1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
19
Wednesday

ഷിയാ ഐസിസ് എന്ന് പേടിയോടെ വിമർശകർ വിളിക്കുന്ന സായുധ സംഘം; സുന്നി ഭൂരിപക്ഷ യെമനിൽ ന്യൂനപക്ഷമായ ഷിയകളെ അടിച്ചമർത്തുന്നതിൽ ചെറുത്തുനിൽപ്പായി തുടങ്ങി ലെബനനിലെ ഹിസ്ബുല്ല പോലെ സൈനിക ശക്തിയായി; വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ യമന്റെ ഭരണം പിടിച്ച ഇറാൻ അനുകൂലികൾ; സൗദിയെ തകർക്കാൻ മക്കയെയും മദീനയയും ലക്ഷ്യമിട്ട് നിരന്തരമായ ആക്രമണം; കണ്ണിന് കണ്ണ് പല്ലിന് പല്ല് ശൈലിയിൽ തിരിച്ചടി; ഗൾഫ്‌മേഖലയെ വിറപ്പിക്കുന്ന ഹൂതി വിമതർ ഇങ്ങനെയാണ്

June 12, 2019 | 09:06 PM IST | Permalink



ഷിയാ ഐസിസ് എന്ന് പേടിയോടെ വിമർശകർ വിളിക്കുന്ന സായുധ സംഘം; സുന്നി  ഭൂരിപക്ഷ യെമനിൽ ന്യൂനപക്ഷമായ ഷിയകളെ അടിച്ചമർത്തുന്നതിൽ  ചെറുത്തുനിൽപ്പായി തുടങ്ങി ലെബനനിലെ ഹിസ്ബുല്ല പോലെ സൈനിക ശക്തിയായി; വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ യമന്റെ ഭരണം പിടിച്ച ഇറാൻ അനുകൂലികൾ; സൗദിയെ തകർക്കാൻ  മക്കയെയും മദീനയയും ലക്ഷ്യമിട്ട് നിരന്തരമായ ആക്രമണം; കണ്ണിന് കണ്ണ് പല്ലിന് പല്ല് ശൈലിയിൽ തിരിച്ചടി; ഗൾഫ്‌മേഖലയെ വിറപ്പിക്കുന്ന ഹൂതി വിമതർ ഇങ്ങനെയാണ്

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദിയിൽ ഒരു ആക്രമണമുണ്ടായാൽ അത് സ്വന്തം നാട്ടിൽ ഉണ്ടായ പോലെയുള്ള ആശങ്കയാണ് കേരളത്തിലുമുണ്ടാവുക. കാരണം അത്രയേറെ മലയാളികൾ ഉണ്ട് ആ രാജ്യത്ത്. ഇന്ന് സൗദിയിലെ അബ്ഹ വിമാനത്താവളത്തിനുനേരെ ആക്രമണം ഉണ്ടായെന്ന വാർത്തയും ഞെട്ടലോടെയാണ് ലോകം കേട്ടത്. മുമ്പ് മക്കയും മദീനയും ആക്രമിക്കാൻ ശ്രമിച്ചപ്പോഴും, സൗദിയുടെ ഏണ്ണ പെപ്പ്ലൈനിനുനേരെ ആക്രമണമുണ്ടായപ്പോഴും ഉയർന്നുകേട്ട പേരാണ് ഹൂതി വിമതരുടേത്. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന ശൈലിയിൽ തിരിച്ചടിക്കുന്ന ഹൂതികളെ ലോകം ഭയക്കുന്നുണ്ട്. അതെകാണ്ടുതന്നെ ഷിയാ ഐസിസ് എന്ന ഇരട്ടപ്പേരും ഇവർക്കുണ്ട്. ആരാണ് ഹൂതി വിമതർ, എന്തിനാണ് ഇവർ മക്കയെയും മദീനയെയും പോലും ലക്ഷ്യമിടുന്നത് എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേയുള്ളൂ. വംശീയത തന്നെ.

ലോകമെമ്പാടുമുള്ള സുന്നി-ഷിയാ സംഘർഷങ്ങളുടെ തുടർച്ച തന്നെയാണ് ഇന്ന് ഹൂതികൾക്ക് ഭാഗികമായി രാജ്യനിയന്ത്രണമുള്ള യെമനിലും സംഭവിച്ചത്. ഷിയാക്കൾക്ക് ഭൂരിപക്ഷമുള്ള ഇറാനാണ് ആയുധവും ധനവും കൊടുത്ത് ഹൂതികളെ സംരക്ഷിക്കുന്നത്. യെമന്റെ ഭരണം പിടിക്കുന്ന രീതിയിൽ സായുധ ശക്തിയായി ഹൂതികളെ വളർത്തിയതും ഇറാൻ തന്നെ. അതുകൊണ്ടുതന്നെ ഹൂതികളുടെ മുഖ്യശത്രു ഇറാനെ എതിർക്കുന്ന, അമേരിക്കയുമായി നല്ല ബന്ധത്തിലുള്ള സൗദി തന്നെയാണ്. സൗദിയുമായി അതിർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് യെമൻ. മാത്രവുമല്ല ഇവിടുത്തെ ഹൂതി ഭരണത്തിനെതിരെ അമേരിക്കൻ പിന്തുണയോടെ സംയുക്ത സേന പട നയിക്കുകയുമാണ്. അതുകൊണ്ടുതന്നെ സുന്നി ഭൂരിപക്ഷമുള്ള സൗദിയെ എത് രീതിയിലും നശിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് ഹൂതികൾ.

ശത്രുരാജ്യത്തായിപ്പോയതുകൊണ്ട് മക്കയെയും മദീനയെപ്പോലും അവർ അംഗീകരിക്കുന്നില്ല. തലനാരിഴയ്ക്കാണ് ഹൂതികളുടെ മിസൈലാക്രമണത്തിൽനിന്ന് ഈ നഗരങ്ങൾ രക്ഷപ്പെട്ടത്. ആരാംകോയുടെ എണ്ണ പൈപ്പ്ലൈനുകൾ ഒക്കെ അവർ ആക്രമിക്കുന്നതും സൗദിയെ സാമ്പത്തികമായി തകർക്കാൻ കൂടിയാണ്. സൗദിയാവട്ടെ യെമനിൽ പടനീക്കം നടത്തി ഹൂതികളെ തുരത്താനും ശ്രമിക്കുന്നു. ഇതിനിടയിൽ തകർന്നുപോകുന്നത് യെമനിലെ കോടിക്കണക്കിന് പാവങ്ങളാണ്. ഇന്ന് ലോകത്തിൽ ഏറ്റവും വലിയ പട്ടിണിയുള്ള രാജ്യങ്ങളിൽ ഒന്നാണിത്. അഴിമതിയും അരാജകത്വവും സർവ സാധാരണം. ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന കോളറ പോലുള്ള പകർച്ചവ്യാധികൾ നൂറുകണക്കിന് ജീവനാണ് അപഹരിക്കാറുള്ളത്. 2011ലെ മുല്ലപ്പൂ വിപ്ലവക്കാലത്ത് തുടങ്ങിയ നിലയ്ക്കാത്ത യുദ്ധംമൂലം, കെട്ടിടങ്ങൾ തകർന്നും, പരിസ്ഥിതി മലിനമായും ഈ രാജ്യം സമ്പൂർണ്ണമായ നാശത്തിലേക്കാണ് നീങ്ങുന്നത്.

നേതാവിന്റെ ചോരയിൽനിന്ന് സായുധമായ സംഘടന

യെമനിലെ ഷിയ ഗോത്ര വർഗ്ഗമാണ് ഹൂതികൾ. അടിസ്ഥാനമായി യമനിലെ പ്രശ്‌നം വംശീയമാണ്. യെമനിലെ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഒരു ഇസ്ലാമിക ശാഖയാണ് ഹൂതികൾ. സുന്നി ഭൂരിപക്ഷ യെമനിൽ സയിദികൾ ന്യൂനപക്ഷമാണ്. സയിദികളെ അടിച്ചമർത്തുന്നതിനോടുള്ള ചെറുത്തുനിൽപ്പായാണ് ഹൂതി മുന്നേറ്റം തുടങ്ങിയത്.

ഹുസൈൻ അൽ-ഹൂതി എന്ന നേതാവിന്റെ പേരിൽ നിന്നാണ് ഹൂതികൾ ആ പേര് സ്വീകരിക്കുന്നത്. ഇയാൾ സ്ഥാപിച്ച സംഘമാണ് പിന്നീട് ഹൂതികളായി രൂപാന്തരം പ്രാപിച്ചത്. 1990 കളിൽ ആണ് ഹൂതികൾ ശക്തി പ്രാപിക്കുന്നത്. പ്രസിഡന്റ് അലി അബ്ദുള്ള സലേയുടെ കടുത്ത അടിച്ചമർത്തലുകലാണ് ഈ സംഘടനക്ക് നേരിടേണ്ടി വന്നത്. 2004 ൽ ഹുസൈൻ അൽഹൂതിയുടെ മരണത്തിന് ഇടയാക്കിയ സർക്കാരിന്റെ സൈനിക നീക്കമാണ് ഹൂതികളെ സായുധ ആക്രമണങ്ങളിലേക്ക് നയിച്ചത്. ഇതോടെ ലക്ഷണമെത്ത ഒരു ഭീകരവാദ സംഘടനയായി ഹൂതികൾ മാറി. ഇറാന്റെ പിന്തുണതോടെ വളരെപെട്ടെന്ന് ലബനനിലെ ഹിസ്ബുല്ലയെപ്പോലെയും, ലങ്കയിലെ തമിഴ്പുലികളെപ്പോലെയും എല്ലാവിധ ആധുനികോത്തര ആയുധങ്ങളുമുള്ള സൈനിക സ്വഭാവമുള്ള സംഘടനയായി മാറി.

ഇതോടെ ഹൂതികൾ സ്വന്തം സൈന്യം തന്നെ രൂപീകരിച്ചു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. യെമനിലെ പ്രധാന കേന്ദ്രങ്ങൾ മുഴുവൻ ഹൂതികൾ പിടിച്ചടക്കി. സർക്കാരും സൈന്യവും പ്രതിരോധത്തിലായി. എതിർക്കുന്നവരെ പല്ലിന് പല്ല് കണ്ണിന് എന്ന ശൈലിയിൽ നേരിട്ടു. ഒരുവേള ഷിയാ ഐസിസ് എന്നപേര് ഞെട്ടലോടെ ലോകം ഇവർക്ക്നൽകി.

മുല്ലപ്പൂ വിപ്ലവത്തിന്റെ ഉപോൽപ്പന്നം

ആഭ്യന്തര യുദ്ധങ്ങൾ യെമൻ എന്ന ഭാഗം കെട്ട രാജ്യത്തിന് പുത്തരിയല്ല. ഈ യുദ്ധത്തിന്റെ വിത്തുവിതയ്ക്കപ്പെട്ടത് 1960തുകളിലാണ്. വടക്കൻ യെമെനിൽ ആഭ്യന്തരയുദ്ധം. തെക്ക് ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കുനേരേയുള്ള പോരാട്ടം. രണ്ട് വ്യത്യസ്ത യെമെനുകൾ. അതായിരുന്നു ഫലം. വടക്കുള്ളവർ മതനേതൃത്വത്തിന് ചെവികൊടുത്തപ്പോൾ തെക്കുള്ളവർ മാർക്സിസത്തെ പുണർന്നു. രാഷ്ട്രീയ വീക്ഷണങ്ങളിലെ ഈ വ്യത്യാസം വീണ്ടും ആഭ്യന്തരയുദ്ധങ്ങൾക്കിടയാക്കി. ശീതയുദ്ധാനന്തരം ഇരുകൂട്ടരും ഒന്നായി .അലി അബ്ദുള്ള സലേ രാഷ്ട്രത്തലവനായി. 1990-ൽ പുതിയ ഭരണഘടന വന്നു. പക്ഷേ, സലേയുടെ ഭരണരീതികൾ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കി. സലേ അവഗണിക്കുന്നുവെന്ന് ഷിയാ വിഭാഗമായ സെയ്ദികൾ ആരോപിച്ചു. അവർ അട്ടിമറി ശ്രമം നടത്തുന്നുവെന്ന് സലേയും.

2011ൽ ഏകാധിപതികളായ അറേബ്യൻ രാജ്യങ്ങളിലെ ഭരണകർത്താക്കൾക്ക് എതിരെയുണ്ടായ മുല്ലപ്പൂ വിപ്ലവം എന്ന് പേരിട്ട സായുധകലാപങ്ങൾ ഫലത്തിൽ ഹൂതികൾക്കും ഗുണം ചെയ്തു. 33 വർഷം അധികാരത്തിലിരുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേയെ പുറത്താക്കാൻ യെമെൻ ജനത തെരുവിലിറങ്ങി. വ്യാപകപ്രക്ഷോഭങ്ങൾ, ഉപരോധങ്ങൾ, വധശ്രമം, അയൽരാജ്യങ്ങളുടെ സമ്മർദം. എല്ലാമായപ്പോൾ സലേ രാജിവെച്ചു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് അബ്ദ്‌റബ്ബോ മൻസൂർ ഹാദി പ്രസിഡന്റായി. ആഭ്യന്തരയുദ്ധം തുടങ്ങി.

ഹാദി അധികാരത്തിലേറിയിട്ടും പുതിയ കരടു ഭരണഘടനയുണ്ടാക്കിയിട്ടും ഹൂതികൾ തൃപ്തരായില്ല. സർക്കാരിനെ അവർ അവിശ്വസിച്ചു. സർക്കാരിൽ ആഗ്രഹിച്ച പങ്കാളിത്തം അവർക്കു കിട്ടിയില്ല. കാര്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത മേഖലയിൽ കഴിയേണ്ടിവരുന്നുവെന്നവർ പരിതപിച്ചു. സെയ്ദി വിഭാഗത്തിൽപ്പെട്ട സലേ ഹൂതികളുടെ നിരാശപങ്കിട്ടു. പുതിയ സർക്കാരിനെ അട്ടിമറിച്ച് വീണ്ടും അധികാരത്തിലേറാമെന്നു മോഹിച്ചു. 2014 സെപ്റ്റംബറിൽ ഹൂതികൾ തലസ്ഥാനമായ സനാ ആക്രമിച്ചു. നിയന്ത്രണം പിടിച്ചെടുത്തു. ഹാദി സൗദി അറേബ്യയിൽ അഭയം തേടി. അദ്ദേഹത്തിന്റെ അഭ്യർത്ഥനമാനിച്ച് സൗദി നേതൃത്വത്തിലുള്ള സഖ്യം 2015 മാർച്ചിൽ യെമെനിൽ യുദ്ധത്തിനിറങ്ങി. വ്യോമ, നാവികയുദ്ധമാണ് സഖ്യം നടത്തുന്നത്.

ഇതിന്റെ ഭാഗമായി കുറേയെറെ ഭാഗത്തുനിന്നും ഹൂതികളെ പിൻതള്ളാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ വടക്കൻ മേഖല ഇപ്പോഴും ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്നാണ് ഇവർ സൗദിയെ ആക്രമിക്കുന്നതും. ഇറാൻ ഹൂതികളെ പിന്തുണയ്ക്കുന്നു, ആയുധവും സഹായവും നൽകുന്നു, ലെബനനിൽ ഹിസ്ബുള്ള എന്നപോലെ ഹൂതികളെയും ഇറാൻ വളർത്തുന്നു തുടങ്ങിയ ആശങ്കയാണ് സൗദിക്കും പാശ്ചാത്യലോകത്തിനും. ഹൂതികൾക്കുനേരേയുള്ള സൗദിയുടെ പോരാട്ടം ഫലത്തിൽ ഇറാനുനേരേയാണ്. അമേരിക്കയടക്കം സൗദിയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളും ഇങ്ങനെയാണ് അതിനെ കാണുന്നത്. അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ആയുധങ്ങളുമായാണ് സൗദി പോരാടുന്നത്.

ഇതിനിടെയുണ്ടായ പ്രധാന സംഭവം രാഷ്ട്രത്തലവനായിരുന്ന സലേയുടെ വധമാണ്.സൗദി സഖ്യവുമായി ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു സലേക്ക് വിനയായത്. സൗദി സഖ്യം ഇതിനെ സ്വാഗതവും ചെയ്തിരുന്നു. സലേയുമായിച്ചേർന്ന് ഹൂതികളെ നേരിടാൻ ഹാദിയും മനസ്സറിയിച്ചിരുന്നു. സലേയുടെ പ്രവൃത്തിയെ ഹൂതികൾ വഞ്ചനയായിക്കണ്ടു. വഞ്ചനയുടെ ശിക്ഷയായി സലേയെ ഹൂതികൾ വധിച്ചത് ലോകം ഞെട്ടലോടെയാണ് കണ്ടത്. 'ഗൾഫ് അറബ് ശത്രുക്കളുടെ ഗൂഢാലോചന'യ്ക്കെതിരായ വിജയമായി ഹൂതി നേതാവ് അബ്ദുൾ മാലിക് അതിനെ വിശേഷിപ്പിച്ചു.

കൊടും പട്ടിണിയിലും കെടുതിയിലും പ്രവാചകന്റെ യഥാർഥ വിജ്ഞാനത്തിന്റെ കേന്ദ്രം

യെമനെ പ്രവാചകൻ വിശേഷിപ്പിച്ചത് യഥാർഥ വിജ്ഞാനത്തിന്റെ കേന്ദ്രമെന്നാണ് ഇസ്ലാമിക മത പണ്ഡിതർ പറയുന്നത്. മതപരമായും സാംസ്‌കാരികമായും മഹത്തായ പാരമ്പര്യമുള്ള രാഷ്ട്രം. ഫലഭൂയിഷ്ടമായ മണ്ണ്. അലി(റ)യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഇസ്ലാമിക പ്രചാരണം നടന്ന നാട്. ലോകത്തെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവുമാദ്യം സജീവത കൈവരിച്ചതുമായ തുറമുഖം ഈ രാജ്യത്താണുള്ളത്. ആ തുറമുഖം സ്ഥിതി ചെയ്യുന്ന അദ്ൻ പട്ടണം ഇന്ന് സംഘർഷങ്ങളുടെ കേന്ദ്രമായിരിക്കുന്നു. രാജ്യം കൊടും പട്ടണിയിലും പകർച്ചവ്യാധി ഭീഷണിയിലുമാണ്.

രണ്ടുവർഷം മുമ്പ് ലോകം കണ്ട ഏറ്റവും വലിയ ഛർദ്യതിസാരബാധക്ക് രാജ്യം സാക്ഷിയയായി. രാജ്യം ഇപ്പോളും ക്ഷാമത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞുകൊണ്ടേയിരിക്കുന്നു. 2.07 കോടി ജനത്തിന് അടിയന്തരസഹായം വേണ്ടത്. ആഹാരമായും മരുന്നായും കുടിവെള്ളമായുമെല്ലാം. ശത്രു നിയന്ത്രിക്കുന്ന മേഖലയിലെ ജനത്തെ പട്ടിണിക്കിടുക എന്ന സമ്മർദതന്ത്രം സൗദി പയറ്റുന്നത്. ഹൂതികൾ റിയാദിനെ ലക്ഷ്യമാക്കി മിസൈൽ അയക്കുമ്പോഴെല്ലാം യെമെന്റെ അതിർത്തികളെല്ലാം അടച്ചാണ് സൗദി പകവീട്ടാറ്. ഹൂതികൾക്ക് നിയന്ത്രണമുള്ള വടക്കൻ മേഖലയിലേക്ക് ഭക്ഷണമോ മരുന്നോ മറ്റാവശ്യവസ്തുക്കളോ കടത്തിവിടില്ല. പതിനായിരത്തോളം സാധാരണക്കാർ യുദ്ധത്തിൽ മരിച്ചതിന് പുറമെ, ആഹാരവും മരുന്നും കിട്ടാതെ ആയിരങ്ങളാണ് മരിച്ചത്.

ദാരിദ്ര്യ നിരക്ക് 2012-ൽ 54.5 ശതമാനത്തിലെത്തി. 45% യെമനികളും വേണ്ടത്ര ഭക്ഷണം ലഭിക്കാൻ കഷ്ടപ്പെടുന്നവരാണ്. Transparency International പറയുന്നത് ലോകത്തെ ഏറ്റവും അഴിമതിക്കാരായ രാജ്യങ്ങളിൽ യെമൻ 10ാം സ്ഥാനത്താണെന്നാണ്. അരക്ഷിതാവസ്ഥയും ദുർബ്ബലമായ ഭരണവും മൂലം രാജ്യത്ത് നിരവധി തീവ്രവാദി സംഘങ്ങൾ ഉടലെടുത്തിരിക്കുന്നു. സൈന്യത്തിലെ പലരും സർക്കാരിനോടെന്നതിനെക്കാൾ ഇത്തരം സേനകളോടാണ് കൂറ് പുലർത്തുന്നത്.

എറ്റവും രസകരം നിരവധി ഭീകര സംഘടനകൾ ഇവിടെ പരസ്പരം പോരടിക്കുന്നുണ്ട്. തെക്കൻ യെമനിൽ തീർത്തൂം വേറിട്ട സുന്നി ഇസ്ളാമിക വിമതരുമുണ്ട്. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ക്വെയ്ദ എന്ന എക്യൂഎപി ആണ് ഇവിടെ ശക്തം. എക്യൂഎപി-യുടെ ശാഖയോ അല്ലെങ്കിൽ അതിനോടു യോജിച്ച് നിൽക്കുന്നതോ ആയ അൻസർ അൽ-ശരിയാ എന്ന സംഘവുമുണ്ട്.

യു എസിനെതിരെ രാഷ്ട്രാന്തരീയ ആക്രമണം നടത്താൻ ഏറ്റവും സാധ്യതയുള്ള സംഘം എന്നാണ് എ ക്യൂ എ പി-യെ യു എസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രം വിശേഷിപ്പിക്കുന്നത്.ഇതുപോലെ പോരടിക്കുന്ന സംഘങ്ങൾ വേറെയുമുണ്ട്. ഒരു ഭാഗത്ത് യുദ്ധവും ബോംബാക്രമനവും. മറുഭാഗത്ത് പട്ടിണിയും പകർച്ച വ്യാധിയും. അതി ദയനീയമായ അവസ്ഥയിലൂടെയാണ് യമൻ കടന്നുപോകുന്നത്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
ദുബായ് ഡാൻസ് ബാറിൽ സ്ഥിരം സന്ദർശകൻ; ഡാൻസ് ബാറിലെ ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തത് പതിനൊന്ന് വർഷം മുമ്പ്; ഗർഭിണിയായത് 2009 നവംബറിൽ; മുംബൈയിലെ അന്ധേരി വെസ്റ്റിൽ ഫ്ളാറ്റ് വാടകക്കെടുത്ത് തന്നതും കോടിയേരിയുടെ മകൻ; എല്ലാ മാസവും പണവും അയച്ചിരുന്നു; ഭർത്താവ് വിവാഹിതനെന്ന് അറിഞ്ഞത് 2018ൽ; ചോദ്യം ചെയ്തപ്പോൾ ഒഴിഞ്ഞു മാറലും പീഡനവും; ബിനോയ് കോടിയേരിയെ കുടുക്കി പീഡന പരാതി; മഹാരാഷ്ട്രയിലെ കേസ് പുലിവാലാകുക സിപിഎം സെക്രട്ടറിക്ക്
40,000 അടി ഉയരത്തിലേക്ക് വിമാനം പറത്തി കാബിൻ പ്രഷർ വർധിപ്പിച്ച് എല്ലാവരെയും കൊന്ന ശേഷം കടലിന്റെ നടുവിലേക്ക് വീഴ്‌ത്തി അവശേഷിപ്പുകൾ പോലും ഇല്ലാതാക്കി; അഞ്ചരക്കൊല്ലം മുമ്പ് ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യൻ വിമാനത്തിന് സംഭവിച്ചത് ഇങ്ങനെയെന്ന് അന്തിമ റിപ്പോർട്ട്; 238 യാത്രക്കാരെ കുറിച്ചും ആർക്കും ഒന്നും അറിയാൻ കഴിഞ്ഞേക്കില്ല
എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് 10000 കോടിയെങ്കിലും ലോൺ എടുത്ത് മറ്റൊരു നീരവ് മോദിയാകാനുള്ള തയ്യാറെടുപ്പിലാണോ കല്യാൺ ജ്യൂലറി? മുൻ തെഹൽകാ മാനേജിങ് എഡിറ്റർ മാത്യു സാമുവലിന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ഒടിയൻ സിനിമാ സംവിധായകൻ ശ്രീകുമാർ മേനോനെതിരേയും മാത്യു സാമുവലിനെതിരേയും കേസ് കൊടുത്ത് കല്യാണ രാമൻ; കേരളത്തിലെ സ്വർണ്ണ വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന ദൗർബല്യങ്ങൾ ചർച്ചയാക്കിയ പുതിയ വിവാദത്തിന്റെ പശ്ചാത്തലം ഇങ്ങനെ
സൗമ്യയുമായി 5 വർഷത്തിലേറെയായി അടുപ്പം; വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചെങ്കിലും സമ്മതം നൽകിയില്ല; കടമായി വാങ്ങിയ പണം തിരികെ നൽകിയതും ഫോൺ വിളിച്ചാൽ എടുക്കാത്തതും പൂർണ്ണ ഒഴിവാക്കാലായി കണ്ടു; ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ തീരുമാനിച്ചത് ഒന്നിച്ചു മരിക്കാൻ; ആയുധങ്ങൾ വാങ്ങിയത് വീട്ടാവശ്യത്തിനെന്ന വ്യാജേന; എല്ലാം എന്റെ മാത്രം തെറ്റെന്ന് അജാസ്; പൊലീസുകാരിയെ വള്ളികുന്നത്ത് കത്തിച്ച് കൊന്നതിന് പിന്നിലെ വില്ലൻ 'പ്രണയം' തന്നെ
പരിശീലന കാലത്ത് മൊട്ടിട്ട പ്രണയം; പണം നൽകിയതും മനസ്സിലേക്ക് കയറിക്കൂടാൻ തന്നെ; കാറിന് ഇടിച്ചിട്ട് മതി വരുവോളം കുത്തിയ ശേഷം തീകൊളുത്തിയത് വിവാഹ അഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരം; വാരിപ്പുണർന്നത് ആത്മഹത്യാ ലക്ഷത്തോടെയെന്ന് തീവ്രപരിചരണ വിഭാഗത്തിലുള്ള അജാസിന്റെ മൊഴി; പകമൂത്തത് ഫോൺ ബ്ലോക്ക് ചെയ്തപ്പോൾ തന്നെ; വള്ളികുന്നത്ത് പൊലീസുകാരിയെ ചുട്ടുകൊന്ന കൊടും ക്രൂരതയുടെ കഥ തുടങ്ങുന്നത് തൃശ്ശൂരിലെ പൊലീസ് ട്രെയിനിങ് കോളേജിൽ
ജോസ് കെ മാണിക്ക് തിരിച്ചടിയായത് സി എഫ് തോമസിന്റേയും തോമസ് ഉണ്ണിയാടന്റേയും ചതി; ജോസഫ് പാട്ടിലാക്കിയത് സിഎഫിന് ചെയർമാൻ പദവിയും ഉണ്ണിയാടന് വൈസ് ചെയർമാൻ പദവിയും ഉറപ്പ് നൽകി; അവസാന നിമിഷം വരെ വിലപേശാനെത്തിയ ഉണ്ണിയാടനെതിരെ മാണിയുടെ അനുയായികളുടെ കടുത്ത രോഷം; കൊട്ടരക്കര പൊന്നച്ചനും ജോയ് എബ്രഹാമും വിക്ടർ തോമസും ജോസിനെ കൈവിട്ടു; മാണിയുടെ പരിചാരകൻ സിബി പുത്തേഴവും ജോസഫ് പക്ഷത്തേക്ക്
ഓടി രക്ഷപ്പെടുമ്പോൾ വാളുകൊണ്ട് വെട്ടിവീഴ്‌ത്തിയ ശേഷം കഴുത്തിന്റെ പിന്നിൽ ഒറ്റക്കുത്ത്; രക്ഷപ്പെടില്ലെന്ന് ഉറപ്പിക്കാൻ കഴുത്തിന് മുന്നിൽ ആഞ്ഞു കുത്തി; കത്തി വലിച്ചൂരിയ ശേഷം കത്തിക്കലും; തിരുവല്ലയിലെ ക്രൂരതയ്ക്ക് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണമെല്ലാം വെറുതെയായി; വള്ളിക്കുന്നത്തെ കൊലപാതകി എത്തിയത് രണ്ടുകുപ്പി പെട്രോളുമായി; സംഘടിപ്പിച്ചത് പൊലീസുകാരൻ എന്ന ലേബിലിലും; സൗമ്യയെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ തിരിച്ചറിയുന്നത് അജാസിലുള്ള ക്രൂരതയുടെ കനലുകൾ
പുതുതായി സ്ഥാപിച്ച മൂന്ന് മരക്കുരിശുകൾ ഇന്ന് വൈകുന്നേരം അഞ്ചിന് മുമ്പ് മാറ്റാനുള്ള കളക്ടറുടെ ഉത്തരവ് അനുസരിക്കുമെന്ന് പള്ളി അധികൃതർ; പതിറ്റാണ്ടുകളായുള്ള 14 കോൺക്രീറ്റ് കുരിശുകൾ പൊളിക്കാൻ അനുവദിക്കില്ലെന്നും ഇടവകക്കാർ; ആറാമത്തെ കുരിശിന് മുമ്പിൽ സ്ഥാപിച്ച പുതിയ ശൂലത്തിനെതിരെ കേസ്; 19 മുതൽ നിലയ്ക്കൽ മോഡൽ സമരം തുടങ്ങുമെന്ന് ഹിന്ദു ഐക്യവേദി; പഞ്ചാലിമേട്ടിലെ വിവാദം തുടരുന്നു
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് കത്തിക്കാളുന്ന അഗ്നിനാളങ്ങൾ; അജാസ് വ്യക്തി വൈരാഗ്യത്തിൽ കത്തിയമർന്നത് ഒന്നര വയസുള്ള പിഞ്ചു കുഞ്ഞടക്കം മൂന്ന് കുട്ടികളുടെ അമ്മ; അവധി കഴിഞ്ഞ് പത്ത് ദിവസം മുമ്പ് ഭർത്താവ് ഗൾഫിലേക്ക് മടങ്ങിയതിന് പിന്നാലെ ഞെട്ടിക്കുന്ന ദുരന്തം; ഒരു പൊലീസുകാരിയെ പട്ടാപ്പകൽ പൊലീസുകാരൻ ചുട്ടുകൊന്ന ദാരുണ സംഭവം കേരളത്തിൽ ആദ്യം; മാവേലിക്കരയിലെ കൊലപാതകത്തിൽ നടുങ്ങി കേരളം
രാപകൽ തയ്യൽ ജോലി ചെയ്യുന്ന അമ്മ; വർഷങ്ങളായി തളർന്ന് കിടക്കുന്ന അച്ഛൻ പുഷ്പാകരൻ; കഷ്ടപാടുകൾക്കിടെ പൊലീസുകാരിയായത് കഷ്ടപ്പെട്ട് പഠിച്ച്; സജീവിനെ ജീവിത പങ്കാളിയാക്കിയത് രണ്ടാംവർഷ ബിരുദ പഠനത്തിനിടെ; പ്ലംബറായ ഭർത്താവ് തുടർപഠനം സാധ്യമാക്കിയപ്പോൾ കിട്ടിയെ പൊലീസ് ഉദ്യോഗം; പിന്നെ സജീവ് ജീവിതം പച്ചപിടിപ്പിക്കാൻ സൗദി വഴി എത്തിയത് ലിബിയയിലും; അജാസിന്റെ പകയെടുത്തത് രണ്ട് കുടുംബങ്ങളുടെ വലിയ പ്രതീക്ഷയെ; പെട്രോൾ ഒഴിച്ച് കത്തിച്ചത് ഓടി രക്ഷപ്പെടാൻ നോക്കിയ സഹപ്രവർത്തകയെ
അസുഖകാര്യം അറിയാതെ നടിയോട് എന്താണ് ഇപ്പോൾ അഭിനയിക്കാത്തത് എന്ന് ഫെയ്‌സ് ബുക്കിൽ ചോദിച്ചു; രോഗാവസ്ഥ തുറന്നു പറഞ്ഞതോടെ നേരിട്ട് കണ്ട് ആശ്വാസമേകി; മുടിയൊന്നുമില്ലാത്ത രൂപം കണ്ടിട്ടും വിവാഹ അഭ്യർത്ഥ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം മിന്നുകെട്ടും; വീണ്ടും വീണ്ടും വില്ലനായി ട്യൂമർ എത്തിയപ്പോൾ നടിയെ തള്ളിപ്പറഞ്ഞ് ഭർത്താവും; സോഷ്യൽ മീഡിയ ആഘോഷമാക്കിയ ശരണ്യാ ശശിയുടെ ദാമ്പത്യം തകർച്ചയിൽ; ആശുപത്രിക്കടക്കിയിലുള്ള 'കറുത്ത മുത്തിനെ' സഹായിക്കാൻ ഫെഫ്കയെത്തും
പൊലീസ് ഗ്രൗണ്ടിലെ ഡ്രില്ലിൽ തുടങ്ങിയ പരിചയം; പണമിടപാടുകളോടെ ബന്ധം സൗഹൃദമായി; ഇടപാടുകൾ അറിയാമായിരുന്നത് ചുരുക്കം സഹപ്രവർത്തകർക്കും; മലപ്പുറത്തെ പഴയ കണ്ടക്ടർ നാട്ടുകാർക്കും വീട്ടുകാർക്കും സുഹൃത്തുക്കൾക്കും പിടികൊടുക്കാത്ത വ്യക്തി; എ ആർ ക്യാമ്പിൽ നിന്ന് ലോക്കലിലേക്ക് മാറി ട്രാഫിക്കിൽ; തമാശകളിലോ ചർച്ചകളിലോ പങ്കുചേരാത്ത പ്രകൃതവും; സൗമ്യയെ ചുട്ടെരിച്ച് കൊന്നത് ആർക്കും പിടികിട്ടാത്ത ക്രിമിനൽ പൊലീസുകാരൻ
വാഴക്കാല സ്വദേശിയായ അജാസ് സൗമ്യയുമായി പരിചയപ്പെടുന്നത് കെഎപി തൃശ്ശൂർ ബറ്റാലിയനിലെ പരിശീലന വേളയിൽ; അടുപ്പത്തിൽ ഉണ്ടായ ഉലച്ചിൽ പൊലീസുകാരനിൽ പകയായി വളർന്ന് ഒടുവിൽ ആളിക്കത്തി; ഈ മാസം ഒമ്പതാം തീയ്യതി മുതൽ മെഡിക്കൽ ലീവിൽ പ്രവേശിച്ച അജാസ് സൗമ്യയെ വകവരുത്താൻ എത്തിയത് കരുതിക്കൂട്ടി തന്നെ; യുവതി പോകുന്നത് എവിടെയെന്ന് അടക്കം പരിശോധിച്ചു കൊലപാതം; സൗമ്യയെ നാട്ടുകാർക്ക് പരിചയം കുടുംബത്തിനായി അധ്വാനിക്കുന്ന മിടുക്കിയായ യുവതി എന്ന നിലയിൽ
ലേഹ്യവും കഷായവും വിൽക്കുന്ന കൂട്ടത്തിൽ സ്നേഹം കൂടി വിൽക്കുമായിരുന്നു എന്ന് അറിയില്ലായിരുന്നു; കുഴപ്പം സംഭവിച്ചത് ലക്ഷ്മിയെ അവർ ട്രാപ്പിലാക്കുന്നതോടെ; കാന്തവും ഇരുമ്പും തമ്മിലുള്ള ബന്ധമായിരുന്നു ലക്ഷ്മിയും ലതയും തമ്മിൽ; ലക്ഷ്മിയുടെ വീട്ടിലെ നാല് സിസിടവികളും ബന്ധിപ്പിച്ചിരുന്നത് പ്രകാശ് തമ്പിയുടെ മൊബൈലിലേക്ക്; ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയിക്കുന്നത് പൂന്തോട്ടത്തുകാരെ തന്നെ; വിവാദങ്ങൾ കത്തിപടരുമ്പോൾ ബാലുവിന്റെ അച്ഛൻ ഉണ്ണി മറുനാടനോട് പറഞ്ഞത്
എന്റെ ചേട്ടൻ കാശ്മീർ മുതൽ കന്യാകുമാരി വരെ അലഞ്ഞ് നടന്നപ്പോൾ എന്തേ നിങ്ങളാരും കൂടെ പോയില്ല? എകെ ആന്റണിയുടെ മുഖത്ത് നോക്കി പരസ്യമായി ചോദ്യങ്ങൾ ഉന്നയിച്ച് പ്രിയങ്കാ ഗാന്ധി; കോൺഗ്രസിനെ രക്ഷിക്കാൻ രാഹുലിന് കഴിയില്ലെന്ന് ബോധ്യമായപ്പോൾ പ്രിയങ്ക തന്നെ ചുമതല ഏൽക്കുമെന്ന സൂചനകൾ ശക്തം; രാഹുലിനെ വട്ടുതട്ടി കൊണ്ടിരുന്ന മുതിർന്ന നേതാക്കളെല്ലാം ഞെട്ടലിൽ; ഓരോ സംസ്ഥാനത്തും ചെറുപ്പക്കാരെ പണി ഏൽപ്പിക്കാൻ കൃത്യമായ പദ്ധതിയൊരുക്കി അണിയറയിൽ പ്രിയങ്ക നിറയുന്നു
സെമി ന്യൂഡിന് 100 ഡോളർ; ഫുൾ നൂഡ് കാണാൻ 500 ഡോളറും; പണം കൊടുക്കുന്നതിന് അനുസരിച്ച് നഗ്നതയുടെ അതിപ്രസരം നിറഞ്ഞ ചിത്രങ്ങൾ കാണാം; കച്ചവടം കൂട്ടാൻ ടെലഗ്രാമിൽ പരസ്യവും കേസിൽ നിന്ന് തലയൂരാൻ ഫെയ്‌സ് ബുക്കിൽ നവോത്ഥാനവും; ഓൺലൈൻ സെക്‌സ് റാക്കറ്റിനെ പൊളിച്ച 'ഓപ്പറേഷൻ ബിഗ് ഡാഡി'യിൽ കുടുങ്ങി ജാമ്യത്തിൽ ഇറങ്ങിയ രശ്മി നായർ പാട്രിയോൺ ക്രൗഡ് ഫണ്ടിങ് സോഷ്യൽ മീഡിയാ ആപ്പ് വഴി ഇന്ത്യൻ നിയമങ്ങളെ പുച്ഛിച്ചു തള്ളി പണമുണ്ടാക്കുന്നത് ഇങ്ങനെ
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
നാട്ടിൽ നിന്നും ഓടിച്ചത് നക്‌സലെന്ന് മുദ്രകുത്തി; അമ്മയ്ക്ക് ബലിയിടാൻ പോലും അനുവാദം നൽകാതിരുന്നത് മതം മാറിയെന്ന കാരണം പറഞ്ഞ്; ബാലചന്ദ്രൻ ചുള്ളിക്കാടിനെ സമ്പന്നതയുടെ തിളപ്പിൽ സഹോദരൻ ജയചന്ദ്രൻ ദ്രോഹിച്ചത് എങ്ങനെയൊക്കെ എന്ന് എണ്ണമിട്ട് പറഞ്ഞ് നടൻ സലിംകുമാർ; സഹോദരനെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സലിം കുമാർ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
ഓപ്പറേഷൻ ബിഗ് ഡാഡി ഫെയിം രശ്മി നായർ തന്റെ മാനേജർ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരസ്യം നൽകിയത് മറുനാടൻ എഡിറ്ററുടെ നമ്പർ; രശ്മിയെ ബന്ധപ്പെട്ടവർക്ക് നൽകുന്നതും എഡിറ്ററുടെ നമ്പർ; നിലയ്ക്കാത്ത കാളുകളുമായി ലോകം എമ്പാടുമുള്ള മലയാളികളായ ഞരമ്പ് രോഗികൾ; വിളിച്ചവരിൽ ബംഗാളികളും ഹിന്ദിക്കാരും വരെ; പൊലീസിൽ പരാതി നൽകിയും വിളിച്ചവരുടെ നമ്പർ പുറത്തുവിട്ടു ഷാജനും
യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?
കടമായി നൽകിയ ഒന്നേമുക്കാൽ ലക്ഷം തിരിച്ചു വാങ്ങാതെ നിർബന്ധിച്ചത് കല്യാണം കഴിക്കാൻ; കാശ് അക്കൗണ്ടിലിട്ടിപ്പോൾ തിരിച്ചും അക്കൗണ്ടിലേക്ക് തന്നെ ഇട്ടു; ഭർത്താവിനേയും കുട്ടികളേയും വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി; കുടുംബത്തിനൊപ്പം ഉറച്ചു നിൽക്കുന്ന പൊലീസുകാരിയുടെ ഉറച്ച മനസ്സ് ക്രൂരതയുടെ കനൽ ആളിക്കത്തിച്ചു; മുമ്പും കൊല്ലാൻ ശ്രമിച്ചു; ശല്യം അതിരുവിട്ടപ്പോൾ വള്ളിക്കുന്നം എസ് ഐയെ എല്ലാം അറിയിച്ചത് മൂന്ന് മാസം മുമ്പ്; സൗമ്യയെ ചുട്ടെരിച്ച അജാസിന്റെ പകയുടെ ചുരുൾ അഴിയുമ്പോൾ
യൂസ് ഇറ്റ്, കിടുവാണ് എന്ന് സജസ്റ്റ് ചെയ്തപ്പോളും ടോയ്സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാൻ സാധിച്ചില്ല; കാമുകിയുടെ പിറന്നാളിന് കാമുകൻ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞെട്ടിപ്പോയി... ഒരു വൈബ്രേറ്റർ! കാമുകൻ കിടുവാണേൽ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീൽ വേറേ വേറേ ആകാം; സ്ത്രീ സ്വയംഭോഗാനുഭവങ്ങളുമായി സെക്സ് ടോയ്സുകളെ പരിചയപ്പെടുത്തി ശ്രീലക്ഷ്മി അറക്കൽ: സോഷ്യൽ മീഡയിയിൽ തെറിവിളിക്കാരും സജീവം