Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർ നിർത്തിയിട്ട് കൂർക്കം വലിച്ചുറങ്ങിയാൽ കാർ കിടന്നിടത്ത് പൂടപോലുമുണ്ടാകില്ല; ഇന്ത്യയിൽ ഒരു വർഷം കള്ളന്മാർ അടിച്ചെടുക്കുന്നത് 1.65 ലക്ഷം വാഹനങ്ങൾ

കാർ നിർത്തിയിട്ട് കൂർക്കം വലിച്ചുറങ്ങിയാൽ കാർ കിടന്നിടത്ത് പൂടപോലുമുണ്ടാകില്ല; ഇന്ത്യയിൽ ഒരു വർഷം കള്ളന്മാർ അടിച്ചെടുക്കുന്നത് 1.65 ലക്ഷം വാഹനങ്ങൾ

ലംബോർഗിനിയോ ബിഎംഡബ്ല്യൂവോ പുറത്ത് നിർത്തിയിട്ട് ഉള്ളിൽ കിടന്നുറങ്ങുന്ന മിക്കവർക്കും പലപ്പോഴും ഉറക്കം മുറുകാറില്ല. ചിലർ ഇടയ്ക്കിടെ എഴുന്നേറ്റ് കാർ പാർക്ക് ചെയ്തിടത്തേക്ക് ഒന്നു നോക്കാറുണ്ട്. ഇത്തരക്കാരെ നാം പരിഹസിക്കാറുമുണ്ട്. എന്നാൽ അവരുടെ പേടിക്ക് അടിസ്ഥാനമുണ്ടെന്നാണ് വാഹനമോഷണത്തെക്കുറിച്ച് പുറത്ത് വന്ന പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് പ്രതിവർഷം ഇന്ത്യയിൽ 1.65 ലക്ഷം വാഹനങ്ങൾ മോഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.

2013ൽ ഇന്ത്യയിൽ 1.65 ലക്ഷം വാഹനങ്ങൾ മോഷ്ടാക്കൾ അടിച്ചെടുത്തെന്നാണ് ലോക്‌സഭയിൽ ഇതു സംബന്ധിച്ച് അവതരിപ്പിക്കപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നത്. മോഷ്ടാക്കളെ പിടികൂടാനുള്ള ഫലപ്രദമായ വഴികൾ വിജയകരമായി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനിടെയാണ് ഇത്രയധികം വാഹനമോഷണങ്ങൾ ഇവിടെ അരങ്ങേറിയതെന്നതാണ് അതിശയകരമായി വസ്തുത. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാഹനമോഷണങ്ങളുണ്ടായിരിക്കുന്നത്.ഇക്കാര്യത്തിൽ മഹാരാഷ്ട്രക്കാണ് രണ്ടാംസ്ഥാനം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് നടന്ന വാഹനമോഷണങ്ങളെയും അതു സംബന്ധിച്ച കേസുകളെയും സംബന്ധിച്ച് പി.പി ചൗധരി വിവരം തിരക്കിയതിനെത്തുടർന്നാണ് കേന്ദ്രമന്ത്രി എച്ച്.പി ചൗധരി ഇതു സംബന്ധിച്ച കണക്കുകൾ ലോക്‌സഭയിൽ വിവരിച്ചത്.

2011ൽ 1.51 ലക്ഷം വാഹനമോഷണക്കേസുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2012ൽ അത് 1.54 ലക്ഷമായും 2013ൽ അത് 1.65 ലക്ഷമായും പെരുകിയതായി കേന്ദ്രമന്ത്രി അറിയിച്ചു. മോഷ്ടിക്കപ്പെട്ട വാഹനങ്ങളെയും ലഭിച്ച വാഹനങ്ങളെയും സംബന്ധിച്ച വിവരങ്ങളും തുടർന്നുള്ള അന്വേഷണവും നടത്താനായി വാഹൻ സമന്വയ് എന്നൊരു വെബ്‌സൈറ്റും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

പെരുകി വരുന്ന വാഹനമോഷണങ്ങൾ കൂടുതൽ ഗൗരവത്തോടെ കാണണമെന്നും ഇത് അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരണമെന്നും മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട് കമ്മീഷണറായ മഹേഷ് സഗദെ പറയുന്നു. മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്താൻ വയർലെസ് നെറ്റ് വർക്കുകൾ ശക്തിപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഒരു മുൻ ഡിജിപി പറയുന്നത്. ഇതിനായി സിസിടിവി നെററ് വർക്കുകൾ ഉടനീളം സ്ഥാപിക്കേണ്ടതുണ്ടെന്നും നിരവധി ഇടങ്ങളിൽ ടോൾബുത്തുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു. ഒരു പൊലീസ് സ്‌റ്റേഷനിൽ ഒരു വാഹനമോഷണക്കേസ് രജിസ്റ്റർ ചെയ്തയുടൻ എല്ലാ ടോൾ ബൂത്തുകളിലേക്കും ഈ സന്ദേശം അയക്കപ്പെടണമെന്നും വാഹനം എവിടെയാണുള്ളതെന്ന് കണ്ടുപിടിക്കാനുള്ള നിർദ്ദേശം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനത്ത സുരക്ഷയുള്ളതും ഹോളാഗ്രാം പതിച്ചതുമായ നമ്പർ പ്ലേറ്റുകൾ വാഹനങ്ങളിൽ പതിക്കുന്നതിലൂടെ മോഷ്ടാക്കളെ എളുപ്പം കണ്ടുപിടിക്കാമെന്ന നിർദേശവും ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP