1 usd = 75.76 inr 1 gbp = 93.82 inr 1 eur = 83.52 inr 1 aed = 20.63 inr 1 sar = 20.12 inr 1 kwd = 242.03 inr

Apr / 2020
01
Wednesday

ലോകത്തിലെ ഏറ്റവും വലിയ ശക്തിയാവുമെന്ന് കരുതിയ ചൈനക്ക് കൊറോണയിലുടെ കിട്ടിയത് എട്ടിന്റെ പണി; ടൂറിസം - ഐ.ടി തുടങ്ങിയവയിടക്കം മൊത്തം പതിനയ്യായിരം കോടി ഡോളറിന്റെ പ്രത്യക്ഷ നഷ്ടം; ലോകം മുഴുവൻ ചൈനക്കാർക്ക് വിലക്കു വരികയും ഉൽപ്പന്നങ്ങൾപോലും ഭീതിയോടെ കാണുന്ന അവസ്ഥയും; കരകയറാൻ എടുക്കുക മൂന്നുവർഷം; വരുന്നത് ഒറ്റക്കുട്ടിനയം പൂർണമായി ഒഴിവാക്കുന്നത് അടക്കമുള്ള തിരുത്തൽ നടപടികൾ; ഒരു സൂക്ഷ്മജീവി ചുവപ്പ് മുതലാളിത്തത്തിന്റെ സാമ്പത്തിക - സാമൂഹിക നയങ്ങൾ മാറ്റി എഴുതുമ്പോൾ

January 30, 2020 | 02:51 PM IST | Permalinkലോകത്തിലെ ഏറ്റവും വലിയ ശക്തിയാവുമെന്ന് കരുതിയ ചൈനക്ക് കൊറോണയിലുടെ കിട്ടിയത് എട്ടിന്റെ പണി; ടൂറിസം - ഐ.ടി തുടങ്ങിയവയിടക്കം മൊത്തം പതിനയ്യായിരം കോടി ഡോളറിന്റെ പ്രത്യക്ഷ നഷ്ടം; ലോകം മുഴുവൻ ചൈനക്കാർക്ക് വിലക്കു വരികയും ഉൽപ്പന്നങ്ങൾപോലും ഭീതിയോടെ കാണുന്ന അവസ്ഥയും; കരകയറാൻ എടുക്കുക മൂന്നുവർഷം; വരുന്നത് ഒറ്റക്കുട്ടിനയം പൂർണമായി ഒഴിവാക്കുന്നത് അടക്കമുള്ള തിരുത്തൽ നടപടികൾ; ഒരു സൂക്ഷ്മജീവി ചുവപ്പ് മുതലാളിത്തത്തിന്റെ സാമ്പത്തിക - സാമൂഹിക നയങ്ങൾ മാറ്റി എഴുതുമ്പോൾ

എം മാധവദാസ്

കോഴിക്കോട്: അടുത്ത കാൽനുറ്റാണ്ടിനുള്ളിൽ അമേരിക്കയെ വെട്ടിച്ച് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ഒരുപോലെ കരുതിയിരുന്ന രാഷ്ട്രം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയുമൊക്കെ സഹായത്തോടെ നിലവിൽ തന്നെ ആരും ഭയക്കുന്ന സൈനിക ശക്തിയും. വിപണി വ്യാപിപ്പിച്ച് ലോകത്തിന്റെ എല്ലാ മേഖലകളിലും വ്യാപാര സാന്നിധ്യം ഉറപ്പിക്കുന്ന ലോക ശക്തി. ഒപ്പം കമ്യൂണിസ്റ്റ് രീതികളുടെ യാന്ത്രികതയിൽ കടുത്ത മനുഷ്യാകാശലംഘനങ്ങൾ നടത്തുന്ന, ഭാവിയിൽ ലോക സമാധാനത്തിനും ഏറ്റവും ഭീഷണിയായ രാജ്യം. ആരു പറഞ്ഞാലും നിയന്ത്രിക്കാൻ പറ്റാത്ത ഒരു ചുവപ്പ് മുതലാളിത്തം വാഴുന്ന ശക്തമായ രാഷ്മ്രായിരുന്നു ചൈന. മുട്ടിയാൽ എൽക്കില്ലെന്ന് അറിയുന്നതുകൊണ്ടുതന്നെ അമേരിക്കപോലും ചൈനയോട് ഉടക്കാൻ നിൽക്കാറില്ല. ഒറ്റക്കുട്ടി നയത്തിന്റെ ഭാഗമായുള്ള കടുത്ത നടപടികളും, ഉയിഗുർ മുസ്ലീങ്ങൾക്കുനേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളുമൊക്കെ യു എന്നിൽവരെ എത്തിയിട്ടും ചൈനക്ക് കുലുക്കം ഉണ്ടായിട്ടില്ല.

എന്നാൽ ചൈനയെ തിരുത്തിക്കുക എന്ന അതീവ ദുഷ്‌ക്കരമായ ദൗത്യത്തിന് ഇപ്പോൾ നിമിത്തമായത് നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻപോലും കഴിയാത്ത ഒരു സൂക്ഷ്മ ജീവിയാണ്്. അതാണ് കൊറോണ വൈറസ്. ചൈന ഇക്കാലമത്രയും പടുത്തുയർത്തിയതെല്ലാം ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഈ വൈറസ് ബാധിച്ച് ഇതുവരെ 170 ഓളം പേർ മരിച്ചുകഴിഞ്ഞു. ഇതിനിടെ ഗൂഗിൾ ചൈനയിലെ എല്ലാ ഓഫീസുകളും അടിയന്തരമായി അടച്ചുപൂട്ടി. ഹോംങ്കോംങിലേയും തായ്വാനിലേയും ഓഫീസുകളും ഇതിനൊപ്പം അടച്ചിട്ടുണ്ട്. കൊറോണ വൈറസ് ചൈനയുടെ സാമ്പത്തിക മേഖലയേയും ബാധിക്കുന്നതിന്റെ സൂചനയാണിത്. മക് ഡൊണാൾഡിന്റേതടക്കമുള്ള നിരവധി റെസ്റ്റോറന്റുകളും ഇതിനോടകം അടച്ചുപൂട്ടിയിട്ടുണ്ട്. വുഹാനിലുള്ള നാല് പാക്കിസ്ഥാനി വിദ്യാർത്ഥികൾക്കും ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തുദിവസത്തിനുള്ളിൽ വൈറസ് ബാധ ഏറ്റവുംരൂക്ഷമായ തലത്തിലെത്തുമെന്നും അതിനുശേഷം സ്ഥിതി നിയന്ത്രണവിധേയമാകുമെന്നും ചൈനയിലെ ഉന്നത ആരോഗ്യവിദഗ്ധൻ ജോങ് നാൻഷാൻ പറഞ്ഞു.

ബ്രിട്ടീഷ് എയർവേസ്, യുണൈറ്റഡ് എയർലൈൻസ്, കാത്തേ പസഫിക്, ലയൺ എയർ എന്നീ അന്താരാഷ്ട്ര വിമാനസർവീസ് കമ്പനികൾ ചൈനയിലേക്കും തിരിച്ചുമുള്ള സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. യു.എസ്., ജപ്പാൻ, ഫ്രാൻസ്, ദക്ഷിണകൊറിയ, മൊറോക്കോ, ജർമനി, കസാഖ്‌സ്താൻ, ബ്രിട്ടൻ, കാനഡ, റഷ്യ, നെതർലൻഡ്‌സ്, മ്യാന്മാർ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ വുഹാനിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ വിമാനത്തിൽ തിരിച്ച് നാട്ടിലെത്തിച്ചു. ഇവരെ നിരീക്ഷണത്തിനായി താത്കാലിക കേന്ദ്രങ്ങളിലേക്കാണയച്ചത്.

ലോകം മുഴുവൻ ചൈനക്കാർക്ക് വിലക്കു വരികയും ചൈനീസ് ഉൽപ്പന്നങ്ങൾപോലും ഭീതിയോടെ കാണുന്ന അവസ്ഥ വന്നു. ചൈനീസ് സാമ്പത്തിക രംഗത്ത് കോടികളുടെ നഷ്ടമാണ് ഇതോടെ ഉണ്ടായത്. ടൂറിസം- ഐ.ടി തുടങ്ങിയ വ്യവസായങ്ങളിലെടക്കം മൊത്തം പതിനയ്യായിരം കോടി ഡോളറിന്റെ പ്രത്യക്ഷ നഷ്ടമാണ് ഉണ്ടായത്. ഇതിൽനിന്ന് കരകയറാൻ മിനിമം മൂന്നുവർഷം എടുക്കുമെന്നാണ് സാമ്പത്തിക വിദഗധർ പറയുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന് ഇത് ആക്കംകൂട്ടുമെന്നും ആശങ്കയുണ്ട്.

വെറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ ഗതാഗത, വ്യവസായ കേന്ദ്രമായതിനാൽ സാമ്പത്തിക പ്രത്യാഘാതം വലുതായിരിക്കും. ഇതു ബാധിച്ച രാജ്യങ്ങളിലെ ആരോഗ്യ മേഖലയുടെ ചെലവ് വർധിക്കും. എസ്.ബി.ഐ.യുടെ ഗവേഷണ വിഭാഗമായ ഇക്കോറാപ്പും സമാന നിരീക്ഷണം നടത്തി.വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ ഗതാഗത, വ്യവസായ കേന്ദ്രമായതിനാൽ സാമ്പത്തിക പ്രത്യാഘാതം വലുതായിരിക്കും. ഇതിനായി തുക വൻതോതിൽ വകയിരുത്തേണ്ടതിനാൽ ചൈനയുടെയും ലോകത്തിന്റെയും സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും എസ്.ബി.ഐ. ഇക്കോറാപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.'കൊറോണ' വൈറസ് 'സാർസ്' പകർച്ചവ്യാധി പോലെ സാമ്പത്തിക രംഗത്ത് വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്‌സ് സർവീസ്. കൊറോണ ബാധിച്ച രാജ്യങ്ങളിൽ പകർച്ചവ്യാധി ഭീതി കാരണം ഉപഭോക്തൃ ആവശ്യകത കുറയുമെന്നും ടൂറിസം, യാത്ര, വ്യാപാരം, സേവനം എന്നീ മേഖലകളെ ബാധിക്കുമെന്നും മൂഡീസ് ഇൻവെസ്റ്റേഴ്‌സ് സർവീസ് ക്രെഡിറ്റ് സ്ട്രാറ്റജി മാനേജിങ് ഡയറക്ടർ അറ്റ്സി സേത്ത് പറഞ്ഞു.

അതായത് ലോകത്തെ വിറപ്പിച്ച് കീഴടക്കാൻ എത്തിയ ചൈനക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നതെന്ന് ചുരുക്കം. ഇതിന്റെ ഭാഗമായി ചില തിരുത്തൽ നടപടികളും ചൈന തുടങ്ങിയിട്ടുണ്ടെന്ന് ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നാനോ ടെക്നോളജി തുടങ്ങിയ വിവിധ മേഖലകളലാണ് ചൈനയുടെ ഇതുവരെയുള്ള ഫോക്കസ്. ആരോഗ്യ-ഗവേഷണ മേഖലയിൽ ചൈന ഇതുവരെ അത്രകാര്യമായിട്ട് ശ്രദ്ധിച്ചിരുന്നില്ല. പുതിയ രോഗബാധയുടെ പശ്ചാത്തലത്തിൽ ഈ മേഖലയിലേക്ക് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷീൻ ജിൻ പിങ്ങിന്റെ തീരുമാനം. വൈറസിനെ പ്രതിരോധിക്കാൻ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിൽ ചൈന റഷ്യയുടെ സഹായം തേടിയിട്ടുണ്ട്. വൈറസിന്റെ ജനിതകഘടന ചൈന റഷ്യയ്ക്ക് കൈമാറിയതായി റഷ്യൻ ഔദ്യോഗിക മാധ്യമം ബുധനാഴ്ച റിപ്പോർട്ടുചെയ്തു. വാക്‌സിൻ കണ്ടെത്താനുള്ള ശ്രമം തങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും എന്നാൽ, അതിന് മൂന്നുമാസത്തോളം വേണ്ടിവരുമെന്നും യു.എസ്. വ്യക്തമാക്കി. തദ്ദേശീയമായ വാക്സിൻ വികസിപ്പിക്കാൻ ചൈനയും കോടികളുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

അതുപോലെ തന്നെ ചൈനക്ക് വാർധക്യമാവുന്നുവെന്ന തരിച്ചറിവും കൂടുതൽ യുവജനങ്ങൾ രാജ്യത്തിനുവേണമെന്നും ചൈന ആഗ്രഹിക്കുന്നുണ്ട്. നേരത്തെ ചൈന വൻതോതിൽ വിമർശിക്കപ്പെട്ട ഒറ്റക്കുട്ടി നയം 2015ൽ ഭാഗികമായി എടുത്തുകളഞ്ഞിരുന്നു. പുതിയ രോഗബാധയുടെ അടിസ്ഥാനത്തിൽ ഇത് പൂർണ്ണമായും മാറ്റുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. യു എൻ അടക്കമുള്ള വിവിധ സംഘനകൾ ആവശ്യപ്പെട്ടിട്ടും നടപ്പാവാത്ത മനുഷ്യാവകാശ ലംഘനങ്ങൾ ഒഴിവാക്കാൻ ഒരു സൂക്ഷ്മജീവിക്ക് കഴയുന്നുവെന്നാണ് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

2050 ഓടെ ജനസംഖ്യയുടെ 44 ശതമാനവും വൃദ്ധർ

ചൈനയുടെ നാളിതുവരെയുള്ള പദ്ധതികളുടെയല്ലാം ഏറ്റവും പ്രധാന വിഷയം ജനസംഖ്യ നിയന്ത്രണം ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷമാണ് രാജ്യത്ത് യുവജനങ്ങളുടെ എണ്ണം കുറയുകയാണെന്നും ഒറ്റക്കൂട്ടി നയം അടക്കമുള്ള പലതും അബദ്ധമായിപ്പോയതെന്നും ചൈന തിരിച്ചറിയുന്നത്. ഈ പകർച്ചവ്യാധി ജനസംഖ്യയെക്കുറിച്ച് ചൈനയെ ഇരുത്തി ചിന്തിപ്പിക്കാൻ പര്യാപ്തമാണെന്ന്, കമ്യൂണസിറ്റ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 40 വർഷമായി രാജ്യത്തു തുടരുന്ന നയത്തിന്റെ ഭാഗമായി ജനസംഖ്യയിലെ ഭൂരിഭാഗവും പ്രായമായവരാണ്. 2050 ഓടെ ജനസംഖ്യയുടെ 44 ശതമാനവും വൃദ്ധരാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടന കണക്കാക്കുന്നത്. രാജ്യത്തെ തൊഴിൽശക്തിയിലും ഗണ്യമായ കുറവുണ്ടായതോടെ ചൈന ഒറ്റക്കുട്ടി നയം 2015ൽ ഭാഗികമായി എടുത്തുകളഞ്ഞിരുന്നു. ഒറ്റക്കുട്ടി നയം ലംഘിക്കുന്നവർക്കു തൊഴിൽ നൽകാതിരിക്കുക, നിർബന്ധിത ഗർഭഛിദ്രം, വലിയ പിഴ, രണ്ടാമതൊരു കുട്ടി വേണമെന്നുള്ളവർക്ക് ബോധവൽക്കരണം തുടങ്ങിയ നീക്കങ്ങൾ റദ്ദാക്കി. പതിറ്റാണ്ടുകളായുള്ള ജനസംഖ്യാ നിയന്ത്രണ ആഹ്വാനങ്ങളും വർധിച്ച ചെലവും കാരണം ഒറ്റക്കുട്ടി മതിയെന്ന നിലപാടാണു ചൈനക്കാർ.

ഒന്നിലധികം കുട്ടികളെ വളർത്താനുള്ള സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ ചെലവ് തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർ 'ഒറ്റക്കുട്ടി നയ'ത്തിൽ തുടരാൻ തീരുമാനിച്ചതോടെ ചൈന പ്രതിരോധത്തിലായി. ചൈനീസ് ജനതയ്ക്ക് ഒറ്റ കുഞ്ഞുമതി, അത് ആൺകുട്ടി തന്നെയാകണമെന്നു ദമ്പതികൾ നിലപാട് എടുത്തു. ഇതോടെയാണു ഭ്രൂണലിംഗ നിർണയ പരിശോധനയ്ക്കായി രക്തസാംപിളുകൾ ഹോങ്കോങ്ങിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളിലേക്ക് അയക്കാൻ സഹായിക്കുന്ന മാഫിയകൾ രൂപം കൊണ്ടത്. ജനാധിപത്യാവകാശങ്ങൾക്കായി പോരാടുന്ന പ്രക്ഷോഭകരേക്കാൾ ഹോങ്കോങ്ങിൽ പ്രവർത്തിക്കുന്ന ഇത്തരം ക്ലിനിക്കുകൾ ആയിരുന്നു രണ്ടുവർഷം മുമ്പുവരെ ചൈനയുടെ ഉറക്കം കെടുത്തിയിരുന്നത്.ഭ്രൂണലിംഗ നിർണയ പരിശോധന നിർബാധം നടക്കുകയും പെൺകുഞ്ഞാണെങ്കിൽ യാതൊരു ദയയുമില്ലാതെ െകാലക്കത്തിക്കു ഇരയാകുന്നതു തുടരുകയും ചെയ്തതോടെ ശിശുജനന നിരക്കിൽ ചൈന പിന്നോട്ടു പോയി. ഭ്രൂണലിംഗ നിർണയ പരിശോധനയ്ക്കായി ഹോങ്കോങ്ങിലേക്കു രക്തം കടത്താൻ സഹായിക്കുന്ന ഏജൻസികൾ ചൈന തദ്ദേശീയമായി വികസിപ്പിച്ച സമൂഹമാധ്യമായ വൈബോയാണു തട്ടകമായി തിരഞ്ഞെടുത്തത്. വൈബോയിൽ 3,80,000 പേർ പിന്തുടർന്ന ഏജൻസി ഏകദേശം 35,000 രൂപയാണ് ഓരോ ഇടപാടിനും ഈടാക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഭരണകൂടം സമ്മർദത്തിലായി.

1979 ലാണ് ചൈന ഒറ്റക്കുട്ടി നയം നടപ്പാക്കിയത്. 1950 കളിൽ തന്നെ ഈ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും 1959 മുതൽ 1961 വരെയുണ്ടായ കടുത്ത ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ വൈകിപ്പിച്ചു. 1979 മുതൽ ഒറ്റക്കുട്ടി നയം ചൈന അക്രമാസക്തമായി നടപ്പാക്കി. 1980 കളിൽ നിയമത്തിൽ ചില ഇളവു വരുത്തി. 2000ൽ ജനസംഖ്യ 140 കോടിയിൽ എത്തിയതോടെ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ദമ്പതികൾ രാഷ്ട്രത്തിന്റെ ശത്രുക്കളായി മാറി. 2006 ൽ ചില പ്രവിശ്യകളിൽ ഈ നിയമത്തിനു അയവുണ്ടായി.

2013ൽ രക്ഷിതാക്കൾ അവരുടെ അച്ഛനമ്മമാരുടെ ഒറ്റക്കുട്ടികളാണെങ്കിൽ അവർക്ക് രണ്ടു കുഞ്ഞുങ്ങളാകാമെന്ന ഇളവ് അനുവദിച്ചു. 2015 ഓടെ ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങൾക്കു ജന്മം നൽകി രാഷ്ട്രത്തിനു പുതുജീവൻ നൽകാൻ ഭരണകൂടം പൗരന്മാരോട് അഭ്യർത്ഥിച്ചു. ഒറ്റക്കുട്ടി നയം വഴി 40 കോടി ജനനങ്ങൾ തടഞ്ഞുവെന്ന് ഒരിക്കൽ ലോകത്തോട് അഹങ്കാരത്തോട് വിളിച്ചുപറഞ്ഞ ചൈന സ്വരം മാറ്റി. ഒന്നിൽ കൂടുതൽ കുഞ്ഞുങ്ങളെ ഒളിപ്പിച്ചു വളർത്തിയിരുന്ന ഭൂതകാലമുള്ള ചൈനീസ് ജനത, ഭരണകൂടം അനുവദിച്ചിട്ടും കൂടുതൽ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്യാത്തതാണ് അധികൃതരുടെ ഇപ്പോഴത്തെ തലവേദന.ഗർഭ നിരോധന ഉറകളുടെയും ഗുരുതര പാർശ്വഫലങ്ങളുള്ള മരുന്നുകളുടെയും വലിയ വിപണിയായി ചൈനയെ മാറ്റിയ, രാജ്യത്തെ സ്ത്രീ പുരുഷ അനുപാതത്തിൽ ഗുരുതരമായ അന്തരമുണ്ടാക്കിയ ഒറ്റക്കുട്ടി നയം പൊളിച്ചെഴുതാനുള്ള പെടാപ്പാടിലാണു ചൈന. 121 പുരുഷന്മാർക്ക് 100 സ്ത്രീകൾ എന്ന നിലയിലാണ് ചൈനയിലെ സ്ത്രീ പുരുഷ അനുപാതം. ഒറ്റക്കുട്ടി നയം വാശിപിടിച്ച് നടപ്പാക്കാനായി സ്ഥാപിച്ച ഗർഭഛിദ്ര കേന്ദ്രങ്ങൾ സർക്കാർ തന്നെ ഇടിച്ചുനിരത്തി.

ലോകത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ചൈന 'രക്തക്കടത്തിന്റെ' വലിയ വിപണിയായി മാറിയിരുന്നു. ചൈനയിൽനിന്നു ഹോങ്കോങ്ങിലേക്കാണു വ്യാപക രക്തക്കടത്ത്. പണത്തിനു വേണ്ടിയല്ല, അടുത്ത തലമുറ വളരണോ എന്നു തീരുമാനിക്കുന്ന നിർണായക തീരുമാനം എടുക്കുന്നതിനാണു ചൈനക്കാർ രഹസ്യമായി രക്തം ഹോങ്കോങ്ങിലേക്കു കടത്തുന്നത്. രാജ്യാന്തര രക്തമാഫിയാ സംഘങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു രണുവർഷം മുമ്പുവരെ മാധ്യമങ്ങൾ വെളിപ്പെടുത്തിയത്. പുതിയ നയത്തിന്റെ ഭാഗമായി ഇവയെല്ലാം തിരുത്തപ്പെടുന്നതോടെ ഈ മാഫിയയും ഇല്ലാതാകുമെന്ന് പ്രതീക്ഷയിലാണ് ചൈന.

ചെറിയമാറ്റം ഉണ്ടാകും വലിയ പ്രതീക്ഷയില്ല

പക്ഷേ ചെറിയ മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും പക്ഷേ അടിസ്ഥാനപരമായ ചൈനയുടെ നിലപാടുകൾ വൻ തോതിൽ മാറുമെന്ന് പ്രതീക്കരുതെന്നാണ് ന്യയോർക്ക് ടൈംസിന്റെ ചൈനീസ് ലേഖകനാണ് ടീ മാർട്ടിൻ പറയുന്നു. കാരണം കൊറോണ വൈറസ് ബാധ നടക്കുന്ന സമയത്തുതന്നെ ചൈന അതിന്റെ പേരിലും മനുഷ്യാവകാശ ലംഘനം നടത്തിയതായി ആരോപണം ഉയർന്നിരുന്നു. പലരുടെയും കുടുംബബന്ധങ്ങൾ പോലും തകർത്തെറിയുന്നവിധത്തിലാണ് ഈ രക്ഷാപ്രവർത്തനത്തിൽ ചൈന ഇടപെടുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ പൗരന്മാരെ ജനുവരി മുപ്പതിന് വുഹാനിൽനിന്ന് കൊണ്ടുവരുമെന്നാണ് ബ്രിട്ടന്റെ പ്രഖ്യാപനം. എന്നാൽ ഭാര്യ ചൈനീസ് സ്വദേശിയായതിനാൽ അവരെ തന്റെ കൂടെ കൊണ്ടുപോകാൻ കഴിയാതെ നിസ്സഹയാനാണ് ജെഫ് സിഡിൽ എന്ന ബ്രിട്ടീഷ് അദ്ധ്യാപകൻ. ചൈനീസ് സ്വദേശികൾ രാജ്യംവിടരുതെന്ന ചൈനയുടെ നിർദേശമാണ് ജെഫ് സിഡിലിന് വിനയായിരിക്കുന്നത്.

ജെഫിന്റെ ഭാര്യ സിൻഡി ചൈനീസ് സ്വദേശിയാണെങ്കിലും അവർക്ക് ബ്രിട്ടനിൽ സ്ഥിരതാമസ വിസയുണ്ട്. അതിനാൽ ഭാര്യയെയും ബ്രിട്ടനിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒമ്പതുവയസ്സുള്ള മകളെ കൂടെകൂട്ടാൻ അനുമതി ലഭിച്ചെങ്കിലും ഭാര്യയെ രാജ്യംവിടാൻ ചൈനീസ് അധികൃതർ അനുവദിച്ചിട്ടില്ല. അധികൃതരുടെ കടുംപിടുത്തം കാരണം ഭാര്യയെ ഉപേക്ഷിച്ചുപോകേണ്ട അവസ്ഥയിലാണ് താനെന്ന് ജെഫ് പറയുന്നു. മകളെ അമ്മയിൽനിന്ന് വേർപ്പെടുത്തുന്നതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു. എത്രകാലത്തേക്ക് ഇത് നീണ്ടുനിൽക്കുമെന്ന ആശങ്കയും ജെഫിനുണ്ട്. ഇതുപോലെ നൂറുകണക്കിന് ആളുകൾ കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും ചൈനയുടെ മനസ്സ് അലിഞ്ഞിട്ടില്ല. അപ്പോൾ ചൈനയിൽനിന്ന് കൂടുതൽ നീതിവേണ്ട എന്നാണ് അധികൃതർ പറയുന്നത്. പക്ഷേ എന്തൊക്കെയായലും ചെറിയൊരു ്മാറ്റത്തിനെങ്കിലും വഴിയൊരുക്കിയത് വൈറസ് ഭീതിയാണെന്നതിൽ സംശയമില്ല.

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
വുഹാൻ മാർക്കറ്റിൽ രോഗാണുവിനെ ആദ്യമായി കണ്ടപ്പോൾ അത് മൂടിവച്ച് ലോകത്തിലേക്ക് പടർത്തി; വൈറസിനെ കുറിച്ച് ആദ്യം പഠിച്ച് റിപ്പോർട്ട് നൽകിയ ഡോക്ടറെ ശിക്ഷിച്ച് മരണത്തിന് വിട്ടു കൊടുത്തു; അമേരിക്കൻ പട്ടാളം ഇറക്കുമതി ചെയ്‌തെന്നു പറഞ്ഞു കഥ മാറ്റാൻ ശ്രമിച്ചു; ലോകം ഒരു കണ്ണീർക്കയമായതിനു കാരണം ചൈനയുടെ വൻ ചതി തന്നെ
മേരേ കോ ദേഖോ കൈസേ മാരാ ഹൈ... മേരേ കോ പൊലീസ് മാർത്ത ഹെ... ഇധർ സ്യാദാ മുശ്കിൽ ഹോതാ ഹൈ... പാനീ നഹീ ഹൈ ... റൂം മെ ഖാനാ നഹീ ഹൈ.. കുച് ഭീ നഹീ ഹൈ; പൊലീസിന്റെ തല്ലു കൊണ്ട് ഓടിയ 'അതിഥി'യുടെ ബൈറ്റ് എടുത്തത് മാതൃഭൂമി ചാനൽ; അത് പോസ്റ്റ് ചെയ്ത വിഷ്ണുനാഥ് വ്യാജ പ്രചാരകൻ! അറസ്റ്റ് ചെയ്യണമെന്ന് പോരാളി ഷാജി; സഘിയാകരുതെന്ന് എംബി രാജേഷിന്റെ ഉപദേശം; പൊളിച്ചടുക്കി വിഷ്ണുനാഥും; പായിപ്പാടിലെ 'സൈബർ സഖാക്കളുടെ' അജണ്ട ചർച്ചയാകുമ്പോൾ
കോവിഡ് പ്രതിരോധത്തിലും രാജ്യത്തിന്റെ 'സൂപ്പർകോപ്പാ'യി അജിത് ഡോവൽ! കൊറോണ വൈറസിന്റെ എപ്പിസെന്ററായ തബ്ലീഗി ജമാഅത്ത് മർക്കസ് ഒഴിയാൻ പൊലീസ് നിർദ്ദേശിച്ചിട്ടു മർക്കട മുഷ്ഠിയുമായി മൗലാന സാദ്; ഉദ്യോഗസ്ഥർ നിസ്സഹായത അറിയിച്ചതോടെ രാത്രി രണ്ട് മണിക്ക് ദേശീയസുരക്ഷാ ഉപദേഷ്ടാവ് മർക്കസിൽ നേരിട്ടെത്തി; കൊറോണ ടെസ്‌ററിനു വിധേയനാവാനും സ്വയം സമ്പർക്ക വിലക്കിൽ പോകാനും സാദിനോട് നിർദ്ദേശിച്ചു; നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ കർശന നിർദ്ദേശം നൽകിയും ഡോവൽ
ജോർദ്ദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ പൃഥ്വിരാജും ബ്ലെസിയും അടക്കമുള്ളവർ മരുഭൂമിയിൽ കുടുങ്ങി; ഇനി ഷൂട്ടിങ് പാടില്ലെന്ന് നിർദ്ദേശം; ഉടൻ നാട്ടിലേക്ക് മടങ്ങാനും മലയാള സിനിമാ സംഘത്തോട് നിർദ്ദേശിച്ച് ജോർദ്ദാൻ സർക്കാർ; വിസയുടെ കാലാവധി ഒരാഴ്ചയ്ക്കുള്ളിൽ തീരുമെന്നത് വമ്പൻ പ്രതിസന്ധി; 58-അംഗ സംഘത്തെ നാട്ടിലേത്തിക്കാൻ വേണ്ടത് അസാധാരണമായ കേന്ദ്ര ഇടപെടൽ; കോവിഡ് കാലത്ത് സാധ്യത കുറവെന്നും സൂചന; 'ആടുജീവിതം' പ്രതിസന്ധിയിലാകുമ്പോൾ
പനിയുമായി ഡോക്ടറെ കണ്ടപ്പോൾ ഉപദേശിച്ചത് ടൈലനോളും മറ്റും കഴിച്ച് വിശ്രമിക്കാൻ; രോഗം വഷളായത് അതിവേഗം; വെന്റിലേറ്ററിൽ ജീവനു വേണ്ടി പോരാടി കൊറോണ വൈറസിന് കീഴടങ്ങിയത് ഇലന്തൂർ സ്വദേശി; രോഗം ഭേദപ്പെടുന്നതിന്റെ സൂചന നൽകി മരണത്തിലേക്ക് നടന്നു പോയത് 22 വർഷം മുമ്പ് ന്യൂയോർക്കിൽ സ്ഥിര താമസമാക്കി മലയാളി; നാട്ടിൽ വന്ന് തോമസ് ഡേവിഡ് മടങ്ങിയത് ഒരു കൊല്ലം മുമ്പും; ഇലന്തൂരിനേയും ചെങ്ങന്നൂരിനേയും വേദനയിലാക്കി അമേരിക്കൻ മലയാളിയുടെ കോവിഡ് മരണം
കൂട്ടുകാരന്റെ വീട്ടിൽ തേങ്ങയില്ലെന്ന് അറിഞ്ഞ് തെങ്ങിൽ കയറി വീണത് പ്രതിസന്ധിയിലേക്ക്; ചലന ശേഷി വീണ്ടു കിട്ടിയത് നീണ്ട പ്രാർത്ഥനകൾക്കൊടുവിൽ; പ്ലാസ്റ്റിക് സർജറിയിലൂടെ ശയ്യാവ്രണവും മാറിയപ്പോൾ പ്രതീക്ഷയായി; കോതമംഗലത്തെ പീസ് വാലി താങ്ങും തണലുമായപ്പോൾ എന്തിനും ഏതിനും കൂടെ നിന്നത് ഐടിഎയിലെ പ്രണയിനി; ഡോക്ടർമാരേയും ഞെട്ടിച്ച് വെള്ളത്തൂവലുകാരന്റെ പുനർജീവനം; ഇനി കൂട്ടുകാരിയ്‌ക്കൊപ്പം മുമ്പോട്ട്; കൊറോണക്കാലത്ത് റിനിയെ മിന്നുകെട്ടി സിജോ പുതുജീവിതത്തിലേക്ക്
തനിച്ചു താമസിച്ച മണിയൂരുകാരന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ; അരിയും തീർന്നു; സൗജന്യ റേഷൻ വീട്ടിൽ എത്തിക്കുമോ എന്ന അന്വേഷണത്തിന് സപ്ലൈ ഓഫീസറുടെ മറുപടി നോ; മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറും മിണ്ടിയില്ല; വാതിലുകൾ അടഞ്ഞെന്ന് തോന്നിയപ്പോൾ രണ്ടും കൽപ്പിച്ച് വിളിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിൽ; രാജ്ഭവൻ ഇടപെട്ടപ്പോൾ പലയാട്ടു നടയിലെ റേഷൻ കട രാത്രി ഏഴിന് തുറന്നു; ഓട്ടോയിൽ അരി വീട്ടിലുമെത്തി; വടകരയിൽ വേണുഗോപാലിന് റേഷൻ എത്തുമ്പോൾ
ദൈവത്തിന്റെ സ്വന്തം നാട് എന്നത് വിശേഷണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല, നന്ദി... ഞങ്ങൾ ഇനിയും വരും'; ഫ്രാങ്ക്‌ഫോർട്ടിലേക്ക് വിമാനം കയറുന്നതിന് മുൻപ് കേരളത്തിലെ ആരോഗ്യപ്രവർത്തകർക്കും പൊലീസിനും നന്ദി അറിയിച്ച് വിനോദ സഞ്ചാരത്തിനായി എത്തിയ വിദേശികൾ; 232 പേരടങ്ങുന്ന സംഘം മടങ്ങിയത് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ; വിദേശികൾക്കും കേരളം നമ്പർ 1
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും