1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

മോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നതു കേരളത്തിന്റെ അടിത്തറയെ തന്നെ; 70,000 കോടി മറിയുന്ന സഹകരണ ബാങ്കുകൾ ഇല്ലാതാക്കേണ്ടതു വൻകിട ലോബിയുടെ ആവശ്യം; ആദായ നികുതിക്കാരെ തല്ലിയോടിച്ചതിന്റെ പ്രതികാരം തീർക്കുന്നതു നയാപൈസ നൽകാതെ ശ്വാസം മുട്ടിച്ചു കൊന്ന്; കേരളത്തിന്റെ സ്വിസ് ബാങ്കെന്നു നുണ പറഞ്ഞു കയ്യിട്ടു വാരുന്നതു പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ

November 14, 2016 | 01:09 PM IST | Permalinkമോദി സർക്കാർ തകർക്കാൻ ശ്രമിക്കുന്നതു കേരളത്തിന്റെ അടിത്തറയെ തന്നെ; 70,000 കോടി മറിയുന്ന സഹകരണ ബാങ്കുകൾ ഇല്ലാതാക്കേണ്ടതു വൻകിട ലോബിയുടെ ആവശ്യം; ആദായ നികുതിക്കാരെ തല്ലിയോടിച്ചതിന്റെ പ്രതികാരം തീർക്കുന്നതു നയാപൈസ നൽകാതെ ശ്വാസം മുട്ടിച്ചു കൊന്ന്; കേരളത്തിന്റെ സ്വിസ് ബാങ്കെന്നു നുണ പറഞ്ഞു കയ്യിട്ടു വാരുന്നതു പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ പേരിൽ കേരളം നേരിടുന്ന പ്രധാന പ്രശ്‌നം എടിഎമ്മുകളിൽ പണം ഇല്ലാത്തതും ചായ കുടിക്കാൻ പോലും പണം കൈയിൽ ഇല്ലാത്തതൊന്നുമല്ല. കേരളത്തിന്റെ ഗ്രാമങ്ങളുടെ സാമ്പത്തിക അടിത്തറയായി മാറിയ സഹകരണ പ്രസ്ഥാനത്തിന്റെ ആണിക്കല്ല് ഇളക്കുന്നത് തന്നെയാണ് ഏറ്റവും വലിയ ദുരന്തം. കള്ളപ്പണക്കാരുടെ കേന്ദ്രമെന്ന് വ്യാജ പ്രചരണം നടത്തി വൻകിട ബാങ്കുകൾക്കും കമ്പനികൾക്കും വേണ്ടി അടിത്തറ മാന്താൻ നടത്തിയ ശ്രമങ്ങൾ എല്ലാം ഇതുവരെ തോൽപ്പിച്ച സഹകരണ ബാങ്കുകൾക്ക് അഞ്ചു നയാ പൈസ നൽകാതെയാണ് ഇപ്പോൾ വധ ശിക്ഷ നടപ്പിലാക്കുന്നത്. ഒരു മാസം ഈ പ്രതിസന്ധി തുടർന്നാൽ കേരളത്തിലെ സർവ്വ സഹകരണ ബാങ്കുകളും അടച്ചു പൂട്ടപ്പെടും എന്ന കൂർമ്മ ബുദ്ധി തന്നെയാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തം.

സഹകരണ ബാങ്കുകളിൽ കള്ളപ്പണം എന്നു വ്യാപകമായ പ്രചാരണം നടത്തി കൊണ്ടിരിക്കുന്നവരാണ് ഇപ്പോൾ ഒരു നയാ പൈസ പോലും നൽകാതെ വധശിക്ഷ നടപ്പിലാക്കുന്നത്. ഇടപാടുകാരുടെ കൈയിൽ ഉള്ള പണം സ്വീകരിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും ബാങ്കിൽ കിടക്കുന്ന പണം പോലും നൽകാൻ അനുമതിയില്ല. പുതിയ നോട്ടുകൾ ഒന്നു പോലും നൽകാതെയാണ് സഹകരണ ബാങ്കുകളുടെ കഥ കഴിയുന്നത്. ബാങ്കുകളുടെ കൈയിൽ ഉള്ള നോട്ടുകൾ തീരുന്നതോടെ പുതിയതായി പണം ഇടുന്നവർക്ക് എന്നല്ല നേരത്തെ നേരത്തെ അക്കൗണ്ടിൽ പണം ഉണ്ടായിരുന്നവർക്ക് പോലും പിൻവലിക്കാനാവാത്ത സാഹചര്യം ആണ് ഉണ്ടാകുന്നത്.

കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായ സഹകരണ മേഖലയെ തകർക്കാൻ കറൻസി നിരോധനത്തിന്റെ മറവിൽ ഗൂഢ നീക്കങ്ങളാണ് നടക്കുന്നത്. കള്ളപ്പണനിക്ഷേപം സ്വീകരിക്കലാണ് കേരളത്തിലെ സഹകരണ ബാങ്കുകളുടെ മുഖ്യ ഇടപാട് എന്ന് കുപ്രചരണം നടത്തിയാണ് കേരളത്തിൽ ലക്ഷക്കണക്കിന് സാധാരണക്കാർ ദൈനംദിന ആവശ്യങ്ങൾക്ക് സമീപിക്കുന്ന സഹകരണ മേഖലയെ ഇല്ലാതാക്കാൻ ഒരുവിഭാഗം ശ്രമം ആരംഭിച്ചിട്ടുള്ളത്.

രാജ്യത്തുതന്നെ ഏറ്റവും ശക്തമായ സഹകരണ മേഖലയാണ് കേരളത്തിലേത്. ഏതാണ്ട് 70,000 കോടി രൂപയുടെ നിക്ഷേപം പ്രത്യക്ഷമായും അത്രതന്നെ പരോക്ഷമായും കേരള സമ്പദ് വ്യവസ്ഥയിൽ വിപണനം ചെയ്യപ്പെടുന്നത് സഹകരണ മേഖലയിൽ നിന്നാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഉൾപ്പെടെയുള്ള ദേശസാൽകൃത ബാങ്കുകളേക്കാൾ കർഷകരും ചെറുകിട കച്ചവടക്കാരും തൊഴിലാളികളും ഏറ്റവുമധികം സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് കേരളത്തിൽ സഹകരണ ബാങ്കുകളുമായും സംഘങ്ങളുമായുമാണ്.

ജനങ്ങളുടെ സൗകര്യാർത്ഥം നാട്ടിൻപുറങ്ങളിൽ ഈവനിങ്, മോണിങ് ബ്രാഞ്ചുകൾ വരെ തുടങ്ങി പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെട്ടാൽ അതിന്റെ നേട്ടം ദേശസാൽകൃത, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കായിരിക്കും. ഇതിനുള്ള വഴിയൊരുക്കലാണ് ഇപ്പോൾ കറൻസി നിരോധനത്തിനു പിന്നാലെയുള്ള നടപടികളിലൂടെ നടക്കുന്നത്. ഇതിന് കേന്ദ്രസർക്കാരും റിസർവ് ബാങ്കും കുടപിടിക്കുന്നതായ ആക്ഷേപമാണ് ഉയരുന്നത്.

കറൻസി നിരോധനത്തിനു ശേഷം മറ്റു ബാങ്കുകളിൽ വിനിമയത്തിന് പണമെത്തിക്കുമ്പോഴും സാധാരണക്കാരായ ആയിരങ്ങൾ കൊച്ചുകൊച്ചു ലോണുകൾക്ക് ഉൾപ്പെടെ ഇടപാടുകൾക്കായി ദിവസവും എത്തുന്ന സഹകരണ ബാങ്കുകൾക്ക് പുതിയ കറൻസി എത്തിക്കുന്നില്ല. നോട്ടുകൾ മാറ്റി നൽകാൻ അനുമതി നൽകാത്തതിനാൽ ഉണ്ടാകുന്ന വിഷമം വേറെ. വയോധികരും സ്ത്രീകളും ഉൾപ്പെടെ നാട്ടിൻപുറങ്ങളിൽ നൂറുകണക്കിന് പാവങ്ങളാണ് സഹകരണ ബാങ്കുകളിൽ എത്തി കഴിഞ്ഞ ദിവസങ്ങളിൽ ഇടപാട് നടത്താതെ മടങ്ങേണ്ടിവന്നത്. നാലായിരം രൂപയുടെ കറൻസി മാറ്റാനല്ല, മിക്കവരും വരുന്നത്. അടിയന്തിര ആവശ്യങ്ങൾക്കായി അയ്യായിരവും പത്തായിരവുമെല്ലാം കൊച്ചുവായ്പയായി വാങ്ങാനാണ്.

ഡെയ്‌ലി കളക്ഷനിലൂടെയോ ആഴ്ചതോറും അടച്ചോ ഈ കടം വീട്ടി ആവശ്യങ്ങൾ നിറവേറ്റുന്നവരെ കുടുക്കുന്ന നിലപാടാണ് കറൻസി നിരോധനത്തിനു ശേഷം റിസർവ് ബാങ്ക് സ്വീകരിക്കുന്നത്. ദിവസവും ഇടപാടുകൾക്ക് കോടികൾ ആവശ്യമുള്ള ബാങ്കുകൾക്കു പോലും പത്തുലക്ഷത്തം മുതൽ പതിനഞ്ചു ലക്ഷംവരെ കറൻസികളാണ് ദിവസവും നൽകുന്നത്. ഇത് പൂർണമായും രണ്ടായിരത്തിന്റെ ബണ്ടിലുകളിലാണ് നൽകുന്നത് എന്നതിനാൽ സഹകരണ ബാങ്കുകളിൽ നുള്ളിപ്പെറുക്കിയിട്ട കൊച്ചു നിക്ഷേപങ്ങളിൽ നിന്ന പണം പിൻവലിക്കാൻ എത്തുന്നവർക്ക് 2000 രൂപ മാത്രം വീതിച്ചു നൽകേണ്ട ഗതികേടിലായി സഹകരണ സംഘങ്ങൾ. ഇതിനു പുറമേ ഇടപാടുകൾ നടത്താൻ കിട്ടുന്നത് ഡെയ്‌ലി കളക്ഷനിലൂടെ എത്തുന്ന അപൂർവം ചെറിയ നോട്ടുകൾ മാത്രം. നൂറിന്റെ നോട്ടുകൾക്ക് കടുത്ത ക്ഷാമമുള്ളതിനാൽ ഇതിന്റെ വരവും കുറഞ്ഞതോടെ രാവിലെ ഒന്നോ രണ്ടോ മണിക്കൂറിനകം ബിസിനസ് തീർന്ന് പിന്നീട് വരുന്നവരോടെല്ലാം ക്ഷമാപണം പറഞ്ഞിരിക്കേണ്ട സ്ഥിതിയാണിപ്പോൾ.

ഇതോടെ റിസർവ് ബാങ്കിന്റെ ഇരട്ടത്താപ്പിനെതിരെ സഹകരണ ബാങ്കുകൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കറൻസി വിനിമയത്തിന് അനുമതി നൽകുക, ആവശ്യത്തിന് കറൻസി എത്തിക്കുക, മറ്റു ബാങ്കുകൾക്ക് നൽകുന്ന വിനിമയ സൗകര്യങ്ങളും ചില്ലറ കറൻസികളും നൽകുക തുടങ്ങിയ ആവശ്യങ്ങുന്നയിച്ചാണ് നീക്കം. ഇടപാടുകരിൽ ഭൂരിഭാഗവും പാവപ്പെട്ടവരാണെന്നും പലർക്കും പാൻകാർഡും എടിഎംകാർഡും ഇല്ലെന്നും വ്യക്തമാക്കിയാണ് സഹകരണ സംഘങ്ങൾ കോടതിയിൽ എത്തുന്നത്.

സഹകരണ ബാങ്കുകളെ തകർക്കുന്നതുകൊണ്ട നേട്ടം ആർക്ക്?

ഇവിടത്തെ ജനങ്ങളിൽ നിന്ന് കിട്ടുന്ന പണം ഇവിടെത്തന്നെ ചെലവിടുന്ന സഹകരണ ബാങ്കുകളെ തകർക്കുന്നതുകൊണ്ട് ആർക്കാണ് നേട്ടം. ദേശസാൽകൃത ബാങ്കുകളിൽ സ്ഥിര നിക്ഷേപമായും അല്ലാതെയും എത്തുന്ന പണത്തിന്റെ വലിയൊരു വിഭാഗവും കേരളത്തിന് പുറത്തേക്കാണ് പോകുന്നത്. ഇവിടെ സ്വർണവായ്പയായും ഭവന, വാഹന വായ്പകളായും ചെലവിടുന്ന കുറഞ്ഞൊരു ശതമാനം തുകയും ഇവിടെതന്നെ വൻകിടക്കാർക്ക് നൽകുന്ന വായ്പയുമൊഴിച്ചാൽ ദേശസാൽകൃത, ന്യൂജനറേഷൻ ബാങ്കുകളിൽ എത്തുന്ന പണം മുഴുവൻ ഉത്തരേന്ത്യയിലേതുൾപ്പെടെ രാജ്യത്തെ വൻകിട മുതലാളിമാർക്ക് വായ്പയായി നൽകാനാണ് പോകുന്നത്.

ഇത് പിന്നീട് കിട്ടാക്കടമായി പ്രഖ്യാപിക്കുമ്പോൾ ഈ ബാങ്കുകൾ തന്നെ ചക്രശ്വാസം വലിക്കുന്ന സ്ഥിതിയും നമ്മൾ വിജയ് മല്യയെ പോലുള്ള മുതലാളിമാർക്ക് പണം നൽകിയ ബാങ്കുകളുടെ കാര്യത്തിൽ കണ്ടുകഴിഞ്ഞതാണ്. അതേസമയം, നാട്ടിലെ പാവപ്പെട്ടവരും പെൻഷൻകാരും മാസശമ്പളക്കാരും കൂലിപ്പണിക്കാരും കുടുംബശ്രീ പ്രവർത്തരും ചെറുകിട കച്ചവടക്കാരും ഉൾപ്പെടെയുള്ളവർ മെമ്പർഷിപ്പ് എടുത്ത് അക്കൗണ്ട് തുടങ്ങി നിക്ഷേപിക്കുന്ന തുച്ഛമായ തുകകൾ അവർക്കിടയിൽ തന്നെ കൊച്ചു വായ്പകളായി, വലിയ നൂലാമാലകളില്ലാതെ നൽുകന്ന വലിയൊരു സേവന മേഖലയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. അത് ലാഭത്തിലായാൽ ലാഭവിഹിതം ലഭിക്കുന്നത് അതിന്റെ അംഗങ്ങൾക്കുതന്നെയാണ്.

പക്ഷേ, മറ്റു ബാങ്കുകളുടെ ലാഭം അതിൽ ശതകോടികൾ നിക്ഷേപിച്ച് ഷെയറെടുത്ത കുത്തകക്കാർക്കും അതിൽ നിക്ഷേപിച്ച പണത്തിന്റെ വലിയൊരു വിഭാഗം വൻകിട മുതലാളിമാർക്ക് വായ്പയായി നൽകാനും പോകുന്നു. ഈ സാഹചര്യം മെച്ചപ്പെടുത്താനാണ് ഇപ്പോൾ സഹകരണ ബാങ്കുകളെ തളർത്തുന്ന നയം കറൻസി നിരോധനത്തിന്റെ മറവിൽ സ്വീകരിക്കുന്നത്.

കറൻസി നിരോധന പ്രഖ്യാപനം വന്ന എട്ടാം തീയതി അർദ്ധരാത്രിക്കുമുൻപ് സഹകരണ ബാങ്കുകളുടെ കൈവശമുണ്ടായിരുന്ന പണം മുഴുവൻ ജില്ലാ ബാങ്കുകളിൽ എത്തിക്കാനാണ് നിർദ്ദേശിക്കപ്പെട്ടത്. ഈ പണം ബന്ധപ്പെട്ട പ്രാഥമിക ബാങ്കുകളുടെ അക്കൗണ്ടിൽ വരവുവച്ചുവെങ്കിലും അതിന് തുല്യമായ തുക ബാങ്കുകൾക്ക് നൽകിയിട്ടില്ല. ആയിരക്കണക്കിന് കോടികൾ വരുന്ന ഈ പണം മുഴുവൻ വരുംദിവസങ്ങളിൽ ജില്ലാ ബാങ്കിന് നിക്ഷേപിക്കേണ്ട ദേശസാൽകൃത ബാങ്കുകളിലെത്തും.

ഇങ്ങനെ നൽകിയ പഴയ കറൻസിക്കു പകരമായി വിനിമയത്തിന് പുതിയ നോട്ടുകൾ നൽകാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല, സഹകരണ മേഖലയിൽ നിന്ന് ദേശസാൽകൃത മേഖലയിൽ എത്തിയ കറൻസി കുറേക്കാലം ആ മേഖലയിൽതന്നെ വിനിമയത്തിന് ഉപയോഗിക്കുമെന്നാണ് ഇപ്പോൾ അറിയുന്നത്. ഡിസംബർ 31ന് ശേഷമേ ഈ കറൻസി തിരികെ സഹകരണ ബാങ്കുകൾക്ക് നൽകുന്ന കാര്യം ആലോചിക്കുക പോലുമുള്ളൂ. അങ്ങനെ വരുമ്പോൾ ഇനി ചുരുങ്ങിയത് രണ്ടുമാസത്തിലേറെ പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് സഹകരണ ബാങ്കുകൾ വെള്ളംകുടിക്കുമെന്ന് തീർച്ച.

കള്ളപ്പണമുണ്ടെന്നും കേരളത്തിന്റെ സ്വിസ് ബാങ്കെന്നും പ്രചരണം

കറൻസി മാറ്റി നൽകാതെ ശ്വാസംമുട്ടിക്കുന്നതിന് പുറമെയാണ് ഇതോടൊപ്പം സഹകരണ ബാങ്കുകളിൽ വ്യാപകമായി കള്ളപ്പണ നിക്ഷേപമുണ്ടെന്നും കേരളത്തിലെ സഹകരണ മേഖലയെന്നാൽ ഇവിടെയുള്ളവരുടെ സ്വിസ്ബാങ്കാണെന്നുമുള്ള പ്രചരണം ശക്തമായി ഒരുവിഭാഗം നടത്തുന്നത്. വാസ്തവത്തിൽ കേരളത്തിന്റെ സമ്പദ് ഘടന കെട്ടിപ്പടുക്കുന്നതിൽ ദശാബ്ദങ്ങളായി നിർണായക പങ്കുവഹിച്ച പ്രസ്ഥാനമാണ് സഹകരണ പ്രസ്ഥാനം.

വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളിൽ തട്ടിപ്പും വെട്ടിപ്പും നടന്നിട്ടുണ്ടെന്നത് ഒഴിച്ചാൽ വളരെ മികച്ച രീതിയിലാണ് പല പ്രാഥമിക സംഘങ്ങളുടേയും പ്രവർത്തനം. ആധുനിക വൽക്കരണത്തിന്റെ കാര്യത്തിൽപോലും ദേശസാൽകൃത ബാങ്കുകളോട് കിടപിടിക്കുംവിധം എടിഎമ്മുകൾ സ്ഥാപിച്ചും നെറ്റ് ബാങ്കിങ് ഏർപ്പെടുത്തിയും ചില സ്ഥാപനങ്ങൾ വളർന്നത് ഇതിന് ഉദാഹരണമാണ്. കേരളത്തിലെ നിരവധി വികസന പദ്ധതികൾക്കും സഹകരണ പ്രസ്ഥാനങ്ങൾ വളരെ മികച്ച സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്.

നാട്ടിൻപുറത്തുകാരാണ് ഓരോ പ്രാദേശിക സംഘങ്ങളിലേയും നിക്ഷേപകരിൽ ഭൂരിഭാഗവും. ഗ്രാമീണ കർഷകരുടെ ഉറ്റ സഹായിയെന്ന നിലയിലും കാർഷിക വായ്പകൾ ഏറ്റവുമധികം നൽകുന്ന സ്ഥാപനമെന്ന നിലയിലും ഗ്രാമങ്ങളുടെ സ്പന്ദനം തന്നെ സഹകരണ പ്രസ്ഥാനങ്ങളിലൂടെയാണെന്ന് പറയാം. നാണ്യവിളകളിലൂടെയും മറ്റും ലഭിക്കുന്ന ലാഭം ആണ് കർഷകരുടെ നിക്ഷേപമെന്നും വൻതോതിൽ ഭൂമിക്കച്ചവടം നടത്തി ഉണ്ടാക്കുന്ന കോടികൾ ആരും സഹകരണ ബാങ്കുകളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നില്ലെന്നും പാറത്തോട് സർവീസ് സഹകരണ ബാങ്ക് മുൻപ്രസിഡന്റായ പി ഷാനവാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കാർഷികാദായത്തിന് നികുതി നൽകേണ്ടതില്ലെന്നതിനാൽ ഇവരുടെ നിക്ഷേപത്തിൽ ഇൻകംടാക്‌സ് നൽകുന്നില്ലെന്ന വാദം തെറ്റാണ്.

ജോലിചെയ്ത് പെൻഷനായവർ ഗ്രാറ്റ്‌വിറ്റിയിൽ നിന്ന് കിട്ടുന്ന ലക്ഷങ്ങൾ നിക്ഷേപിക്കുന്നതിനെയും എതിർക്കാനാവില്ല. കാരണം അവർ സമ്പാദിക്കുമ്പോൾതന്നെ വർഷാവർഷം ടാക്‌സ് നൽകിയ തുകയാണ് ഇത്തരത്തിൽ സ്ഥിര നിക്ഷേപമായി ഇടുന്നത്. സഹകരണ ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന കൂടിയ പലിശ തന്നെയാണ് സാധാരണക്കാരായ നിക്ഷേപകരെ ഇതിലേക്ക് ആകർഷിക്കുന്നത്. ജീവിതകാലം മുഴുവൻ അധ്വാനിച്ച് മുതൽക്കൂട്ടിയ പണം നിക്ഷേപിക്കുമ്പോൾ വർഷം ഇൻകംടാക്‌സ് പരിധിയായ രണ്ടരലക്ഷത്തിൽ കൂടുതൽ ഇതിന് പലിശയിനത്തിൽ ലഭിച്ചെങ്കിൽ മാത്രമേ അതിന് നികുതി നൽകേണ്ടതുള്ളൂ. ഇത്രയും വർഷം ഒരു നിക്ഷേപത്തിന് പലിശ ലഭിക്കണമെങ്കിൽ ചുരുങ്ങിയ് 25 ലക്ഷം രൂപയോളം നിക്ഷേപമുണ്ടാവണം.

അത്രയും വലിയ തുക നിക്ഷേപമുള്ളവരുടെ കാര്യത്തിൽ പരിശോധന നടത്തുന്നതിന് ഇപ്പോൾതന്നെ വ്യവസ്ഥയുണ്ടെന്നിരിക്കെ വൻതോതിൽ കള്ളപ്പണ നിക്ഷേപം സഹകരണ ബാങ്കുകളിൽ ഉണ്ടെന്ന് വ്യാജപ്രചരണം നടത്തുകയാണ് ചിലരെന്ന് ഷാനവാസ് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഓരോ സഹകരണ പ്രസ്ഥാനത്തിനും നിക്ഷേപമായി ലഭിക്കുന്ന പണം ബാങ്കിന് ചുറ്റുവട്ടത്ത് നിശ്ചയിച്ചിട്ടുള്ള പരിധിയിലേ വായ്പയായി നൽകാനാകൂ. തിനാൽ ഇതിന്റെ ഗുണഭോക്താക്കൾ അതത് നാട്ടുകാരായിരിക്കുമെന്നും ഉറപ്പുവരുത്തുന്നുണ്ട്. കൊച്ചു കാർഷിക, സ്വർണ ലോണുകളായി നൽകുന്ന തുകകളാണ് ഇതിലേറെയും. ബാങ്കിലെ നിക്ഷേപകരിൽ ഭൂരിഭാഗവും ചെറുകിടക്കാരാണെന്നതിനാൽ അവരെപ്പോലും കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഉണ്ടാകുന്നത്.

മറ്റൊരു പ്രചരണം നടക്കുന്നത് ആദായനികുതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്. ഓരോ ബാങ്കിനും ലഭിക്കുന്ന ലാഭത്തിന്റെ 30 ശതമാനം ആദായനികുതിയായി നൽകണമെന്നാണ് ഇപ്പോൾ നിഷ്‌കർഷിച്ചിട്ടുള്ളത്. ഇത് നൽകാനാവില്ലെന്നും ആ തുക ബാങ്കുകൾ സേവനമേഖലയിൽ വിനിയോഗിക്കുന്നു എന്നതിനാൽ പ്രയോജനം ജനങ്ങൾക്കാണ് ആത്യന്തികമായി ലഭിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാരും സഹകരണ പ്രസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുള്ളത്.

സഹകരണ മേഖലയിലെ ലാഭത്തിൽ ആദായനികുതി ഇളവ് നെഹ്‌റുവിന്റെ കാലം മുതൽ അനുവദിച്ചിട്ടുള്ളതാണ്. ഇത് പുനഃസ്ഥാപിക്കണമെന്നും ആദായനികുതി ഇളവ് വേണമെന്നും ആവശ്യപ്പെട്ടപ്പോൾ കഴിഞ്ഞദിവസം ചാനൽ ചർച്ചകളിലും മറ്റും പ്രചരിപ്പിക്കപ്പെട്ടത് കള്ളപ്പണത്തിന് ആദായനികുതി ഇളവു വേണമെന്ന് സഹകരണ ബാങ്കുകൾ ആവശ്യപ്പെട്ടു എന്ന നിലയ്ക്കാണ്. വസ്തുതകൾ ഇതായിരിക്കെ അടിയന്തിരമായി സഹകരണ മേഖലയിലെ കറൻസി ക്ഷാമം തീർക്കാനും മറ്റു ദേശസാൽകൃത ബാങ്കുകൾപോലെ തന്നെ പ്രവർത്തിക്കാനും സാഹചര്യമൊരുക്കണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാരും സഹകരണ മേഖലയും ഉയർത്തുന്നത്.

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കുളങ്ങരത്തൊട്ടിയിലെ കോടീശ്വരൻ ജോൺ വിത്സണെ സ്ലോ പോയിസൺ വഴി വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടോ? രണ്ടുകോടിയോളം രൂപയും സ്വത്തുരേഖകളും കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ബന്ധുക്കൾ കേസ് കൊടുത്തതോടെ കാര്യങ്ങൾ കൈവിട്ടോ? ജോൺ വിത്സന്റെ രണ്ടാം ഭാര്യയും മകനും ഡൽഹിയിൽ മരിച്ച നിലയിൽ; ലിസിയെ മരിച്ച നിലയിൽ കണ്ടത് ഫ്‌ളാറ്റിലും മകനെ റെയിൽവെ ട്രാക്കിലും; ആത്മഹത്യയെന്ന് പൊലീസ്; കൂടത്തായി മോഡൽ സംശയിച്ച ജോൺ വിത്സന്റെ മരണത്തിന് പിന്നാലെ വീണ്ടും ദുരന്തം
19 വർഷം പഴക്കമുള്ള മതുമൂല മഹാദേവൻ കൊലക്കേസിന്റെ തുമ്പ് കിട്ടിയത് ബാറിലെ അരണ്ട വെളിച്ചത്തിൽ നിന്ന്; കൂടത്തായിയിൽ ചിലന്തി വല നെയ്യും പോലെ ജോളി ഇരകളെ കുരുക്കിയത് തേടിയ സംഘവും തുമ്പുണ്ടാക്കിയത് വേഷം മാറി നടന്ന്; പൊന്നാമറ്റം വീടിനെ ചുറ്റിപ്പറ്റി പുലരും മുതൽ രാവ് വരെ നിരീക്ഷണം; എൻഐടിയിലേക്കെന്ന് കള്ളം പറഞ്ഞ് ജോളി ബ്യൂട്ടിപാർലറിലും കാന്റീനിലും ജോളിയടിച്ച് നടന്നപ്പോഴും പിന്തുടർന്നു; കെ.ജി.സൈമണന്റെ സീക്രട്ട് ഓപ്പറേഷൻ ഇങ്ങനെ
വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വെള്ള ഷർട്ടും മുണ്ടുമുടുത്ത് വരൻ; ഗീതു എത്തിയത് ചുവന്ന സാരിയും ബ്ലൗസും ഒറ്റ നെക്ലസും മാത്രം ധരിച്ച്; ബന്ധുക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്ത് വിഎൻ വാസവൻ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ; അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്കും; സിപിഎം യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി
2012 മുതലുള്ള മൂന്നു വർഷങ്ങളിൽ യഥാർത്ഥ വരുമാനം 22 ലക്ഷം, 23 ലക്ഷം, 28 ലക്ഷം എന്നിങ്ങനെ; യുപിഎസ് സിക്ക് മുന്നിൽ നൽകിയ വരുമാന സർട്ടിഫിക്കറ്റിലുള്ളത് വരുമാനം വെറും മൂന്നു ലക്ഷത്തിൽ താഴെയും; ഒബിസി ക്വാട്ടയിൽ കടന്നുകൂടാൻ ആസിഫ് കെ യൂസഫ് ഐഎഎസ് സമർപ്പിച്ചത് വ്യാജ വരുമാന സർട്ടിഫിക്കറ്റെന്ന് ആക്ഷേപം; കേന്ദ്ര പേഴ്‌സനൽ മന്ത്രാലയത്തിന്റെ അന്വേഷണം തലശ്ശേരി സബ് കളക്ടർക്ക് കുരുക്കാകും; ആരോപണത്തിന് പിന്നിൽ തിരുവനന്തപുരത്ത് സിവിൽ സർവീസ് അക്കാദമി നടത്തുന്ന വ്യക്തിയെന്ന് ആസിഫ്
കോന്നിയിലെ കലാശക്കൊട്ടിൽ അടൂർ പ്രകാശ് പങ്കെടുക്കാതിരുന്നത് നീരസം മൂലമോ? വിശ്വസ്തനായ റോബിൻ പീറ്ററെ സ്ഥാനാർത്ഥി ആക്കാത്തതിലുള്ള അതൃപ്തി ഇനിയും മാറിയില്ലെന്നും അഭിപ്രായ ഭിന്നത തുടരുന്നുവെന്നും വിവാദം കൊഴുക്കുന്നതിനിടെ എല്ലാം തള്ളി എംപി; വിവാദം അനാവശ്യം; മുൻകാലങ്ങളിലും താൻ കലാശക്കൊട്ടിൽ പങ്കെടുക്കാറില്ല; അനൈക്യമെന്ന് വ്യാഖ്യാനിക്കരുതെന്നും അടൂർ പ്രകാശ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ