1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

ഈ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മനുഷ്യ നിർമ്മിത ദുരന്തം തന്നെ! സംസ്ഥാനത്ത് നിയമാനുസൃതമായി പ്രവർത്തിക്കുന്ന 750 പാറമടകൾക്ക് പുറമേ അനധികൃതമായി 5100ലധികം ക്വാറികളും; പ്രളയവും ഉരുൾപൊട്ടലും വൻ നാശനഷ്ടം വരുത്തിവെച്ച കഴിഞ്ഞവർഷം മാത്രം പിണറായി സർക്കാർ അനുമതി നൽകിയത് 129 ക്വാറികൾക്ക്; ബാറുകാർ കഴിഞ്ഞാൽ പാർട്ടികളുടെ ഏറ്റവും വലിയ സാമ്പത്തിക സ്ത്രോതസ് പാറമടകൾ തന്നെ; ലക്ഷങ്ങൾ വീശിയെറിഞ്ഞ് രാഷ്ട്രീയ-ഭരണ നേതൃത്വത്തെ വിലയ്ക്കെടുത്തുകൊച്ചുകേരളത്തെ അവർ തുരന്നുതീർക്കയാണ്

August 16, 2019 | 01:50 PM IST | Permalinkഈ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മനുഷ്യ നിർമ്മിത ദുരന്തം തന്നെ! സംസ്ഥാനത്ത് നിയമാനുസൃതമായി പ്രവർത്തിക്കുന്ന 750 പാറമടകൾക്ക് പുറമേ അനധികൃതമായി 5100ലധികം ക്വാറികളും; പ്രളയവും ഉരുൾപൊട്ടലും വൻ നാശനഷ്ടം വരുത്തിവെച്ച കഴിഞ്ഞവർഷം മാത്രം പിണറായി സർക്കാർ അനുമതി നൽകിയത് 129 ക്വാറികൾക്ക്; ബാറുകാർ കഴിഞ്ഞാൽ പാർട്ടികളുടെ ഏറ്റവും വലിയ സാമ്പത്തിക സ്ത്രോതസ് പാറമടകൾ തന്നെ; ലക്ഷങ്ങൾ വീശിയെറിഞ്ഞ് രാഷ്ട്രീയ-ഭരണ നേതൃത്വത്തെ വിലയ്ക്കെടുത്തുകൊച്ചുകേരളത്തെ അവർ തുരന്നുതീർക്കയാണ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊച്ചുകേരളത്തെ അവർ അക്ഷരാർഥത്തിൽ തുരന്ന് തീർക്കയാണ്! മദ്യലോബി കഴിഞ്ഞാൽ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആരാണെന്ന് ചോദിച്ചാൽ അത് പാറമട മാഫിയ എന്ന് തന്നെ പറയേണ്ടിവരും. നിയമാനുസൃതമായി പ്രവർത്തിക്കുന്ന 750 പാറമടകൾക്ക് പുറമേ അനധികൃതമായി 5100ലധികം ക്വാറികളും പ്രവർത്തിക്കുന്നത് ഈ കൊച്ചു കേരളത്തിലാണ്. അതിൽ 4000വും അതീവ പരിസ്ഥിതിലോലമായ പശ്ചിമഘട്ടത്തിൽ. പിന്നെ എങ്ങനെയാണ് കേരളത്തിൽ പ്രകൃതി ദുരന്തം ഉണ്ടാവാത്തത് എന്നാണ് പരിസ്ഥിതി പ്രവർത്തകർ ചോദിക്കുന്നത്.

പ്രളയവും ഉരുൾപൊട്ടലും വൻ നാശനഷ്ടം വരുത്തിവെച്ചപോയ വർഷത്തിൽ മാത്രം പിണറായി സർക്കാർ അനുമതി നൽകിയത് 129 ക്വാറികൾക്കാണ്. ഒരു വർഷം കൊണ്ട് മാത്രം മൂന്ന് കോടി 53 ലക്ഷം ടൺ പാറക്കല്ലുകൾ പൊട്ടിച്ചെടുത്തെന്ന് ഔദ്യോഗിക കണക്കുകൾ. എന്നാൽ 5100ലധികം ക്വാറികൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും പൊട്ടിച്ചെടുക്കുന്ന കല്ലിന്റെ അളവ് കണക്കാക്കി എത്രയെന്ന് പറയാൻ പോലും കഴിയില്ല. നിയമാനുസൃതമായി പ്രവർത്തിക്കുന്ന 750 ക്വാറികളിൽ 83 എണ്ണം പ്രളയ-ഉരുൾപൊട്ടൽ ദുരന്തങ്ങളുണ്ടായ മലപ്പുറം ജില്ലയിലാണ്. നിലമ്പൂർ താലൂക്കിൽ മാത്രം 72 ക്വാറികളാണ് ഉള്ളത്. വൻ ദുരന്തമുണ്ടായ കവളപ്പാറ മേഖലയിൽ മാത്രം പാറ പൊട്ടിക്കൽ നടക്കുന്നത് 20 ക്വാറികളിലാണെന്ന് ഓർക്കണം. ഗാഡ്ഗിലും കസ്തൂരി രംഗനുമടക്കമുള്ള വിവിധ കമ്മറ്റികൾ എന്നുവേണ്ട മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റേയും കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റേയും (കെഎഫ്ആർഐ) പഠനറിപ്പോർട്ടുകളിൽ അടക്കം അതീവ പരിസ്ഥിതി ലോല മേഖലയാണ് ഈ ക്വാറികൾ എന്നത് ഓർക്കണം.

മനുഷ്യ നിർമ്മിത ദുരന്തം

പരിസ്ഥിതി പ്രവർത്തകനും ആക്്റ്റീവിസ്റ്റുമായ പ്രൊഫസർ ശോഭീന്ദ്രൻ ഇതിനെ ഇങ്ങനെ വിലയിരുത്തുന്നു. ' ഇടഞ്ഞകൊമ്പന്റെ കൃഷ്മണിയിൽ തോട്ടി കുത്തുക്കളിക്കരുത് എന്ന സിനിമാ ഡയലോഗുപോലെയാണ് കാര്യങ്ങൾ. അതീവ സുരക്ഷാമേഖലയെന്ന് കരുതുന്ന പശ്ചിമഘട്ട മേഖലയിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുതെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. അപ്പോഴാണ് നാം നാലായിരത്തോളം ക്വാറികൾ നടത്തുന്നത്. മുകളിലെ പാറപോയാൽ മണ്ണൊലിപ്പും ഉരുൾപൊട്ടലും ഉണ്ടാകുമെന്ന് ആർക്കാണ് അറിയായത്തത്'- അദ്ദേഹം പറയുന്നു. പ്രശസ്ത എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി ആർ നീലകണ്ഠനും ഇക്കാര്യം ശരിവെക്കുന്നു. ' പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികളെ കുറിച്ച് പല തവണ നാം മുന്നറിയിപ്പ് നൽകിയതാണ്. പക്ഷേ നടപടികൾ ഒന്നും ഉണ്ടായില്ല. മാത്രമല്ല മാറിമാറി വരുന്ന സർക്കാറുകൾ പുതിയ പുതിയ ക്വാറികൾ അനുവദിക്കയാണ് ചെയ്യുന്നത്. ഇതിൽ കലാകാലങ്ങളായി കടുത്ത അഴിമതി നിലനിൽക്കയാണ്. വിദേശ രാജ്യങ്ങളൊക്കെ അവരുടെ മലകളും പുഴകളും പൊന്നുപോലെ സൂക്ഷിക്കുമ്പോൾ ആണ് നാം ഇവയെ ഈ രീതയിൽ നശിപ്പിക്കുന്നത്. ആ രീതിയിൽ നോക്കുമ്പോൾ മനുഷ്യനിർമ്മിത ദുരന്തമാണ് ഇപ്പോൾ ഉണ്ടായത്'- നീലകണ്ഠൻ ചൂണ്ടിക്കാട്ടി.

'സംസ്ഥാനത്ത് നിയമം ലംഘിച്ച് കരിങ്കൽ ഖനനം നടത്തുന്നത് അയ്യായിരത്തിലധികം ക്വാറികൾ ഉണ്ടെന്ന് സർക്കാറിനും അറിയാം. പക്ഷേ അവരുടെ പണക്കൊഴുപ്പിന് മുന്നിൽ പിണറായിയുടെ ഇരട്ട ചങ്കും ഇല്ലാതാവും. ഇന്ന് ഏറ്റവും പെട്ടെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് പണം കിട്ടാനുള്ള മാർഗം ബാറുടമകളും ക്വാറിക്കാരുമാണ്. പാർട്ടികോൺഗ്രസായാലും പ്ലീനമായാലും നേതാക്കളുടെ കേരളാ യാത്രകൾ ആയാലും പണം പോകുന്നത് ഇരുടെ കൈകളിൽ നിന്നാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ഒന്നാന്തരം കറവപ്പശുക്കളാണ് പാറമട മുതലാളിമാർ. മൈനിങ്ങ് ആൻഡ് ജിയോളജി, റവന്യൂ തൊട്ട് സെക്രട്ടറിയേറ്റ് വരെ നീളുന്ന അഴിമതിയാണ് ഇതിന്റെ പിന്നിൽ. ഒരു പാർട്ടിക്കും സർക്കാറിനും ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല'- വിവരാവകാശ പ്രവർത്തകനും കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിലെ അനധികൃത ക്വാറികൾക്കെതിരെ കോടതിയെ സമീപിച്ച അഡ്വ എംബി ഫൈസൽ ചൂണ്ടിക്കാട്ടുന്നു. തന്റെ നാടായ മുക്കം കാരശ്ശേരി മേഖയിൽ മാത്രം 14 പാറമടകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഫൈസൽ പറയുന്നു. ഇതിനെതിരെ പ്രതികരിച്ചവരെ മവോയിസ്റ്റാക്കിയുമൊക്കെയാണ് കേസുകൾ എടുക്കുന്നത്.

സംസ്ഥാനത്ത് ആരെയും വിലക്കെടുക്കാവുന്ന വൻ സമ്മർദലോബിയായി പാറമട ലോബി മാറിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖനായ ഒരു കോൺഗ്രസ് നേതാവിനുമാത്രം 35ഓളം ക്വാറികൾ ഉണ്ടെന്നാണ് പറയുന്നത്്. ഇതിൽ പലതും അനധികൃതമാണ്. കൊള്ളലാഭം കണ്ട് പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പും ഒരു സിനിമാ നടനുമായി ചേർന്ന് ഇയിടെ ഒരു പാറമട തുടങ്ങിയിരുന്നു. വലിയ ജൂവലറി ഗ്രൂപ്പുകളും സ്റ്റീൽ കമ്പനികളുമൊക്കെ ബിനാമിപേരുകളിൽ ക്വാറികൾ നടത്തുന്നുണ്ട്.

തങ്ങൾക്കെതിരായ ശക്തമായ നടപിയാണ് ഗാഡ്ഗിൽ- കസ്തൂരി രംഗൻ റിപ്പോർട്ടുകൾ എന്നു കണ്ട് അവക്കെതിരെ കൃത്യമായി പണി തന്നതും ഈ ഗ്രൂപ്പായിരുന്നു. ഇടുക്കിയിൽ കസ്തൂരിരംഗനുവേണ്ടി വാദിച്ച പിടി തോമസ് എംപിയുടെയൊക്കെ കോലം കത്തിക്കുകയും ശവഘോഷയാത്ര നടത്തുകയും, ഒരു വീടുപോലും ഉണ്ടാക്കാൻ കഴിയില്ല, മരം മുറിക്കാൻ കഴിയില്ല തുടങ്ങിയ വാർത്തകൾ പടച്ചുവിട്ടതിനു പിന്നിലും ഈ ഗ്രൂപ്പായിരുന്നു. കോഴിക്കോട് ജില്ലയിൽ കസ്തൂരിരംഗൻ റിപ്പോർട്ടിനോട് അനുബന്ധിച്ചുണ്ടായ ഫോറസ്റ്റ് ഓഫീസ് ആക്രമണം കൃത്യമായ ആസൂത്രണം ചെയ്തതാണെന്നും അതിൽ പാറമട ലോബിയുടെ പങ്കുണ്ടെന്നും സ്്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിരുന്നു. പ്രമുഖനായ ഒരു മുസ്ലിം ലീഗ് നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം ആസൂത്രണം ചെയ്തത്. പക്ഷേ ഇതിന്റെ പ്രതികളെ പിടിച്ചെങ്കിലും അന്വേഷണം ഗൂഡാലോചകർക്ക് നേരെ എത്തിയില്ല.

കണക്കുകളിൽ എല്ലാം വ്യക്തം; പക്ഷേ നടപടിയില്ല

മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റേയും കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റേയും (കെഎഫ്ആർഐ) പഠനറിപ്പോർട്ടുകൾ പരിശോധിക്കുമ്പോഴാണ് അനധികൃത കരിങ്കൽ ഖനനത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്. സംസ്ഥാനത്ത് 5,924 ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് കെഎഫ്ആർഐ നടത്തിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജിയോളജി വകുപ്പ് അനുമതി നൽകിയിരിക്കുന്നതാകട്ടെ 750 പാറമടകൾക്ക് മാത്രവും.ചട്ടം ലംഘിച്ച് ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് 2133 പരാതികളാണ് ഒരു വർഷത്തിനിടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് ലഭിച്ചത്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കരിങ്കൽ, മണ്ണ്, മണൽ ഉൾപ്പെടെയുള്ള എല്ലാ ഖനനങ്ങളും നിർത്തിവെയ്ക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഖനനങ്ങൾക്ക് താൽക്കാലിക വിലക്ക് മാത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മഴ കുറയുമ്പോൾ വീണ്ടും ഖനനാനുമതി നൽകാനാണ് ജിയോളജി വകുപ്പിന്റെ തീരുമാനം. ഇത് സ്ഥിരമായി നടക്കുന്ന ഒരു തട്ടിപ്പാണെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഒരു വിഷയം ഉണ്ടായാൽ താൽക്കാലിക സ്റ്റോപ്പ് മെമോ കൊടുക്കും. വിഷയത്തിന്റെ കാഠിന്യം അടങ്ങിയാൽ അനുമതിയും.

കേരളത്തിൽ 7,157 ഹെക്ടർ സ്ഥലത്ത് ക്വാറികൾ പ്രവർത്തിക്കുന്നതായി 2015ൽ കെഎഫ്ആർഐ നടത്തിയ പഠനം പറയുന്നു. മലബാറിൽ 2483, മധ്യകേരളത്തിൽ 1969, തെക്കൻ കേരളത്തിൽ 1517 ക്വാറികളും ഖനനം നടത്തുന്നത്. ഇവയിൽ ചിലത് പ്രവർത്തനം നിർത്തിയെങ്കിലും അതിലേറെ ക്വാറികൾ പുതുതായി തുടങ്ങിയിരിക്കാമെന്നാണ് അനുമാനം. 89 അതിഭീമൻ ക്വാറികളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 20 ഹെക്ടറിന് മുകളിൽ ഖനനം നടത്തുന്ന 19 ക്വാറികളും പത്ത് ഹെക്ടറിന് മുകളിലുള്ള 70 എണ്ണവും മൈനിങ് നടത്തുന്നു.സംസ്ഥാനത്ത് 1983നും 2015നും ഇടയിൽ 115 ഭൂമികുലുക്കങ്ങളുണ്ടായി. ഈ ഭൂചലങ്ങളുണ്ടായ 78 ഇടത്തും പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്ററിനുള്ളിൽ കരിങ്കൽ ക്വാറികളുണ്ടായിരുന്നു.

ഭൂമി കുലുക്കത്തിന് പുറമേ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും അനിയന്ത്രിതമായ കരിങ്കൽ ഖനനം കാരണമാകുന്നുണ്ട്. മേൽമണ്ണും സസ്യങ്ങളും അടങ്ങുന്ന ഉപരിതല ആവരണം മാറ്റിക്കളഞ്ഞ ശേഷമാണ് ക്വാറികൾ തയ്യാറാക്കുന്നത്. ഇത് മണ്ണിലേക്ക് വെള്ളമിറങ്ങുന്നത് ഇല്ലാതാക്കും. അനിയന്ത്രിതമായ പാറ പൊട്ടിക്കൽ ഭൂമിക്കടിയിൽ വിള്ളലുകൾ രൂപപ്പെടാനും ഭൂഗർഭജലനിരപ്പ് താഴാനും ഇടയാക്കും. മലമുകളിൽ വെള്ളം കെട്ടി നിൽക്കുന്നത് ഉരുൾപൊട്ടലിനും കാരണമാകുന്നു.കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞൻ ഡോ. ടി.വി സജീവനാണ് ഗൂഗിൾ മാപ്പ്, ഗൂഗിൾ എർത്ത്, ബിങ് മാപ്പ് എന്നിവ വഴി ദുരന്തമേഖലകളിലെ ക്വാറികളുടെ കണക്കുകൾ പുറത്തുവിട്ടത്. സംസ്ഥാനം നേരിടുന്ന ദുരന്തത്തിന് പാരിസ്ഥിതിക പ്രശ്‌നങ്ങൾ കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. പക്ഷേ ഈ അനധികൃത പാറമടകൾ പൂട്ടിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും ഒന്നും മിണ്ടുന്നില്ല.

അഞ്ചു ജില്ലകളിൽ മാത്രം 1104 ക്വാറികൾ

വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ഇടുക്കി എന്നീ അഞ്ചു ജില്ലകളിൽ മാത്രം 1104 ക്വാറികൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. പശ്ചിമഘട്ടമേഖലയിലുണ്ടായ ഉരുൾപൊട്ടലുകൾ ഖനനപ്രവർത്തനത്തിന്റെ ആഘാതംകൂടിയാണെന്ന് ഡോ. സജീവൻ വ്യക്താമാക്കുന്നു. ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ മലകളുടെ സമീപങ്ങളിലെല്ലാം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ചിലയിടങ്ങളിൽ പാറക്കല്ലുകൾ കഴുകാനും മറ്റുമായി വലിയതോതിൽ ജലം സംഭരിച്ചുവച്ചിട്ടുമുണ്ട്. ഇത്തരം ജലസംഭരണികളും ഉരുൾപൊട്ടലിന് കാരണമാകുന്നു. ക്വാറികളിലെ സ്‌ഫോടനങ്ങൾ പശ്ചിമഘട്ടമലനിരകളെ ആകെ ആസ്ഥിരപ്പെടുത്തുകയാണെന്നും കനത്തമഴ പെയ്യുമ്പോൾ ദുർബലമായിരിക്കുന്ന മലകൾ ഒറ്റയടിക്ക് ഒഴുകിപ്പോകാനുള്ള സാധ്യതയുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂർ കവളപ്പാറക്ക് സമീപം 21 ക്വാറികളാണുള്ളത്. അഞ്ച് കിലോമീറ്ററിനുള്ളിൽ 12 ക്വാറികളും 10 കിലോ മീറ്ററിനുള്ളിൽ 9 ക്വാറികളും പ്രവർത്തിക്കുന്നു. പാതാർപ്രദേശം തന്നെ ഉരുൾപൊട്ടി ഇല്ലാതാവുകയും നൂറിലേറെ വീടുകൾ തകരുകയും ചെയ്ത അമ്പുട്ടാംപൊട്ടി അടക്കമുള്ള പോത്തുകല്ലിൽ 17 ക്വാറികളുണ്ട്.പരിസ്ഥിതി ലോല പ്രദേശം സോൺ ഒന്നിൽ ഉൾപ്പെടുത്തിയ ഒമ്പത് പേരുടെ മരണം സംഭവിച്ച വയനാട് പുത്തുമലയിലെ അഞ്ചു കിലോ മീറ്റർ പരിധിയിലും ഒരു ക്വാറി പ്രവർത്തിക്കുന്നുണ്ട്.

നാലു പേരുടെ മരണം സംഭവിച്ച വടകര വിലങ്ങാട് 42 ക്വാറികളാണുള്ളത്. ഒരു കുടുംബത്തിലെ മൂന്നു പേരെ മരണം കവർന്ന മലപ്പുറം കോട്ടക്കുന്നിന്റെ സമീപപ്രദേശങ്ങളിലായി 129 ക്വാറികളാണുള്ളത്. മലപ്പുറം ജില്ലാ ആസ്ഥാനത്തിനടുത്തുള്ള കോട്ടക്കുന്നിന്റെ ഒന്നര കിലോ മീറ്റർ അകലെ ഒരു ക്വാറിയും അഞ്ച് കിലോ മീറ്ററിനുള്ളിൽ 102 ക്വാറികളുമുണ്ട്. മൂന്നു പേരുടെ മരണം സംഭവിച്ച കല്ലടിക്കോട് കരിമ്പയിൽ 26 ക്വാറികളാണുള്ളത്. മണ്ണിടിച്ചിൽ വലിയ നാശനഷ്ടങ്ങളുണ്ടായ സൗത്ത് മലമ്പുഴയിൽ 43 ക്വാറികൾ പ്രവർത്തിക്കുന്നു. രണ്ടു പേർ മരണപ്പെട്ട ഇടുക്കി ചെറുതോണി ഗാന്ധിനഗർ കോളനിക്ക് സമീപ പ്രദേശങ്ങളിൽ 22 ക്വാറികളുണ്ട്.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശം സോൺ ഒന്ന്, രണ്ട് മേഖലകളിൽ ഖനനം നിരോധിക്കണമെന്നും നിലവിൽ ലൈസൻസുള്ള ക്വാറികളുടെ പ്രവർത്തനം അഞ്ചു വർഷം കൊണ്ട് അവസാനിപ്പിക്കണമെന്നുമാണ് പശ്ചിമഘട്ട പരിസ്ഥിതി വിഗദ്ഗസമിതിയായ ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ടിലുള്ളത്. സോൺ മൂന്നിൽ പെടുന്ന പ്രദേശത്ത് കർശന നിബന്ധനകളോടെ ഖനനം നിയന്ത്രിക്കണമെന്നും സോഷ്യൽ ഓഡിറ്റിങിന് വിധേയമാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് പരിസ്ഥിതി ലോല മേഖലകളിൽ നിർബാധം ക്വാറികൾ അനുവദിച്ചത്. വയനാട്ടിലും ഇടുക്കിയിലും ഉരുൾപൊട്ടലുണ്ടായതെല്ലാം പരിസ്ഥിതിലോല പ്രദേശം സോൺ ഒന്നിൽ ഉൾപ്പെട്ട മേഖലകളിലാണ്.

ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ വയനാട്ടിലെ പുത്തുമല, കുറുമ്പലക്കോട്ട, പെരുഞ്ചേരിമല മക്യാട്, വെള്ളമുണ്ട മംഗലശേരിമല, മുട്ടിൽമല, കുറിച്യർമല, പുറിഞ്ഞി കുരിശുമല എന്നവയെല്ലാം പരിസ്ഥിതി ലോല പ്രദേശമായ സോൺ ഒന്നിലാണ്. ഇടുക്കിയിലെ കുമളി വെള്ളാരംകുന്ന്, മുരിക്കാടി, മുണ്ടക്കയം ഈസ്റ്റ്, ദേവികുളം ഗ്യാപ് റോഡ്, ചെറുതോണി ഗാന്ധി നഗർ കോളനിയും സോൺ ഒന്നിൽ തന്നെ. പാലക്കാട് ജില്ലയിലെ അട്ടപ്പാടി പൊട്ടിക്കൽ, കല്ലടിക്കോട് കരിമ്പ, ആലത്തൂർ വിഴുമല, കാഞ്ഞിരത്തോട് പൂഞ്ചോല, പല്ലശ്ശന കുറ്റിപ്പല്ലി എന്നിവടങ്ങളും സോൺ ഒന്നിലാണ്. കോഴിക്കോടും മലപ്പുറത്തും ഖനനത്തിന് നിയന്ത്രണം വേണ്ട സോൺ മൂന്നിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുകളുണ്ടായത്.

പലപ്പോഴും മറ്റൊരു ബദൽ നിർമ്മാണ സാമഗ്രിയെന്താണ് എന്നൊക്കെ ചോദിച്ചാണ് പാറമട ലോബി വിലപേശുന്നത്. എന്നാൽ ജപ്പാനും കൊറിയയയും സാ്കാൻഡനേവിയൻ രാജ്യങ്ങളും ഒക്കെ നടപ്പാക്കിയപോലെ പ്രാദേശികമായ വിഭവങ്ങൾ അനുസരിച്ചുള്ള പരിസ്ഥിതി സൗഹൃദ നിർമ്മിതികൾ പ്രോൽസാഹിപ്പിച്ച് ഈ പ്രശ്നത്തെ മറികടക്കാമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. അത്യാവശ്യത്തിന് വേണ്ട കരിങ്കല്ല് അംഗീകൃത ക്വാറികളിലൂടെ നമുക്ക് കിട്ടുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ശാസ്ത്രീയവുമായ നിർമ്മാണ നയം പ്രോൽസാഹിപ്പിക്കുന്നതിന് പകരം അനധികൃത ക്വാറികളെ നിലനിർത്തി എത്രകാലം മനുഷ്യജീവനിട്ട് നമുക്ക് ്പന്താടാൻ കഴിയുമെന്നാണ് പ്രസ്‌കതമായ ചോദ്യം.

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പെൺവാണിഭത്തിന് സീമ പിടിയിലായത് നിരവധി തവണ; ഓരോ തവണയും ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടും; ഇത്തവണ പിടിയിലായത് ഹോട്ടലുകളിൽ ഒരേസമയം അറുപതോളം യുവതികളെ എത്തിച്ച് വൻകിട പെൺവാണിഭം നടത്തിവരവേ; യുവതികളെ എത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും; പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് വരെ യുവതികളെ സപ്ലൈ ചെയ്യും; വിദേശ രാജ്യങ്ങളിലേക്കും നീളുന്ന മാഫിയാ ബന്ധമുള്ള സെക്സ് റാക്കറ്റ് നടത്തിപ്പുകാരി ഒരു ചെറിയ മീനല്ല
പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ് തുടങ്ങും മുൻപ് വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ടത് പ്രത്യേക പ്രാർത്ഥനയ്ക്ക് എത്താൻ; പള്ളിമേടയിൽ എത്തിയ കുട്ടികളോട് യൂണിഫോം ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കൈകടത്തി; മറ്റു ബാലികമാർക്ക് നേരെയും ശാരീരിക ആക്രമണം; സംഭവം പുറത്തറിഞ്ഞപ്പോൾ കണ്ണ് വേദനക്ക് ചികിത്സയ്ക്ക് പോകുന്നെന്ന് പറഞ്ഞു മുങ്ങി; പള്ളി വികാരിയെ സ്ഥാനത്ത് നിന്നും നീക്കി അധികൃതർ; പോക്‌സോ കേസിൽ പ്രതിയായ പറവൂരിലെ പള്ളിവികാരിയെ തിരഞ്ഞു പൊലീസ്
നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫ് എട്ടു നിലയിൽ പൊട്ടുമായിരുന്നെന്ന് സർവേ ഫലം; പി ജെ ജോസഫിനെയും പി സി ജോർജ്ജിനെയും പാലയിൽ നിലംതൊടാൻ അനുവദിക്കില്ല; വോട്ടർമാരിൽ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവർ; എന്നിട്ടും മാണിയുടെ മരണത്തിന്റെ പേരിൽ സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നത് പത്ത് ശതമാനം പേർ മാത്രം; മറുനാടൻ പാലാ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
മുഖ്യമന്ത്രി കസേരക്കുള്ള തടസം നീക്കിയ ഹൈക്കോടതി വിധി റദ്ദു ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതെ നാല് കൊല്ലം നീക്കിയതിന്റെ പിന്നിൽ പോലും ഉന്നത ഇടപെടൽ; വിവാദങ്ങൾ ഏറെ ഉണ്ടായിട്ടും ബെഹ്‌റയെ ഡിജിപി ആക്കിയതും ഏറെ പേരുദോഷമുള്ള ശ്രീവാസ്തവയെ സൂപ്പർ ഡിജിപി ആക്കിയതുമൊക്കെ ഓരേ കാരണത്താൽ; ഒടുവിൽ എതിർപ്പുകൾ മറികടന്ന് സമ്പത്തിനെ നിയമിച്ചതു പോലും ലാവലിൻ ഭയം മൂലം; പിണറായി ഏറെ ഭയപ്പെടുന്ന ലാവലിൻ കേസിൽ ഒക്ടോബർ ഒന്നിന് എന്ത് സംഭവിക്കും?
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ