1 usd = 71.89 inr 1 gbp = 93.13 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
24
Monday

ഇതരമതസ്ഥനെ വിവാഹം കഴിച്ചാൽ സ്ത്രീകൾക്ക് 'ഊരുവിലക്ക്'; ആരാധനാലയത്തിൽ പ്രവേശിക്കാനാവില്ല; പിതാവു മരിച്ചാൽ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാനാവില്ല; വിലക്കുകളും കുടിയേറ്റവും നശിപ്പിക്കുന്നത് ഈ സമൂഹത്തെ തന്നെ; രത്തൻ ടാറ്റയുടെയും ഫിറോസ് ഗാന്ധിയുടെയും നടൻ ജോൺ എബ്രഹാമിന്റെയും ഒക്കെ മതമായ പാർസികൾ ഇന്ത്യയിൽ വംശനാശ ഭീഷണിയിൽ; ശബരിമലക്കൊപ്പം പാഴ്‌സി സ്ത്രീകളുടെ വിലക്കുകൂടി സുപ്രീംകോടതി പരിഗണിക്കുമ്പോൾ

November 15, 2019 | 06:13 PM IST | Permalinkഇതരമതസ്ഥനെ വിവാഹം കഴിച്ചാൽ സ്ത്രീകൾക്ക് 'ഊരുവിലക്ക്'; ആരാധനാലയത്തിൽ പ്രവേശിക്കാനാവില്ല; പിതാവു മരിച്ചാൽ സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാനാവില്ല; വിലക്കുകളും കുടിയേറ്റവും നശിപ്പിക്കുന്നത് ഈ സമൂഹത്തെ തന്നെ; രത്തൻ ടാറ്റയുടെയും ഫിറോസ് ഗാന്ധിയുടെയും നടൻ ജോൺ എബ്രഹാമിന്റെയും ഒക്കെ മതമായ പാർസികൾ ഇന്ത്യയിൽ വംശനാശ ഭീഷണിയിൽ; ശബരിമലക്കൊപ്പം പാഴ്‌സി സ്ത്രീകളുടെ വിലക്കുകൂടി സുപ്രീംകോടതി പരിഗണിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനി ദാദാബായ് നവറോജി മുതൽ, ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധിവരെ. ഇന്ത്യയുടെ വ്യവസായ ഭീമൻ രത്തൻ ടാറ്റ മുതൽ ബോളിവുഡ്ഡ് നടൻ ജോൺ എബ്രാഹാം വരെ. വ്യവസായികളും വ്യാപാരികളും, ടെക്നോക്രാറ്റുകളും, ബുദ്ധിജീവികളും കലാകാരന്മാരുമൊക്കെയായി ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്നു ഒരു മതസമൂഹം രാജ്യത്തുനിന്ന് നമാവശേഷമാവുകയാണെന്നാണ് ജനസംഖ്യാ സൂചികകൾ വ്യക്തമാക്കുന്നത്. പാർസികൾ എന്ന സ്വരാഷ്ട്രിയൻ മതവിശ്വാസികളുടെ എണ്ണം ഇന്ത്യയിൽ അതിവേഗം കുറഞ്ഞുവരികയാണ്. കേവലം 60,000 താഴെ പാഴ്സി മാത്രമേ ് ഇന്ത്യലുള്ളൂ എന്നാണ് അനൗദ്യോഗിക കണക്ക്. അടുത്ത പത്തുവർഷത്തിനുള്ളിൽ ഇവരുടെ ജനസംഖ്യ 23000 താഴെയാകുമെന്നാണ് കണക്കാക്കുന്നത്. 'ഹൗ ഇന്ത്യ മേക്ക് പാർസി ബേബീസ്' എന്ന തലക്കട്ടിൽ നാലുവർഷം മുമ്പ് ഒരു റിപ്പോർട്ടിലൂടെ ബിബിസിയാണ് ഈ ചർച്ചക്ക് തുടക്കം കുറിച്ചത്.

എങ്ങനെയാണ് ഇവർ ഈ രീതിയിലേക്ക് വരുന്നത് എന്നതിന് കാരണമായി ശോഭാ ഡേയെപ്പോലുള്ള പ്രശ്സ്ത എഴുത്തുകാർ ചൂണ്ടിക്കാട്ടുന്നത് കുടിയേറ്റവും, ആ മതത്തിലെ വിലക്കുകളും തന്നെയാണ്. സ്വസമുദായത്തിൽനിന്ന് പുറത്ത് വിവാഹം കഴിച്ചാൽ സ്ത്രീകൾക്ക് ഇവിടെ ഊരുവിലക്കാണ്. പിന്നെ അവർക്ക് ആരാധനാലയത്തിൽ പ്രവേശിക്കാനാവില്ല. പിതാവു മരിച്ചാൽ സംസ്‌കാരച്ചടങ്ങുകളിൽപോലും പങ്കെടുക്കാനാവില്ല. ഈ വിലക്കാണ് സുപ്രീം കോടതി ഇപ്പോൾ, ശബരിമല യുവതീപ്രവേശത്തിനൊപ്പം പരിശോധിക്കുന്നത്. ശബരിമലയിൽ യുവതീ പ്രവേശം അനുവദിച്ചതു പുനഃപരിശോധിക്കണമെന്ന ഹർജികൾ സുപ്രീം കോടതി മാറ്റിവച്ചതോടെ പ്രതീക്ഷയാകുന്നത് മുസ്‌ളീം പാഴ്‌സി സ്ത്രീകൾക്ക് കൂടിയാണ്.

ഗൂൾരൂഖ് ഗുപ്തയുടെ ഒറ്റയാൾ പോരാട്ടം

ആരാധനാലയ 'അയിത്ത'ത്തിനെതിരേ ഗുജറാത്തിൽനിന്നുള്ള പാഴ്‌സി വിഭാഗക്കാരിയായ ഗൂൾരൂഖ് ഗുപ്ത നീതിപീഠത്തെ സമീപിച്ചതോടെയാണു വിലക്ക് പുറംലോകം അറിഞ്ഞത്. 1991-ൽ ഇതര മതസ്ഥനെ വിവാഹം കഴിച്ചതോടെയാണു ഗൂൾരൂഖ് ഗുപ്ത സ്വന്തം വിഭാഗക്കാർക്കിടയിൽ അനഭിമതയായത്. സ്വന്തം പിതാവു മരിച്ചാൽ സംസ്‌കാരച്ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ കഴിയില്ലെന്ന ബോധ്യം അവരെ ഗുജറാത്ത് ഹൈക്കോടതിയിലെത്തിച്ചു. വിവാഹത്തിനുശേഷം പാഴ്‌സി മതാചാരപ്രകാരമുള്ള ചടങ്ങുകളിൽ പങ്കെടുക്കാനും സുപ്രധാന ആരാധനാലയങ്ങളിലൊന്നായ സൂര്യക്ഷേത്രത്തിലെ ( ഫയർ ടെമ്പിൾ) പ്രവേശനത്തിനും ഇവർക്കു വിലക്കു നേരിടേണ്ടിവന്നു.

പിതാവു മരിച്ചാൽ ആരാധനാലയ സമുച്ചയത്തിൽ ഉൾപ്പെടുന്ന നിശബ്ദഗോപുരങ്ങളിലായിരിക്കും (ടവർ ഓഫ് സൈലൻസ്) സംസ്‌കാരച്ചടങ്ങുകളെന്നും അവിടെ പ്രവേശനമില്ലെന്നും ഗൂൾരൂഖ് ഹർജിയിൽ ചൂണ്ടിക്കാട്ടി. അന്യമതസ്ഥനെ വിവാഹം കഴിച്ചു എന്ന ഒറ്റക്കാരണംകൊണ്ട് ഇത്തരമൊരു നീതികേട് ഉണ്ടാകരുതെന്നായിരുന്നു പ്രധാന ആവശ്യം. പതിറ്റാണ്ടുകളായി പിന്തുടർന്നു പോന്നിരുന്ന വിശ്വാസത്തിൽ കൈകടത്താനില്ലെന്നു വ്യക്തമാക്കി 2010-ൽ ഹൈക്കോടതി ഹർജി തള്ളി. സമുദായാചാരത്തെയും കീഴ്‌വഴക്കത്തെയും അനുകൂലിച്ചായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ വിധി.

വിധിക്കെതിരേ ഗൂൾരൂഖ് സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് ഫയർ ടെമ്പിളിൽ പ്രവേശിക്കാനുള്ള ഗൂൾരൂഖിന്റെ വിലക്കു നീക്കി 2017 ഡിസംബറിൽ സുപ്രീം കോടതി ചരിത്രവിധി പുറപ്പെടുവിച്ചു. ഹർജിക്കാരിയുടെ ആവശ്യം നടത്തിക്കൊടുക്കാൻ ഫയർ ടെമ്പിൾ സ്ഥിതി ചെയ്യുന്ന വൽസാദിലെ പാഴ്‌സി അൻജുമാനോട് കോടതി ഉത്തരവിട്ടു. പിതാവ് മരിക്കുന്നപക്ഷം കർമങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും വിധിയിലുണ്ട്. പിതാവിനോടുള്ള ഹർജിക്കാരിയുടെ സ്‌നേഹത്തിൽ ഒരു കുറവും വന്നിട്ടില്ലെന്ന നിരീക്ഷണത്തോടെയായിരുന്നു വിധി. പാഴ്‌സി മതാചാരങ്ങളിൽ കാലോചിത പരിഷ്‌കരണത്തിനു വഴിമരുന്നിട്ട വിധിയുടെ തുടർച്ച വൈകാതെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഇതിനുള്ള തുടർ നടപടികളാണ് സുപ്രീം കോടതി പരിശോധിക്കുന്നത്.

ശവശരീരം കഴുകന്മാർക്ക്

വർഷങ്ങൾക്ക് മുമ്പ് ഇറാനിൽ നിന്നും കുടിയേറി ഇന്ത്യയിൽ താമസം തുടങ്ങിയ പാഴ്‌സികൾ അഥവാ സ്വരാഷ്ട്രിയൻ മതവിശ്വാസികൾ മറ്റു മതങ്ങളിൽ നിന്നും വ്യത്യസ്ഥമായ ജീവിതം നയിക്കുന്നവരാണ്. ഹിന്ദുമതത്തിനോട് സാമ്യമുള്ള ആരാധനാ രീതികളടങ്ങിയ സ്വരാഷ്ട്രിയൻ മതത്തിൽ വിശ്വസിച്ചിരുന്നവർ, എഡി. 717-മാണ്ടിൽ ഇസ്ലാം മതവിശ്വാസികളുമായുള്ള വംശീയ യുദ്ധങ്ങളുടെ പേരിലാണ് ഇന്ത്യയിലേക്ക് കുടിയേറി പാർത്തത്. പേർഷ്യയിലെ പാർസ് എന്ന സ്ഥലത്തു നിന്നും വന്നവരാകയാൽ ഇവരെ പാഴ്‌സികൾ എന്നറിയപ്പെടാൻ തുടങ്ങിയെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. പാഴ്‌സികളുടെ ഇടയിൽ മരണവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ് നിശബ്ദഗോപുരങ്ങൾ. അറബിയിൽ 'ദഖ്മ' എന്നറിയപ്പെടുന്ന നിശബ്ദഗോപുരങ്ങൾ മുംബൈയിലെ മലബാർ ഹിൽസിലാണ് സ്ഥിതിചെയ്യുന്നത്. മറ്റൊരു മതത്തിലും കണ്ടുവരാത്ത തികച്ചും വിഭിന്നമായ ഒരാചാരമാണ് മരണകാര്യത്തിൽ ഇവർ പിന്തുടരുന്നത്.ഏതെങ്കിലും ഒരു പാഴ്‌സി മതവിശ്വാസി മരിച്ചാൽ ആ ശവശരീരം അലങ്കരിച്ച ശവമഞ്ചത്തിലാക്കി ദഖ്മയിൽ എത്തിക്കുന്നു. ശവശരീരം അവിടെ വച്ചശേഷം കൊണ്ടുവന്നവർ മാറിനിന്നു കൈ കൊട്ടുമ്പോൾ അവിടുത്തെ ഗോപുരങ്ങളിൽ കഴിയുന്ന കഴുകന്മാർ കൂട്ടത്തോടെയെത്തി ഈ ശവശരീരം ഭക്ഷിക്കുന്നു.

വളരെ താമസമൊന്നുമില്ലാതെ എല്ലുകൾ മാത്രം ബാക്കിവച്ച് കഴുകന്മാർ മടങ്ങിപ്പോകുമ്പോൾ ശവശരീരം കൊണ്ടുവന്നവർ തിരിച്ചുവരുന്നു. ആ എല്ലുകളെയെല്ലാം ഒന്നൊഴിയാതെ പെറുക്കിയെടുത്ത് തുണിയിൽ പൊതിഞ്ഞ് അടുത്തുള്ള കിണറ്റിൽ നിക്ഷേപിച്ച് അവർ മടങ്ങിപ്പോകും. ഇങ്ങനെയൊരു വിചിത്രമായ ആചാരത്തിനും സ്വരാഷ്ട്രിയൻ മതം കാരണങ്ങൾ പറയുന്നുണ്ട്. അഗ്നിയേയും മണ്ണിനേയും ദൈവത്തിനു തുല്യം കാണുക എന്നുള്ളതാണ് സ്വരാഷ്ട്രിയൻ മതം ഉദ്‌ബോധിപ്പിക്കുന്നത്. പരിശുദ്ധമായ അഗ്നിയിലേക്കും മണ്ണിലേക്കും പാപപങ്കിലമായ മനുഷ്യ ശരീരത്തെ ഇടകലർത്തുവാൻ പാഴ്‌സികൾ ആഗ്രഹിക്കുന്നില്ല. അവരുടെ മതം അതനുവദിക്കുന്നില്ല. ഈ ഒരു കാരണം കൊണ്ടാണ് മൃതശരീരം കഴുകന്മാർക്ക് ഭക്ഷിക്കുവാൻ കൊടുക്കുന്നത്. ഹിന്ദുക്കൾ ഗംഗയിലും മറ്റു പുണ്യനദികളിലെുമൊക്കെയായി ജീവിത പാപങ്ങൾ കഴുകിക്കളയുന്നതു പോലെ പാഴ്‌സികളുടെ ജീവിച്ചിരിക്കുമ്പോഴുള്ള എല്ലാ പാപങ്ങളും ദഖ്മയിൽ അവസാനിക്കുന്നതായി ഇവർ വിശ്വസിക്കുന്നു.

പാഴ്സി മതസ്ഥാപകനായ സരതുഷ്ട്രരുടെ ഉപദേശങ്ങളടങ്ങിയ വിശുദ്ധഗ്രന്ഥമാണ് 'സെന്ത് അവെസ്ത'. ഇന്ത്യയിലെ പാഴ്സികളും പേർഷ്യയിലെ ഗാബറുകളും ഇതിനെ മുഖ്യ മതഗ്രന്ഥമായി കരുതുന്നു. അവെസ്തൻ ഭാഷയിലാണ് ഇതു രചിച്ചിട്ടുള്ളത്. ഇന്നു ലഭിക്കുന്ന ഗ്രന്ഥം മൂലഗ്രന്ഥത്തിന്റെ അപൂർണമായ ഒരു പതിപ്പു മാത്രമാണ്. മൂലഗ്രന്ഥത്തിന് 1,200 അധ്യായങ്ങളുണ്ട്. 12,000 പശുത്തോൽ ചുരുളുകളിൽ സുവർണ ലിപികളിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടതെന്ന് അറബി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 20 ലക്ഷം വചനങ്ങൾ ഉണ്ടത്രെ. മതപരമായ വസ്തുതകൾക്കു പുറമേ വിവിധ വിഷയങ്ങൾ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം ഒരു വിജ്ഞാനകോശമാണെന്നു പറയാം. സ്വർണം പൂശിയ തകിടിൽ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി സമർഖണ്ഡിലെ അഗ്നിക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്നു. ബി.സി. 330-ൽ അലക്സാണ്ടറുടെ ആക്രമണവേളയിൽ പെഴ്സിപ്പോളീസ് നഗരത്തിലെ രാജകൊട്ടാരങ്ങൾ അഗ്നിക്കിരയായി. അതോടൊപ്പം ഈ ഗ്രന്ഥത്തിന്റെ പ്രതിയും നഷ്ടപ്പെട്ടു. സരതുഷ്ട്ര മതവിശ്വാസം ക്രമേണ ക്ഷയിച്ചുതുടങ്ങി.

അലക്സാണ്ടറുടെ ആക്രമണത്തെക്കാൾ ഭീമമായ നഷ്ടമാണ് മുസ്ലിങ്ങളുടെ പേർഷ്യൻ ആക്രമണം സരതുഷ്ട്രമതത്തിനു വരുത്തിവച്ചത്. കഠിനശിക്ഷയ്ക്കു വിധേയരാക്കിയതുമൂലം പലരും മതം ഉപേക്ഷിക്കുകയോ തടവുശിക്ഷ വരിക്കുകയോ ചെയ്തു. ലഭ്യമായിരുന്ന സരതുഷ്ട്ര മതഗ്രന്ഥങ്ങൾ എല്ലാം തീവച്ചു നശിപ്പിച്ചു. പേർഷ്യയിൽ കഴിഞ്ഞുകൂടിയ ചുരുക്കം ചില സരതുഷ്ട്രമതവിശ്വാസികളുടെയും ഇന്ത്യയിലേക്കു രക്ഷപ്പെട്ട പാഴ്സികളുടെയും ശ്രമഫലമായി സെന്ത് അവെസ്തയുടെ ചെറിയൊരു ഭാഗം സൂക്ഷിച്ചു വയ്ക്കാൻ കഴിഞ്ഞു. ഇവ കാലാകാലങ്ങളിൽ പകർത്തിയെഴുതി പരിരക്ഷിച്ചതാണ് ഇപ്പോൾ ലഭിക്കുന്ന ഗ്രന്ഥം. ഇന്ത്യയിൽ സൂക്ഷിച്ചിരിക്കുന്ന ഇതിന്റെ ആദ്യത്തെ കൈയെഴുത്തുപ്രതി തയ്യാറാക്കിയത് 13-14 നൂറ്റാണ്ടുകളിലാണ്. പേർഷ്യയിൽ കണ്ടെത്തിയ കൈയെഴുത്തുപ്രതി 17-ാം ശതകത്തിൽ തയ്യാറാക്കിയതും. എല്ലാ കൈയെഴുത്തുപ്രതികളും അപൂർണങ്ങളാണ്.

വംശനാശ ഭീഷണയിൽ ഒരു സമൂഹം

ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ വമ്പിച്ച സ്വാധീനം നിലനിർത്തുന്ന പാർസികൾ 18-ാം നൂറ്റാണ്ടിൽ ബോംബെ കപ്പൽ നിർമ്മാണ വ്യവസായം ആരംഭിക്കാൻ പരിശ്രമിച്ചുതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ വൻ വ്യവസായികളായ ടാറ്റ കുടുംബം തന്നെ ഉദാഹരണം. ജാഗ്വാർ, ലാന്റ് റോവർ തുടങ്ങിയ പ്രസിദ്ധമായ കാറുകൾ, കോറസ് സ്റ്റീൽ എന്നു തുടങ്ങി വ്യവസായത്തിലും, വ്യോമയാനത്തിലും, ആതുരസേവനത്തിലും, ഗവേഷണകേന്ദ്രങ്ങളിലും ഇന്നും ഇവരുടെ മുദ്ര പതിഞ്ഞു നിൽക്കുന്നു.

ഇന്ത്യയുടെ നാനാവിധ പുരോഗതിയിൽ കാര്യമായ പങ്കു നിർവഹിച്ച പാഴ്സികൾ ശ്രേഷ്ഠമായ നിലയിൽ തന്നെ അംഗീകരിക്കപ്പെടുന്നു. , ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ദാദാബായി നവറോജി, ഹേമി വാഹ്ദിയ വ്യവസായികൾ, കരസേനാമേധാവി ഫീൽഡ് മാർഷൽ മനക്ഷാ, പ്രസിദ്ധ സംഗീതജ്ഞൻ ഫ്രെഡിമർക്കുറി, കംപോസർ സോറാബ്ജി, കൺഡക്ടർ സുബിൻ മേത്ത, ബോളിവുഡിലെ ജോൺ ഏബ്രഹാം, ബോമാൻ ഇറാനി, നക്‌സൽ ചിന്തകനായ കോബാഭ് ഗാൽഡി, ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഭർത്താവ് ഫിറോസ് ഗാന്ധി തുടങ്ങിയവർ അടങ്ങുന്ന രാജ്യത്തിന് വലിയ സംഭാവനകൾ ചെയ്ത സമൂഹം. നിരവധി കഥകളിലും സിനിമകളിലും പാർസികളുടെ ജീവിതം പടർന്നു നിൽക്കുന്നു. ഇന്ന് കേവലം 60,000 താഴെയേ ഇന്ന് പാഴ്സികൾ ഇന്ത്യലുള്ളൂ. കുട്ടികൾ ഇല്ലാതാകുന്നതും കുടിയേറ്റങ്ങളുമാണ് ഈ സമൂഹത്തിന്റെ തിരോധാനത്തിനു കാരണമായിക്കാണുന്നതെന്നാണ് ബിബിസിയുടെ പഠന റിപ്പോർട്ടിൽ പറയുന്നത്. അടുത്ത പത്തുവർഷത്തിനുള്ളിൽ ഇവരുടെ ജനസംഖ്യ 23000 താഴെയാകുമെന്നാണ് കണക്കാക്കുന്നത്. 31 ശതമാനം ആളുകളും 60 വയസ്സിൽ കൂടുതലുള്ളവരാണ്. 1000 ആണുങ്ങൾക്ക് 1050 പെണ്ണുങ്ങളെന്ന അനുപാതമാണുള്ളത്. അതിനാൽ മിശ്രവിവാഹത്തിന് സാധ്യത ഏറുകയും ഇങ്ങനെ മിശ്രവിവാഹിതരാകുന്നവരെ വംശത്തിൽ കൂട്ടാതിരിക്കയുമാണ് ചെയ്യുന്നത്.

സാക്ഷരതയും (97ശതമാനം) വളരെ കൂടുതലാണ്. പെൺകുട്ടികൾക്ക് അതിനാൽ സ്വാതന്ത്ര്യത്തോടെ അവിവാഹിതരായി നിൽക്കാനും ഇവർ താൽപര്യപ്പെടുന്നു. സാധാരണ ആൺകുട്ടികൾ 31 വയസ്സിലും പെൺകുട്ടികൾ 29 വയസ്സിലുമാണ് വിവാഹിതരാകുന്നത്, അതിനാൽ ഇവരുടെ പ്രത്യുൽപാദനശേഷിയും കുറവായിട്ടാണ് കാണപ്പെടുന്നത്. മിശ്രവിവാഹിതരായ കുട്ടികളെയും ഉൾപ്പെടുത്തി സമൂഹം വിപുലപ്പെടുത്തണമെന്ന ആശയം മുമ്പോട്ടു വയ്ക്കുന്നവരുണ്ട്. പക്ഷേ പാർസികൾ മാറാൻ തയ്യാറല്ലെന്നാണ് പൊതുവെയുള്ള പരാതി. സുപ്രീം കോടതി ഈ വിലക്ക് എടുത്തുകളയുകയാണെങ്കിൽ ഫലത്തിൽ അത് പാർസി മതത്തിന്റെ തന്നെ പുനരുജ്ജീവനമാണ് ഉണ്ടാക്കുക. 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ഭർത്താവില്ലാത്ത സമയം നോക്കി 60 കാരൻ കാമുകനെ വീട്ടിൽ വിളിച്ചു കയറ്റി 30കാരിയായ യുവതി: ഉറക്കം എഴുന്നേറ്റ് വന്നപ്പോൾ മകൻ കണ്ടത് കണാൻ പാടില്ലാത്ത വിധത്തിൽ അമ്മയെയും കാമുകനെയും; രഹസ്യബന്ധം അച്ഛനോട് പറയുമെന്ന് മകൻ; പ്രകോപിതയായ യുവതി ഒമ്പതുവയസുകാരനായ മകനെ തുണി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; അവിഹിത ബന്ധത്തിന് വേണ്ടി സ്വന്തം മകനെ കൊലപ്പെടുത്തിയ ഒരു പെറ്റമ്മയുടെ കഥ കൂടി
ഒമ്പതാം ക്ലാസുകാരി ഗർഭ ആരോപണത്തിൽ നിന്നും ഇളയച്ഛനെ രക്ഷിച്ചത് വനിതാ പൊലീസിന്റെ അന്വേഷണ മികവ്; പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ നിഷേധിച്ച ഇളയച്ഛൻ പറഞ്ഞ് കൗമാരക്കാരനുമായുള്ള പ്രണയകഥ; ഇതോടെ പെൺകുട്ടിയുടെ ഫോൺ വിശദമായി പരിശോധിച്ചു പൊലീസ്; താൻ ഗർഭിണിയാണെന്ന് പെൺകുട്ടി കാമുകന് മെസ്സേജ് അയച്ചത് കണ്ടെത്തിയതോടെ കള്ളം പൊളിഞ്ഞു; അതുവരെ നെഞ്ചുരുകി നിന്ന ഇളയച്ഛൻ രക്ഷപെട്ടതിന്റെ ആശ്വാസത്തിൽ നെടുവീർപ്പിട്ടു
മുൻ കമ്യൂണിസ്റ്റ് രാജ്യത്ത് ജനിച്ച മുതലാളിത്ത രാജ്യത്തെ തലവന്റെ ഭാര്യ! സ്ലോവേനിയയിൽ ജനിച്ച് മോഡലിങ്ങിലൂടെ തിളങ്ങി; നിശാ ക്ലബിൽ വച്ച് ട്രംപിന്റെ കണ്ണിലുടക്കിയ സുന്ദരി; 90 കളിലെ അതീവ സെക്‌സിയായ ഫോട്ടോഷൂട്ടിലൂടെ അമേരിക്കൻ ഹൃദയം കീഴടക്കി; 24 വയസിന്റെ ഇളപ്പമെങ്കിലും ട്രംപിന് എന്നും പ്രിയപ്പട്ടവൾ; സെയിൽസ്മാന്റെ മകളിൽ നിന്ന് ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവിന്റെ ഭാര്യയായി വൈറ്റ് ഹൗസിൽ; ഇന്ത്യൻ സന്ദർശനത്തിന് എത്തുന്ന അമേരിക്കൻ പ്രഥമവനിതയുടെ കഥ ഇങ്ങനെ
ട്രംപ് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു; പുറപ്പെടും മുമ്പ് സംസാരിച്ചത് തന്റെ സ്വീകരണ റാലിയെ കുറിച്ചു മാത്രം; സന്ദർശനത്തിനിടെ അമേരിക്ക വ്യാപാരക്കരാറുകൾ ഒന്നും ഒപ്പുവെക്കില്ല; വ്യാപാര പ്രതിനിധി റോബർട്ട് ലൈറ്റ്‌സർ ട്രംപിനൊപ്പം എത്താത്തതിനാൽ ചെറിയ കരാറുകളിൽ പോലും ഒപ്പുവയ്ക്കാനുള്ള സാധ്യതയില്ലെന്ന് ദേശീയ മാധ്യമങ്ങൾ; ആകെ പുരോഗതി അമേരിക്കയ്ക്ക് നേട്ടമുണ്ടാകുന്ന ആയുധക്കച്ചവടത്തിന് മാത്രം; 100 കോടി ചെലവിട്ട് ട്രംപിനെ സ്വീകരിക്കുന്നതു കൊണ്ട് ഇന്ത്യക്കെന്ത് നേട്ടം എന്ന ചോദ്യത്തിന് ഉത്തരമല്ല
ഡൊണാൾഡ് ട്രംപും മെലാനിയയും അന്തിയുറങ്ങുക ഒബാമയും ക്ലിന്റനും തങ്ങിയ ഐ.ടി.സി മൗര്യയിലെ അതേ ഗ്രാൻഡ് പ്രസിഡൻഷ്യൽ ഫ്‌ളോറിലെ ചാണക്യ സ്യൂട്ടിൽ; ഒരു രാത്രിക്ക് എട്ടുലക്ഷം രൂപ വിലയുള്ള ചാണക്യ സ്യൂട്ടിൽ അടിമുടി രാജകീയ ആഡംബരങ്ങൾ; 'ട്രംപ് പ്ലാറ്റർ' മെനുവിൽ ഡയറ്റ് കൊക്കകോളയും, ചെറി വാനില ഐസ്‌ക്രീമും സുലഭമായി കരുതിയിട്ടുണ്ടെങ്കിലും സ്‌പെഷ്യൽ വിഭവങ്ങൾ എന്തെന്ന് ഇപ്പോഴും സസ്‌പെൻസ്; യുഎസ് പ്രസിഡന്റിന് ഭക്ഷണം കഴിക്കാൻ സ്വർണത്തളികയും വെള്ളിപ്പാത്രങ്ങളും എത്തിച്ചത് ജയ്പൂരിൽ നിന്നും
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ