന് തെറ്റായ മരുന്ന് നിർദ്ദേശിച്ചും ട്രംപ് വിവാദ നായകനായി.

കൊറോണക്ക് മരുന്നായി ട്രംപ് നിർദ്ദേശിച്ച ക്ലോറോക്വിൻ കഴിച്ച അരിസോണ സ്വദേശി മരിച്ചത് യുഎസ് മാധ്യമങ്ങൾ വലിയ വിവാദമാക്കുകയാണ്. ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ ഇയാൾ സ്വയം ചികിത്സ നടത്തുകയായിരുന്നു. ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലോറോക്വിൻ കൊവിഡ് 19 ഭേദപ്പെടുത്തുമെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. ഇയാൾക്ക് രോഗബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.മീൻടാങ്ക് വൃത്തിയാക്കാൻ കൊണ്ടുവന്ന ക്ലോറോക്വിൻ ഫോസ്ഫേറ്റ് ഇവർ കഴിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരുന്ന് കഴിച്ച് 30 മിനിറ്റിനുള്ളിൽ തന്നെ ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

രോഗത്തിന് സ്വയം ചികിത്സ അപകടം വരുത്തിവെക്കുമെന്ന് ആശുപത്രിയിലെ ഡോക്ടർ ഡാനിയൽ ബ്രൂക്സ് പറഞ്ഞു. ക്ലോറോക്വിൻ കൊവിഡ് 19ന് ഫലവത്തായ മരുന്നാണെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ അനുമതി നൽകിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ മലേറിയക്ക് ഫലപ്രദമായ ക്ലോറോക്വിൻ വളരെയധികം പാർശ്വഫലങ്ങളുള്ള മരുന്നാണെന്നും കൊവിഡ് 19ന് ഫലപ്രദമാണെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.ട്രംപിന്റെ അവകാശവാദം വിശ്വസിച്ചാണ് കൊവിഡ് 19നെതിരെ ഈ മരുന്ന് കഴിച്ചതെന്ന് മരിച്ചയാളുടെ ഭാര്യ പറഞ്ഞു. ക്ലോറോക്വിന്നിന് അനുമതി നൽകിയിട്ടില്ലെന്ന് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വെബ്സൈറ്റും വ്യക്തമാക്കി. ചൈനയിൽ ചില കൊവിഡ് രോഗികൾക്ക് ക്ലോറോക്വിൻ ഫലപ്രദമായി എന്ന വാദത്തെ തുടർന്നാണ് ഇത്തരം പ്രചാരണങ്ങൾ ശക്തിപ്പെട്ടത്. നൈജീരിയയിലും ക്ലോറോക്വീൻ അമിതമായി നൽകിയതിനെ തുടർന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ലോകം ഒരു മഹാമാരിയെ നേരിടുന്ന ഈ ഘട്ടത്തിലും ലോകത്തെ നയിക്കേണ്ട അമേരിക്കൻ പ്രസിഡന്റുതന്നെ ഈ രീതിയിലുള്ള അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നത് ബാലിശമാണെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയത്.

കൊവിഡ് പകരുമ്പോഴും ഇഷ്ടങ്ങൾ ഉപേക്ഷിക്കേണ്ടെന്ന് ഇറ്റാലിയൻ നേതാവ്

ഇറ്റലിയിൽ ഭരണപക്ഷത്തുള്ള ഇറ്റാലിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് നിക്കോള സിംഗെരത്തിയുടെ വിഡ്ഡിത്തങ്ങളാണ് ആ രാജ്യത്തെ കൊറോണയുടെ വിളയാട്ടകേന്ദ്രമാക്കിയതെന്ന പരാതി വ്യാപകമാണ്. ഇറ്റലിയിൽ 650 പേർക്ക് കോറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും 17 പേർ മരിക്കുകയും ചെയ്ത സമയത്താണ് നിക്കോള സിംഗെരത്തി ഇറ്റലിയിലെ വൻ നഗരങ്ങളിലൊന്നായ മിലാനിലേക്ക് ഫെബ്രുവരി 27 ന് ഒരു യാത്ര നടത്തിയത്. പതിനൊന്നു നഗരങ്ങൾ ലോക്ക്ഡൗൺ ചെയ്തതിനു പിന്നാലെയുള്ള സിംഗെരത്തിയുടെ യാത്ര വൻ വിവാദങ്ങൾക്ക് തിരികൊളുത്തി. കോവിഡ് 19 പടരുന്ന വടക്കൻ ഇറ്റലിയിലെ ലൊംബാർഡി പ്രവിശ്യയിലും ഇയാൾ എത്തി. ഒരു സംഘം വിദ്യാർത്ഥികൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേർന്നതിനു ശേഷം സിംഗെരത്തി സമൂഹമാധ്യമങ്ങളിൽ ഇപ്രകാരം കുറിച്ചു. 'ഭയപ്പെടേണ്ടതില്ല. ഇറ്റലിയുടെ സമ്പദ് വ്യവസ്ഥ അതിശക്തമാണ്. നമ്മൾ ശീലങ്ങൾ ഉപേക്ഷിക്കേണ്ടതില്ല. മദ്യവും ഒരു കപ്പ് കാപ്പിയും പീറ്റ്‌സയും ആവശ്യമുള്ളപ്പോൾ അനാവശ്യമായ ഭീതിയുടെ പേരിൽ ഇഷടങ്ങളൊന്നും ത്യജിക്കേണ്ടതില്ല'.

ഇത് പലർക്കും പ്രചോദനമായി. അന്ന് തന്നെ മിലാൻ മേയർ ബെപ്പെ സാല സമൂഹമാധ്യമങ്ങളിൽ 'മിലാൻ ഡെസ് നോട്ട് സ്റ്റോപ്പ്' എന്ന ശീർഷകത്തിൽ ഒരു വിഡിയോ പങ്കുവച്ചു. ആളുകൾ പരസ്പരം ആലിംഗനം ചെയ്യുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും പാർക്കിലൂടെ നടക്കുന്നതും ട്രെയിൻ കാത്തുനിൽക്കുന്നതും തുടങ്ങിയുള്ള ദൃശ്യങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഒൻപത് ദിവസങ്ങൾക്ക് ശേഷം മാർച്ച് 5 ന് നിക്കോള സിംഗെരത്തിയുടെ ട്വീറ്റ് എത്തി.'ഞാനും കൊറോണ വൈറസ് ബാധിതനായിരിക്കുന്നു. ക്വാറന്റീനിലാണെന്നു എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. വീട്ടിലിരുന്നു തന്നെ ഞാൻ ചെയ്തിരുന്ന കാര്യങ്ങൾ തുടരും. ഞാനുമായി ബന്ധപ്പെട്ടവരെല്ലാം കോവിഡ് 19 ടെസ്റ്റുകൾക്ക് വിധേയരാകണം. നാം ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരെ പോരാടുക തന്നെ ചെയ്യും' നിക്കോള സിംഗെരത്തി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. സിംഗെരത്തിയുടെ ട്വീറ്റ് ജനങ്ങൾ വായിക്കുമ്പോൾ കോവിഡ് 19 മരണങ്ങൾ 200 കടന്നിരുന്നു. അപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു. പൊതുസമൂഹത്തിൽ നിലയും വിലയുമുള്ള ഒരു നേതാവ് ഈ രീതയിൽ പെരുമാറുന്നതിന് പകരം സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ പ്രാധാന്യവും മറ്റുമല്ലേ പഠിപ്പിക്കേണ്ടത് ്എന്നാണ് ലോക മാധ്യമങ്ങൾ ചോദിക്കുന്നത്്.

സൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത'- വിക്കീപീഡിയയിൽ പോലും ഇറ്റലിക്കാരെ പൊതുവെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. പൊതുവെ നിർഭയരും സഞ്ചാരപ്രിയരും ശുഭാപ്തിവിശ്വാസക്കാരും ആഘോഷ പ്രിയരും സഞ്ചാരപ്രിയരുമാണണ് ഇറ്റലിക്കാർ. അതുപോലെ തങ്ങളുടെ കഴിവിൽ അമിതമായി ആത്മിശ്വാസം പുലർത്തുന്നവരും. ഇതുതന്നെയാണ് കോവിഡ് കാലത്ത് വിനയായതെന്ന് റീഡിങ്ങ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ലൈവ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.'നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ പരസ്പരം ചുംബിക്കുക എന്നതാണ് ഇറ്റലിക്കാരുടെ പതിവ്. മെഡിറ്ററേനിയനുചുറ്റും ആളുകൾ തമ്മിൽ ഉയർന്ന ശാരീരിക സമ്പർക്കം ഉണ്ട്. ആളുകൾ യൂറോപ്പിലെ മറ്റ് ഭാഗങ്ങളേക്കാൾ വർഷത്തിൽ യാത്രചെയ്യുന്നും ഇറ്റലിക്കാരാണ്'- പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ചൂണ്ടിക്കാട്ടുന്നു. ഈ ചുംബന സംസ്‌ക്കാരം തന്നെയാണ് ഇറ്റലിയെ സത്യത്തിൽ കുടുക്കിയത്. കെട്ടിപ്പിടിച്ച് ചുംബിക്കുക ആ നാട്ടിലെ ഒരു സംബോധന രീതിയിയാണ്. ജനുവരിയിൽ കോവിഡിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിട്ടും തികഞ്ഞ അലംഭാവമാണ് നാട്ടുകാരും ഭരണകൂടവും കാണിച്ചത്.

വൈറസിനെ പുകച്ച് തീർക്കാമെന്ന് തുർക്ക്മിനിസ്ഥാൻ പ്രസിഡന്റ്

ലോകത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട ജനതകളിൽ ഒന്നാണ് തുർക്ക്മെനിസ്ഥാനിലേത്. കഴിഞ്ഞ ദശാബ്ദങ്ങളായി അവിടം ഭരിക്കുന്നത് തികഞ്ഞ സ്വേച്ഛാധിപത്യ പ്രവണതയുള്ളവരാണ്. അവിടത്തെ ഏകഛത്രാധിപതിയുടെ പേര് സേപ്പാർമുറാത്ത് നിയാസോവ് എന്നാണ്. അയാൾ അയാളെത്തന്നെ വിളിച്ചു പോന്നിരുന്ന പേര് 'തുർക്ക്മെനിസ്ഥാൻകാരുടെ പിതാവ്' എന്നതാണ്. ഇടയ്ക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന അസ്‌കിതയുള്ള നിയസോവ് ആധ്യാത്മിക ഉപദേശങ്ങൾക്ക് പുറമെ പൊതുജനാരോഗ്യത്തെ ഉദ്ധരിക്കാൻ വേണ്ടിയും ചില ഹെൽത്ത് ടിപ്സ് നൽകാറുണ്ട്. ആ സന്ദേശങ്ങൾ രാജ്യത്തെ ഔദ്യോഗിക ടെലിവിഷൻ, പത്രങ്ങൾ, ഇന്റർനെറ്റ് ഒക്കെ വഴി ജനങ്ങളിലേക്ക് നേരിട്ട് എത്തുന്നുമുണ്ട്.

2006 -ലാണ് നിയാസോവ് മരിക്കുന്നത്. അതിനു തൊട്ടുമുമ്പത്തെ കൊല്ലം അവിടത്തെ ഡോക്ടർമാരോട് അദ്ദേഹം പഠിച്ചിറങ്ങുമ്പോൾ ഇനിമേൽ ഹിപ്പോക്രാറ്റിക് ഓത്ത് എടുക്കരുത് എന്ന് ഉത്തരവിട്ടു. പകരം പരിശീലനം കൊണ്ട് ഇലക്ട്രിക്കൽ എഞ്ചിനീയറായ തന്റെ നാമത്തിലാകാം എന്നായി ഉത്തരവ്. നിയാസോവിന്റെ പിൻഗാമി ഗുർബാങ്ക്‌ലി ബെർദിമുഖമ്മദോവ് ഒരു ഡെന്റിസ്റ്റ് ആണ്. അദ്ദേഹവും തന്നെ ചുറ്റിപ്പറ്റി ഒരു പ്രസ്ഥാനം തന്നെ കെട്ടിപ്പൊക്കി വെച്ചിട്ടുണ്ട്. മാർച്ച് 13 നാണ് വളരെ വിലപ്പെട്ട ഒരു ആരോഗ്യ നിർദ്ദേശം മുഖമ്മദോവിൽ നിന്നുണ്ടായത്. കൊറോണാ വൈറസിനെ തുരത്താൻ വേണ്ടി.പൂർവികന്മാരുടെ അമൂല്യമായ താളിയോല ഗ്രന്ഥങ്ങളിൽ നിന്ന് മുഖമ്മദോവ് കണ്ടെടുത്ത ആ ഒറ്റമൂലിയാണ് ഹമല ചെടി കടിച്ച് ആകെ പുകയിടുക എന്നത്. നഗ്നനേത്രങ്ങൾക്ക് അഗോചരമായ കൊറോണാ വൈറസ് ഈ പുകയെ അതിജീവിക്കില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. നിർഭാഗ്യവശാൽ ഇത് തികച്ചും വ്യാജമായ ഒരു അവകാശവാദമാണ്. എന്നിട്ടും, തുർക്ക്മെനിസ്ഥാനിൽ ഇന്ന് ഇന്നുവരെ കൊവിഡ് 19 രോഗത്തിന് ഒരു സ്ഥിരീകരണം പോലും ഉണ്ടായിട്ടില്ല.

ബെലാറസിലെ ട്രാക്ടർ ചികിത്സ

രണ്ടു പതിറ്റാണ്ടു കാലമായി ബെലാറസ് ഭരിക്കുന്നത് അലക്‌സാണ്ടർ ലുകാഷെങ്ക ആണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, 'ഇപ്പോൾ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിച്ചെന്നു കൃഷിയിറക്കേണ്ട കാലമാണ്. ഇത്തരം രോഗങ്ങൾക്കുള്ള ഒറ്റമൂലി പാടത്ത് എല്ല് മുറിയെ ഉള്ള പണിയെടുപ്പാണ്. ട്രാക്ടർ ഓടിക്കുന്നവർക്ക് ആർക്കും ഈ അസുഖം വരില്ല.' അസുഖമുള്ളവർ 60 ഡിഗ്രി ചൂടിൽ ഒന്ന് സൺ ബാത്ത് എടുത്താൽ പിന്നെ ശരീരത്തിൽ കൊറോണാ വൈറസ് ജീവനോടെ അവശേഷിക്കില്ല.'' ഇതും പച്ചക്കള്ളമായ അവകാശവാദമാണ്.

വെറും വയറ്റിൽ വോഡ്ക കുടിക്കാൻ പറഞ്ഞ സെർബിയൻ പ്രസിഡന്റ്

സെർബിയയിൽ മാർച്ച് 18 വരെ സ്ഥിരീകരിക്കപ്പെട്ടതുകൊവിഡ് 19 ന്റെ 83 കേസുകളാണ്. മൂന്നാഴ്ച മുമ്പ് ലോകനേതാക്കൾ കൊറോണാ വൈറസിന്റെ മാരകസ്വഭാവത്തെപ്പറ്റി, അതിനെ നിർമ്മാർജ്ജനം ചെയ്യാൻ ചെയ്യണ്ട നിയന്ത്രണങ്ങളെപ്പറ്റി ഒക്കെ പറഞ്ഞുകൊണ്ടിരിക്കെ സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വുചിക് രാജ്യത്തെ ആരോഗ്യപ്രവർത്തകരുമായി ഒത്തുകൂടി ചർച്ചകളിൽ ഏർപ്പെട്ടു. അന്ന് അവരോട് അദ്ദേഹം പറഞ്ഞത്, വോഡ്ക വെറും വയറ്റിൽ സേവിച്ചാൽ അസുഖം മാറും എന്നാണ്. 'ആൽക്കഹോളിന് വൈറസിനെ നശിപ്പിക്കാനുള്ള സിദ്ധിയുണ്ടെന്നാണ് അവർ പറയുന്നത്. ഇതിപ്പോൾ, മദ്യപിക്കാൻ ഒരു കാരണം കൂടി ആയല്ലോ'-അദ്ദേഹം പറഞ്ഞു. താൻ തമാശ പറഞ്ഞതാണ് എന്നൊരു ന്യായീകരണം വുചികിന്റെ ഭാഗത്തു നിന്ന് പിന്നീടുണ്ടായി. പക്ഷേ പ്രസിഡന്റിന്റ അഭിപ്രായം ജനം തമാശയായല്ല എടുത്തത് എന്നാണ് സെർബിയൻ മാധ്യമങ്ങൾ പറയുന്നത്. വോഡ്ക്കയുടെ ഉപയോഗം ഇതോടെ കുത്തനെ കൂടുകയായിരുന്നൂ. ഇതേ അഭിപ്രായം തന്നെ ബെലാറസിന്റെ ലൂകാഷെങ്കയും ആവർത്തിച്ചു. ഒന്നോ രണ്ടോ പെഗ്ഗടിക്കുന്നതുകൊറോണാ വൈറസിനെ തടുക്കും എന്നുതന്നെയാണ് അദ്ദേഹവും പറഞ്ഞത്.

എന്നാൽ വാസ്തവത്തിൽ ആൽക്കഹോൾ മദ്യരൂപേണ അകത്തുചെന്നാൽ കരൾ കാഞ്ഞുപോകും എന്നല്ലാതെ കൊറോണ വൈറസിനെ അത് ഏശുക പോലുമില്ല. കൈകളിൽ സാനിറ്റൈസർ ആയി പ്രയോഗിക്കുമ്പോൾ ആൽക്കഹോൾ വൈറസിനെ കൊല്ലും. എന്നുവെച്ച് വയറ്റിനുള്ളിലെത്തിയാൽ അതും വൈറസുമായി ഒരു പോരാട്ടവും നടക്കില്ല.

രോഗം പടർത്തുന്ന മതം

പലരാജ്യങ്ങളിലെയും മതപൗരോഹിത്യം തങ്ങളുടേതായ പുണ്യജലങ്ങൾ കൊറോണയ്ക്കെതിരെയുള്ള പ്രതിരോധങ്ങൾക്ക് പ്രയോഗിച്ചു കഴിഞ്ഞിട്ടുണ്ട്. റഷ്യയിലെ ക്രിസ്ത്യൻ പള്ളികൾ പലതും കൊറോണാവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുർബാനകളും മറ്റും ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് പുല്ലുവിലയാണ് നൽകിയത്. ഏപ്രിൽ 19 -ന് ഈസ്റ്റർ വരുന്ന സാഹചര്യത്തിൽ പള്ളികളിൽ ചടങ്ങുകൾ ഒഴിവാക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല എന്നവർ പറഞ്ഞു. തങ്ങളുടെ പള്ളികളിൽ പുരോഹിതർ വിശ്വാസികൾക്ക് പങ്കിടുന്ന വീഞ്ഞിലൂടെയോ അപ്പത്തിലൂടെയോ ഇന്നുവരെ ഒരു പകർച്ചവ്യാധിയും പടർന്നു പിടിച്ച ചരിത്രമേ ഇല്ല എന്നാണ് അവർ പറയുന്നത്.

വേണമെങ്കിൽ അത് പകർന്നു നൽകാൻ ഡിസ്പോസിബിൾ സ്പൂൺ ഉപയോഗിച്ചുകൊണ്ട് ഒരു കോംപ്രമൈസിന് തയ്യാറാണ് തങ്ങൾ എന്നും അവർ അറിയിച്ചു. അല്ലാതെ, കുർബാനകൾ ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് അവർ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം കൂടി, വോൾഗ നദിയുടെ കരയിലുള്ള കസാൻ എന്ന ഓർത്തഡോക്സ് നഗരത്തിലെ പള്ളിയിൽ ഒരേ പരിശുദ്ധതവി കൊണ്ട് തിരുസ്‌നാനജലം പള്ളിയിലെ സകല വിശ്വാസികൾക്കും പകർന്നു നൽ്കുന്നതിന്റെ വീഡിയോ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോർജിയയിലെ ഓർത്തഡോക്സ് പള്ളികളും ഇതുതന്നെയാണ് ഇപ്പോഴും തുടരുന്നത്. ഒരു പടികൂടി കടന്ന്, ജോർജിയയിലെ പള്ളീലച്ചന്മാർ, നിരത്തിലേക്കിറങ്ങി കാറുകളെയും, ഡ്രൈവർമാരെയും അങ്ങനെ കണ്ണിൽ കണ്ട സകലതിനെയും വെഞ്ചെരിച്ചുകൊണ്ടാണ് കൊറോണയ്ക്കെതിരെ പ്രതിരോധം തീർക്കാൻ ഒരുമ്പെട്ടത്. മതചിഹ്നങ്ങളും ചിത്രങ്ങളും മറ്റും പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക, എന്നിട്ട് അതിൽ ആളുകൾ ഒന്നിന് പിറകെ ഒന്നായി വന്നു ചുംബിക്കുക എന്നിങ്ങനെ പല മനോഹരമായ ആചാരങ്ങളും അവിടെ ഇന്നത്തെ സാഹചര്യത്തിലും ഓർത്തഡോക്സ് വിശ്വാസികൾക്കുണ്ട്.

ഇറാനിലും ഷിയാക്കളുടെ കുട്ടപ്രാർത്ഥനയിൽ നിന്നാണ് കോവിഡ് പടർന്നത്.ഗോമിൽ ഷിയ വിഭാഗക്കാരുടെ വിശുദ്ധ സ്ഥലമായി കണക്കാക്കുന്ന ഫാത്തിമ മസുമെ പീഠത്തിൽ 24 മണിക്കൂറും ആളുകൾ എത്തിയിരുന്നു. ആഴ്ചയിൽ ഏഴു ദിവസവും അവിടെ നല്ല തിരക്കാണ്. തീർത്ഥാടകർ പീഠത്തിൽ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുക പതിവാണ്. മറ്റു രാജ്യങ്ങളിൽ ഇത്തരം തീർത്ഥാടക കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെയാണ് ഒരു നിയന്ത്രണവുമില്ലാതെ ഗോമിലെ പീഠത്തിലേക്ക് ജനങ്ങൾ ഒഴുകിയെത്തിയത്.

വൈറസ് ബാധിച്ചയാൾ അവിടെയെത്തിയിട്ടുണ്ടെങ്കിൽ എത്രയോ ആയിരം ജനങ്ങളിലേക്കാണ് അവിടെനിന്ന് രോഗം പടർന്നിരിക്കുകയെന്ന് വാഷിങ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നിയർ- ഈസ്റ്റ് പോളിസിയിലെ അനലിസ്റ്റും ഗോമിൽ പരിശീലനം ലഭിച്ച ഷിയ തിയോളജിസ്റ്റുമായ മെഹ്ദി ഖലാജി അഭിപ്രായപ്പെട്ടു. സ്ഥിതി ഗുരുതരമായപ്പോൾ പ്രദേശം സാനിറ്റൈസ് ചെയ്തു. എന്നാൽ അപ്പോഴേക്കും വൈറസ് പടർന്നിരുന്നു. ഇവിടെ പോയ ഷിയാ തീർത്ഥടകരാണ് പാക്കിസ്ഥാനിൽ അസുഖം പടർത്തിയത്. അതിശേഷം നടന്ന രണ്ടരലക്ഷത്തോളം പേർ പങ്കെടുത്ത പാക്കിസ്ഥാനിലെ തബലീഗ് കൂട്ടായ്മയിലും രോഗം പടർന്നു. മതങ്ങൾക്ക് എന്തോ പ്രവിലേജ് ്ഉണ്ടെന്ന രീതയിൽ പ്രവർത്തിച്ചതാണ കാര്യങ്ങൾ ഇത്രയേറെ വഷളാക്കിയതെന്ന് ഇറാൻ വംശജനായ ബ്രിട്ടീഷ് മനുഷ്യവകാശ പ്രവർത്തകൻ അഹമ്മദ് നിജാം ചൂണ്ടിക്കാട്ടുന്നു.

പുടിന്റെ സിംഹക്കഥ തൊട്ടുള്ള വ്യാജവാർത്തകളും അനവധി

കോവിഡ് കാലം നുണകളുടെയും വ്യാജവാർത്തകളുടെയും കൂടി കാലമാണ്. കോവിഡ്കാലത്തെ അതിഗംഭീര നുണകളിലൊന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ പേരിലായിരുന്നു. റഷ്യൻ ജനത പുറത്തിറങ്ങാതിരിക്കാനായി 500 സിംഹങ്ങളേയും കടുവകളേയും പുടിൻ തുറന്നുവിട്ടു എന്നായിരുന്നു വാർത്ത. ഒന്നാന്തരം വ്യാജ വാർത്തയായിരുന്നു അത്. കൂടെയുള്ള ചിത്രം 2016ൽ ദക്ഷിണാഫ്രക്കയിലെ െജാഹന്നാസബർഗിൽ റോഡിലിറങ്ങിയ സിംഹത്തിന്റെതായിരുന്നു. കരയുന്ന ഇറ്റാലിയൻ പ്രസിഡന്റിന്റെതായിരുന്നു ലോകാവ്യാപകമായി പ്രചരിക്കപ്പെട്ട മറ്റൊരു വ്യാജ വാർത്ത.കോവിഡ് സംഹാരതാണ്ഡവമാടിയ രാജ്യമാണ് ഇറ്റലിയിൽ പ്രധാനമന്ത്രി മാധ്യമ പ്രവർത്തകർക്കുമുമ്പിൽ കരയുന്ന ചിത്രം കരളലിയിപ്പിക്കുന്ന അടിക്കുറിപ്പുകളോടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഈ ചിത്രത്തിലുണ്ടായിരുന്നത്ബ്രസീലിയൻ പ്രസിഡന്റ് ജെയ്‌ര് ബോൽസൊനാരോ ആയിരുന്നു. 2019ൽ ഒരു ചടങ്ങിനിടെ വികാരാധീതനാകുന്ന ജെയ്‌ര് ബോൽസൊനാരോയുടെ ചിത്രമായിരുന്നു അത്.

കോവിഡ്കാലത്ത് പോർചുഗീസ് സൂപ്പർ താരം ക്രിസറ്റിയാനോ റൊണോൾഡോയുടെ പേരിൽ അദ്ദേഹം പോലും അറിയാതെ വലിയ ഒരു നന്മ ചാർത്തപ്പെട്ടു. കോവിഡ്ബാധിതർക്കായി തന്റെ ഉടമസ്ഥതയിലുള്ള വൻകിട ഹോട്ടലുകൾ ആശുപത്രികളാക്കാൻ വിട്ടു നൽകി എന്ന വാർത്ത വലിയ ആഘോഷത്തോടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. സപെയിനിലെ മാർക്ക്, ഡെയലി മെയൽ, ഗൾഫ് ന്യൂസ്അടക്കമുള്ള അന്താരാഷട്ര മാധ്യമങ്ങളും കേരളത്തിലെ മാധ്യമങ്ങളുമെല്ലാം ഈ വാർത്ത വലിയ പ്രാധാന്യത്തോടെ നൽകി. ഒടുവിൽ ഗത്യന്തരമില്ലാതെ തങ്ങൾ ഇങ്ങനെയൊരു തീരുമാനം എടുത്തില്ലെന്ന് ഹോട്ടൽ അധികൃതർ ഔദ്യോഗികമായി അറിയിച്ചതോടെയാണ് സംഭവം വ്യാജനായിരുന്നുവെന്ന് ലോകം അറിഞ്ഞത്.

കോവിഡ്കാലത്തെ അതിമനോഹര 'പരിസ്ഥിതി സൗഹാർദ' നുണകളായിരുന്നു ഇറ്റലിയിലെ അരയന്നക്കൂട്ടവും ചൈനയിലെ ആനക്കൂട്ടവും. ഇറ്റലിയിൽ മനുഷ്യൻ വീടുകളിലേക്ക് ചുരുങ്ങിയതോടെ കനാൽ ജലം ശുദ്ധമായതിനാൽ അരയന്നങ്ങളും ശുദ്ധ ജലമത്സ്യങ്ങളും കൂട്ടമായി എത്തുന്നുവെന്ന നുണ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, അരയന്നങ്ങളുടെ ചിത്രം ബുറാനോയിലെ കനാലുകളിൽ പതിവുള്ളവയായിരുന്നു. ഇറ്റാലിയൻ തീരങ്ങളിലെത്തുന്ന ഡോൾഫിനുകളുടെ ചിത്രമെന്ന പേരിൽ പ്രചരിച്ചത്മെഡിറ്ററേനിയയിൽ കടലിലെ സാർഡീനിയയിലെ ചിത്രങ്ങളായിരുന്നു. ചൈനയിലെ യുനാൻ പ്രവിശ്യയിലെ തോട്ടത്തിൽ ചോളവീഞ്ഞ്കുടിച്ചു മത്തുപിടിച്ചു മയങ്ങിക്കിടക്കുന്ന ആനക്കൂട്ടങ്ങളുടെ ചിത്രം എന്ന പേരിൽ പങ്കുവെച്ച പോസറ്റ് പത്തുലക്ഷത്തോളം പേർ ലൈക്ക് ചെയ്തിരുന്നു.

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഇന്ത്യയിലെ വിദ്യാഭ്യാസം ഉള്ള പലരും കേരളത്തെ വെറുക്കുന്നു; മറ്റു സംസ്ഥാനങ്ങളിലെ പല രാജ്യസ്നേഹികളും കേരളത്തെ ഇഷ്ടപ്പെടുന്നില്ല; കാശ്മീർ ഇന്ത്യയോട് കൂട്ടിചേർത്തപ്പോൾ പാക്കിസ്ഥാനോടൊപ്പം കേരളത്തിലും പ്രതിഷേധം സംഘടിപ്പിച്ചു; ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേരളത്തെ വെറുക്കാനുള്ള കാരണങ്ങൾ എണ്ണിപ്പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
ഡൽഹി കലാപകാലത്ത് മതവിദ്വേഷ വാർത്തകൾ പ്രചരിപ്പിച്ചെന്ന് പരാതി: ഏഷ്യാനെറ്റ് ന്യൂസിലെ നാല് പേർക്കെതിരെ കേസ്; കലാപത്തിന് പ്രകോപനമുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപണങ്ങൾ; കേസ് പി.ആർ.സുനിൽ പ്രശാന്ത് രഘുവംശം സിന്ധു സൂര്യകുമാർ എം.ജി.രാധാകൃഷ്ണൻ എന്നിവർക്കെതിരെ; രാജീവ് ചന്ദ്രശേഖർ ഇടപെട്ട് മാപ്പപേക്ഷ നൽകി സംപ്രേഷണ വിലക്ക് ചുരുക്കിയെങ്കിലും ക്രിമിനൽ കുറ്റം നിലനിൽക്കുമെന്ന് വാദം
കടപ്പുറത്തെന്ന് പറഞ്ഞ് കൊണ്ടു പോയത് കൂട്ടുകാരന്റെ വീട്ടിൽ; ഭർത്താവുമായി ചിലർ വഴക്കു കൂടുന്നുവെന്ന് പറഞ്ഞ് മുറിയിൽ നിന്ന് പുറത്തിറക്കി ഓട്ടോയിൽ വലിച്ചു കയറ്റി; പത്തേക്കറിൽ എത്തിച്ച് ക്രൂര ഉപദ്രവം; സിഗരറ്റ് കൊണ്ട് തുടയിൽ കുത്തി; കവിളിൽ കടിച്ചു; വസ്ത്രം വലിച്ചു കീറി; മുഖത്ത് അടിച്ചതോടെ ബോധം പോയി; മകന്റെ കരച്ചിൽ കേട്ട് പിന്നീട് ഉണർന്നു; രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോൾ കേസ് കൊടുക്കാതിരിക്കാൻ ഭർത്താവിന്റെ വക ഉപദ്രവം; കഠിനംകുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തല താഴ്‌ത്തി കേരളം
പീഡിപ്പിക്കാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നു പണം വാങ്ങി; വീട്ടുടമ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടു; ഭർത്താവ് നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്; സുഹൃത്തുക്കൾ ഉപദ്രവിച്ചപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നു; കഠിനംകുളം പീഡനത്തിൽ ഇരയായ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; ആദ്യം ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് കാറിൽവെച്ചും മണിക്കൂറോളം ഉപദ്രവിച്ചുവെന്നും രണ്ട് കുട്ടികളുടെ അമ്മയായ യുവതി
അബുദാബിയിൽ തെരുവോരത്ത് തങ്ങുന്ന മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ എന്ന വ്യാജ വാർത്താ വിവാദം: ദുബായ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഏഷ്യാനെറ്റ് ന്യൂസ് സംഘം മോചിതരായി; ന്യൂസ് ടീമിനെ വിട്ടയച്ചെങ്കിലും ഒപ്പം കുടുങ്ങിയ ശക്തി തിയേറ്റർ ഭാരവാഹികൾക്ക് ജാമ്യമില്ല; ന്യൂസ് ടീമിനെ കുടുക്കിയത് സിപിഎം അനുകൂല സംഘടനയായ ശക്തിയുടെ ഭാരവാഹികളും കെഎംസിസിയും തമ്മിലെ ശീതസമരം
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ