Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചാബ് ജയിലാക്രമണത്തിൽ ഉന്നതർക്കെതിരെ നടപടി; ജയിൽ ഡിജിപിയെ സസ്‌പെന്റ് ചെയ്തു; അന്വേഷണത്തിന് പ്രത്യേക സംഘം; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; കേന്ദ്രം വിശദീകരണം തേടി

പഞ്ചാബ് ജയിലാക്രമണത്തിൽ ഉന്നതർക്കെതിരെ നടപടി; ജയിൽ ഡിജിപിയെ സസ്‌പെന്റ് ചെയ്തു; അന്വേഷണത്തിന് പ്രത്യേക സംഘം; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; കേന്ദ്രം വിശദീകരണം തേടി

അമൃത്സർ: പഞ്ചാബിലെ അതീവസുരക്ഷയുള്ള നാഭ ജയിൽ ആക്രമിച്ച് ഖലിസ്ഥാൻ നേതാവ് ഹർമിന്ദർ സിങ് മിന്റുവടക്കം അഞ്ച് പേരെ അയുധധാരികൾ രക്ഷിച്ച ഉന്നതർക്കെതിരെ സർക്കാർ നടപടി. സംഭവത്തിൽ ജയിൽ ഡിജിപിയെ പഞ്ചാബ് സർക്കാർ സസ്‌പെൻഡ് ചെയ്തു. ജയിൽ സൂപ്രണ്ടിനേയും ഡെപ്യൂട്ടി സൂപ്രണ്ടിനേയും സർവീസിൽ നിന്നും പുറത്താക്കി.

ജയിൽ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസിന്റെ നേതൃത്വത്തിൽ സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമുമെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ ബാദൽ പറഞ്ഞു.

ജയിൽ ചാടിയ കുറ്റവാളികളെ പിടികൂടാൻ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.ഡിജിപിയുമായി ബാദൽ പ്രത്യേക കൂടിക്കാഴ്‌ച്ച നടത്തി. ജയിൽ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. കുറ്റവാളികൾ ജയിൽ ചാടിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം നൽകി. പഞ്ചാബ് അതിർത്തിയിലും നിയന്ത്രണ രേഖയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പൊലീസ് യൂണിഫോമിലെത്തിയ പത്തോളം ആയുധധാരികളാണ് ഹർമിന്ദർ അടക്കമുള്ള തടവുപുള്ളികളെ മോചിപ്പിച്ചത്. പൊലീസിന് നേരെ ഇവർ നിരവധി തവണ നിറയൊഴിച്ചു. പൊലീസ്‌രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ വലിയ വീഴ്‌ച്ചയാണ് നാഭ ജയിലിന് നേരെയുണ്ടായ ആക്രമണം. നിരവധി കൊടുംകുറ്റവാളികളെ പാർപ്പിച്ചിട്ടുള്ള നാഭ ജയിൽ ഛണ്ഡീഗഡിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

നിരോധിത ഭീകരസംഘടനയായ ഖലിസ്ഥാൻ ലിബറേഷന്റെ നേതാവ് ഹർമിന്ദർ സിങ്ങിനെ 2014 ൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് പഞ്ചാബ് പൊലീസ് പിടികൂടിയത്. പത്തോളം ഭീകരവാദ കേസുകളിൽ പ്രതിയാണ് ഇയാൾ. ഹർമിന്ദർ സിങ്ങിനെ ഉപയോഗിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP