1 usd = 75.81 inr 1 gbp = 93.08 inr 1 eur = 82.09 inr 1 aed = 20.64 inr 1 sar = 20.15 inr 1 kwd = 242.96 inr

Apr / 2020
07
Tuesday

സൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത; നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ അവർ കെട്ടിപ്പിടിച്ച് ചുംബിക്കും; യാത്രകളും ആഘോഷങ്ങളുമായി ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പർക്കത്തിൽപെടുന്നവർ; ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന അമിതമായ ആത്മവിശ്വാസവും വില്ലനായി; കോവിഡിന് അവധി നൽകിയപ്പോൾ പോലും വിനോദയാത്ര പോയവർ നിരവധി; നിരീക്ഷണത്തിൽ നിന്ന് പുറത്തുചാടിയവർ രാജ്യം മുഴുവൻ രോഗം പടർത്തി; ചുംബനസംസ്‌ക്കാരവും സുഖലോലുപതയും ജാഗ്രതക്കുറവും തകർത്ത ഇറ്റലിയുടെ ദുരന്തകഥ

March 18, 2020 | 02:20 PM IST | Permalinkസൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത; നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ അവർ കെട്ടിപ്പിടിച്ച് ചുംബിക്കും; യാത്രകളും ആഘോഷങ്ങളുമായി ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പർക്കത്തിൽപെടുന്നവർ; ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന അമിതമായ ആത്മവിശ്വാസവും വില്ലനായി; കോവിഡിന് അവധി നൽകിയപ്പോൾ പോലും വിനോദയാത്ര പോയവർ നിരവധി; നിരീക്ഷണത്തിൽ നിന്ന് പുറത്തുചാടിയവർ രാജ്യം മുഴുവൻ രോഗം പടർത്തി; ചുംബനസംസ്‌ക്കാരവും സുഖലോലുപതയും ജാഗ്രതക്കുറവും തകർത്ത ഇറ്റലിയുടെ ദുരന്തകഥ

എം മാധവദാസ്

റോം: 'ഇവിടെ ജനം മരിച്ചു വീഴുകയാണ്. ഞങ്ങൾ പ്രായമായവരെ മരിക്കാൻ വിടുകയാണ്. നഴ്‌സുമാർ കരയുന്നു. അവർക്ക് ആളുകൾ മരിക്കുന്നത് കയ്യും കെട്ടി നോക്കി നിൽക്കാനേ കഴിയുന്നുള്ളു. മരിക്കുന്നവർക്ക് നൽകാൻ ആകെ അവരുടെ കയ്യിലുള്ളത് കുറച്ച് ഓക്‌സിജൻ മാത്രമാണ്. പ്രായമായവരെ അങ്ങനെ വിട്ട് യുവാക്കളെ രക്ഷിച്ചെടുക്കാനുള്ള ദൗത്യത്തിയാണ് ഞങ്ങൾ. ആവശ്യത്തിന് ചികിൽസ കിട്ടാതെ ആളുകൾ മരിക്കുന്നു. കാര്യങ്ങൾ കൈവിട്ട് പോയിരിക്കുന്നു. സിസ്റ്റം തകർന്നിരിക്കുന്നു.എവിടെ തിരിഞ്ഞാലും കൊറോണയല്ലാതെ മറ്റൊന്നും കേൾക്കാനില്ല.'- കൊവിഡിൽ വിറങ്ങലിച്ചുനിൽക്കുന്ന ഇറ്റലിയിലെ ഒരു ഡോക്ടർ എഴുതിയ കുറിപ്പാണിത്. ഈ രാജ്യത്ത് ഇപ്പോൾ മരണങ്ങളുടെ കണക്കെടുപ്പാണ് എവിടെയും. എല്ലാം അടച്ചിട്ട് രാജ്യം മൊത്തം ക്വാറന്റൈൻ ചെയ്തിട്ടും മരണനിരക്ക് കുറഞ്ഞിട്ടില്ല.

ഇന്നലെയും ഇറ്റലിയിൽ മരിച്ചത് 345പേരാണ്. 31,500 പേർ രോഗബാധിതരും. മൊത്തം 2500ത്തിലേറെ പേർ മരിച്ചു കഴിഞ്ഞു. ഐസിയു കളിൽ ഒഴിവില്ലാത്തതിനാൽ വാർഡുകളിൽ കിടന്ന് നിലവിളിച്ച് മരിക്കുന്നവർ നിരവധിപേർ. വൃദ്ധർ മാത്രമല്ല ചെറുപ്പക്കാരും മരിക്കുന്നതോടെ രോഗബാധിതരെല്ലാം മരണഭയത്തിലാണ്. എല്ലാം അടഞ്ഞുകിടക്കുന്നതോടെ വൻ സാമ്പത്തിക പ്രതിസന്ധിയുമാണ് ഇറ്റലിയെ തേടിയെത്തുന്നത്.

സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന യൂറോപ്പിലെ ഒരു വികസിത രാജ്യം. നാറ്റോ, ജി8, യൂറോപ്യൻ യൂണിയൻ, ലോക വ്യാപാര സംഘടന എന്നിവയിൽ അംഗമായ രാജ്യം. ഗ്രീക്ക് റോമ സംസ്‌ക്കാരത്തിന്റെ വലിയ പാരമ്പര്യമുള്ള രാജ്യം. അവർ എങ്ങനെയാണ് ശ്മശാന സമാനമായി എന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണ് ലോകം. പകർച്ചവ്യാധികളെക്കുറിച്ച് പഠിക്കുന്ന എപ്പിഡമോളജിസ്റ്റുകളൊക്കെ. ഇറ്റലിക്കാരുടെ അമിതമായ ആത്മവിശ്വാസവും
വില്ലനായെന്നാണ്. ഇങ്ങനെയാന്നും തങ്ങളെ ബാധിക്കില്ലെന്നുള്ള ധാരണയിൽ ആയിരുന്നു ഭുരിഭാഗം ഇറ്റലിക്കാരുമെന്നും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ പകർച്ചവ്യാധി വിഭാഗം മേധാവി ഡോ. ജിയോവന്നി റെസ പറയുന്നു.

സ്നേഹചുംബനം അന്ത്യചുംബനം ആവുമ്പോൾ

'സൗന്ദര്യ ആരാധകരും സുഖലോലുപരുമായ ജനത'- വിക്കീപീഡിയയിൽ പോലും ഇറ്റലിക്കാരെ പൊതുവെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. പൊതുവെ നിർഭയരും സഞ്ചാരപ്രിയരും ശുഭാപ്തിവിശ്വാസക്കാരും ആഘോഷ പ്രിയരും സഞ്ചാരപ്രിയരുമാണണ് ഇറ്റലിക്കാർ. അതുപോലെ തങ്ങളുടെ കഴിവിൽ അമിതമായി ആത്മിശ്വാസം പുലർത്തുന്നവരും. ഇതുതന്നെയാണ് കോവിഡ് കാലത്ത് വിനയായതെന്ന് റീഡിങ്ങ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ലൈവ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'നിങ്ങൾ ഹലോ എന്ന് പറയുമ്പോൾ പരസ്പരം ചുംബിക്കുക എന്നതാണ് ഇറ്റലിക്കാരുടെ പതിവ്. മെഡിറ്ററേനിയനുചുറ്റും ആളുകൾ തമ്മിൽ ഉയർന്ന ശാരീരിക സമ്പർക്കം ഉണ്ട്. ആളുകൾ യൂറോപ്പിലെ മറ്റ് ഭാഗങ്ങളേക്കാൾ വർഷത്തിൽ യാത്രചെയ്യുന്നും ഇറ്റലിക്കാരാണ്'- പ്രൊഫസർ മറീന ഡെല്ല ജിയൂസ്റ്റ ചൂണ്ടിക്കാട്ടുന്നു. ഈ ചുംബന സംസ്‌ക്കാരം തന്നെയാണ് ഇറ്റലിയെ സത്യത്തിൽ കുടുക്കിയത്. കെട്ടിപ്പിടിച്ച് ചുംബിക്കുക ആ നാട്ടിലെ ഒരു സംബോധന രീതിയിയാണ്. ജനുവരിയിൽ കോവിഡിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിട്ടും തികഞ്ഞ അലംഭാവമാണ് നാട്ടുകാരും ഭരണകൂടവും കാണിച്ചത്. ചൈന ഹസ്തദാനം നിരോധിച്ചുതുകൊണ്ടാണ് പിടിച്ചു നിന്നത്. ഹസ്താദാനത്തിനു പകരം കാലുകൾ പരസ്പരം മുന്നോട്ടുവെച്ച് ഒരു അഭിവാദന രീതയാണ് ചൈന സ്വീകരിച്ചത്. എന്നാൽ കൊറോണയുടെ സ്റ്റേജ് ഒന്നും രണ്ടും ഘട്ടത്തിനും ഇറ്റലിക്കാർ ചുംബനവും കെട്ടിപ്പിടുത്തവും ഒഴിവാക്കിയല്ല. കാരണം അമിത ആത്മവിശ്വാസം തന്നെ.

 കുടിയേറ്റ  നിരക്കും ഇറ്റലിയിൽ കൂടതലാണ്. സഞ്ചാര പ്രിയരായ ഇറ്റലിക്കാർ കൊറോണയെ കേരളത്തിടക്കം ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചു. ഡോ. ജിയോവന്നി റെസ പറയുന്നത് കോവിഡ് ബാധിച്ച് സ്‌കൂളുകൾക്ക് അവധി നൽകിയപ്പോൾ, പർവതമേഖലയിലേക്ക് ടൂർ പോവുകയായിരുന്നു ഒരുപാട് ഇറ്റലിക്കാർ ചെയ്തതെന്നാണ്. വീടുകളിൽ തന്നെ ഇരിക്കണമെന്ന സർക്കാർ നിർദ്ദേശം പലയിടത്തും ജലരേഖയായി. ഒടുവിൽ ആളുകളെ വീട്ടിലിരുത്താൽ പോൺ സൈറ്റുകളുടെ പ്രീമിയം സർവീസുകൾ സൗജന്യമാക്കി. ഐസൊലേഷനിൽ കഴിയുന്ന കൊറോണബാധിതർക്ക് ആശ്വാസം നൽകാനാണ് തീരുമാനമെന്ന് പോൺഹബ്ബ് പറയുന്നു. കൊറോണദുരിതമനുഭവിക്കുന്ന ഇറ്റലിക്ക് പണം നൽകും. ഒരു മാസത്തിയേക്ക് പോൺ ഹബ് പ്രീമിയം അക്കൗണ്ടുകളിലെ വീഡിയോകൾ ഇറ്റലിക്കാർക്ക് സൗജന്യമായി കാണാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. ട്വിറ്ററിലാണ് പോൺഹബ് ഇക്കാര്യം പറയുന്നത്. അതുപോലെതന്നെ ഐസോലേഷനിൽ ഉള്ളവർ ചാടിപ്പോകാതെ നോക്കുയും ഇറ്റലി നേരിട്ട വെല്ലുവിളിയായിരുന്നു.

രോഗം പരത്തിയത് നിരീക്ഷണത്തിൽനിന്ന് രക്ഷപ്പെട്ടവർ

ഒരു ഇറ്റലിക്കാരനായ പത്തനംതിട്ട 'അച്ചായനും' കുടുംബവുമാണ് കൊറോണ കേരളത്തിൽ പടർത്തിയതിൽ മുന്നിൽ നിൽക്കുന്നതെങ്കിൽ, ഐസോലേഷനിൽ നിന്ന് ചാടിപ്പോയ കുറേ ഇറ്റാലിയൻ പൗരന്മ്മാരാണ്‌ അവിടെയും സ്ഥിതിഗതികൾ വഷളാക്കിയത്. ഇറ്റലിയുടെ 25 ശതമാനം ക്വാറന്റൈൻ ചെയ്ത് റെഡ് സോൺ പ്രഖ്യാപിച്ച സമയത്ത് 10000 ത്തോളം ആളുകൾ സൂത്രത്തിൽ കടന്ന് കളഞ്ഞ് ഇറ്റലിയുടെ മറ്റുഭാഗങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് പോയതാണ് പ്രശ്നം സങ്കീർണ്ണമാക്കിയതെന്ന് എപ്പിഡമോളജി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മാർച്ച് 2, 3 എന്നീ തീയതികളിലായാണ് ഇവർ കടുന്നു കളഞ്ഞത്. ഇറ്റലിയിൽ പ്രമുഖർക്ക് രണ്ട് വീടുകൾ ഉണ്ട്. യാത്രചെയ്യാൻ പാടില്ലാത്ത റെഡ് സോണിൽനിന്ന് അവർ ഗ്രാമങ്ങളിലെ തങ്ങളുടെ വീട്ടിലേക്ക് കടന്നു. പക്ഷേ ഇതോടെ രോഗം രാജ്യം മുഴുവൻ എത്തി. രാജ്യം മൊത്തം മാർച്ച് 9 ഓടെ ക്വാറന്റൈൻ ചെയ്യേണ്ടി വന്നിരിക്കുന്നു. വൃദ്ധർ മാത്രമാണ് ഈ രോഗം വന്നാൽ മരിക്കുക എന്ന തെറ്റിദ്ധാരണയും ഇക്കാലത്ത് യുവാക്കൾക്ക് ഉണ്ടായിരുന്നു. മരിച്ചവരിൽ ഭൂരിഭാഗും വയോധികർ ആയിരുന്നെങ്കിലും ഇപ്പോൾ യുവാക്കളും മരിക്കുന്നുണ്ട്. ജപ്പാൻ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കുടുതൽ ആയുർദൈർഘ്യമുള്ള രാജ്യമാണ് ഇറ്റലി. മരണ നിരക്ക് കൂടാൻ അതും ഒരു കാരണമായി.

പക്ഷേ കൊറോന സ്റ്റേജ് 2വിലേക്ക് കടന്നിട്ടും. ഇറ്റലിക്കാർ വീട്ടിൽ ഒതുങ്ങിയില്ല. അവർ അപ്പോഴും
വലിയ കൂട്ടമായി റെസ്റ്റോറന്റുകളിലും ബാറുകളിലും കറങ്ങി നടന്നു. അതിനുള്ള വലിയ വിലയാണ് പിന്നീട് കൊടുക്കേണ്ടി വന്നത്. മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന ചൈനപോലുള്ള രാജ്യങ്ങൾ ചെയ്യുന്നപോലെ, ആളുകളെ അടിച്ചമർത്താൻ അപ്പോളും ഇറ്റാലിയൻ ഭരണകൂടം ശ്രമിച്ചിട്ടുമില്ല. പുറത്തിറങ്ങുന്നവർക്ക് പിഴയുൾപ്പെടയുള്ള കാര്യങ്ങൾ ഏർപ്പെടുത്തി വരുമ്പോഴേക്കും കാര്യങ്ങൾ എല്ലാം കൈവിട്ടുപോയിരുന്നു.

ശവങ്ങൾ സംസ്‌ക്കരിക്കാൻ പോലും കഴിയാതെ ഇറ്റലി

ഓരോ ദിവസവും നാനൂറും അഞ്ചൂറും പേർ മരിച്ചുവീഴുന്ന അവസ്ഥയാണ് ഇറ്റലിയിൽ ഇന്നുള്ളത്. തങ്ങളുടെ ആരോഗ്യ സംവിധാനം ഇത്ര ദുർബലമാണെന്ന് ഇറ്റലിക്കാരും അപ്പോൾ മാത്രമാണ് അറിയുന്നത്. ആശുപത്രികൾ നിറഞ്ഞു. എവിടെയും സ്ഥലമില്ല. ഡോക്ടർമാരും ഇൻഫക്റ്റഡ് ആകുന്നു. ശവങ്ങൾ സംസ്‌ക്കരിക്കാൻ പോലും കഴിയാത്ത അവസ്ഥ.

വടക്കൻ ഇറ്റലിയിലെ ബെർഗാമോ സ്വദേശിയായ റെൻസോ കാർലോ എന്ന എൺപത്തഞ്ചുകാരന്റെ മൃതദേഹം അഞ്ചു ദിവസത്തിനിപ്പുറവും സംസ്‌കാരം കാത്ത് ശവപ്പെട്ടിയിൽ കിടക്കയാണെ് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നാട്ടിലെ പള്ളിയിലെ സെമിത്തേരി അടച്ചതു മൂലം ശവസംസ്‌കാരം നടത്താനാകുന്നില്ല. അദ്ദേഹത്തിന്റെ പത്നി അൻപതുകാരിയായ ഫ്രാൻകാ സ്റ്റെഫാനെല്ലി, റെൻസോയ്ക്ക് ശരിയായ ശവമടക്ക് നടത്താൻ ആഗ്രഹിക്കുന്നു. എന്നാൽ ദേശീയ നിയന്ത്രണം അനുസരിച്ച് പരമ്പരാഗത ശവസംസ്‌കാര ശുശ്രൂഷകൾ ഇറ്റലിയിൽ നിയമവിരുദ്ധമാണിപ്പോൾ. അതെന്തായാലും അവർക്കും മക്കൾക്കും അതിൽ പങ്കെടുക്കാനുമാകില്ല. കാരണം അവരെല്ലാം രോഗബാധിതരും ക്വാറന്റീനിലും ആണ്. മഹാമാരിയെ ഭയപ്പെട്ട് തെരുവുകളെല്ലാം ശൂന്യമാണിപ്പോൾ. കടകളെല്ലാം അടഞ്ഞു കിടക്കുന്നു. 60 ദശലക്ഷം ഇറ്റലിക്കാർ വീട്ടു തടങ്കലിലാണിപ്പോൾ. ആളുകളുടെ ജീവൻ നിലനിർത്താൻ രാപകലില്ലാതെ അധ്വാനിച്ച് തളരുകയാണ് ഡോക്ടർമാരും നഴ്സുമാരും.

ലൊമ്പാർഡിയുടെ വടക്കൻ ഭാഗങ്ങളിൽ മൃതശരീരങ്ങൾ കൂനകൂടുകയാണെന്ന് ബിബിസി ചൂണ്ടിക്കാട്ടുന്നു. ബെർഗാമോ പ്രവിശ്യയിൽ 3760 കേസുകളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ആശുപത്രി മോർച്ചറികൾ നിറഞ്ഞു കവിഞ്ഞു. സെമിത്തേരി ഈ ആഴ്ച അടച്ചിടാൻ ബെർഗാമോ മേയർ ഓർഡിനൻസ് പുറപ്പെടുവിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ഈ നടപടി. ബെർഗാമോയിലെ ഓൾ സെയ്ന്റ്സ് പള്ളിയിലേക്ക് മിക്ക മൃതശരീരങ്ങളും കൊണ്ടു പോയി. ശവമടക്ക് കാത്തു നിരവധി ശവമഞ്ചങ്ങളാണ് അവിടെയുള്ളത്. ഇവ എവിടെ വയ്ക്കണമെന്ന് അറിയില്ല എന്ന് പുരോഹിതൻ പറയുന്നു. ഓരോ ദിവസവും നൂറുകണക്കിനു പേർ മരിക്കുന്നു. ഓരോ ശരീരവും സംസ്‌കരിക്കാൻ ഒരു മണിക്കൂറിലധികം എടുക്കും. വൈറസ് വ്യാപനം തടയാൻ ശവസംസ്‌ക്കാരം ഉൾപ്പെടെ മതപരവും ആഭ്യന്തരവുമായ എല്ലാ ചടങ്ങുകളും ദേശീയ അടിയന്തര നിയമത്തിലൂടെ നിരോധിച്ചിരിക്കുകയാണ്. ശവമടക്കിന് വളരെ ചുരുങ്ങിയ ഒരു പ്രാർത്ഥന മാത്രം പുരോഹിതർക്ക് അനുവദിച്ചിട്ടുണ്ട്. 'ജീവിതത്തെ സ്നേഹിക്കാൻ ഈ ദുരന്തം നമ്മെ ഓർമിപ്പിക്കുന്നു' എന്ന് പുരോഹിതനായ ബ്രദർ മാർക്കോ പറയുന്നു. വീട്ടുകാരോ സുഹൃത്തുക്കളോ ബന്ധുക്കളോ അടുത്തില്ലാതെ ആശുപത്രിയിലെ ഐസലേഷനിൽ മരണമടയുന്നവർ നിരവധിയാണ്. കൊറോണ വൈറസ് രോഗികൾക്ക് വീട്ടുകാരുമായി ബന്ധപ്പെടാൻ ചില അസോസിയേഷനുകൾ ടാബ്ലെറ്റ് പോലുള്ളവ സംഭാവനയായി നൽകുന്നുണ്ട്.

മോർച്ചറി വ്യവസായത്തെയും വൈറസ് ബാധിച്ചതായി നാഷനൽ ഫെഡറേഷൻ ഓഫ് ഫ്യൂണറൽ ഹോംസ് സെക്രട്ടറി അലെസാന്ദ്രോ ബോസി പറയുന്നു. മുഖാവരണമോ കയ്യുറകളോ പോലുമില്ലാതെയാണ് മരിച്ചവരുടെ ശരീരം കൈകാര്യം െചയ്യുന്നത്. മരണശേഷം വൈറസ് പടരില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. നമ്മൾ അതിനു തയ്യാറായില്ലെങ്കിൽ അവർക്ക് പട്ടാളത്തെ വിളിക്കേണ്ടി വരും. ഇറ്റലിയുടെ സംസ്‌കാരത്തിന്റെ ഭാഗം തന്നെയാണ് ശവസംസ്‌കാരശുശ്രൂഷകൾ. സാധാരണ 600 മുതൽ 1000 പേർ വരെ പങ്കെടുക്കുന്ന ചടങ്ങാണിത്. ഇപ്പോൾ അതിനൊന്നും ആളില്ലാതായി. ഇനി എത്രപേർ മരിക്കും രോഗം എങ്ങനെയൊക്കെ പടരും എന്ന ആശങ്കയിലാണ് ഈ രാജ്യം.

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
ദുബായിൽ നിന്ന് കാസർകോട്ടുകാരൻ നാട്ടിലെത്തിയപ്പോൾ നയിഫിൽ കൊറോണ തിരിച്ചറിഞ്ഞു; നൂറു കണക്കിന് ആളുകൾക്ക് രോഗ ലക്ഷണം എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികൾ പകച്ചപ്പോൾ തളരാത്ത മനസ്സുമായി രോഗികളിലേക്ക് ഇറങ്ങിയത് പ്രവാസി മലയാളിയും സംഘവും; ഇന്ത്യൻ എംബിസി പേരെടുത്ത് അഭിനന്ദിച്ചപ്പോഴും ശ്രദ്ധിച്ചത് കർമ്മ നിരതനാകാൻ; ഒടുവിൽ കോവിഡ് ഈ സുമനസ്സിനേയും പിടികൂടി; മഹാമാരിയെ പിടിച്ചുകെട്ടാൻ ഇറങ്ങിയ നസീർ വാടാനപ്പള്ളിക്കും കൊറോണ
രോഗ ബാധിതനായിട്ടും പത്തു ദിവസം ആശുപത്രിയിലക്കാതെ മുറിയിൽ അടച്ചിട്ടു വെള്ളം കുടിപ്പിച്ചു; ഒടുവിൽ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കയറ്റിയിട്ട് ചങ്കിനട്ടടിച്ചിട്ടെന്തു കാര്യം? കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്നു റിപ്പോർട്ടുകൾ; ബ്രിട്ടൻ എന്തുകൊണ്ടു പ്രേത ഭൂമിയാകുന്നു എന്നതിന് തെളിവായി ബോറിസ് ജോൺസന്റെ അനുഭവം; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആയുർആരോഗ്യ സൗഖ്യം നേർന്ന് ട്രംപും മോദിയും അടക്കമുള്ള ലോകനേതാക്കൾ
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ
ഫാസ്റ്റ് ഫുഡ് കടയിൽ വെച്ചുള്ള പരിചയം പിന്നീട് അടുപ്പമായതോടെ വീട്ടിലെ നിത്യസന്ദർശകനുമായി; ഭർത്താവിനെ വേർപിരിഞ്ഞ താമസിക്കുന്ന പെൺസുഹൃത്തുമായി ഷിന്റോയ്ക്ക് ആത്മബന്ധം മുറുകി; കാണാതിരിക്കാൻ കഴിയാത്തപ്പോൾ കാമുകിയെ തിരക്കി പോയത് ഇന്നലെ രാത്രി; മോട്ടോറിൽ നിന്നുള്ള ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത് ഇന്നു രാവിലെ; അന്തിക്കാടെ സ്വർണ തൊഴിലാളിയായ യുവാവിന്റേത് ദാരുണമരണം
പാലേരിമാണിക്യം ഫെയിം നടൻ കലിംഗാ ശശി അന്തരിച്ചു; നാടകത്തിലൂടെ അഭിനയത്തിൽ എത്തി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടന്റെ മരണം പുലർച്ചെ കോഴിക്കോട്; ജീവിതത്തിൽ വില്ലനായത് ഏറെ നാളായി അലട്ടിയിരുന്ന കരൾ രോഗം തന്നെ; സംസ്‌കാര ചടങ്ങുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് തന്നെ; വിടവാങ്ങുന്നത് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച വ്യത്യസ്തമായ അഭിനയ ശൈലിയുടെ ഉടമ
ജാതകം ചേരില്ലെന്ന പേരിൽ വിവാഹം വീട്ടുകാർ എതിർത്തപ്പോൾ കാത്തിരുന്നത് 20 വർഷം; കെ.എസ്.ആർ.ടിസിയിൽ ഡ്രൈവറായി ജോലി ലഭിച്ചപ്പോൾ പ്രണയിനിയോട് പറഞ്ഞത് പി.എസ്.സി എഴുതാൻ; ഒരേ ബസിൽ പ്രണയിച്ച് ഡബിൾ ബെല്ലടിച്ചത് ജീവിതത്തിലേക്ക്; ആനവണ്ടി ഹംസമായപ്പോൾ ഗിരിക്കും താരയ്ക്കും മനംപോലെ മംഗല്യം; ഹരിപ്പാട് ഡിപ്പോയിലെ ഈ പ്രണയജോഡികളുടെ കഥ ഇങ്ങനെ
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ