1 usd = 75.81 inr 1 gbp = 93.08 inr 1 eur = 82.09 inr 1 aed = 20.64 inr 1 sar = 20.15 inr 1 kwd = 242.96 inr

Apr / 2020
07
Tuesday

മദ്യവിൽപ്പനയടക്കം കച്ചവടം എന്തുകൊണ്ട് ഓൺലെനിൽ ആക്കിക്കൂടാ? ഉപദേശം നൽകുന്നതല്ലാതെ അണുബാധയുള്ളർ എത്തിയാൽ അലാറം അടിക്കുന്ന ആപ്പ് നമുക്കും വികസിപ്പിച്ചു കൂടെ; ഡിജിറ്റൽ ട്രാക്കിങ്ങ് ഏർപ്പെടുത്തുക ആയിരുന്നെങ്കിൽ രോഗികളുടെ റൂട്ട് മാപ്പിൽ ഇത്രയേറെ തെറ്റുകൾ ഉണ്ടാകുമായിരുന്നോ? കോവിഡിലെ ഹീറോകൾ എന്ന് ചൈന വിശേഷിപ്പിച്ച ഭക്ഷണ വിതരണം നടത്തുന്ന ആപ്പുകളിലെ തൊഴിലാളികളെ നാം എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല; ടീച്ചറമ്മ നടപ്പാക്കുമോ ഈ ചൈനീസ് പാഠങ്ങൾ?

March 17, 2020 | 02:19 PM IST | Permalinkമദ്യവിൽപ്പനയടക്കം കച്ചവടം എന്തുകൊണ്ട് ഓൺലെനിൽ ആക്കിക്കൂടാ? ഉപദേശം നൽകുന്നതല്ലാതെ അണുബാധയുള്ളർ എത്തിയാൽ അലാറം അടിക്കുന്ന ആപ്പ് നമുക്കും വികസിപ്പിച്ചു കൂടെ; ഡിജിറ്റൽ ട്രാക്കിങ്ങ് ഏർപ്പെടുത്തുക ആയിരുന്നെങ്കിൽ രോഗികളുടെ റൂട്ട് മാപ്പിൽ ഇത്രയേറെ തെറ്റുകൾ ഉണ്ടാകുമായിരുന്നോ? കോവിഡിലെ ഹീറോകൾ എന്ന് ചൈന വിശേഷിപ്പിച്ച ഭക്ഷണ വിതരണം നടത്തുന്ന ആപ്പുകളിലെ തൊഴിലാളികളെ നാം എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല; ടീച്ചറമ്മ നടപ്പാക്കുമോ ഈ ചൈനീസ് പാഠങ്ങൾ?

എം മാധവദാസ്

തിരുവനന്തപുരം: ഏത് മഹാദുരന്തവും നിയന്ത്രണ വിധേയമായാൽ അതിൽ കുറേ നാഷണൽ ഹീറോകൾ ഉണ്ടാവും. കേരളത്തിൽ പ്രളയം വന്നപ്പോൾ നാം ഹീറോകളായി ആദരിച്ചത് ജീവൻ പണയംവെച്ച് ആളുകളെ രക്ഷിച്ച മൽസ്യത്തൊഴിലാളികളെ ആയിരുന്നു. എന്നാൽ മൂവായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ കോവിഡ് 19നെ പിടിച്ചുകെട്ടിയപ്പോൾ അതിന്റെ യഥാർഥ ഹീറോകളായി ജനം വാഴ്‌ത്തുന്നത്, ഭക്ഷണ വിതരണം നടത്തുന്ന ആപ്പുകളിലെ തൊഴിലാളികളെയാണ്്! ഭക്ഷണം മാത്രമല്ല, മരുന്ന്, മാസ്‌കുകൾ, അവശ്യസാധനങ്ങൾ എന്നിവ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ അവർ വീടുകളിലെത്തിച്ചു. അതുകൊണ്ടുതന്നെ കടകൾ എല്ലാം അടഞ്ഞു കിടന്നിട്ടും, ചൈനയിലെ എല്ലാവീടുകളിലും ഭക്ഷണവും മരുന്നുമെത്തി. മാസ്‌കുകളും മറ്റ് എന്ത് അത്യാവശ്യ സാധനങ്ങളും അവർ തന്നെ എത്തിച്ചു. വിദ്യാഭ്യാസവും ചൈന ഓൺലൈൻ ആക്കി.

കോളജുകളും സ്‌കൂളുകളും അടഞ്ഞുകിടന്നു, പക്ഷേ, വിദ്യാഭ്യാസം നടന്നു. എല്ലാം ഡജിറ്റൽ. ഡോക്ടമാർ വീട്ടിലിരിക്കുന്ന രോഗികൾക്ക് ഓൺലൈനിൽ പരിശോധിച്ചു. മരുന്നുകൾ അടക്കമുള്ളവ എത്തിച്ചത് ഭക്ഷണ വിതരണം ചെയ്യുന്ന ആപ്പുകളിലെ തൊഴിലാളികൾ തന്നെ. ഇവർക്കും മാസ്‌ക്കും സാനിട്ടെസറും അടക്കമുള്ള എല്ലാകാര്യങ്ങളും ചൈനീസ് ഭരണകൂടം നൽകി. ഇത് ലോകത്തിനു തന്നെ പുതിയ ഒരു മാതൃകയായിരുന്നു. കോളജ് അടിച്ചിട്ടാലും അധ്യയനം നടക്കുമെന്നും റസ്റ്റോറന്റുകൾ അടച്ചിട്ടാലും ഭക്ഷണം കിട്ടുമെന്നും, ഡോട്കമാരെ നേരിട്ടുകാണാതെയും ചികിൽസിക്കാമെന്നതും സമ്പർക്കനിരോധന കാലത്തെ ഒരു ചൈനീസ് മാതൃകയായിരുന്നു.

ഇനി നോക്കുക. കേരളത്തിൽ എന്തുകൊണ്ട് കൊറോണക്കാലത്ത് നമുക്ക് ഈ മാതൃക പിന്തുടർന്നുകൂടാ. ഇന്തയിൽ ഏറ്റവും കൂടതൽപേർ ഡിജിറ്റൽ സാങ്കേതി വിദ്യ ഉപയോഗിക്കുന്ന സ്ഥലമാണ് കേരളം. പക്ഷേ സമ്പർക്കത്തിലൂടെ പടരുന്ന കൊറോണയെ നേരിടാൻ നാം വലുതായൊന്നും ഡിജിറ്റൽ സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തുന്നില്ല. 9 ദിവസം കൊണ്ടാണ് ആയിരം ബെഡും 30 ഐസിയുവും ഉള്ള 60,000 സ്‌ക്വയർ മീറ്റർ വലിപ്പമുള്ള പുത്തൻ ഹോസ്പിറ്റൽ നിർമ്മിച്ചതുപോലെ ചൈന ചെയ്തകാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയില്ല എന്ന് ഉറപ്പാണ്. മനുഷ്യാവകാശങ്ങൾക്ക് പുല്ലുവില കൽപ്പിച്ചുകൊണ്ട് ചൈന നടത്തുന്നതുപോലുള്ള അടിച്ചമർത്തലുകൾ, ഇന്ത്യപോലുള്ള ഒരുജനാധിപത്യ രാജ്യത്ത് നടപ്പില്ല. ആർട്ടിഫിഷ്യൽ ഇന്റലിജനും റോബോർട്ടിക്സ് ചികിൽസയുമൊന്നും നമുക്ക് കഴിയില്ല. പക്ഷേ ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്ക് നമുക്ക് മാറാൻ, ഇത്രയധികം സൈബർ സാക്ഷരതയുള്ള കേരളത്തിനെങ്കിലും കഴിയണം. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെയാക്കെ സജീവ ശ്രദ്ധ ഉണ്ടാവേണ്ടതാണ് ഈ മേഖല.

മദ്യവിൽപ്പന എന്തുകൊണ്ട് ഓൺലെനിൽ ആക്കിക്കൂടാ

കൊറോണ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച അന്നുതന്നെ സംസ്ഥാന സർക്കാർ ഏറെ പഴികേട്ടത്, ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകൾ വ്ഴിയുള്ള മദ്യവിൽപ്പന നിർബാധം നടക്കുന്നതിന്റെ പേരിൽ ആയിരുന്നു. സ്‌കൂളുകളും കോളജുകളും സിനിമാതീയേറ്റുകളും ഒക്കെ അടച്ചിട്ടിട്ടും സർക്കാർ മദ്യവിൽപ്പന മാത്രം നിർത്തിവെച്ചില്ല. കാരണം വ്യക്താണ്. വരുമാന നഷ്ടം എന്ന ഒറ്റക്കാര്യം തന്നെ. കേരളത്തിന്റെ റവന്യൂചെലവുകളിൽ സിംഹഭാഗവും നടക്കുന്നത്, മദ്യത്തിൽനിന്നുള്ള വരുമാനും ഒന്നുകൊണ്ട് മാത്രമാണ്. പക്ഷേ അതുവെച്ച് ബിവറേജ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് സത്യത്തിൽ തീക്കളി തന്നെയാണ്. കാരണം ഏറ്റവും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്. ഇരുണ്ട ഗുഹപോലെയുള്ള നീണ്ട വരിയൂടെ കടന്ന് തീർത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ബിവറേജുകൾ പ്രവർത്തിക്കുന്നത്.

അതിനേക്കാൾ മോശമാണ് ലോക്കൽ ബാറുകളിലെ അവസ്ഥ. സമ്പർക്കം വഴി കൊറോണ പകരാനുള്ള എല്ലാസാഹചര്യവും കേരളത്തിൽ ഉള്ളത് ഇവിടെയാണെന്നതിൽ തകർക്കമില്ല. ഐഎംഎ അടക്കമുള്ള സംഘടനകൾ മദ്യശാലകൾ അടച്ചുപൂട്ടണം എന്ന് പറഞ്ഞിട്ടും സർക്കാർ നടപടിയെടുക്കാതെ അറുച്ചു നിൽക്കയാണ്. ഇവിടെയാണ് മദ്യവിൽപ്പന ഓൺലൈൻ ആക്കുന്നതിന്റെ പ്രസക്തി. ചൈന ചെയ്തതും അങ്ങനെയാണ്. കരാർ അടിസ്ഥാനത്തിൽ കുറേ തൊഴിലാളികളെവച്ചാൽ ഓഡറനുസരിച്ച് മദ്യം വീട്ടിൽ എത്തിച്ചാൽ രാജ്യം ഇടിഞ്ഞപോകുയില്ല. കുറേപ്പേർക്ക് അങ്ങനെ തൊഴിൽ കിട്ടുകയും ചെയ്യും. അതിന് ശ്രമിക്കാതെ കയ്യടിക്കായി ബാറും ബിവറേജും അടച്ചിട്ടാൽ അതിനേക്കാൾ വലിയ ദുരന്തമാണ് ഉണ്ടാവുക. കൊറോണയെ ഒന്നും ഭയക്കാത്ത മദ്യപാനികൾ മദ്യം കിട്ടുന്നിടത്തേക്ക് കുട്ടം കൂടുകയും ഇതിനേക്കാൾ വൃത്തിഹീനമായി പ്രവർത്തിക്കുന്ന വ്യാജമദ്യലോബിക്ക് വഴിമരുന്നിടുകയുമാണ് അപ്പോൾ നടക്കുക. അതായത്് ഡിജിറ്റലിലേക്ക മാറുകയല്ലായെ നമുക്ക് വേറെ മാർഗങ്ങളില്ല.

തുറക്കുന്നത് പുതിയ തൊഴിൽ മേഖല

ഡിജിറ്റൽ വ്യാപാരം പ്രോൽസാഹിപ്പിച്ചാൽ വ്ളർന്നുവരുന്ന സാമ്പത്തിക മാന്ദ്യവും തടയാം. ചൈന അങ്ങനെയാണ് മാന്ദ്യത്തെ ഒരു പരിധിവരെ തടഞ്ഞുനിർത്തിയത്. ചൈനയിലെ പലചരക്ക് ഭീമൻ സൺ ആർട്ട് ഗ്രൂപ്പ് തങ്ങളുടെ 80 ശതമാനം സ്റ്റോറുകൾ അടഞ്ഞുകിടന്നെങ്കിലും ലാഭത്തിൽ മാറ്റമില്ലെന്നാണ് പ്രതികരിച്ചത്. ഇത് എങ്ങനെയാണ് സംഭവിച്ചത്. കച്ചവടം ഓൺലൈൻ ആയതു്െകാണ്ട് മാത്രമാണ്.

ചൈനയിലെ മറ്റു ചില ഭക്ഷണ വിതരണ ഭീമന്മാരായ മീറ്റുവാൻ, ഇ കൊമേഴ്‌സ് ഭീമനായ ജെഡി എന്നിവർ സ്വയം ചലിക്കുന്ന യന്ത്രവാഹനങ്ങളുമായി നിരത്തിലിറങ്ങി. ഹൈ റിസ്‌കി പ്രദേശങ്ങളിൽ സുഗമമായി ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിക്കുകയായിരുന്നു ചുമതല. ഓൺലൈൻ ക്ലാസുകൾ, കുക്കിങ് വീഡിയോകൾ, എന്തിന് നമ്മുടെ യോഗ മാറ്റിനു വരെ കൊറോണക്കാലത്ത് വമ്പിച്ച ബിസിനസായിരുന്നു ചൈനയിൽ. മുപ്പത് കോടി ജനങ്ങൾ സബ്‌സ്‌ക്രിപ്ഷനുള്ള പിൻഗാൺ ഗുഡ് ഡോക്ടർ എന്ന ആപ്പിനാണ് ഏറ്റവും വലിയ ചാകര. രോഗികളെ വീഡിയോ കോൺഫറൻസ് വഴി ചികിത്സിക്കും. വിദൂര ആശുപത്രികളിൽ പോലും റോബോട്ടുകൾ വഴി ശസ്ത്രക്രിയക്ക് മാർഗനിർദ്ദേശം നൽകും.

 

കുറിപ്പുകൾ നൽകും. അങ്ങനെ എല്ലാം ഓൺ ലൈവ്. ഓൺലൈൻ വ്യാപാരം വഴി ചൈനയിൽ നൂറുകണക്കിന് പുതിയ തൊഴിൽ അവസരങ്ങളാണ് തുറന്നത്. നമുക്ക് എന്തുകൊണ്ട് ആ രീതി സ്വകീരിച്ചുകൂടാ. ഡോക്ടർമാരുടെ സേവനം ലഭിക്കുന്ന ആപ്പുകൾ ഇപ്പോൾ തന്നെ ഇന്ത്യയിൽ ഉണ്ടെങ്കിലും വലിയ പ്രചാരം കിട്ടിയിട്ടില്ല. ഈ കൊറോണക്കാലത്ത് ഡോക്ടർമാരുടെ സേവനം കിട്ടുന്ന ലൈവ് ആപ്പുകൾ എന്തുകൊണ്ട് നമുക്ക് രൂപകൽപ്പന ചെയ്തുകൂടാ. ഇപ്പോൾ ദിശയുടെ സേവനം ഫോണിൽ കിട്ടുന്നുണ്ട് എന്ന് മറുക്കുന്നില്ല. പക്ഷേ വൈദ്യമേഖലയും ഡിജിറ്റൽ ആവുക എന്നതുകൊറോണക്കാലത്ത് മാത്രമല്ല ഭാവിയിലെ ആരോഗ്യ സംവിധാനത്തിലും നിർണ്ണായകമാണ്.

കൊറോണ യുദ്ധത്തിനിടയിൽ ചൈന പയറ്റിയ ചില പുതുതന്ത്രങ്ങൾ ഏറെ ശ്രദ്ധേയമാണ്. കൊറോണ കാലത്ത് ക്ലാസുകൾ മുടങ്ങിയെങ്കിലും ലൈവ് സ്ട്രീമിങ് വഴി അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നതിന് ഭംഗം വരുത്തിയില്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഒറ്റയടിക്ക് ഇത്തരം എജ്യൂ ആപ്പുകളിൽ ചേർന്നത്. അതായത് സ്‌കുളുകൾ അടഞ്ഞു കിടക്കുമ്പോളും വിദ്യാഭ്യാസം തുടരുകയാണ്. എന്നാൽ കേരളത്തിലടക്കമുള്ള സ്ഥിതി നോക്കൂ. സ്‌കൂളുകളും കോളജുകളും അടയുന്നതോടെ വിദ്യാഭ്യാസം മുടങ്ങുകയാണ്. അതാണ് കേരളവും ചൈനയും തമ്മിലുള്ള മാറ്റം. ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ചൊക്കെ നമ്മുടെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് സംസാരിക്കുന്നുണ്ടെങ്കിലും അതൊന്നും പ്രായോഗിക തലത്തിൽ എത്തിയിട്ടില്ല. ഇപ്പോൾ അത് ഒരു വെല്ലുവിളിയായി സർക്കാറും ഏറ്റെടുക്കട്ടെ.

ഹോമിയോയും അക്യൂപങ്ചറും ഇല്ല; എല്ലായിടത്തും ആധുനിക വൈദ്യം മാത്രം

അക്യൂപങ്്ചർ തൊട്ട് ഹോമിയോപ്പതി, ആയുർവേദം വരെയുള്ള ബദൽ വൈദ്യങ്ങൾക്ക് വലിയ വേരുകൾ ഉണ്ടായിരുന്നു ചൈനയിൽ. പക്ഷേ കൊറോണയിൽ സർക്കാർ അവയെ ഒന്നും തൊടാൻ അനുവദിച്ചില്ല. ആധുനിക വൈദ്യത്തിന്റെ സാധ്യതകൾ മാത്രമാണ് ചൈന ഉപയോഗപ്പെടുത്തിയത്. രോഗികളെ ചികിൽസിക്കാൻ റോബോട്ടുകളുടെ സേവനം ഉപയോഗിച്ച് വൈദ്യശാസ്ത്ര രംഗത്തും ചൈന വലിയ കുതിച്ച് ചാട്ടം നടത്തി. ബെയ്ജിങിലെ സാങ്കേതിക സർവകലാശാലയിലെ പ്രൊഫസർ സെങ് ഗാങ്ടിയും സംഘവും റോബോട്ടിക്ക് സാങ്കേതികവിദ്യയിലെ തങ്ങളുടെ പ്രാഗത്ഭ്യം കൊറോണ ചികിൽസയിൽ പ്രയോജനപ്പെടുത്തിയത്. ഏതാനും വിദ്യാർത്ഥികളും സംഘത്തോടൊപ്പം ചേർന്നു. തന്റെ സുഹൃത്തും സിങ്വ ചഗുങ് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോക്ടർ ഡോങ് ജിയോങിന്റെ വിദഗ്ധോപദേശം തേടി.ആഴ്ചകളോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന യന്ത്രക്കൈ സംഘം പൂർത്തിയാക്കി. ബഹിരാകാശ പര്യവേഷണത്തിന് ഉപയോഗിക്കുന്ന റോബോട്ടിക് വിദ്യ പരിഷ്‌കരിച്ചാണ് ഈ റോബോട്ടിന്റെ പിറവി. രോഗിയെ കാമറയിലൂടെ തിരിച്ചറിയുന്ന റോബോട്ടിന് മനുഷ്യസഹായം ആവശ്യമില്ല. ശരീരോഷ്മാവ് പരിശോധിക്കുക, മരുന്ന് നൽകുക, ശ്വാസനാളി വൃത്തിയാക്കുക തുടങ്ങിയവ ചെയ്യുന്നതിനൊപ്പം സ്വയം അണുവിമുക്തമാകാനും റോബോട്ടിന് സാധിക്കും. നോക്കുക, നമുക്കും, ഒന്നാന്തരം ആശുപത്രികൾ ഉണ്ട്. പക്ഷേ റോബോർട്ടികസ്് ചികിൽസ ഇവിടെ എത്തിയിട്ടില്ല. ഇത്തരം ഒരു മഹാമാരി ഭാവി കേരളത്തിന്റെ ആരോഗ്യമേഖലയുടെ സാധ്യതകൾകൂടിയാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്.

എല്ലാം കണ്ടെത്തിയത് മൊബൈൽ ആപ്പുകൾ

ചൈന ഉണ്ടാക്കിയ കോവിഡ് 19 ആപ്പും കേരളം ഉണ്ടാക്കിയ കോവിഡ് 19 ആപ്പും താരതമ്യം ചെയ്താൽ പതിറ്റാണ്ടുകൾ നാം പിറകിലാണെന്ന് മനസ്സിലാവും. ചൈനയിൽ കോവിഡ് 19 ആപ്പ് രോഗം കണ്ടെത്തുന്നതിൽ നിർണ്ണായകമാണ്. ഇന്ത്യയിലേത് ഉപദേശം നൽകാനും. ചൈന ആപ്പ് എല്ലാവരോടും ഡൗൺലോഡ് ചെയ്യാൻ പറഞ്ഞു. അണുബാധ ഏറ്റ എല്ലാവരുടെയും കോൺടാക്റ്റ് അതിലുണ്ട്. അവരുടെ മാത്രമല്ല, അവർ എവിടെയൊക്കെ പോയി, ഏതെല്ലാം ട്രെയിനുകളിൽ കയറി, ബസ്സുകളിൽ യാത്ര ചെയ്തു തുടങ്ങിയവയെല്ലാം. ഇത് ചൈന കണ്ടെത്തിയത് ആർടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ഡാറ്റയും ഉപയോഗിച്ചാണ്. ലക്ഷക്കണക്കിന് ഡാറ്റകൾ സോഷ്യൽ മീഡിയയും ടെലഫോൺ റെക്കാഡുകളും മറ്റു ജനങ്ങൾ ഉപയോഗിക്കുന്ന ആപുകളും ചോർത്തിയെടുത്ത് ഉണ്ടാക്കിയവ. ഇത് തുറന്നാൽ അണുബാധയുള്ളവരോ അവരുമായി കൂട്ടുചേർന്നവരോ തങ്ങളുടെ ഏതെങ്കിലും ഭാഗത്തെത്തിയാൽ ഉടനെ അലാറം മുഴങ്ങും.

വുഹാനിലെ ഒരു ഷോപ്പിങ് മാളിലെ ജീവനക്കാരന് കോറോണ ബാധിച്ചപ്പോൾ ആ ഷോപ്പ് സന്ദർശിച്ച 3,000 പേരെ മൊബൈൽ വിവരങ്ങൾ വഴി ഒറ്റയടിക്ക് പൊക്കി ചൈന ക്വോറന്റൈനിൽ പാർപ്പിച്ചു. ബെയ്ജിംഗിലെ ഒരു കമ്പനി വികസിപ്പിച്ച ഫെയ്‌സ് പ്ലസ് ആപ്പ് മറ്റൊരുപകരണമാണ്. വലിയ ജനക്കൂട്ടത്തിനുള്ളിൽ നിന്ന് ആയിരക്കണക്കിന് പേരുടെ ഊഷ്മാവ് ഒറ്റയടിക്ക് പരിശോധിച്ച് ഉയർന്ന താപനിലയുള്ളവരെ ഈ ആപ്പ് വേർതിരിച്ചു തന്നു. ബെയ്ജിംഗിലെ ഗവൺമെന്റ് ഓഫീസുകളിലും പുറത്തെ തിരക്കള്ള സ്ഥലങ്ങളിലും ഈ ആപ്പ് വഴി ആളുകളുടെ ചൂട് പരിശോധിച്ചപ്പോൾ തന്നെ ക്വാറന്റൈനിലേക്ക് മാറ്റാനും സാധിച്ചു. ബെയ്ദു, സൈൻസ് ടൈം എന്നീ ആപ്പുകൾ മാസ്‌ക് ധരിക്കാത്തവരെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചു. ബിഗ് ഡാറ്റ തന്നെ ഇതിനും ശരണം. ഗ്രാമങ്ങളിൽ പുറത്തിറങ്ങി നടക്കുന്നവരെ റാഞ്ചാൻ സദാസമയവും ഡ്രോണുകൾ ആകാശത്തുണ്ടായിരുന്നു. പല തരത്തിൽ മുന്നറിയിപ്പുകൾ നൽകി. ഭീഷണിയും.

ഇ-കോമേഴ്‌സ് ഭീമൻ ആലിബാബ നിർമ്മിച്ച അലിപേ ആപ്പിലെ ക്യു.ആർ കോഡ് വഴി വുഹാനിലെയും സമീപത്തെയും പ്രവിശ്യകളിലെ 20 കോടി ചൈനക്കാർക്ക് കളർ കോഡുകൾ നൽകി. പൗരന്മാർ ഉപയോഗിക്കുന്ന ഫോൺ, ഇന്റർനെറ്റ് ഡാറ്റകൾ ബിഗ് ഡാറ്റ വഴി ക്രോഡീകരിച്ചായിരുന്നു ഈ പരീക്ഷണം. ഇതിനെതിരെ ചൈന വൻ വിമർശനം നേരിട്ടെങ്കിലും ആരോഗ്യ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യാൻ ഭരണകൂടം ഇതിന് പിന്തുണ നൽകി. ഇതു പ്രകാരം ഗ്രീൻ കോഡ് ലഭിച്ചവർക്ക് യാത്ര ചെയ്യാം, മഞ്ഞക്കാർഡുകാർക്ക് ഏഴു ദിവസത്തെ ക്വാറന്റൈൻ, റെഡ് കാർഡ് ലഭിച്ചവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ, ഇങ്ങനെ നിരവധി കോഡുകൾ. ഇതുപ്രകാരം ലക്ഷക്കണക്കിന് പേർക്ക് പൊതുഗതാഗതം ഉപയോഗിക്കാനായില്ല. ബസ്സിലോ ട്രെയിനിലോ കയറുമ്പോഴേക്കും അലാറം അടിച്ചുതുടങ്ങും. വീട്ടിൽ ക്വാറൻൈറൻ കൊടുത്ത കൊറോണ ഐസലോഷൻ പേഷ്യൻസ് അവിടെ നിന്ന് ഇറങ്ങി കലക്ടറേറ്റിൽ എത്തുന്ന അവസ്ഥയുള്ള കേരളത്തെ ഇതുമായൊന്നും താരതമ്യം ചെയ്തുനോക്കുക. രോഗികളെ ട്രാക്ക് ചെയ്തപ്പോൾ കേരളത്തിൽ അടക്കമുണ്ടായപ്പോൾ ഉള്ള തെറ്റുകൾ ഓർക്കുക. ഇത് വ്യക്തിയിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ഉണ്ടായതാണ്. ചൈനയിൽ ഡിജിറ്റൽ ട്രാക്കിങ്ങാണ്. അവിടെ വ്യക്തിക്ക് യാതൊരു പ്രസക്തിയില്ല അതാണ് മാറ്റം.

ഇനി കേരളം ഡെവലപ്പ് ചെയ്ത ആപ്പിൽ എന്താണ് ഉള്ളതെന്ന് നോക്കാം. കൊവിഡ് 19നെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ആപ്പിലൂടെ അറിയാൻ കഴിയും. നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർ, പൊതുജനങ്ങൾ എന്നിവർക്ക് ആപ്പ് ഫലപ്രദമാണ്. ഇന്റർനെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങൾ ലഭ്യമാകും. അയായത് ഇതു വഴി രോഗബാധിതരെ തിരിച്ചറിയാനോ ട്രാക്ക് ചെയ്യാനോ കഴിയില്ല. ഈ സമയത്ത് അതാണ് പ്രധാനം. മൊബൈൽ ടെക്ക്നോളജിയിലും സാങ്കേതിക സംവിധാനങ്ങളിലും ഇന്ത്യ മുന്നിൽ തന്നെയാണ്. നമുക്കും മിടുക്കരായ ടെക്ക്നോക്രാറ്റുകൾ ഉണ്ട്. അവരെ ഏകോപിക്കാനുള്ള ഒരു പൊളിറ്റിക്കൽ നേതൃത്വമാണ് ഉണ്ടാവേണ്ടത. ടീച്ചറമ്മ തള്ളുകളും ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കാത്ത കഥകളുമല്ല, ശാസത്രാധിഷ്ഠിതമായ ശകതമായ സാങ്കേതിക ആസൂത്രമണമാണ് ഇവിടെ ഉണ്ടാവേണ്ടത്.

 

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
ദുബായിൽ നിന്ന് കാസർകോട്ടുകാരൻ നാട്ടിലെത്തിയപ്പോൾ നയിഫിൽ കൊറോണ തിരിച്ചറിഞ്ഞു; നൂറു കണക്കിന് ആളുകൾക്ക് രോഗ ലക്ഷണം എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികൾ പകച്ചപ്പോൾ തളരാത്ത മനസ്സുമായി രോഗികളിലേക്ക് ഇറങ്ങിയത് പ്രവാസി മലയാളിയും സംഘവും; ഇന്ത്യൻ എംബിസി പേരെടുത്ത് അഭിനന്ദിച്ചപ്പോഴും ശ്രദ്ധിച്ചത് കർമ്മ നിരതനാകാൻ; ഒടുവിൽ കോവിഡ് ഈ സുമനസ്സിനേയും പിടികൂടി; മഹാമാരിയെ പിടിച്ചുകെട്ടാൻ ഇറങ്ങിയ നസീർ വാടാനപ്പള്ളിക്കും കൊറോണ
രോഗ ബാധിതനായിട്ടും പത്തു ദിവസം ആശുപത്രിയിലക്കാതെ മുറിയിൽ അടച്ചിട്ടു വെള്ളം കുടിപ്പിച്ചു; ഒടുവിൽ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കയറ്റിയിട്ട് ചങ്കിനട്ടടിച്ചിട്ടെന്തു കാര്യം? കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്നു റിപ്പോർട്ടുകൾ; ബ്രിട്ടൻ എന്തുകൊണ്ടു പ്രേത ഭൂമിയാകുന്നു എന്നതിന് തെളിവായി ബോറിസ് ജോൺസന്റെ അനുഭവം; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആയുർആരോഗ്യ സൗഖ്യം നേർന്ന് ട്രംപും മോദിയും അടക്കമുള്ള ലോകനേതാക്കൾ
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ
ഫാസ്റ്റ് ഫുഡ് കടയിൽ വെച്ചുള്ള പരിചയം പിന്നീട് അടുപ്പമായതോടെ വീട്ടിലെ നിത്യസന്ദർശകനുമായി; ഭർത്താവിനെ വേർപിരിഞ്ഞ താമസിക്കുന്ന പെൺസുഹൃത്തുമായി ഷിന്റോയ്ക്ക് ആത്മബന്ധം മുറുകി; കാണാതിരിക്കാൻ കഴിയാത്തപ്പോൾ കാമുകിയെ തിരക്കി പോയത് ഇന്നലെ രാത്രി; മോട്ടോറിൽ നിന്നുള്ള ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത് ഇന്നു രാവിലെ; അന്തിക്കാടെ സ്വർണ തൊഴിലാളിയായ യുവാവിന്റേത് ദാരുണമരണം
പാലേരിമാണിക്യം ഫെയിം നടൻ കലിംഗാ ശശി അന്തരിച്ചു; നാടകത്തിലൂടെ അഭിനയത്തിൽ എത്തി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടന്റെ മരണം പുലർച്ചെ കോഴിക്കോട്; ജീവിതത്തിൽ വില്ലനായത് ഏറെ നാളായി അലട്ടിയിരുന്ന കരൾ രോഗം തന്നെ; സംസ്‌കാര ചടങ്ങുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് തന്നെ; വിടവാങ്ങുന്നത് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച വ്യത്യസ്തമായ അഭിനയ ശൈലിയുടെ ഉടമ
ജാതകം ചേരില്ലെന്ന പേരിൽ വിവാഹം വീട്ടുകാർ എതിർത്തപ്പോൾ കാത്തിരുന്നത് 20 വർഷം; കെ.എസ്.ആർ.ടിസിയിൽ ഡ്രൈവറായി ജോലി ലഭിച്ചപ്പോൾ പ്രണയിനിയോട് പറഞ്ഞത് പി.എസ്.സി എഴുതാൻ; ഒരേ ബസിൽ പ്രണയിച്ച് ഡബിൾ ബെല്ലടിച്ചത് ജീവിതത്തിലേക്ക്; ആനവണ്ടി ഹംസമായപ്പോൾ ഗിരിക്കും താരയ്ക്കും മനംപോലെ മംഗല്യം; ഹരിപ്പാട് ഡിപ്പോയിലെ ഈ പ്രണയജോഡികളുടെ കഥ ഇങ്ങനെ
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ