1 usd = 71.04 inr 1 gbp = 92.47 inr 1 eur = 78.79 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 234.14 inr

Jan / 2020
19
Sunday

രാജ്യത്ത് ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കൾ; ആരുടെയും മതമോ ജാതിയോ ഭാഷയോ മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും ആർഎസ്എസ് മേധാവി; എല്ലാവരുടെയും പൂർവികർ ഹിന്ദുക്കൾ; ഹിന്ദുത്വം എന്നത് സമഗ്രമായ സമീപനമെന്നും മോഹൻ ഭാഗവത്

January 19, 2020

ബറെയ്ലി: രാജ്യത്ത് ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഇന്ത്യ ഹിന്ദുക്കളുടേതാണ്. അതിനർത്ഥം 130 കോടിയോളമുള്ള ജനങ്ങൾ മുഴുവനും ഹിന്ദുക്കളാണ് എന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. ഉത്തർപ്രദേശിലെ ബറെയ്ലിയിൽ നടന്ന ഭവിശ്യാ കാ ഭാരത്...

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ പൊലീസ് നോട്ടീസ് അയച്ചത് ഡിസംബർ 19ന് മംഗളുരുവിൽ ഉണ്ടായിരുന്ന മലയാളികൾക്ക്; സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ഉൾപ്പെടെ നോട്ടീസ് അയച്ചത് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട്; പ്രതിഷേധമുണ്ടായ ദിവസം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അഡ്രസിലാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് പൊലീസ്

January 19, 2020

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധത്തിന്റെ പേരിൽ അന്ന് നഗരത്തിലുണ്ടായിരുന്ന മലയാളികൾക്ക് പൊലീസിന്റെ നോട്ടീസ്. ഡിസംബർ 19ന് നടന്ന പ്രതിഷേധത്തിന്റെ പേരിലാണ് സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർക്ക് മംഗളുരു പൊലീസ് നോട്ട...

ജെഎൻയുവിലെ ഫീസ് വർധനവ് കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി വിദ്യാർത്ഥികൾ; ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ വിദ്യാർത്ഥി യൂണിയൻ തീരുമാനിച്ചത് നിയമ സംഘവുമായി നടത്തിയ ചർച്ചകളെ തുടർന്ന്

January 19, 2020

ന്യൂഡൽഹി: ജെഎൻയുവിലെ പോരാട്ടങ്ങൾ ഇനി കോടതിയിലേക്കും. ഹോസ്റ്റൽ ഫീസ് വർധിപ്പിച്ച സർവകലാശാല അധികൃതരുടെ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യാനാണ് വിദ്യാർത്ഥി യൂണിയൻ ഒരുങ്ങുന്നത്. സമരങ്ങൾക്ക് മുന്നിൽ അധികൃതർ നിലപാട് മയപ്പെടുത്താത്ത സാഹചര്യത്തിലാണ് വിദ്യാർത്ഥി യൂ...

അദ്‌നാൻ സാമിയും തസ്ലിമ നസ്രീനും ഉദാഹരണം; പാക് ഗായകന് ഇന്ത്യൻ പൗരത്വവും ബംഗ്ലാദേശി എഴുത്തുകാരിക്ക് റെസിഡന്റ് പെർമിറ്റും നൽകിയ കാര്യം ചൂണ്ടിക്കാട്ടി പൗരത്വ നിയമത്തെ ന്യായീകരിച്ച് നിർമല സീതാരാമൻ; 2016-18 കാലഘട്ടത്തിൽ 391 അഫ്ഗാനിസ്താൻ മുസ്ലിംകൾക്കും 1595 പാക് അഭയാർഥികൾക്കും പൗരത്വം നൽകിയെന്നും വിദേശകാര്യ മന്ത്രി

January 19, 2020

ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി പൗരത്വം നേടിയ ഗായകൻ അദ്‌നൻ സാമിയെയും എഴുത്തുകാരി തസ്ലീമ നസ്രീനേയും ചൂണ്ടിക്കാട്ടി പൗരത്വ നിയമത്തെ ന്യായീകരിച്ചു കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പാക് ഗായകനായ അദ്‌നാൻ സാമിക്ക് ഇന്ത്യ നേരത്തെ പൗരത്വം നൽ...

ട്രക്കിംഗിനെത്തിയ മലയാളി യുവതി ക്രൂരമായി കൊല്ലപ്പെട്ടത് കാട്ടാനായുടെ ആക്രമണത്തിൽ; ഭുവനേശ്വരി ഭർത്താവിനും കൂട്ടുകാർക്കുമൊപ്പം വന്യജീവി സങ്കേതത്തിനുള്ളിൽ കടന്നത് മുൻകൂർ അനുമതി ഇല്ലാതെയെന്ന് വനംവകുപ്പും

January 19, 2020

കോയമ്പത്തൂർ: ട്രക്കിംഗിന് പോയ പോയ മലയാളി യുവതിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. മേട്ടുപ്പാളയത്തിന് സമീപം പെരിനായ്ക്കൻ പാളയം വന്യജീവി സങ്കേതത്തിൽ വച്ചാണ് യുവതി കൊല്ലപ്പെട്ടത്. കോയമ്പത്തൂർ മാനഗറിൽ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി ആണ് മരിച്ചത്. ബ...

അശ്ലീല സിനിമകൾ കാണാനാണ് കശ്മീരികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നതെന്ന് വി കെ സരസ്വത്; കശ്മീർ പുനഃസംഘടനക്ക് പിന്നാലെ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് സമ്പദ് വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചില്ലെന്നും നീതി അയോഗ് അംഗം

January 19, 2020

ന്യൂഡൽഹി: കശ്മീരികൾ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നത് 'അശ്ലീല സിനിമകൾ' കാണാനെന്ന് നീതി അയോഗ് അംഗം വി കെ സരസ്വത്. ധിരുഭായി അംബാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജിയുടെ വാർഷിക ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്...

ഗുജറാത്തിൽ ' ഹൗഡി മോദി ' മാതൃകയാക്കാൻ ട്രംപ്; ഉറ്റ തോഴന്റെ ഇന്ത്യാ സന്ദർശനം ആഘോഷമാക്കാൻ മോദിയും

January 19, 2020

ന്യൂഡൽഹി:അടുത്തമാസം ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിൽ 'ഹൗഡി മോദി' മാതൃകയിൽ പരിപാടി നടത്താൻ തയ്യാറെടുക്കുന്നു. യുഎസ് സന്ദർശനത്തിനിടെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'ഹൗഡി മോദി' വൻ വിജയമായതു കണക്കിലെടുത്താണിത്...

ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെടുന്ന ഏതൊരാളും 'തൊഴിലാളി' എന്ന നിർവചനത്തിൽപെടും: കരാർ തൊഴിലാളികൾക്കും പിഎഫ് ഉൾപ്പടെയുള്ള ആനുകൂല്യത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി

January 19, 2020

ന്യൂഡൽഹി: കമ്പനിയിൽനിന്ന് നേരിട്ടോ അല്ലാതെയോ ശമ്പളമോ വേതനമോ കൈപ്പറ്റിയിരുന്ന കരാർ തൊഴിലാളികൾക്കും പിഎഫ് ആനുകൂല്യത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. കേന്ദ്രസർക്കാരിന് 51 ശതമാനം ഓഹരിയും ഒഎൻജിസിക്ക് 49 ശതമാനം ഓഹരിയുമുള്ള പവൻഹാൻസ് ലിമിറ്റഡ് കമ്പനിയിലെ ട...

സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ നിർവഹിച്ചു

January 19, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച രാവിലെ 8 മണി മുതൽ ആരംഭിച്ചു. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിർവ്വഹിച്ചു.അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള തുള്ളി മരുന്ന് വ...

പ്ലസ് വൺ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകി; സംഭവം വിവാദമായതോടെ ഹോസ്റ്റൽ സൂപ്രണ്ട് ഒളിവിൽ; അടുത്ത ഗ്രാമത്തിലെ യുവാവുമായി രണ്ടുവർഷമായി ബന്ധമുണ്ടായിരുന്നതായി പൊലീസ്; കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി

January 19, 2020

ചത്തീസ്ഗഡ്: പ്ലസ് വൺ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകി. സംഭവത്തിൽ ഹോസ്റ്റൽ സൂപ്രണ്ട് ഒളിവിൽ. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഹോസ്റ്റൽ മുറിയിൽ കുഞ്ഞിന് ജന്മം നൽകിയത്. ഗ്രാമത്തിലെ ഒരു യുവാവുമായി രണ്ടു വർഷമായി വിദ്യ...

ഹോസ്റ്റലുകൾ ലോകനിലവാരത്തിലേക്ക്: ആദ്യഘട്ടത്തിൽ തുക ഉപയോഗിക്കുക കാവേരി ഹോസ്റ്റലിന്റെ നവീകരണത്തിന്; ഹോസ്റ്റൽനവീകരണത്തിന് അഞ്ചുകോടി രൂപ നൽകി സംഭാവന നൽകി പൂർവ വിദ്യാർത്ഥി

January 19, 2020

ചെന്നൈ: മദ്രാസ് ഐ.ഐ.ടി.യിലെ ഹോസ്റ്റലുകളുടെ നവീകരണത്തിന് അഞ്ചുകോടി രൂപ സംഭാവന നൽകി പൂർവ്വ വിദ്യാർത്ഥി. മുൻ എം.ടെക്. വിദ്യാർത്ഥിയും ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയുടെ ഉടമയും ബോർഡ് ഓഫ് ചെയർമാനുമായ ഡോ. കൃഷ്ണ ചിവുകുളയാണ് സംഭാവന നൽകിയത്. ആദ്യഗഡുവായി രണ്ടരക്കോട...

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; കണ്ണൻ ഗോപിനാഥൻ വീണ്ടും കസ്റ്റഡിയിൽ; പൊലീസ് കസ്റ്റഡി അലഹബാദിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനിരിക്കവെ

January 18, 2020

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലഹാബാദിൽ നടത്തുന്ന പ്രതിഷേധപരിപാടിയിൽ പങ്കെടുക്കാനെത്തിയ കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ അലഹാബാദ് എയർപോർട്ടിലെത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്. ജനുവരി 18ന് ഉച്ചയ്ക്ക് രണ...

പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ചിലർ ഭീകരവാദം വളർത്തുന്നു; അവിടെ നടക്കുന്നത് എന്തെന്ന് ലോകത്തിന് മുഴുവനും അറിയാം; ഇന്ത്യയിലേക്ക് കുടിയേറി വന്നവർക്കായാണ് നിയമം നിർമ്മിച്ചിരിക്കുന്നത്; പൗരത്വ നിയമത്തിനെ പിന്തുണച്ച് ഗ്രേറ്റ് ഖാലി

January 18, 2020

ഷിംല : പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ജനപ്രിയ ഗുസ്തി താരം ദ ഗ്രേറ്റ് ഖാലി. പൗരത്വ ഭേദഗതി നിയമം അനധികൃത നുഴഞ്ഞു കയറ്റങ്ങൾ തടയുമെന്ന് ഖാലി പറഞ്ഞു. കാൻഗ്ര ജില്ലയിലെ ദലിയാര പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്ക...

അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരെ അക്രമിച്ചു; അക്രമണ ദൃശ്യങ്ങൾ പുറത്ത്  

January 18, 2020

ന്യൂഡൽഹി: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതികളിലൊരാളായ മനോജ് ഷാ കോടതിമുറിക്ക് പുറത്ത് മാധ്യമ പ്രവർത്തകരെ ആക്രമിച്ചു. നീല ജാക്കറ്റ് ധരിച്ച പ്രതി മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ...

ദേവീന്ദർ സിങ് കേസ് ഇനി എൻ.ഐ.എ അന്വേഷിക്കും; പുൽവാമ ആക്രമണമത്തിലും പാർലമെന്റ് ആക്രമണക്കേസിലുംദേവിന്ദർ സിംഗിന്റെ സാന്നിധ്യം അന്വേഷിക്കാൻ എൻ.ഐ.എ സംഘം

January 18, 2020

ന്യൂഡൽഹി: കാശ്മീരിൽ ഭീകരർക്കൊപ്പം പിടിയിലായ ഡി.എസ്‌പി ദേവീന്ദർ സിംഗിന്റെ കേസ് ഇനി എൻ.ഐ.എ അന്വേഷിക്കും.ദേശീയ അന്വേഷണ ഏജൻസിയുടെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസ് എൻ.ഐ.എയ്ക്കു വിടാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. ഹിസ്ബുൾ മുജാഹ...

MNM Recommends

Loading...