1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
21
Tuesday

ഗുജറാത്തിൽ എൻസിപിയെയും ഡൽഹിയിൽ എഎപിയെയും കോൺഗ്രസിന് വേണ്ട; ഹരിയാനയിലും പഞ്ചാബിലും സഖ്യമില്ല; യുപിയിലും ബംഗാളിലും സമാനമായ സ്ഥിതി; രാഹുലിന്റെ വയനാട് മൽസരത്തോടെ ഇടതുപക്ഷവും ഉടക്കി; തന്ത്രപൂർവമായ സഖ്യങ്ങൾ ഒരുക്കുന്നതിൽ കോൺഗ്രസ് വൻ പരാജയം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ ബിജെപിയും; പ്രതിപക്ഷഅനൈക്യത്തിൽ പ്രതീക്ഷയർപ്പിച്ച് എൻഡിഎ: അവസാനത്തെ ചിരി മോദിയുടേത് ആവുമോ?

April 02, 2019 | 08:04 PM IST | Permalinkഗുജറാത്തിൽ എൻസിപിയെയും ഡൽഹിയിൽ എഎപിയെയും കോൺഗ്രസിന്  വേണ്ട; ഹരിയാനയിലും പഞ്ചാബിലും സഖ്യമില്ല; യുപിയിലും ബംഗാളിലും സമാനമായ സ്ഥിതി; രാഹുലിന്റെ വയനാട് മൽസരത്തോടെ ഇടതുപക്ഷവും ഉടക്കി; തന്ത്രപൂർവമായ സഖ്യങ്ങൾ ഒരുക്കുന്നതിൽ കോൺഗ്രസ് വൻ  പരാജയം; ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ ബിജെപിയും; പ്രതിപക്ഷഅനൈക്യത്തിൽ പ്രതീക്ഷയർപ്പിച്ച് എൻഡിഎ: അവസാനത്തെ ചിരി മോദിയുടേത് ആവുമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു കക്ഷിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത തീരെ കുറവാണെന്നാണ് അഭിപ്രായ സർവേകളും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ തന്ത്രപൂർവമായ സഖ്യങ്ങൾ രൂപവത്ക്കരിക്കുന്നവരാണ് ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരം പിടിച്ചെടുക്കുക. ആ നിലക്ക് നോക്കുമ്പോൾ കോൺഗ്രസിന്റെ സ്ഥിതി അത്രക്ക് മെച്ചമൊന്നുമല്ലെന്നാണ് സൂചകൾ. ഡൽഹിയിലും, ഹരിയാനയിലും, പഞ്ചാബിലും, ഗുജറാത്തിലും, യുപിയിലും, ബംഗാളിലും, ആന്ധ്രയിലുമൊക്കെ തന്ത്രപൂർവമായ സഖ്യങ്ങൾ ഒരുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടിരിക്കുകയാണ്. രാഹുൽഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തോടെ മോദി വിരുദ്ധ ചേരിയിൽ ഫലത്തിൽ കടുത്ത ഭിന്നതയാണ് ഉണ്ടായിരിക്കുന്നത്. മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയുള്ള ഇടതുപക്ഷത്തിന്റെ മൂന്നാംചേരി രൂപീകരണം ഫലത്തിൽ ഗുണം ചെയ്യുക ബിജെപിക്ക് തന്നെയാണ്. മാത്രമല്ല എൻഡിഎ എന്ന നിലയിൽപോലും ഇരുനൂറ് സീറ്റിനെടുത്ത് ബിജെപിയെത്തിയാൽ, ചാക്കിട്ട് പിടുത്തത്തിലൂടെ അമിത് ഷായും കൂട്ടരും ഭൂരിപക്ഷം ഒപ്പിക്കുമെന്നാണ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി അടക്കമുള്ളവർ വ്യക്തമാക്കുന്നത്.

ഏറ്റവും അധികം സീറ്റുകളുള്ള സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ഐക്യം ഉണ്ടാകുന്നില്ല. ഉത്തർപ്രദേശിൽ എസ് പി- ബി എസ് പി സഖ്യം, ബംഗാളിൽ തൃണമൂൽ, ഡൽഹിയിൽ ആം ആദ്മി പാർട്ടി, ആന്ധ്രയിൽ തെലുങ്കുദേശം, കേരളത്തിൽ ഇടതുപക്ഷം എന്നിവയൊക്കെ കോൺഗ്രസ്സുമായി തെറ്റിക്കഴിഞ്ഞു. കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഝാർഖണ്ട്, ബീഹാർ, ജമ്മു കശ്മീർ എന്നീയിടങ്ങളിൽ കോൺഗ്രസ്സിനു സഖ്യങ്ങളുണ്ട്. അതിനർഥം വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ വന്നാൽ കുതിരക്കച്ചവടത്തിനും കാലുമാറ്റത്തിനും ഏറെ സാധ്യതകൾ ബാക്കിയുണ്ടെന്നാണ്. ആ ജോലിയിൽ വിദഗ്ധരായ അമിത്ഷാക്കും കൂട്ടർക്കുമുള്ള സുവർണ്ണാവസരമാണ് ഇതോടെ ഒരുങ്ങുന്നത്.

മതനിരപേക്ഷ സഖ്യം ഇനിയും അകലെ

ബിജെപിക്കെതിരെ മതനിരപേക്ഷ ബദൽ കെട്ടിപ്പടുക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വം ദയനീയമായി പരാജയപ്പെട്ടുവെനാണ് മാധ്യമ പ്രവർത്തകനും തെരഞ്ഞെടുപ്പ് വിശകലന വിദഗധനുമായ പ്രണോയ് റോയും ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കാൻ കോൺഗ്രസ് നിയോഗിച്ച എ.കെ.ആന്റണി സമിതി നിഷ്‌ക്രിയമാണ്. മാസങ്ങൾക്ക് മുമ്പേ പ്രവർത്തനം തുടങ്ങേണ്ടിയിരുന്ന സമിതി മറ്റുകക്ഷികളുമായുള്ള ചർച്ചകൾക്ക് ഇനിയും മുൻകൈ എടുക്കുത്തിട്ടില്ല. യുപിഎ ഘടകകക്ഷികൾ തന്നെ പല സംസ്ഥാനങ്ങളിലും ചേരിതിരിഞ്ഞു മത്സരിക്കുകയാണ്. ഗുജറാത്തിൽ 26 സീറ്റിലും മത്സരിക്കുമെന്ന് എൻസിപി പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ എഎപിയും കോൺഗ്രസും സീറ്റ് ധാരണയുണ്ടാക്കിയാൽ ഏഴ് സീറ്റിലും ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്നാണ് 2014ലെ വോട്ടുവിഹിതവും ഈയിടെ നടന്ന സർവെഫലങ്ങളും വ്യക്തമാക്കുന്നത്. സീറ്റുകൾ പങ്കിടാൻ എഎപി നേരത്തെ കോൺഗ്രസിനോട് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. പിസിസി അധ്യക്ഷ ഷീല ദീക്ഷിത് ഈ നീക്കത്തെ ശക്തിയായി എതിർത്തതിനാൽ എഎപി സ്ഥാനാർത്ഥിനിർണയവുമായി മുന്നോട്ടുപോയി. ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടും ഷീല പിടിവാശി ഉപേക്ഷിച്ചില്ല.

ഡൽഹിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പി സി ചാക്കോ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നടത്തിയ സർവെയിലും എഎപി സഹകരണത്തിനു അനുകൂലമായ റിപ്പോർട്ടാണ് ലഭിച്ചത്. ഇതിനുശേഷം വീണ്ടും നേതൃയോഗം വിളിച്ചെങ്കിലും തീരുമാനം എടുക്കാനായില്ല. തുടർന്ന് തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം രാഹുൽഗാന്ധിക്ക് വിടുകയായിരുന്നു. സഖ്യത്തിനില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ എഎപി എല്ലാ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ഹരിയാനയിലെയും പഞ്ചാബിലെയും സ്ഥിതി സമാനമാണ്. പഞ്ചാബിൽ എഎപിയുമായും ഹരിയാനയിൽ എഎപി, എഎൻഎൽഡി എന്നിവയുമായും സഹകരിക്കാൻ കോൺഗ്രസ് തയ്യാറല്ല.അതേസമയം, പഞ്ചാബിൽ ബിജെപി ഘടകകക്ഷിയായ ശിരോമണി അകാലിദളിനു(എസ്എഡി) 10 സീറ്റു വിട്ടുകൊടുത്തു. ബിജെപി മൂന്ന് സീറ്റിൽ മാത്രമാണ് മത്സരിക്കുക. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നാല് സീറ്റിൽ എഎപി ജയിച്ചുകയറിയിരുന്നു. 24.4 ശതമാനം വോട്ടും നേടി. എസ്എഡിക്ക് 26 ശതമാനം വോട്ടാണ് ലഭിച്ചത്. അവരും നാല് സീറ്റിൽ ജയിച്ചു. 33 ശതമാനം വോട്ട് നേടിയ കോൺഗ്രസിനു മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. ബിജെപി 8.7 ശതമാനം വോട്ടോടെ രണ്ട് സീറ്റിൽ ജയിച്ചു. 2017ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 24 ശതമാനം വോട്ടുവിഹിതം നിലനിർത്തിയ എഎപി 20 സീറ്റ് നേടുകയും ചെയ്തു. ഭരണം തിരിച്ചുപിടിച്ചെങ്കിലും കോൺഗ്രസിന്റെ വോട്ടുവിഹിതം മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1.5 ശതമാനം കുറഞ്ഞു. പ്രാദേശികമായ പ്രത്യേകതകൾ പരിഗണിച്ചാലും ലോക്സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വിരുദ്ധവോട്ടുകൾ ഒന്നിച്ചുകൂട്ടുന്ന തന്ത്രം പക്ഷേ പഞ്ചാബിൽ നടപ്പായില്ല. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർസിങ് ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ ഇത് അംഗീകരിച്ചില്ല. സഖ്യനീക്കം പൊളിഞ്ഞു.

ഹരിയാനയിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തിൽ ഏഴിടത്തും ബിജെപിയാണ് ജയിച്ചത്. ഓം പ്രകാശ് ചൗതാലയുടെ ഐഎൻഎൽഡി രണ്ടിടത്തും ജയിച്ചു. കോൺഗ്രസ് ഒരു സീറ്റിൽ മാത്രം. എഎപിക്ക് കാര്യമായ സ്വാധീനമുള്ള സംസ്ഥാനമാണ് ഹരിയാന. ഐഎൻഎൽഡി ഈയിടെ പിളർന്നുവെങ്കിലും അവരെ തള്ളിക്കളയാൻ കഴിയില്ല. ഇക്കഴിഞ്ഞ ജനുവരിയിൽ ഹരിയാനയിലെ ജീണ്ട് മണ്ഡലത്തിൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയവക്താവ് കൂടിയായ രൺദീപ് സിങ് സുർജെവാല മൂന്നാം സ്ഥാനത്തുപോയത് വൻനാണക്കേട് സൃഷ്ടിച്ചിരുന്നു. ബിജെപി ജയിക്കുകയും ഐഎൻഎൽഡിയുടെ വിഘടിത വിഭാഗം രണ്ടാംസ്ഥാനത്ത് വരികയും ചെയ്തു.ഏതെങ്കിലും കക്ഷിയുമായുള്ള സഹകരണം കോൺഗ്രസിന് ആവശ്യമാണ്. എന്നാൽ ഗ്രൂപ്പുപോര് ശക്തമായതിനാൽ ആരെയും കൂടെക്കൂട്ടാൻ നേതാക്കൾ തയ്യാറല്ല.

അവസാനത്തെ ചിരി ബിജെപിയുടേത് ആവുമോ

ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ യുപിയിലെ എട്ട് മണ്ഡലങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്ന സമീപനമാണ് കോൺഗ്രസ് എടുത്തതെന്ന് വ്യാപക വിമർശനമുണ്ട്.പശ്ചിമബംഗാളിൽ മതനിരപേക്ഷവോട്ടുകൾ ഭിന്നിക്കുന്നത് തടയാൻ ആവശ്യമായ ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഇവിടെയും സിപിഎമ്മുമായി സഖ്യം പൊളിയുകയായിരുന്നു. നിർണായകമായ 29 സീറ്റുള്ള മധ്യപ്രദേശ്, 25 സീറ്റുള്ള രാജസ്ഥാൻ എന്നിവിടങ്ങളിൽ ബിഎസ്‌പി, എൻസിപി എന്നീ കക്ഷികളുമായി ധാരണയുണ്ടാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഇതു പല സീറ്റുകളിലെയും വിജയസാധ്യതയെ ബാധിക്കും. മഹാരാഷ്ട്ര(48), ബിഹാർ(40), ജാർഖണ്ഡ്(14) എന്നീ സംസ്ഥാനങ്ങളിലും സഖ്യം രൂപീകരിക്കുന്നതിൽ കോൺഗ്രസിന്റെ നിരുത്തരവാദിത്തം പ്രകടമാണ്.

ആന്ധ്രപ്രദേശിലും കോൺഗ്രസിന് സഖ്യമുണ്ടാക്കാനായിട്ടില്ല. തെലുഗുദേശവും, വൈഎസ്ആർ കോൺഗ്രസും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം. ജെഎസ്‌പി-ഇടതു-ബിഎസ്‌പി സഖ്യവും, ബിജെപിയും കോൺഗ്രസുമൊക്കെ ഇവിടെ കളത്തിന് പുറത്താണ്.
യുപി കഴിഞ്ഞാൽ കോൺഗ്രസിന്റെ തകർച്ച ഏറ്റവും സ്പഷ്ടമായ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. സംസ്ഥാനവിഭജനം യുപിഎ സർക്കാരാണ് തുടങ്ങിവച്ചത്. ഇതാണ് ഇവിടെ കോൺഗ്രസിന്റെ അടിത്തറ ഇളക്കിയത്. വയനാട്ടിൽ രാഹുൽ ഇടതുപക്ഷത്തെ നേരിടുന്നതോടെ കോൺഗ്രസുമായുള്ള സി പി എമ്മിന്റെ അകൽച്ച വീണ്ടും പഴയ പടിയിലെത്തിയിട്ടുണ്ട്. കോൺഗ്രസ് ബന്ധത്തിനു വേണ്ടി ശക്തിയായി വാദിക്കുകയും രാഹുൽ ഗാന്ധിയുമായി ഉറ്റ സൗഹൃദം പുലർത്തുകയും ഒക്കെ ചെയ്ത യെച്ചൂരിക്കാണ് ഇത് വല്ലാത്ത അടി ആയത്. കേന്ദ്ര നേതൃത്വത്തിലെ ഭൂരിപക്ഷത്തെ തോൽപ്പിച്ചാണ് യെച്ചൂരി വിജയം കണ്ടത്. ഇനി രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിനും ഇടതുപാർട്ടികൾ മുൻകൈയെടുക്കില്ലെന്ന് വ്യക്തമാണ്. അതായത് പ്രതിപക്ഷ മഹാസഖ്യം ഇല്ലാത്തിടത്തോളം കാലം പുഞ്ചിരിക്കുന്നത് ബിജെപിയും നരേന്ദ്ര മോദിയും ആണെന്ന് ചുരുക്കം.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
കേരളത്തിൽ എൽഡിഎഫ് മുൻതൂക്കമെന്ന് പ്രവചിച്ച് കൈരളി ന്യൂസിന്റെ സർവേ ഫലം; എൽഡിഎഫ് 11 സീറ്റുകളിൽ വിജയിക്കുമ്പോൾ യുഡിഎഫ് ഒമ്പതിടത്തെന്ന് സർവേഫലം; പത്തനംതിട്ടയിൽ വീണാ ജോർജ്ജ് വിജയിക്കുമ്പോൾ കെ സുരേന്ദ്രന് മൂന്നാം സ്ഥാനം മാത്രം; തിരുവനന്തപുരത്ത് ശശി തരൂർ മികച്ച മാർജിനിൽ വിജയിക്കും; കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; വടകരയിൽ പി ജയരാജനും കണ്ണൂരിൽ പി കെ ശ്രീമതിയും വിജയിക്കും; സുരേഷ് ഗോപി ഇളക്കി മറിച്ച തൃശ്ശൂരിൽ രാജാജി മാത്യൂസ് വിജയിക്കുമെന്നും പ്രവചനം
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
സൽമാനൊപ്പം നിൽക്കുന്നത് 'അഭിപ്രായ സർവേ'...എന്നോടൊപ്പം നിൽക്കുന്നത് 'എക്‌സിറ്റ് പോൾ'...അഭിഷേകിനൊപ്പം കുടുംബമായി നിൽക്കുന്നത് തിരഞ്ഞെടുപ്പ് ഫലം; ബോളിവുഡ് റാണി ഐശ്വര്യ റായിയെ അവഹേളിക്കുന്ന തരത്തിലുള്ള എക്‌സിറ്റ് പോൾ ട്രോൾ പങ്കുവെച്ച വിവേക് ഓബ്രോയ്ക്ക് സമൂഹ മാധ്യമത്തിൽ കനത്ത വിമർശനം; ട്രോൾ 'ക്രിയേറ്റീവാണെന്നും' ലൂസിഫർ വില്ലന്റെ വക ക്യാപ്ഷൻ
ജിദ്ദയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം; എയർപോർട്ടിനെ നേരെ തുടർച്ചയായി തൊടുത്ത മിസൈലുകൾ അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് ഉപയോഗിച്ചു തകർത്തു; മിസൈൽ തകർക്കുന്ന വീഡിയോയും പുറത്തുവിട്ടു; ആക്രമണം നടന്നത് നിരവധി മലയാളികൾ വസിക്കുന്ന നഗരത്തിലായതിനാൽ എങ്ങും ആശങ്ക; ആകാശത്ത് വൻ ശബ്ദം കേട്ടതായി പ്രദേശവാസികൾ; ഇറാൻ പിന്തുണക്കുന്ന ഹൂതി വിമതരെ ഇനി വെച്ചേക്കില്ലെന്ന് കർശന നിലപാടി സൗദി അറേബ്യ
'വിവാഹം കഴിക്കുന്നത് കുഞ്ഞുണ്ടാവാൻ വേണ്ടി മാത്രമാണെന്ന മിഥ്യാ ബോധം പേറുന്ന അനേകം പെൺകുട്ടികൾ നമുക്കിടയിൽ ഇപ്പോഴുമുണ്ട്; ദാമ്പത്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നവർ നാളെയൊരുപക്ഷേ കുഞ്ഞുങ്ങളുടെ ആ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ച് പോയേക്കാം'; വന്ധ്യതാ ചികിത്സയുടെ പേരിൽ ജീവിതം പാഴാക്കുന്നവർക്ക് ഓർമ്മപ്പെടുത്തലുമായി യുവതിയുടെ കുറിപ്പ്
കുന്ദമംഗലത്ത് പിഎസ്‌സി കോച്ചിങ് സെന്ററിലെ ടോയ്ലറ്റിൽ ഒളിക്യാമറ സ്ഥാപിച്ചു നഗ്നത പകർത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ; തിരുവനന്തപുരം വെട്ടുകാട് സ്വദേശി പ്രവീൺ കുമാർ പിടിയിലായതോടെ ആശങ്കയിലായത് നൂറുകണക്കിന് പെൺകുട്ടികൾ; വിവിധ സ്ഥാപനങ്ങളിൽ ക്ലാസെടുത്തിരുന്ന പ്രവീൺ മറ്റു സ്ഥാപനങ്ങളിലും ഒളിക്യാമറ സ്ഥാപിച്ചിരുന്നോ എന്ന് അന്വേഷിക്കാൻ പൊലീസ്
നോമ്പു തുറക്കാൻ വെള്ളം ചോദിച്ചപ്പോൾ എയർഹോസ്റ്റസിന്റെ 'മഞ്ജുളമായ' മറുപടി; വിമാനയാത്രികന് ലഭിച്ചത് പ്രതീക്ഷിച്ചതിലും അധികം; ഖൊരക്പൂരിൽ നിന്നും ഡൽഹിയിലേക്കുള്ള 'എയർ ഇന്ത്യാ' യാത്രയ്ക്കിടെ നടന്ന സംഭവം ട്വീറ്റ് ചെയ്ത് മാധ്യമപ്രവർത്തകൻ; ഹൃദ്യമായ പെരുമാറ്റത്തിന് എയർ ഹോസ്റ്റസിന് സമൂഹ മാധ്യമത്തിന്റെ കയ്യടി
സാനിട്ടറി നാപ്കിനുകൾ വെച്ച് പൊതിഞ്ഞ സ്വർണം യുവതികളെകൊണ്ട് 'ധരിപ്പിച്ചും' കള്ളക്കടത്ത് സംഘത്തിന്റെ തന്ത്രം തകൃതി; മലദ്വാരത്തിൽ സ്വർണം കടത്തുന്ന വിദ്യ പൊളിഞ്ഞടുങ്ങാൻ തുടങ്ങിയതോടെ സ്ത്രീകളെ വച്ചുള്ള 'ഓപ്പറേഷൻ' പതിവ്; ഒറ്റദിവസം കൊണ്ട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 1.15 കോടിയുടെ സ്വർണം; ബ്രായ്ക്കുള്ളിൽ മണ്ണുരൂപത്തിൽ സ്വർണമാക്കി കടത്തുന്നതും വിമാനത്താവളങ്ങളിൽ തുടർക്കഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും വൈദ്യർക്ക് ഇല്ല; മരുന്നു കഴിച്ചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ട്; ഒരാളെയും ഞാൻ അങ്ങോട്ട് ശിപാർശചെയ്യില്ലെന്നും മോഹനൻ വൈദ്യർ ചികിൽസിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന കാൻസർ രോഗി; നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും ചികിസിച്ച മോഹനൻ വൈദ്യർ വീണ്ടും വിവാദക്കുരുക്കിൽ
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ