1 usd = 75.39 inr 1 gbp = 95.25 inr 1 eur = 85.71 inr 1 aed = 20.53 inr 1 sar = 20.08 inr 1 kwd = 244.69 inr

Jun / 2020
05
Friday

ഒരാളെ സ്പർശിച്ചു എങ്ങനെ കൊല്ലുവാൻ സാധിക്കുമെന്ന് പഠിക്കാം; മനഃശാസ്ത്രപരമായി സംഘടിത ആശയ പ്രചാരണം നടത്തി ജീവിത വിജയം; സാത്താൻ സേവകരെപ്പോലെ മദ്യവും മയക്കുമരുന്നിലും ഫ്രീ സെക്സിലും ഒതുങ്ങുന്നില്ല ആഗ്രഹങ്ങൾ; ലക്ഷ്യം ലോകത്തിന്റെ ആധിപത്യം; 'ലൂസിഫറിലെ' മോഹൻലാൽ കഥാപാത്രത്തെ പോലെ നിഗൂഡമായി എല്ലാം നിയന്ത്രിക്കാം; വിദേശ രാജ്യങ്ങളിൽ നിരവധി കൗമാരക്കാരെ കുടുക്കിലാക്കിയവർ ഒടുവിൽ കേരളത്തിലും; 'ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറത്തിന്റെ' കഥ

March 14, 2020 | 01:38 PM IST | Permalinkഒരാളെ സ്പർശിച്ചു എങ്ങനെ കൊല്ലുവാൻ സാധിക്കുമെന്ന് പഠിക്കാം; മനഃശാസ്ത്രപരമായി സംഘടിത ആശയ പ്രചാരണം നടത്തി ജീവിത വിജയം; സാത്താൻ സേവകരെപ്പോലെ മദ്യവും മയക്കുമരുന്നിലും ഫ്രീ സെക്സിലും ഒതുങ്ങുന്നില്ല ആഗ്രഹങ്ങൾ; ലക്ഷ്യം ലോകത്തിന്റെ ആധിപത്യം; 'ലൂസിഫറിലെ' മോഹൻലാൽ കഥാപാത്രത്തെ പോലെ നിഗൂഡമായി എല്ലാം നിയന്ത്രിക്കാം; വിദേശ രാജ്യങ്ങളിൽ നിരവധി കൗമാരക്കാരെ കുടുക്കിലാക്കിയവർ ഒടുവിൽ കേരളത്തിലും; 'ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറത്തിന്റെ' കഥ

എം മാധവദാസ്

തിരുവനന്തപുരം: ഇലൂമിനാറ്റി, ഇലൂമിനാറ്റി മെമ്പർഷിപ്പ് ഫോറം..... അഞ്ചുവർഷം മുമ്പുവരെ മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാതിരുന്ന ഈ വാക്കുകൾ പതുക്കെ നമ്മുടെ വിദ്യാർത്ഥികൾക്കിടയിലേക്കും എത്തുകയാണോ? സാമൂഹിക മാധ്യമങ്ങൾവഴി ഗൂഢസംഘത്തിന്റെ കെണിയിൽ അകപ്പെട്ട കൊല്ലത്തെ പത്താംക്ലാസുകാരൻ ് ജീവൻ പണയംവെച്ചുള്ള പരീക്ഷണങ്ങൾക്ക് വിധേയനായെന്ന ഞെട്ടിക്കുന്ന വാർത്ത വെളിപ്പെടുത്തുന്നത് വിദേശ രാജ്യങ്ങളിലൊക്കെ നിരവധി കൗമാരക്കാരെ കുടുക്കിലാക്കിയ ഇലൂമിനാറ്റി കേരളത്തിലും എത്തിയെന്നാണ്. മുമ്പ് ലൂസിഫർ സിനിമയിലൂടെ മാത്രമാണ് മലയാളി ഈ നിഗൂഢ സംഘത്തെക്കുറിച്ച് കേട്ടിരുന്നത്.

കൊല്ലത്തെ 14കാരന് ഒപ്പം 14,000 രൂപയും രക്ഷിതാക്കളുടെ തിരിച്ചറിയൽ രേഖകളിലെ വിവരങ്ങളുമാണ് ഈ സംഘത്തിൽപെട്ട് നഷ്ടമായത്. സാത്താൻ ആരാധനയടക്കമുള്ള നിരവധികാര്യങ്ങളും ഇവർ കുട്ടിയെക്കൊണ്ട്് ചെയ്യിച്ചു ജീവന് ഭീഷണിയായതോടെ കുട്ടിയും രക്ഷിതാക്കളും കളക്ടർക്ക് പരാതി നൽകുകയായിരുന്നു. കൊല്ലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് നടത്തിയ കൗൺസലിങ്ങിലാണ് വിവരങ്ങൾ പുറത്തുവന്നത്.കൊല്ലം നഗരത്തിലെ ഐ.സി.എസ്.ഇ. സ്‌കൂളിലെ പത്താംക്ളാസ് വിദ്യാർത്ഥിയാണ് ''ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറ''മെന്ന ഗ്രൂപ്പിൽ അംഗമായത്. പഠനത്തിൽ സമർഥനായ കുട്ടി അച്ഛന്റെ മൊബൈലാണ് ഉപയോഗിച്ചിരുന്നത്. സംഘത്തിൽ അംഗമാകുന്നവർക്ക് മാന്ത്രികശക്തിയും ഒരുകോടി രൂപയുടെ കാറും വീടും മാസം അമ്പതിനായിരം യു.എസ്. ഡോളറുമായിരുന്നു വാഗ്ദാനം.

രണ്ടായിരം രൂപ അംഗത്വഫീസ് ഓൺലൈൻവഴി അടച്ചു. മൊബൈൽ നമ്പറും നൽകി. ലൂസിഫറിനെ ആരാധിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് കുട്ടിക്ക് തുടരെ സന്ദേശങ്ങൾ വന്നു. ഗ്രൂപ്പിൽനിന്ന് പിന്മാറില്ലെന്ന സത്യപ്രതിജ്ഞ വീഡിയോയാക്കി കുട്ടി അയച്ചുകൊടുത്തു. നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വീഡിയോകോൾ വഴി കുട്ടിയെ ബന്ധപ്പെട്ടത്. തുടർന്ന് അർധരാത്രിക്കുശേഷം ഒറ്റപ്പെട്ട സ്ഥലത്ത് നടക്കാൻ ആവശ്യപ്പെട്ടു. ഇത് നിരീക്ഷിക്കാൻ ഗ്രൂപ്പിലെ അംഗമായ അമീൻ എന്നു പരിചയപ്പെടുത്തിയ തിരുവനന്തപുരം സ്വദേശി എത്തി. ആദ്യദിവസം രാത്രിയിൽ പരീക്ഷണത്തിനായി കുട്ടിയുടെ വീടിനടുത്തുള്ള പള്ളിക്കുസമീപം എത്തിയെങ്കിലും നടന്നില്ല.രണ്ടാമത് പരീക്ഷണം നടത്തിയത് കായലിന് കുറുകെയുള്ള തീവണ്ടിപ്പാലത്തിലൂടെ അർധരാത്രിക്കുശേഷം കുട്ടിയെ നടത്തിയായിരുന്നു. അതിന്റെ വീഡിയോ അമീൻ പകർത്തി. സാത്താന്റെ രൂപം പതിപ്പിച്ച ബുള്ളറ്റിലെത്തിയ ഇയാൾ കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

മൂന്നുവിരലുകളിൽ മുറിവുണ്ടാക്കിയുള്ള സത്യപ്രതിജ്ഞയായിരുന്നു അടുത്തത്. രാത്രി ഉറക്കമിളച്ചുചെയ്യേണ്ട പ്രാർത്ഥനകളും അയച്ചുകൊടുത്തു. ആടിന്റെ ചോരകൊണ്ട് ആരാധന നടത്താൻ പറഞ്ഞതുപ്രകാരം സുഹൃത്തുക്കളുടെ സഹായത്തോടെ ആടിനെ അന്വേഷിച്ച് കുട്ടി പലയിടങ്ങളിലും പോയി. വീട്ടിൽ ലൂസിഫറിന് ആരാധനാലയം പണിയണമെന്നും അതിൽ വെക്കേണ്ട രൂപങ്ങൾക്കായി അമ്പതിനായിരം രൂപ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു.വിദേശത്ത് ഇന്റേൺഷിപ്പിനുവേണ്ടിയാണെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് കുട്ടി ഇതിനിടെ പാസ്‌പോർട്ട് എടുത്തു. ഇന്റേൺഷിപ്പിന് അവസരം ലഭിച്ചെന്ന വ്യാജരേഖ കുട്ടിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് കൊല്ലത്തും കൊച്ചിയിലുമുള്ള ഗ്രൂപ്പംഗങ്ങളെ സംഘടിപ്പിച്ച് പ്രാർത്ഥന നടത്തണമെന്നും നിർദ്ദേശം വന്നു.

കുട്ടി നിരന്തരം രാത്രി വീടുവിട്ടു പുറത്തുപോകുന്നതും സ്വഭാവമാറ്റവും ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് വിവരങ്ങൾ അറിഞ്ഞത്. ഇതോടെ ഫോൺ നൽകാതെയായി. എന്നാൽ, വീട്ടുകാർ അറിയാതെ കുട്ടി പുതിയ മൊബൈൽ വാങ്ങി ഗ്രൂപ്പിൽ വീണ്ടും സജീവമായി. വീട്ടുകാർ അറിയാതെ സ്വർണമെടുത്ത് പണയംവെച്ച് രണ്ടുതവണ 12,000 രൂപ അജ്ഞാതസംഘത്തിന്റെ അക്കൗണ്ട് നമ്പറിൽ അയച്ചുകൊടുത്തു. രക്ഷിതാക്കളുടെ തിരിച്ചറിയൽ രേഖകളുടെ വിവരങ്ങളടക്കം കൈമാറുകയും ചെയ്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ കുട്ടി ഗ്രൂപ്പിൽനിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. ഇതോടെ വധഭീഷണിയുണ്ടായി. തുടർന്നാണ് പരാതി ജില്ലാ കളക്ടറുടെ മുന്നിലെത്തിയത്.
കുട്ടിയെ വിളിച്ചിരുന്ന നമ്പറുകൾ ഇപ്പോൾ സ്വിച്ച് ഓഫാണ്.

ജില്ലാ ശിശുസംരക്ഷണ ഓഫീസർ പ്രസന്നകുമാരി ലഭ്യമായ എല്ലാ വിവരങ്ങളും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കും കുട്ടിയുടെ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലിനും കൈമാറിയിട്ടുണ്ട്. ഇത് കേരളത്തിൽ എത്തിയത് പതുക്കെയാണെങ്കിലും ലോകവ്യാപകമായി നാശം വിതച്ച സംഘടനയാണ്. പ്രത്യേകിച്ച് കുട്ടികളുടെ ഇടയിൽ.

അമേരിക്കയിലെ കുട്ടികളെ നോട്ടമിട്ട് ഇലൂമിനാറ്റി

സത്യത്തിൽ സാത്താൻ ആരാധകരും ഇലൂമിനാറ്റിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. താൽക്കാലികമായ ചില നേട്ടങ്ങൾക്കായി- ഉദാഹരണമായി മദ്യം മയക്കുമരുന്ന് ഫ്രീ സെക്സ് തുടങ്ങിയ പലകാര്യങ്ങൾക്കും വേണ്ടിയാണ് പലരും സാത്താൻ ആരാധനയിലേക്ക് നീങ്ങുന്നതെങ്കിൽ, ഇലൂമിനാറ്റി ലക്ഷ്യമിടുന്നത് ഈ ലോകത്തിന്റെ ആധിപത്യം തന്നെയാണ്. എട്ടൊമ്പത് പേർ അടങ്ങുന്ന ഒരു സംഘടനായ ഇലൂമിനാറ്റി തന്നെയാണ്,

ഈ ലോകത്തെ നിയന്ത്രിക്കുന്നത്. ഈ സംഘടനയുടെ പ്രാഥമിക അംഗത്തിലേക്കുള്ള ചുവുടുവെപ്പാണ് ഇലൂമിനാറ്റി മെമ്പർഷിപ്പ് ഫോറം. അമേരിക്ക, ആസ്ത്രലിയ, ബ്രിട്ടൻ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, നൈജീരിയ, ബ്രസീൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലൊക്കെ വേരുകൾ ഉള്ള സംഘടനയാണ് ഇത്. സർക്കാർ തന്നെ പലതവണ വിലക്കിയിട്ടും ബോധവത്ക്കരണം നടത്തിയിട്ടും നിരവധി കുട്ടികൾ ഈ കെണിയിൽ പെട്ടുപോയിട്ടുണ്ട്. ഇറ്റലിയിലും മെക്സിക്കോയിലുമൊക്കെ മയക്കുമരുന്ന സംഘങ്ങളാണ്, ഇലൂമിനാറ്റി കഥകൾ പ്രചരിപ്പിക്കുകയും, വെബസൈറ്റുകൾ ഉണ്ടാക്കുകയും ചെയ്യുന്നത്. കുട്ടികളെ മയക്കുമരുന്ന് മാഫിയയിലേക്ക് അടുപ്പിക്കാനുള്ള തന്ത്രം എന്താണ് ഇലൂമിനാറ്റി ഗ്രൂപ്പുകളെ കുറിച്ച് ന്യൂയോർക്ക് ടൈംസ് എഴുതിയത്.

അതിമാനുഷിക ശക്തി കിട്ടുമെന്ന് പ്രലോഭിപ്പിച്ച് മെമ്പർഷിപ്പിനായി പണം ആവശ്യപ്പെടുക നൈജീരിയൻ സംഘങ്ങളുടെ രീതിയാണ്.എത് സ്ത്രീയെയും വശീകരിക്കാൻ കഴിയുമെന്ന ശക്തി കിട്ടുമെന്നും ഇവർ പ്രചരിപ്പിക്കുന്നു. ഈ സംഘത്തിൽ ചേർന്നാൽ പിന്നെ നിങ്ങൾക്ക് വെച്ചടി വെച്ചടി കയറ്റമാണെന്നാണ് വിശദീകരണം. എവിടെയും രണ്ടാമന്മാരും മൂന്നാമന്മാരും ആയി മാറരുതെന്നും ഒന്നാംസ്്ഥാനം പിടിച്ചെടുക്കണമെന്നും ഇലൂമിനാട്ടിയുടെ നിർദ്ദേശം. അങ്ങനെ ഉന്നതമായ ജീവിയ വിജയം മോഹിച്ചാണ് പലരും ഈ സംഘടനയിലേക്ക് കടന്നുവരുന്നത്. ഇതിനുതക്ക കാര്യങ്ങളാണ് ഇല്യൂമിനാട്ടിയുടെ പുസ്തകങ്ങൾ പഠിപ്പിക്കുന്നത്.

ഒമ്പത് പുസ്തങ്ങളിലും അപകടകരമായ ആശയങ്ങൾ

ഇവരുടെ കൈയിൽ സൂക്ഷിക്കുന്ന പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന ഒമ്പത് വ്യത്യസ്ത വിഷയങ്ങൾ താഴെ പറയുന്നവയാണ്.-ആദ്യ പുസ്തകത്തിൽ മനഃശാസ്ത്രപരമായി നമുക്ക് സംഘടിതമായ ആശയപ്രചാരണം നടത്തി എങ്ങനെ ഒരു യുദ്ധത്തിൽ ജയിക്കാം എന്നതിനെ കുറിച്ചു പറയുന്നു.ഏറ്റവും അപകടകരമായ പുസ്തകം ഇത് ആണ് എന്ന് കരുതുന്നു. ഈ അറിവ് ലഭിക്കുന്നവൻ ഈ ലോകം ഭരിക്കാൻ മാത്രം ഉള്ള അറിവ് ഇതിലൂടെ കരസ്ഥമാക്കുന്നു.രണ്ടാമത്തെ പുസ്തകത്തിൽ ഒരുവനെ സ്പർശിച്ചുകൊണ്ട് എങ്ങനെ കൊല്ലുവാൻ സാധിക്കും എന്ന് സൂചിപ്പിക്കുന്നു. ഒരു മനുഷ്യന്റെ നാഡി വ്യൂഹത്തിലെ സിഗ്നലിന്റെ ഗതി എങ്ങനെ സ്പർശനം കൊണ്ട് നമ്മുക്ക് മാറ്റുവാൻ സാധിക്കും എന്ന് ഇവിടെ പറയുന്നു . ജൂഡോ/ ചൈനീസ് ആയുധമുറ അറിയുന്നവർക്ക് ഇതിനെ പറ്റി അറിയാം.

മൂന്നാമത്തെ പുസ്തകം മൈക്രോ ബയോളജിയും , ബയോ ടെക്നോളജിയെ കുറിച്ചു പറയുന്നു.നാലാമത്തെ പുസ്തകം രസവാദവിദ്യകുറിച്ചും, ലോഹങ്ങളെ കുറിച്ചും പറയുന്നു.അഞ്ചാമത്തേത് വാർത്താവിനിമയമാർഗ്ഗത്തെ കുറിച്ചും ഭൂമിയെ പറ്റിയും ഭൗമേതര കാര്യങ്ങളെ പറ്റിയും വ്യക്തമാക്കുന്നു.ആറാമത്തെ പുസ്തകം ഗ്രവിറ്റിയും വൈമാനിക ശാസ്ത്രത്തെ കുറിച്ചും പറയുന്നു. ഏഴാം പുസ്തകം പ്രപഞ്ചോത്പത്തി സിദ്ധാന്തം വ്യകതമാക്കുന്നു.എട്ടാം പുസ്തകം വെളിച്ചത്തെ കുറിച്ചും , വെളിച്ചം എങ്ങനെ യുദ്ധത്തിൽ ആയുധമായി (ലേസർ ടെക്നോളജി) ഉപയോഗിക്കാം എന്നതിനെ കുറിച്ചും പറയുന്നു.ഒമ്പതാം പുസ്തകം സമൂഹശാസ്ത്രത്തേ കുറിച്ചു പറയുന്നു.

അറിവ് ആണ് ഇവരുടെ ശക്തി , ഇവർ പൊതുവേ അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കില്ല. പക്ഷേ, ഈ ഭൂമിയിയുടെ നിലനില്പ് തന്നെ ചോദ്യം ചെയ്യപെടുന്ന അവസരങ്ങളിൽ അതിന് പരിഹാരം ഇവർ തന്നെ സ്വയം ചെയ്യുകയോ മറ്റുള്ളവരിലൂടെ അതിനു പരിഹാരം ചെയ്യിക്കുകയോ ചെയ്യുന്നു. പുതിയ അറിവുകൾ നേടിയും , തങ്ങൾക് ലഭിച്ച അറിവുകൾ സൂക്ഷിച്ചു വെച്ചും ഇവർ മറ്റുള്ള എല്ലാ രഹസ്യാ ഗ്രൂപ്പുകളെ പോലെ ഇന്നും ഭൂമിയിൽ നിലനിൽക്കുന്നു എന്ന് വിശ്വസിക്കപെടുന്നു .ഈ ഒമ്പത് അജ്ഞാതരായ മനുഷ്യരുടെ കൂടെ ചേർത്തി വായിക്കാവുന്ന സംഘങ്ങളുടെ പേരുകൾ ആണ് , മായൻ പുരോഹിതർ ,ടിബെറ്റ് സന്യാസികൾ, പുരാതന ഈജിപ്ഷ്യൻ സംസ്‌കാരം ഇന്നും കൊണ്ട് നടക്കുന്നവർ ,ഇല്ലുമിനേറ്റികൾ , നൈറ്റ് ടെംബ്ലേര്‌സ് , ഫ്രീമാസണ്‌സ് അങ്ങനെ അവരുടെ പട്ടിക നീള്ളുന്നു അവരുടെ ചരിത്രവും അവരുടെ നിഗൂഢതയും . ഇന്ത്യയുടെ അഭിമാനവും ലോകപ്രസിദ്ധരുമായ പല ശാസ്ത്രജ്ഞന്മാരും ഈ സംഘത്തിൽ ഉള്ളവരോ ഈ സംഘങ്ങളുടെ സഹായം സ്വീകരിച്ചവരോ ആണ് എന്ന് പറയപെടുന്നു. പക്ഷേ ഈ പുസ്തകം എത്രപേർ കണ്ടിട്ടുണ്ടെന്ന് ആർക്കും അറിയില്ല.- ഇതെല്ലാം ശുദ്ധ തട്ടിപ്പും അസംബന്ധങ്ങളുമാണെന്നാണ് വിശദമായി പഠനം നടത്തിയ അമേരിക്കൻ ഡോക്യുമെന്റി സംവിധായകൻ മൈക്കൽ നിക്കോൾസൻ പറയുന്നത്.

പ്രപഞ്ചത്തിന്റെ ഗതിനിയന്ത്രിക്കുന്ന നിഗൂഢശക്തിയുണ്ടോ?

ഇംഗ്ലീഷ് നോവലുകളിലും സിനിമകളും പലതവണ കടന്നുവന്നിട്ടുള്ള പേരാണ് ഇലൂമിനാറ്റി. നൂറ്റാണ്ടുകളായി ലോകം ചർച്ച ചെയ്യപ്പെടുന്നതും എന്നിട്ടും കണ്ടെത്താൻ കഴിയാത്തതുമായ ഇലൂമിനാറ്റി കഥയുടെ ആവിർഭാവം എവിടെയെന്ന് ആർക്കും ഉത്തരമില്ല. ഒരാൾക്ക് ചെയ്യാൻ കഴിയാത്ത കാര്യം മറ്റൊരു കൂട്ടം ആളുകൾ കൂട്ടമായി എത്തി ചെയ്യുന്നു. ലൂസിഫറിലെ ചില രംഗങ്ങളിൽ കാണാം. കേരളത്തിൽ മയക്കുമരുന്ന് പ്ലാന്റ് തുടങ്ങാൻ സാമ്പത്തിക സഹായം കണ്ടെയിനർ വഴിയും കപ്പൽ വഴിയും എത്തുമ്പോൾ മോഹൻലാലിന്റെ സ്റ്റീഫൻ എന്ന കഥാപാത്രം പീഡനക്കേസിൽ ജയിലിലാണ്. എന്നാൽ ഫോൺ എത്തിച്ചു നൽകുന്ന പൊലീസുകാരന് കോൾ വരുന്നത് അധോലോകത്ത് നിന്നാണ്. പൃഥ്വിയുടെ അധോലോക ഗ്യാങ്‌സറ്ററും കൂട്ടാളികളുമാണ് സ്റ്റീഫനായി ഈ ദൗത്യം നിർവഹിക്കുന്നത്.

യഥാർഥത്തിൽ ഇത്തരത്തിൽ ഒരു സംഘടന ഉണ്ടോ എന്ന കാര്യത്തിൽ നൂറ്റാണ്ടുകളായി ചർച്ച നടന്നിട്ടുണ്ട്. അതിന് ഏറെ ആക്കം കൂട്ടിയ പുസ്തകങ്ങളിലൊന്നാണ് ഡാൻ ബ്രൗണിന്റെ 'ഏഞ്ചൽസ് ആൻഡ് ഡീമൻസ്'. ലോകത്തെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും നിർണായക അധികാരസ്ഥാപനങ്ങളിൽ സ്വാധീനമുള്ളവരുമാണ് ഇലൂമിനാറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1700-കളിൽ ഒരു ബവേറിയൻ പ്രൊഫസറാണ് ഇലൂമിനാറ്റിക്ക് രൂപം നൽകിയത് എന്ന വാദവും നിലനിൽക്കുന്നുണ്ട്. പരമ്പരാഗത വിശ്വാസങ്ങളെ തകർക്കുന്നതിനായി ചിന്തകന്മാരുടെ ഒരു കൂട്ടായ്മയ്ക്ക് രൂപംനൽകി എന്നാണ് പറയപ്പെടുന്നത്.

13 പുരാതന രാജകുടുംബങ്ങളാണ് പൊതുവിൽ ഇല്യൂമിനാറ്റിയെ നിയന്ത്രിക്കുന്നത് എന്നാണ് കരുതുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് റോത് ഷിൽഡ് കുടുംബം. സംഘടനകളും വ്യക്തികളുമായി ഇവർ ലോകക്രമത്തെ തന്നെ നിയന്ത്രിക്കുന്നു എന്ന വളരെ പ്രശസ്തമായ ഒരു ഗൂഢാലോചനാ സിദ്ധാന്തമുണ്ട്. ശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും ഇവരുടെ ആളുകൾ പ്രവർത്തിക്കുന്നു. യഥാർഥമായതും സാങ്കല്പികമായതുമായ നിരവധി പുരാതന നവീന സംഘടനകൾക്കു നൽകിവരുന്ന പേരാണ് ഇലുമിനാറ്റി. ശഹഹൗാശിമൗേ െഎന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ശഹഹൗാശിമശേ ഉണ്ടായത്. ഋിഹശഴവലേറ അഥവാ വെളിച്ചപ്പെട്ടത് എന്നർഥം. ലോകത്തെ രഹസ്യമായി നിയന്ത്രിക്കുന്ന സംഘടനയാണ് ഇലുമിനാറ്റി എന്നാണ് പൊതുവിലുള്ള ധാരണ്.

ഇലൂമിനാറ്റികൾക്ക് കൃത്യമായ ഒരു നിർവചനം നൽകാൻ ഇതുവരെ ആർക്കും ആയിട്ടില്ല എന്നതാണ് ഒരു വസ്തുത. ലോകത്തിലെ സകലതും ഇല്യൂമിനാറ്റിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ലോകം നിയന്ത്രിക്കാൻ കഴിവുള്ളവർ, ലോകബാങ്കിനെ നിയന്ത്രിക്കാൻ കഴിവുള്ളവർ, യുദ്ധത്തിന്റെ വിഗതികൾ നിയന്ത്രിക്കുന്നുവർ, ലോക പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നവർ എന്നുവേണ്ട മനുഷ്യന്റെ നിത്യജീവിതത്തിൽ ഇവർ സ്വാധീനിക്കാത്ത മേഖലകൾ ഒന്നുമില്ല...ലോകത്തെവിടെയോ മറഞ്ഞിരുന്നുകൊണ്ട് പ്രപഞ്ചത്തിന്റെ ഗതിനിയന്ത്രിക്കുന്ന നിഗൂഢശക്തി. അതാണ് ഒറ്റവാക്കിൽ നൽകാവുന്ന നിർവചനം. എന്നാൽ ഇക്കൂട്ടർ എത്രപേരുണ്ടെന്നോ അവർ എവിടെയൊക്കെയാണെന്നോ ആർക്കും അറിയില്ല. എന്നാൽ പല മേഖലകളിലുള്ളവർ തങ്ങളുടെ ചിന്താശീലത്തിനനുസരിച്ച് ഇലുമിനാറ്റികളെ കുറിച്ച് അഭിപ്രായം പറയുന്നുണ്ട്.

1776-ൽ മെയ് ഒന്നിന് ജർമനിയിലെ ബവേറിയ എന്ന സ്ഥലത്ത് ആദം വെയ്‌ഷോപ്റ്റ് എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഈ രഹസ്യ സംഘടന തുടങ്ങിയെന്നാണ് പറയപ്പെടുന്നത്. ദശാബ്ദങ്ങൾ പഴക്കമുള്ള ഈ സംഘടന ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നു. തുടക്കത്തിൽ മതം, സമ്പന്നർ, പ്രഭുക്കൾ ഇവയൊക്കെ സമൂഹത്തിൽ ചൊലുത്തുന്ന സ്വാധീനത്തെ ചെറുക്കാനാണ് ഇല്യൂമിനാറ്റി തുടക്കത്തിൽ ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് അവയുടെ ലക്ഷ്യം മാറുകയായിരുന്നു. ഒരു പരിണാമസിദ്ധാന്തം പോലെ ഇലുമിനാറ്റിയെ കാലഘട്ടത്തിനനുസരിച്ച് അനുയായികൾ പുതിയ മാനങ്ങൾ നൽകിക്കൊണ്ടിരുന്നു. പക്ഷേ യഥാർഥത്തിൽ ഇലുമിനാറ്റി എന്ന ഒന്ന് ഇല്ല എന്നാണ് ഇത സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയവർ ഒക്കെ പറയുന്നത്. പക്ഷേ ഈ കെട്ടുകഥ തീ പാറുന്നതുപോലെ വൈറൽ ആവുകയാണ്.

എല്ലാ നിയന്ത്രിക്കുന്ന യഹൂദലോബിയോ?

ഇലൂമിനാറ്റിയെന്നത് ഒരു കെട്ടുകഥമാത്രമാണെന്ന് ഇതിന്റെ ആരാധകർ അംഗീകരിക്കില്ല. ആഗോള തലത്തിൽ പ്രചരിക്കുന്ന ഒരു അസംബന്ധം മാത്രമാണിത്. ഇന്നുവരെ ഈ സംഘത്തിനൊന്നും യാതൊരു തെളിവും കിട്ടിയിട്ടില്ല. പക്ഷേ ഇലൂമിനാറ്റി ആരാധകർ തള്ളുക തിരിച്ചാണ്. ഇതിനെ ചുറ്റിപ്പറ്റി നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ നിലനിൽക്കുന്നുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് അധികാരസ്ഥാനങ്ങൾ അവരാണ് നിയന്ത്രിക്കുന്നത് എന്നതാണ് അതിലൊന്ന്. രാജ്യാന്തരതലത്തിൽ രാഷ്ട്രീയം, സാമ്പത്തികം, ബിസിനസ് മേഖലകളിലെല്ലാം ഇല്യൂമിനാറ്റി അംഗങ്ങളുണ്ടെന്നാണ് കരുതുന്നത്. സ്വർണം, പെട്രോളിയം, രത്‌നങ്ങൾ എന്നിങ്ങനെ മൂല്യമുള്ള എല്ലാത്തിനെയും അവരാണ് നിയന്ത്രിക്കുന്നതെന്നാണ് വിശ്വാസം. പക്ഷേ ഇതിലൊന്നും യാതൊരു വസ്തുതയുമില്ലെന്നതാണ് യാഥാർഥ്യം.

യഹൂദരാണ് ഇതിനു പിന്നിൽ എന്ന കെട്ടുകഥ പല ഇസ്ലാമികം ഗ്രൂപ്പുകളിലും നന്നായി പ്രചരിക്കുന്നുണ്ട്. രാജ്യാന്തര തലത്തിൽ സാമ്പത്തിക, രാഷ്ട്രീയ, ബിസിനസ്, വിനോദ മേഖലകളിലെല്ലാം ഇലുമിനാറ്റി അംഗങ്ങളുണ്ടെന്നാണ് ഇവർ പറയുക. പെട്രോളിയം കമ്പനികളിലാണ് ഇവരിൽ പലർക്കും ഏറെ ഓഹരികളുള്ളതെന്നും ചിലർ പറയുന്നു. എന്തിനേറെ ഇന്ത്യയിൽ പെട്രോൾ വില കൂട്ടുന്നതും ഇലുമിനാറ്റികളാണെന്നും വിശ്വസിക്കുന്നവരുണ്ട്. പാവകളായ സർക്കാർ...മാധ്യമങ്ങൾ, സിനിമാലോകം ഇവയൊക്കെ ഇലുമിനാറ്റികളുടെ കൈയിലെ യന്ത്രങ്ങളാണ്...ഇലുമിനാറ്റിക്കെതിരേ മാധ്യമങ്ങൾ സംസാരിച്ചാൽ പിന്നീട് അവയ്ക്ക് നിലനിൽപ് ഇല്ലെന്നു വരെ പറയപ്പെടുന്നു.
മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ്, ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ തുടങ്ങിയവരൊക്കെ ഇലുമിനാറ്റിയുടെ പ്രചാരകരും അനുയായികളുമാണെന്നും ആരോപണമുണ്ട്. ഈ ലിസ്റ്റിൽ നമ്മൂടെ പ്രാധാനമന്ത്രി മോദിയും ഉണ്ട്. നോട്ട് നിരോധനം ഇല്യൂമിനാറ്റിയുടെ സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നവർ ഒട്ടേറെയുണ്ട്. സെലിബ്രിറ്റികൾ, ഓസ്‌ക്കാർ അവാർഡ് ജേതാക്കൾ, ഗ്രാമി അവാർഡ് ജേതാക്കൾ തുടങ്ങിയവരെല്ലാം ഇലൂമിനാറ്റിയുമായി ബന്ധമുള്ളവരാണെന്നും പറയപ്പെടുന്നു. കേരളത്തിൽ പ്രളയക്കെടുതി ഉണ്ടായ സമയത്ത് വരെ സംഭവിച്ചത് ഇല്യൂമിനാറ്റികളാൽ നിയന്ത്രിതമായ പ്രതിഭാസമാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ വരെ നിലനിന്നിരുന്നു. പ്രളയക്കെടുതിക്ക് ശേഷം ഇത്തരം പ്രചരണങ്ങൾ വർധിച്ചപ്പോൾ ഇന്റർനെറ്റിൽ ആളുകൾ ഏറ്റവുമധികം തിരഞ്ഞ വാക്കാണ് ഇലൂമിനാറ്റി.

ഇലൂമിനാറ്റിയും അശോക ചക്രവർത്തിയും

പ്രചരിക്കുന്ന മറ്റൊരു കഥ ഇങ്ങനെയാണ്. പിതാവായ ചന്ദ്രഗുപ്തനെ പോലെ തന്നെ ഈ ലോകം മുഴുവൻ കീഴടക്കുവാൻ മഹാനായ അശോക ചക്രവർത്തി തിരുമാനിച്ചു .അങ്ങനെ കലിംഗ കീഴടക്കുവാൻ പുറപ്പെട്ട അശോക ചക്രവർത്തിക്ക് കലിംഗ നിവാസികളുടെ ഭാഗത്ത് നിന്നും അതിരൂക്ഷമായ ചെറുത്ത് നിൽപ് തന്നെ നേരിടേണ്ടി വന്നു.ആ യുദ്ധത്തിൽ ഏകദേശം ലക്ഷത്തിൽ പരം ആളുകൾ മരിച്ചു വീണതായി കരുതപ്പെടുന്നു. യുദ്ധാനന്തരം അവിടം സന്ദർശിച്ച ചക്രവർത്തി അവിടെ കണ്ട കാഴ്ച കണ്ട് ആകെ തളർന്നു പോയി. മരിച്ചു വീണ ലക്ഷങ്ങളുടെ മൃതദേഹവും കൈയും കാലും കണ്ണുമൊക്കെ നഷ്ടടപെട്ട ജനത ഭാഗികമായി പകുതി ജീവന് വേണ്ടി യാചിക്കുന്ന ജനങ്ങൾ ഇത് കണ്ട അശോക ചക്രവർത്തി യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്നുള്ളത് മനസിലാക്കുകയും ഈ യുദ്ധത്തിനു ശേഷം അശോക ചക്രവർത്തി ബുദ്ധമത അനുയായി ആയി മാറുകയും ചെയ്തു. അങ്ങനെ യുദ്ധങ്ങളിൽ പലരും തങ്ങളുടെ ബുദ്ധി ശക്തിയും ശാസ്ത്രീയമായ അറിവുകളും തിന്മയ്ക്ക് വേണ്ടിയും നശീകരണത്തിനു വേണ്ടിയും ഉപയോഗിക്കുകയാണ് എന്നുള്ള നഗ്നമായ സത്യം മനസ്സിലാക്കിയ അശോക ചക്രവർത്തി ആ കലാഘട്ടം വരെ ശാസ്ത്രം ആർജിച്ചെടുത്ത് വെച്ച എല്ലാ അറിവുകളും ഭാവിയിലെ മാനവകുലത്തിന്റെ പുരോഗതിക്ക് ഉപകരിക്കുന്ന രീതിയിൽ എടുക്കാനും പുതിയ അറിവുകൾ കണ്ടുപിടിക്കാനും വേണ്ടി നിയോഗിച്ച ഒരു ഇലുമിനാറ്റി ആണ് ഈ ഒമ്പത് അജ്ഞാതരായ മനുഷ്യർ ഉൾപെടുന്ന സംഘം എന്നും വിശ്വാസമുണ്ട്.

ഒമ്പത് അജ്ഞാതരായ മനുഷ്യർ, അവർക്ക് മാത്രം അറിയാവുന്ന മനുഷ്യനിർമ്മിതമായ ഒരു കൃത്രിമമായ ഭാഷ, കൃത്യമായ ഇടവേളകളിൽ പുനർ രചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒമ്പത് അമൂല്യമായ പുസ്തങ്ങൾ, തലമുറകൾ ആയി കൃത്യമായ ഇടവേളകളിൽ കൈമാറുന്ന അധികാരം, തങ്ങളുടെ കൂടെയുള്ളവനെ തിരിച്ചു അറിയാൻ സാധിക്കുന്ന രഹസ്യകോഡുകൾ, രാജ്യങ്ങളുടെ അതിർത്തികൾ ഇല്ലാതെ ഭൂമിയിൽ എവിടെയും ജീവിക്കുന്ന സ്വഭാവം, ലോകത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റിമറയ്ക്കാൻ കഴിയുന്ന ഒമ്പത് വിഷയങ്ങൾ... അവയിൽ ശാസ്ത്രം ഉണ്ട്, യുക്തി ഉണ്ട്, മതം ഉണ്ട്, മറ്റുള്ളവരുടെ മനസ്സുകളെ സ്വാധീനിക്കാൻ പ്രാപ്തമായ യുദ്ധം മുറകൾ ഉണ്ട്. അങ്ങനെ നമ്മുക്ക് ചിന്തിക്കാൻ കഴിയാത്ത അത്രത്തോളം അറിവുകൾ ഉണ്ട്.

ഇലുമാനിറ്റിയെ കുറിച്ച് ഇത്തരമൊരു വിവക്ഷ കൂടി ഇപ്പോൾ നിലവിലുണ്ട്. ഇതനുസരിച്ച് ഈ ഒമ്പതു പേർക്ക് ഒരു കാര്യം അറിയാം തങ്ങളുടെ അറിവുകൾ ദുഷ്ട ശക്തികളുടെ കൈയിൽ എത്തിച്ചേർന്നാൽ അത് ഈ പ്രപഞ്ചത്തിന്റെ അവസാനം ആയിരിക്കും എന്ന സത്യം. അതുകൊണ്ട് അവർ എപ്പോഴും ഒരു രഹസ്യ സ്വഭാവം എപ്പോഴും പുലർത്തുന്നു. അതുകൊണ്ടു തന്നെ ഈ അജ്ഞാതരായ ഒമ്പത് അംഗ സംഘമാണ് ഇലുമിനാറ്റികൾ എന്നും പറയപ്പെടുന്നുണ്ട്.

തെളിവെന്നുമില്ലെങ്കിലും കഥകൾ ഉള്ളതൂകൊണ്ട് ഇതൊക്കെ വിശ്വസിക്കാൻ ആളെ കിട്ടുന്നു. ഇതിന്റെ പേരിൽ സൈറ്റുകൾ ഉണ്ടാക്കി വിദ്യാർത്ഥികളെ ചൂഷണം ചെയ്യുക. അതാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം സംഘടനകളിൽ കുട്ടികൾ അംഗങ്ങൾ ആവാതിരിക്കാനും ഇതൊക്കെ തട്ടിപ്പാണെന്ന് പറഞ്ഞ് ശാസ്ത്രബോധം പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു എന്നതിന്റെ സൂചനകളാണ് കൊല്ലത്തെ ബാലന്റെ അനുഭവത്തിലൂടെ പുറത്തുവരുന്നത്.

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കടപ്പുറത്തെന്ന് പറഞ്ഞ് കൊണ്ടു പോയത് കൂട്ടുകാരന്റെ വീട്ടിൽ; ഭർത്താവുമായി ചിലർ വഴക്കു കൂടുന്നുവെന്ന് പറഞ്ഞ് മുറിയിൽ നിന്ന് പുറത്തിറക്കി ഓട്ടോയിൽ വലിച്ചു കയറ്റി; പത്തേക്കറിൽ എത്തിച്ച് ക്രൂര ഉപദ്രവം; സിഗരറ്റ് കൊണ്ട് തുടയിൽ കുത്തി; കവിളിൽ കടിച്ചു; വസ്ത്രം വലിച്ചു കീറി; മുഖത്ത് അടിച്ചതോടെ ബോധം പോയി; മകന്റെ കരച്ചിൽ കേട്ട് പിന്നീട് ഉണർന്നു; രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോൾ കേസ് കൊടുക്കാതിരിക്കാൻ ഭർത്താവിന്റെ വക ഉപദ്രവം; കഠിനംകുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തല താഴ്‌ത്തി കേരളം
ഭർത്താവിന്റേയും കൂട്ടുകാരുടേയും കൂട്ട ബലാത്സംഗം യുവതിയെ അവശയാക്കി; അബോധാവസ്ഥയിലുള്ള യുവതി ഇരയായത് ക്രൂരമായ ഉപദ്രവത്തിന് എന്ന് ആശുപത്രി അധികൃതർ; ഭർത്താവിനെ ചോദ്യം ചെയ്തതോടെ കൂട്ടുകാരുടെ വിവരങ്ങളും പൊലീസിന് കിട്ടി; ബീച്ചിലേക്ക് തന്ത്രപരമായി ഭാര്യയെ കൊണ്ടു വന്നതും കൂട്ടുകാർക്ക് എറിഞ്ഞു കൊടുത്തതും ധാരണയുടെ അടിസ്ഥാനത്തിലെന്ന് പീഡകന്റെ മൊഴി; ഇത് നടന്നത് ഉത്തരേന്ത്യയിൽ അല്ല സാക്ഷര കേരളത്തിൽ; കഠിനംകുളത്തെ ക്രൂരതയിൽ ലജ്ജിച്ച് തലതാഴ്‌ത്തി മലയാളികൾ
പീഡിപ്പിക്കാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നു പണം വാങ്ങി; വീട്ടുടമ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടു; ഭർത്താവ് നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്; സുഹൃത്തുക്കൾ ഉപദ്രവിച്ചപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നു; കഠിനംകുളം പീഡനത്തിൽ ഇരയായ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; ആദ്യം ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് കാറിൽവെച്ചും മണിക്കൂറോളം ഉപദ്രവിച്ചുവെന്നും രണ്ട് കുട്ടികളുടെ അമ്മയായ യുവതി
പോത്തൻകോട്ടുള്ള ഭർത്താവിന്റെ വീട്ടിൽ നിന്ന് രണ്ട് കുട്ടികളുമായി പോയത് കടൽ കാണാൻ; കൂട്ടുകാർക്കൊപ്പം മദ്യപാനം; ഇതിനിടെ വാക്കു തർക്കം; ഒരു കുട്ടിയുമായി ഭർത്താവ് പോയ ശേഷം അടുത്തുള്ള കുറ്റിക്കാട്ടിൽ ക്രൂര പീഡനം; മദ്യം തന്നത് ഭർത്താവെന്ന യുവതിയുടെ മൊഴി അതിനിർണ്ണായകം; ഭാര്യയ്ക്ക് മദ്യപാന ശീലമുണ്ടെന്നും തനിക്കൊന്നും അറിയില്ലെന്നും കൈമലർത്തി ഭർത്താവും; കഠിനംകുളത്തെ പീഡനത്തിൽ കസ്റ്റഡിയിലുള്ളത് നാലു പേർ; ഇനി നിർണ്ണായകം യുവതിയുടെ മൊഴി; കൂട്ട ബലാത്സംഗ കേസിൽ ദുരൂഹത ഏറെ
ബീച്ചിൽ പതിവ് സവാരിക്കായി ഇറങ്ങിയപ്പോൾ തന്ത്രപൂർവം കാറിൽ കയറ്റി സുഹൃത്തുക്കളുടെ ഉല്ലാസ സ്ഥലത്തേക്ക്; ഭർത്താവും കൂട്ടുകാരും മദ്യപിക്കുന്നത് കണ്ടുനിന്ന യുവതിയെയും കുടിപ്പിക്കാൻ ശ്രമം; വഴങ്ങാതെ വന്നപ്പോൾ ബലമായി മദ്യം കുടിപ്പിച്ച് അവശനിലയിലാക്കി; തിരുവനന്തപുരം പുതുക്കുറിച്ചിയിൽ യുവതിയെ ഭർത്താവും കൂട്ടുകാരും മദ്യംകഴിപ്പിച്ച് കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി
ലോക് ഡൗൺ ആയതോടെ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭയം; സ്വയംഭോ​ഗം ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവെന്ന് സർവെ; പങ്കെടുത്തവരിൽ 56 ശതമാനവും ദിവസത്തിൽ ഒരുതവണ സ്വയം രതിമൂർച്ഛ അനുഭവിച്ചറിയുന്നവർ; ദിവസവും മൂന്നിൽ കൂടുതൽ തവണ സ്വയം രതിയിൽ ഏർപ്പെടുന്നത് 18 ശതമാനം ആളുകളും; ജോലിക്കിടയിലെ ഇത്തരം ഇടവേളകൾ കാര്യക്ഷമത വർധിപ്പിക്കുമെന്ന് വിദ​ഗ്ധരും
വിവാഹത്തിന് മുമ്പേ ലക്ഷങ്ങൾ കിട്ടിയിട്ടും ഭർതൃ വീട്ടിൽ നേരിട്ടത് പീഡന പർവ്വം; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങണമെന്ന ആവശ്യം നിരാകരിച്ചതോടെ പക തുടങ്ങി; മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊന്നിട്ട് ഉത്രയുടെ മൃതദേഹത്തിനുമുന്നിൽ അലറിക്കരഞ്ഞ് നാടകം കളിച്ചത് സഹോദരനും സഹോദരിയും; ഗാർഹിക പീഡനത്തിനും തെളിവ് നശീകരണത്തിലും രേണുകയേയും സൂര്യയേയും അറസ്റ്റ് ചെയ്യും; ഇരുവരും തങ്ങളുടെ പങ്ക് സമ്മതിച്ചതായി സൂചന; ഉത്ര കൊലക്കേസിൽ കൂടുതൽ പ്രതികൾ
ഇന്ത്യയിലെ വിദ്യാഭ്യാസം ഉള്ള പലരും കേരളത്തെ വെറുക്കുന്നു; മറ്റു സംസ്ഥാനങ്ങളിലെ പല രാജ്യസ്നേഹികളും കേരളത്തെ ഇഷ്ടപ്പെടുന്നില്ല; കാശ്മീർ ഇന്ത്യയോട് കൂട്ടിചേർത്തപ്പോൾ പാക്കിസ്ഥാനോടൊപ്പം കേരളത്തിലും പ്രതിഷേധം സംഘടിപ്പിച്ചു; ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേരളത്തെ വെറുക്കാനുള്ള കാരണങ്ങൾ എണ്ണിപ്പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ