Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉള്ളിവില നൂറ് കടന്നു; വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രസർക്കാർ ഇറക്കുമതി ചെയ്യുക ഒരുലക്ഷം ടൺ ഉള്ളി

ഉള്ളിവില നൂറ് കടന്നു; വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രസർക്കാർ ഇറക്കുമതി ചെയ്യുക ഒരുലക്ഷം ടൺ ഉള്ളി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ചില്ലറ വിൽപ്പനയിൽ ഒരുകിലോ ഉള്ളിക്ക് നൂറുരൂപ കടന്ന പശ്ചാത്തലത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ ഇടപെടുന്നു. ഒരു ലക്ഷം ടൺ ഉള്ളി ഇറക്കുമതി ചെയ്യാൻ ഇന്ന് ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു. പൊതുമേഖലാ സ്ഥാപനമായ എംഎംടിസി ഇറക്കുമതി ചെയ്യുന്ന ഉള്ളി നാഫെഡ് വിപണിയിലെത്തിക്കും.

വില നിയന്ത്രിക്കുന്നതിനായി ഒരുലക്ഷം ടൺ ഉള്ളി ഇറക്കുമതി ചെയ്യാൻ സർക്കാർ തീരുമാനിച്ചതായി ഭക്ഷ്യ-ഉപഭോക്തൃ മന്ത്രി രാം വിലാസ് പാസ്വാൻ ട്വീറ്റ് ചെയ്തു. നവംബർ 15 മുതൽ ഡിസംബർ 15വരെയാണ് ഇറക്കുമതി ചെയ്ത ഉള്ളി വിപണിയിലെത്തിക്കാൻ നിർദ്ദേശം നൽകിയത്. രാജ്യത്താകമാനം നാഫെഡ് നേരിട്ട് വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഉള്ളി ലഭ്യത കുറഞ്ഞതിനെ തുടർന്ന് വില ക്രമാതീതമായി ഉയർന്നിരുന്നു.

തലസ്ഥാനമായ ഡൽഹിയിൽ കിലോക്ക് 100 രൂപയും രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ 60-80 രൂപയുമാണ് വില. അഫ്ഗാനിസ്ഥാൻ, ഈജിപ്ത്. തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP