1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

വീര്യം കൂടിയാൽ ഭോപ്പാൽ വിഷവാതകത്തേക്കാളും അപകടകാരി; കണ്ണിലൂടെയും ത്വക്കിലൂടെയും ശരീരത്തെ ബാധിക്കുന്നതിനാൽ മൂക്കും വായും മൂടിയാലും പ്രതിരോധിക്കാൻ ആവില്ല; നാഢീ വ്യൂഹത്തിലേക്ക് വിഷം കയറുന്നതോടെ ചർദിച്ച് തലകറങ്ങി വീണ് ഉടൻ മരണം; വിശാഖപട്ടണത്ത് നിരവധി പേരുടെ ജീവനെടുത്ത സ്റ്റൈറീൻ ഒരു നിശബ്ദ കൊലയാളി; ലോക്ഡൗണിനുശേഷം ഫാക്ടറികൾ തുറക്കുമ്പോൾ വേണ്ടത് അതീവ ജാഗ്രത; ഭോപ്പാൽ വിഷവാതക ദുരന്തം പോലും അനാസ്ഥയുടെ ഫലമാണെന്ന് മറക്കരുത്

May 07, 2020 | 01:30 PM IST | Permalinkവീര്യം കൂടിയാൽ ഭോപ്പാൽ വിഷവാതകത്തേക്കാളും അപകടകാരി; കണ്ണിലൂടെയും ത്വക്കിലൂടെയും ശരീരത്തെ ബാധിക്കുന്നതിനാൽ മൂക്കും വായും മൂടിയാലും പ്രതിരോധിക്കാൻ ആവില്ല; നാഢീ വ്യൂഹത്തിലേക്ക് വിഷം കയറുന്നതോടെ ചർദിച്ച് തലകറങ്ങി വീണ് ഉടൻ മരണം; വിശാഖപട്ടണത്ത് നിരവധി പേരുടെ ജീവനെടുത്ത സ്റ്റൈറീൻ ഒരു നിശബ്ദ കൊലയാളി; ലോക്ഡൗണിനുശേഷം ഫാക്ടറികൾ തുറക്കുമ്പോൾ വേണ്ടത് അതീവ ജാഗ്രത; ഭോപ്പാൽ വിഷവാതക ദുരന്തം പോലും അനാസ്ഥയുടെ ഫലമാണെന്ന് മറക്കരുത്

എം മാധവദാസ്

ഥനൈൽ ബെൻസീൻ എന്ന് പറഞ്ഞ് മിക്ക പ്ലാസ്റ്റിക്ക്- പോളിസ്റ്റർ ഫാക്ടറികളിലും, ചെറുകിട വ്യവസായ ശാലകളിലും ഒക്കെ ഉപയോഗിക്കുന്ന ഒരു വെളുത്ത ദ്രാവകം ഇത്ര കണ്ട് വിഷമാണെന്ന് ആരും അറിഞ്ഞിട്ടുണ്ടാവില്ല. ദ്രാവക രൂപത്തിൽ അത് കുഴപ്പമില്ല. നല്ല ഗന്ധവുമാണ്. പക്ഷേ ഇത് വാതകരൂപത്തിലാവുകയും മറ്റ കെമിക്കലുകൾ ചേരുകയും ചെയ്താൽ കളിമാറി. അത് പിന്നെ രൂക്ഷഗന്ധമുള്ള സ്റ്റൈറീൻ വാതകമായി. വിശാഖപട്ടണത്ത് നിരവധി പേരുടെ ജീവനെടുത്തത് ഈ വാതകമാണ്. സാധാരണ വിഷവാതക ദുരന്തങ്ങളിൽ തുണി മുഖത്ത് നനച്ച് ഇടുകയാണ് പെട്ടെന്ന് എടുക്കാവുന്ന മുൻ കരുതൽ. പക്ഷേ ഇവിടെ അതും വർക്ക് ഔട്ട് ആവില്ല. കാരണം കണ്ണിലൂടെയും ത്വക്കിലൂടെയും ഇത് ശരീരത്തെ ബാധിക്കും. അതുകൊണ്ടുതന്നെ ഭോപ്പാൽ വിഷവാതകമായ മീതൈൽ ഐസോ സയനേറ്റിക്കാളും അപകടകാരിയായാണ് ടോക്സിക്കേളജിസ്റ്റുകൾ ഈ കെമിക്കലിനെ വിലയിരുത്തുന്നത്. ഗാഢത കുറഞ്ഞതിനാലാണ് കൂടതൽ പേർ മരിക്കാഞ്ഞത് എന്നാണ് അധികൃതർ പറയുന്നത്.

ലോക്ഡൗൺ കഴിഞ്ഞ് വ്യവസായ ശാലകളും ചെറുകിട നിർമ്മാണ യൂണിറ്റുകളും ഒക്കെ തുറക്കുമ്പോൾ അതീവ ജ്ര്രാഗതമായണ് ഉണ്ടാവേണ്ടതെന്ന് ഈ ദുരന്തം ഓർമ്മിപ്പിക്കുന്നു. ഇന്ത്യയിൽ ഭോപ്പാൽ ദുരന്തം അടക്കം ഉണ്ടായ ചെറുതും വലുതുമായ ഗ്യാസ് ട്രാജഡികൾ ഒക്കെ തന്നെ മനുഷ്യർക്ക് പറ്റിത അബദ്ധങ്ങൾ കൊണ്ടും സുരക്ഷാസംവിധാനങ്ങൾ മതിയായി പ്രവർത്തിക്കാത്തിനാലും ആണ്. രാജ്യം ലോക്ഡൗൺ കഴിഞ്ഞ് തുറക്കുമ്പോൾ പ്രഥമ പരിഗണ കൊടുക്കേണ്ടതും ഇത്തരം സുരക്ഷാ സംവിധാനങ്ങൾക്കാണ്. ആ അർഥത്തിൽ വിശാഖപട്ടണം അപകടം ഒരു ടെസ്റ്റ് ഡോസ് മാത്രമാണ്.

ഇന്ത്യയിൽ ഇത് ഏറെ സുപരിചിതൻ

വളരെ എളുപ്പത്തിൽ ബാഷ്പീകരിച്ചു പോകുന്ന ഒരു ദ്രാവകമാണ് സ്റ്റൈറീൻ. എഥനൈൽ ബെൻസീൻ എന്നും, വിനൈൽ ബെൻസീൻ എന്നും ഇതിനു പേരുകളുണ്ട്. ഏറ്റവും ശുദ്ധമായ രൂപത്തിൽ അതിന് നല്ല മധുരമായ മണമാണുള്ളത്. എന്നാൽ മനുഷ്യ നിർമ്മിതമായ സ്റ്റൈറീനിൽ ആൽഡിഹൈഡുകൾ കലർന്നിട്ടുണ്ടാകും എന്നതുകൊണ്ട് അസഹ്യമായ ദുർഗന്ധമാകും ഉണ്ടാകുക. നേരിയ അളവിൽ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളാൽ നിർമ്മിക്കപ്പെടുന്ന ഈ വാതകം, വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടുന്ന ഒരു അസംസ്‌കൃതവസ്തു കൂടിയാണ്. പ്ലാസ്റ്റിക്, റബ്ബർ തുടങ്ങിയ പല വ്യവസായങ്ങൾക്കും ഇത് അത്യന്താപേക്ഷിതമാണ്. പാക്കിങ് മെറ്റിരിയലുകൾ, ഇലക്ട്രിക്കൽ ഇൻസുലേഷൻ, ഫൈബർ ഗ്ലാസ്, ഭക്ഷണാവശ്യത്തിനുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ, കാർപ്പെറ്റുകൾ തുടങ്ങി പലതും നിർമ്മിക്കാൻ ഉപയോഗിച്ചുവരുന്നുണ്ട് ഈ രാസവസ്തു.

കണ്ണുകളിലൂടെയും, ത്വക്കിലൂടെയുമാണ് ഈ വാതകം ശരീരത്തെ ബാധിക്കുന്നത്. ശരീരത്തിൽ എത്തുന്നതോടെ അത് സ്റ്റൈറീൻ ഓക്സൈഡ് ആയി മരുന്ന്. അതോടെ ഇത് അത്യന്തം വിഷമയവും, കോശങ്ങളുടെ ഡിഎൻഎയെ വരെ ക്രമരഹിതമാക്കാനുള്ള കഴിവുള്ള ഒരു വിഷവസ്തുവായി മാറുന്നു. വാതകം മനുഷ്യ ശരീരവുമായി കൂടിയ സാന്ദ്രതയിൽ സമ്പർക്കം വന്നാൽ അത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്. നമ്മുടെ നാഡീവ്യൂഹത്തെയാണ് ഈ വാതകം നേരിട്ട് ആക്രമിക്കുന്നത്. അത് നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവിനെ ബാധിക്കും, ക്ഷീണം തോന്നിക്കും. തലക്ക് കെട്ടുവന്നപോലെ ഒരു തോന്നലുണ്ടാക്കും. നമ്മുടെ പ്രതികരണ ശേഷി കുറയ്ക്കും, ഏകാഗ്രത കുറയും, ബാലൻസ് ഇല്ലാത്തപോലെ തോന്നും.

കൂടിയ അളവിൽ സ്റ്റൈറീൻ വാതകം ശ്വസിച്ച മൃഗങ്ങളിൽ കേൾവി ശക്തിയെ ബാധിച്ചതായി ലബോറട്ടറി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മനുഷ്യരിൽ അത് മൂക്കിനുള്ളിലെ സ്തരത്തെ തകരാറിലാക്കുമെന്നും, വൃക്കയേയും, കരളിനെയും ബാധിക്കും എന്നും പറയുന്നു. ഈ വാതകവുമായി കൂടിയ സമ്പർക്കമുണ്ടായാൽ അത് കാൻസറിന് വരെ കാരണമാകും എന്ന് ഇന്റർനാഷണൽ ഏജൻസി ഫോർ അറ്റോമിക് റിസർച്ച് നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ലൂക്കീമിയ, ലിംഫോമ തുടങ്ങിയ കാൻസറുകളും സ്റ്റൈറീനും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഒരു പഠനം 2016 -ൽ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയും പുറത്തുവിട്ടിരുന്നു.

അപകടം ലോക്ക് ഡൗൺ കഴിഞ്ഞ് പ്ലാന്റ് തുറക്കുന്നതിനിടെ

1969 മുതൽ പ്രദേശത്ത് പ്രവർത്തിച്ചു വരുന്ന പ്ലാസ്റ്റിക് നിർമ്മാണ സ്ഥാപനമാണ് എൽജി പോളിമേഴ്‌സ്. ഹൈപ്പോൾ, ഇപിഎസ് പോളിമറുകളാണ് ഫാക്ടറി നിർമ്മിച്ചു വരുന്നത്. പൊലീസ്റ്റൈറീൻ, എക്സ്പാൻഡബിൾ പോളിസ്റ്റൈറീൻ, മറ്റു പോളീസ്റ്റൈറീനുകൾ എന്നിവയും ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ടെന്നാണ് കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നത്. കഴിഞ്ഞ നാൽപതു ദിവസമായി ലോക്ക് ഡൗൺ കാരണം ഫാക്ടറി തുറന്നു പ്രവർത്തിക്കുന്നില്ലായിരുന്നു. ലോക് ഡൗൺ കാലയളവിനു ശേഷം ഇളവുകൾ കിട്ടി തൊഴിലാളികൾ പ്ലാന്റ് തുറന്നു പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ഈ അപകടമുണ്ടായത് എന്ന് കരുതപ്പെടുന്നു.

അപകടം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും വിശാഖപട്ടണത്തിടുത്തുള്ള വെങ്കടപുരം ഗ്രാമം സാധാരണ നിലയിലേക്ക് മടങ്ങിയിട്ടില്ല. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിച്ചുവെന്നാണ് ഒടുവിലത്തെ വിവരം. ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണെന്നാണ് ഒടുവിലത്തെ വിവരം. പുലർച്ചെ മൂന്ന് മണിയോടെയാണ് എൽ.ജി പോളിമർ പ്ലാന്റിൽ രാസവാതക ചോർച്ച ഉണ്ടായത്. ഗ്രാമങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് തുടർച്ചയായ അറിയിപ്പ് പൊലീസ് നടത്തുണ്ടെങ്കിലും വീടുകളിൽ പലതിൽ നിന്നും പ്രതികരണമില്ലെന്നാണ് പ്രാഥമിക വിവരം.

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ലോക്ക്ഡൗണിനെ തുടർന്ന് പൂട്ടിയിരുന്ന കമ്പനി ഇന്ന് പുലർച്ചയോടെ തൊഴിലാളികളെത്തി തുറന്നു. ഉടൻ തന്നെ ഗ്യാസ് ചേംബറുകൾക്കുള്ളിൽ അനിയന്ത്രിതമായ പൊട്ടിത്തെറിയുണ്ടാകുകയും ചോർച്ച സംഭവിക്കുകയുമായിരുന്നു. സ്പ്രേ ചെയ്ത് വാതകം നിയന്ത്രിക്കാനുള്ള പ്രാരംഭ ശ്രമങ്ങൾ ഫലമുണ്ടായില്ലെന്ന് ജില്ലാ കളക്ടർ വി.വിനയ് ചന്ദ് പറഞ്ഞു.വാതകം ശ്വസിച്ചാണ് ഗ്രാമങ്ങളിലെ പലരും ഉറക്കം ഉണർന്നത്. വീടിന് പുറത്തേക്കിറങ്ങിയപ്പോൾ മുഴുവൻ പുക നിറഞ്ഞിരിക്കുന്നുവെന്ന് ഗ്രാമീണർ പറഞ്ഞു. കണ്ണുകൾ തുറക്കാൻ പറ്റാത്ത എരിച്ചിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.ചോർച്ച വെങ്കടപുരത്തും ഗോപാലപട്ടണത്തെ മറ്റ് അഞ്ച് ഗ്രാമങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. നിന്ന നിൽപ്പിലാണ് ആളുകൾ വിഷവാതകം ശ്വസിച്ച് കുഴഞ്ഞ് വീഴുന്നത്. കുഞ്ഞുങ്ങളേയും കൊണ്ട് അമ്മമാർ നിലവിളിച്ചോടി. സമീപത്തെ പശുക്കളും നായകളും വായിൽ നിന്ന് നുരവന്ന് ചത്തു.

പുലർച്ച തന്നെ തലവേദന ഛർദ്ദി, ശ്വസന പ്രശ്‌നങ്ങൾ തുടങ്ങിയവ ഗ്രാമീണർക്ക് അനുഭവപ്പെട്ടിരുന്നു.ആളുകളെ ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് ബസുകളും മറ്റും ഏർപ്പാടാക്കിയിട്ടുണ്ട്.കിലോമീറ്ററുകൾ നടന്ന് ഗ്രാമങ്ങളിൽ നിന്ന് പുറത്തെത്തുന്ന പലരും ബോധരഹിതരായി വീഴുന്ന കാഴ്ചയും ഉണ്ട്. വിഷവാതക ചോർച്ച ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വീടുകളിൽ നിന്ന് പുറത്തിറങ്ങി വന്ന ആളുകളെ ആശുപത്രിയിലെത്തിക്കുന്നുണ്ട്. ഞെട്ടിക്കുന്ന കാഴ്ചകളാണ് ഗോപാൽപുരത്തെ തെരുവുകളിൽ കാണുന്നതെന്നാണ് അവിടെ നിന്നുള്ള വിവരം.തെരുവുകളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ബോധരഹിതരായി കിടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് വന്ന ലോക്ക് ഡൗണിന് ശേഷം ഇന്നാണ് കമ്പനി തുറക്കാനിരുന്നത്. ശുചീകരണ പ്രവർത്തനങ്ങൾ അടക്കം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെയാണ് വിഷവാതക ചോർച്ച ഉണ്ടായത്.

1961 ൽ ഹിന്ദുസ്ഥാൻ പോളിമർ എന്ന പേരിൽ സ്ഥാപിതമായ ഈ കമ്പനി ദക്ഷിണ കൊറിയയുടെ എൽജി കെം ഏറ്റെടുക്കുകയും 1997 ൽ എൽജി പോളിമർ ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. പോളിസ്‌റ്റൈറൈൻ, എക്‌സ്പാൻഡബിൾ പോളിസ്‌റ്റൈറൈൻ എന്നിവയാണ് ഇവിടെ നിർമ്മിക്കുന്നത്.രാജ്യം സമ്പൂർണ അടച്ചപൂട്ടലിൽ ആയിരുന്നതിനാൽ ഏറെ നാളായി കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെയാണ് പ്രവർത്തനം വീണ്ടും തുടങ്ങിയത്.പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കമ്പനിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. വലിയ തോതിൽ ഇവിടെ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്.

ഭോപ്പാലിന്റെ സുരക്ഷാവീഴ്ച മറന്നുപോകരുത്

അതിനിടെ ലോക്ഡൗൺ കഴിഞ്ഞ് വ്യവസായ ശാലകൾ തുറക്കുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ് പ്രമുഖർ. ഭോപ്പാലിൽ ഉണ്ടായ 22000പേരുടെ ജീവൻ നഷ്ടമായ വിഷവാതക ദുരന്തം അനാസ്ഥയുടെ ഉപോൽപ്പന്നമായിരുന്നു. ഭോപ്പാലിൽ 1984 ഡിസംബർ 2 ന് അർധരാത്രി ഫാക്ടറിയുടെ കീടനാശിനി പ്ലാന്റിൽനിന്ന് മീതൈൽ ഐസോ സയനേറ്റ് വാതകം ഉൾപ്പെടെയുള്ള മാരകമായ വിഷരാസവസ്തുക്കൾ പുറത്തേക്ക് ലീക്കാകുയായിരുന്നു. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുകയായിരുന്ന ഓപ്പറേറ്റർ മീതൈൽ ഐസോ സയനേറ്റ് നിറച്ച് ഇ 610 എന്ന ടാങ്കിലെ കൺട്രോൾ പാനലിൽ മർദ്ദത്തിന്റെ പരിധി ലംഘിക്കപ്പെട്ടതായി കണ്ടു. മർദ്ദം കൂടിയാൽ ദ്രാവകാവസ്ഥയിൽനിന്ന് ഐസോ സയനേറ്റ് വാതകാവസ്ഥയിലേക്ക് മാറും.

പ്രാഥമിക സുരക്ഷയായി വെള്ളം ചീറ്റി ടാങ്കിനെ തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു. പൂജ്യം ഡിഗ്രിയിൽ സൂക്ഷിക്കേണ്ട ദ്രാവകതാപം ഇരുന്നൂറു ഡിഗ്രി കടന്നതോടെ നാൽപത് അടി ഉയരമുള്ള ടാങ്ക് കുലുങ്ങുകയും ടാങ്ക് മൂടിയിരുന്ന കോൺക്രീറ്റ് അടപ്പിന് വിള്ളലുണ്ടാവുകയും ചെയ്തു. ഇതോടെ സുരക്ഷാ വാൽവുകൾ പൊട്ടി വെന്റ് ഗ്ലാസ് സ്‌ക്രബ്ബറിലേക്ക് (വാതകം നിർവീര്യമാക്കാനുള്ള ടാങ്ക്) നീളുന്ന പൈപ്പ് ലൈനിലൂടെ വാതകമായി പുറപ്പെടാനും തുടങ്ങി. മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ തെക്കു പടിഞ്ഞാറൻ ദിശയിൽ വീശിയ കാറ്റ് ഈ വാതകത്തെ ഏറ്റുവാങ്ങി കിലോമീറ്ററുകൾക്കുള്ളിൽ ചുഴറ്റിയടിക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് അന്തരീക്ഷത്തിലാകെ വിഷവാതകം വ്യാപിച്ചു. വെളുത്ത പുക കൊണ്ട് അന്തരീക്ഷമാകെ മൂടി.

അർധരാത്രി ഉറങ്ങിക്കിടന്നവരുടെ മുകളിലേക്കത് വ്യാപിച്ചു. ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന് ശ്വാസം കിട്ടാതെയും ചുമച്ചും ജനം പരക്കെ പാഞ്ഞു. ഓടിയവരിൽ പലരും വഴിയിൽ മരിച്ചുവീണു. മറ്റുള്ളവർ ജീവച്ഛവങ്ങളായി. കന്നുകാലികളും വളർത്തുമൃഗങ്ങളും പക്ഷികളും പരക്കെ ചത്തുവീണു. ഇലകൾ കരിഞ്ഞു വീണു. മരങ്ങൾ അസ്ഥികൾ മാത്രമായ പ്രേതങ്ങളെപ്പോലെയായി. മരിച്ചവരുടെയും അല്ലാത്തവരുടേയും ശരീരങ്ങൾ കൊണ്ട് തെരുവീഥികൾ നിറഞ്ഞു. എത്രത്തോളം മൃതശരീരങ്ങൾ ഉണ്ടായിരുന്നുവെന്നതിന് ശരിയായ കണക്കു പറയാൻ ആർക്കും ഇതേവരെ കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ കണക്കിൽ 3789 പേർ. യൂണിയൻ കാർബൈഡിന്റെ മരണപുസ്തകത്തിൽ വെറും രണ്ടായിരത്തിൽ താഴെ. എന്നാൽ ദുരന്തദിവസങ്ങളിൽ തന്നെ 8000 പേരും ഇത് സൃഷ്ടിച്ച രോഗങ്ങളാൽ 17,000 പേരും ഉൾപ്പെടെ കാൽ ലക്ഷത്തിലേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്.

അപകടകരമായ രാസവസ്തുക്കൾ സൂക്ഷിക്കുന്ന ഫാക്ടറിയിൽ നിരവധി സുരക്ഷാമാർഗങ്ങൾ ഉണ്ടാകണമല്ലോ. പക്ഷേ, ഫാക്ടറിയിൽ ഉണ്ടായിരുന്ന അഞ്ചോളം സുരക്ഷാ മാർഗങ്ങൾ പല കാരണങ്ങളാലും അന്നു രാത്രി പ്രവർത്തനരഹിതമായിരുന്നു.സ്‌ക്രബ്ബറിലേക്ക് കാസ്റ്റിക് സോഡാ ലായനി കടത്തിവിടുകയാണെങ്കിൽ മീതൈൽ ഐസോ സയനേറ്റിനെ വിഷവിമുക്തമാക്കാനുള്ള സംവിധാനം ഫാക്ടറിയിൽ ഉണ്ടായിരുന്നു. പക്ഷേ, അന്ന് സ്‌ക്രബ്ബർ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടതിനാൽ പ്രവർത്തിച്ചില്ല.ടാങ്കിനെ ശീതീകരിക്കുന്ന സംവിധാനം ചെലവു ചുരുക്കലിന്റെ ഭാഗമായി കമ്പനി നിർത്തിവച്ചതും വിനയായി. മീതൈൽ ഐസോ സയനേറ്റിനെ അന്തരീക്ഷത്തിൽ കലരുന്നതിനു മുമ്പായി കത്തിച്ചുകളയാനായി ചിമ്മിനിയിലേക്ക് ഒരു പൈപ്പ് ലൈൻ ഉണ്ടായിരുന്നു. സ്‌ക്രബ്ബറിനെ ചിമ്മിനിയുമായി ബന്ധിപ്പിക്കുന്ന പൈപ്പ് ദ്രവിച്ചു പോയതിനാൽ നീക്കം ചെയ്തിരുന്നു.

പുറത്തേക്ക് ഒഴുകുന്ന മീതൈൽ ഐസോ സയനേറ്റിനെ മറ്റൊരു ടാങ്കിലേക്ക് മാറ്റി അളവു കുറയ്ക്കാനുള്ള സംവിധാനം ഉണ്ടായിരുന്നിട്ടും തൊഴിലാളികൾ തിരക്കിനിടയിൽ അതു ശ്രദ്ധിച്ചില്ല. വാതക ചോർച്ച തടയാനുള്ള ജലധാരയ്ക്ക് ശക്തിയും നന്നേ കുറവായിരുന്നു. ഇതെല്ലാം ദുരന്തത്തിന്റെ തീവ്രത ഏറെ വർധിപ്പിച്ചു.ദുരന്തമുണ്ടായിട്ട് 34 വർഷങ്ങൾ പിന്നിടുമ്പോഴും ഭോപ്പാലിലെ മൂന്ന് നിയോജക മണ്ഡലങ്ങളിൽ ഇപ്പോഴും ജനിക്കുന്ന കുട്ടികളിൽ ശാരീരിക-മാനസിക വൈകല്യങ്ങൾ ഏറെയുണ്ട്. അതായത് ലോകഡൗൺ കഴിഞ്ഞ് വ്യവസായ ശാലകൾ തുറക്കുമ്പോൾ എല്ലാ സുരക്ഷാക്രമീകരണങ്ങളും എടുത്തില്ലെങ്കിൽ അത് കോവിഡിനേക്കാൾ വലിയ ദുരന്തമാവുമെന്ന് ചുരുക്കം.

എം മാധവദാസ്    
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ഭർത്താവിന്റെ മദ്യപാനിയായ സഹോദരൻ ഒരിക്കൽ എന്നെ വേശ്യയെന്ന് വിളിച്ചു; ആ വീട്ടിലെ ആരും അത് കേട്ട് പ്രതികരിച്ചില്ല; എന്റെ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി.. എന്താണിത് നിങ്ങൾ എല്ലാവരും മിണ്ടാതെ നിൽക്കുന്നത് എന്ന ചോദ്യത്തിന് അവർ തന്ന മറുപടി 'ഓ അവൻ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു; ഞാൻ മടല് വെട്ടി അവനെ അടിച്ചു കലിയടങ്ങും വരെ; പിറകേ വന്ന ഭർത്താവ് ചോദിച്ചു എന്താണ് ഈ കാട്ടിയത്; പരമപുശ്ചത്തോടെ അയാളെ നോക്കി; കുറിപ്പുമായി ഭാഗ്യലക്ഷ്മി  
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
ഹൂസ്റ്റൺ നഗരത്തിൽ നിന്ന് ജീവിതം കരപിടിച്ച് കയറാൻ സ്വപ്നം കണ്ട് എത്തിയത് മിന്നെപോളിസിലേക്ക്; കറുത്തവർഗക്കാർ കൂടുതലായി താമസിക്കുന്ന തേർഡ് വാർഡിൽ ഓടിക്കളിച്ച് നടന്ന ബാല്യകാലം; സുരക്ഷാ ജീവനക്കാരനായും ട്രക്ക് ഡ്രൈവറുമായും ജോലിയെടുത്തു; എപ്പോഴും ചിരിക്കുന്ന, മകളുടെ നല്ല അച്ഛൻ; വലിപ്പമേറിയ ശരീരവും കറുത്തവരോടുള്ള വംശീയതയും കലർന്നപ്പോൾ ദാരുണമായി പിടഞ്ഞു മരണം; അമേരിക്കയിലെ വർണവെറിയുടെ ഒടുവിലത്തെ ഇരയായ ജോർജ് ഫ്ളോയിഡിന്റെ കഥ
പൊലീസിന്റെ ഊഴം കഴിഞ്ഞാൽ അടുത്തത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഊഴം! ഉത്രയുടെ കൊലപാതകിയായ ഭർത്താവിന് കുറച്ചുകാലം കൂടി ഉദ്യോഗസ്ഥർക്കൊപ്പം ഊരുചുറ്റാം; സൂരജിന്റെയും സുരഷിന്റെയും കസ്റ്റഡി അപേക്ഷയുമായി വനംവകുപ്പും രംഗത്ത്; പാമ്പിനെ അനധികൃതമായി കൈവശം വെച്ചതും പണത്തിനായി കൈമാറ്റം ചെയ്തതും അടക്കമുള്ള കേസുകളിലും ശക്തമായ നടപടി വരുന്നു; സ്ത്രീധനം കിട്ടിയ ബലേനോ കാറിൽ പാമ്പിനെ കൊണ്ടുപോയതും വനം വകുപ്പു സൂരജിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ
സ്വന്തമായി ഒരു ഐ ടി വകുപ്പും വകുപ്പിന് ഒരു മന്ത്രിയും അതിനു കീഴെ ഐ ടി സെക്രട്ടറി . അതിന്നും കീഴെ നിരവധി ഐ ടി പ്രൊഫഷണലുകൾ; ഇവർക്കൊന്നും സാധിക്കാത്ത കാര്യം ഒരു സ്വകാര്യ കമ്പനിക്ക് കരാർ കൊടുത്തതിന്റെ ഗുട്ടൻസ് ആർക്കും മനസിലായിട്ടില്ല; ആപ്പിൽപ്പെട്ട പാവം മദ്യപാനി ഇത്രയൂം ദൂരം യാത്ര ചെയ്തു ആപ്പ് നിർദ്ദേശിച്ച സ്ഥലത്ത് എത്തിയാലോ? സാധനം തീർന്നു എന്നായിരിക്കും ഉത്തരം; നമ്മൾ ദൈവരാജ്യത്തോട് അടുക്കുന്നു; കുറിപ്പുമായി ജോയി മാത്യു
ബെവ് ക്യൂ ആപ്പ് വഴി ബുക്കു ചെയ്തു ബീവറേജസിൽ നിന്നു ഒരു ഫുള്ളുവാങ്ങി കൊണ്ടുവന്ന് നാലു സുഹൃത്തുക്കൾ ചേർന്ന് മദ്യപാനം; മദ്യം തീർന്നതോടെ രണ്ടു സുഹൃത്തുക്കൾ തമ്മിൽ തുടങ്ങിയ വഴക്കും വാക്കേറ്റവും കലാശിച്ചത് കത്തിക്കുത്തിൽ; രണ്ട് പേർക്ക് കുത്തേറ്റപ്പോൾ ഒരാൾ കൊല്ലപ്പെട്ടു; മരിച്ചത് കൂട്ടുകാർക്കായി മദ്യം എത്തിച്ച സുഹൃത്ത് തന്നെ; മദ്യ ലഹരിയിൽ ജീവൻ പൊലിഞ്ഞ സംഭവം താനൂരിൽ
ഇനി കോവിഡിനൊപ്പം ഇണങ്ങി ജീവിക്കുക.! അഞ്ചാം ഘട്ട ലോക്ക് ഡൗണിലേക്ക് രാജ്യം കടക്കുമ്പോൾ കേന്ദ്രസർക്കാർ നയം വ്യക്തമാക്കുന്നത് ഇങ്ങനെ; സാമൂഹിക അകലം പാലിച്ച്, മാസ്‌ക് ധരിച്ച് സാധാരണ ജീവിതം തുടരണം; മൂന്ന് ഘട്ടങ്ങളിലായി ലോക്ക്ഡൗൺ 'എക്‌സിറ്റ് പ്ലാൻ' തയ്യാറാക്കി കേന്ദ്രം; രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ എഴുപത് ശതമാനവും 15 നഗരങ്ങളിൽ നിന്നായതിനാൽ മറ്റിടങ്ങളിൽ ജീവിതം സാധാരണ ഗതിയിലാക്കേണ്ടത് അത്യാവശ്യം; എല്ലാം തുറക്കാൻ മോദി തീരുമാനിച്ചത് സാമ്പത്തികനിലയും ഗുരുതരമായതോടെ
എക്‌സ്‌റെ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നേരിട്ട കാലതാമസം ജോഷിയുടെ നില ഗുരുതരമാക്കാൻ ഇടയാക്കി; ആരോഗ്യനില വഷളായ ശേഷമാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്; കോവിഡ് ചികിത്സ സൗജന്യമെന്ന സർക്കാർ പ്രഖ്യാപനത്തിന് വിരുദ്ധമായി ഇൻജക്ഷനും മറ്റ് മരുന്നുകൾക്കുമായി 85608 രൂപ കുടുംബാംഗങ്ങൾ ചെലവഴിക്കേണ്ടി വന്നു; ആരോഗ്യ വകുപ്പിന്റെ വീഴ്‌ച്ചകളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകി പി ടി ജോഷിയുടെ കുടുംബം
കറുത്ത വർഗക്കാരന്റെ പ്രതിഷേധം ഏറ്റെടുത്ത് വെള്ളക്കാരും; ലോക്ക്ഡൗൺ മറന്നും മിക്ക സംസ്ഥാനങ്ങളിലും ലക്ഷങ്ങൾ പ്രതിഷേധത്തോടെ തെരുവിൽ; വൈറ്റ്ഹൗസിന് മുൻപിലും ആയിരങ്ങൾ; ജോർജിന്റെ ബോധം പോയിട്ടും മൂന്ന് മിനിറ്റ് കഴുത്തിൽ മുട്ടുവച്ച് വംശീയ വെറി തീർത്ത് പൊലീസുകാരൻ; ജനരോഷം കനത്തപ്പോൾ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്; മുറിവേറ്റ കറുത്തവന്റെ ആത്മാഭിമാനം വീണ്ടും അമേരിക്കയുടെ ഉറക്കം കെടുത്തുമ്പോൾ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
അദ്യം പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു; ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി; ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു; ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു; കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു; കട്ടിലിൽ നിന്ന് ചാടിപ്പോയ മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണ് തന്റെ പരാജയം: അഞ്ചൽ കൊലപാതകക്കേസിലെ സൂരജിന്റെ കുറ്റസ്സമ്മത മൊഴി
ഉത്രയുടെ മരണം നടന്ന് അഞ്ചുദിവസം പിന്നിട്ടപ്പോൾ മകൾക്ക് വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങളും കാറും ഉത്രയുടെ പിതാവ് സൂരജിനോട് ആവശ്യപ്പെട്ടു; സംസാരത്തിനിടെ പെട്ടെന്ന് സൂരജിന്റെ അമ്മ രേണുകയ്ക്ക് ശ്വാസംമുട്ടൽ; ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് സൂരജിനെയും അമ്മയെയും വീട്ടുതടങ്കലിൽ ആക്കിയെന്ന് അടൂർ പൊലീസ് സ്‌റ്റേഷനിൽ സൂരജിന്റെ സഹോദരിയുടെ പരാതി; ഉത്രയുടെ സഹോദരൻ സ്വത്ത് തട്ടിയെടുക്കാൻ കൊലപാതകം നടത്തിയെന്നും പരാതി; അഞ്ചൽ കേസിൽ സംശയം ഉയർത്തിയ സംഭവങ്ങൾ
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ