Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരവിപ്പിക്കുന്ന ശീതക്കാറ്റിനിടയിലും വസന്തപഞ്ചമി ദിനത്തിൽ കുംഭമേളയിലെ പുണ്യ സ്‌നാനത്തിന് എത്തിയത് 1.25 കോടി ഭക്തർ; ഗംഗ, യമുനാ,സരസ്വതി നദി സംഗമ സ്ഥാനത്ത് സൂര്യോദയത്തിന് മുൻപ് സ്‌നാനം നടത്തിയത് 50 ലക്ഷം ആളുകൾ; ഇതുവരെയെത്തിയത് 15 കോടി ഭക്തരെന്നും ഭാരവാഹികൾ

മരവിപ്പിക്കുന്ന ശീതക്കാറ്റിനിടയിലും വസന്തപഞ്ചമി ദിനത്തിൽ കുംഭമേളയിലെ പുണ്യ സ്‌നാനത്തിന് എത്തിയത് 1.25 കോടി ഭക്തർ; ഗംഗ, യമുനാ,സരസ്വതി നദി സംഗമ സ്ഥാനത്ത് സൂര്യോദയത്തിന് മുൻപ് സ്‌നാനം നടത്തിയത് 50 ലക്ഷം ആളുകൾ; ഇതുവരെയെത്തിയത് 15 കോടി ഭക്തരെന്നും ഭാരവാഹികൾ

മറുനാടൻ ഡെസ്‌ക്‌

അലഹാബാദ് : മരവിപ്പിക്കുന്ന ശീതക്കാറ്റിനിടയിലും ഭക്തിയുടെ കനലെരിയുന്ന കാഴ്‌ച്ചയാണ് വസന്തപഞ്ചമി ദിനമായ ഇന്നലെ കുംഭമേളയിൽ കണ്ടത്. ഏകദേശം 1.25 കോടി ഭക്തരാണ് ഇന്നെ പുണ്യ സ്‌നാനത്തിനായി എത്തിയതെന്നാണ് ഭാരവാഹികൾ നൽകുന്ന വിവരം. മാത്രമല്ല സൂര്യോദയത്തിന് മുൻപായി ഗംഗ, യുമന, സരസ്വതി സംഗമ സ്ഥലത്ത് സൂര്യോദയത്തിന് മുൻപ് സ്‌നാനം നടത്തിയത് 50 ലക്ഷം പേരായിരുന്നുവെന്നും ഭാരവാഹികൾ പറയുന്നു.

അതിശക്തമായ തണുപ്പിനിടയിലും രാവിലെ രണ്ട് മണിക്ക് മുൻപ് മുതൽ തന്നെ ഇവിടേയ്ക്ക് വിശ്വാസികളുടെ ഒഴുക്കാണ് കണ്ടത്. മകരസംക്രമ ദിനമായ ജനുവരി 15 മുതൽ മഹാശിവരാത്രി ദിനമായ മാർച്ച് 4 വരെയാണു കുംഭമേള. ആദ്യ ദിനം മുതൽ ഇന്നലെ വരെ 15 കോടിയോളം ആളുകൾ ഇവിടെ എത്തിയെന്ന് ഭാരവാഹികൾ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും ചിലവേറിയ കുഭംമേളയാണ് ഇക്കുറി നടക്കുന്നത്. 4200 കോടി രൂപയാണ് ഇത്തവണ കുഭമേളയ്ക്കായി ഉത്തർപ്രദേശ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്. 2013ലെ മഹാകുംഭമേളയ്ക്ക് ചിലവഴിച്ചതിനെക്കാൾ മൂന്നിരട്ടിയാണിത്.ഉത്തർപ്രദേശ് സർക്കാർ 4200 കോടി രൂപയാണ് കുഭമേളയ്ക്കായി വകയിരുത്തിയിരിക്കുന്നത്. മുൻ സർക്കാർ 2013ലെ മഹാകുംഭമേളയ്ക്കായി 1300 കോടി രൂപയാണ് നീക്കിവെച്ചത്. യുപി ധനകാര്യ വകുപ്പ് മന്ത്രി രാജേഷ് അഗർവാൾ വ്യക്തമാക്കി.

മുൻ വർഷങ്ങളേക്കാൾ ഇരട്ടിയിലധികം സ്ഥലത്താണ് ഇത്തവണ കുംഭ മേള ആഘോഷങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. 3200 ഹെക്ടർ സ്ഥലത്താണ് ഇത്തവണ കുംഭമേള നടക്കുക. മുൻ വർഷങ്ങളിൽ 1600 ഹെക്ടർ സ്ഥലത്തായിരുന്നു ചടങ്ങുകൾ നടക്കുന്നത്. ജനുവരി 15ന് ആരംഭിച്ച ചടങ്ങുകൾ മാർച്ച് നാലു വരെ നീണ്ടുനിൽക്കും.12 വർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. എല്ലാ ആറു വർഷങ്ങൾ കൂടുമ്പോൾ അർദ്ധ കുംഭമേളകളും നടക്കും. യോഗി സർക്കാൻ അർദ്ധകുംഭമേളകളെ കുഭ മേളയെന്നും കുഭമേളയെ മഹാ കുംഭമേളയെന്നും പുനർനാമകരണം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP